Powered By Blogger
Showing posts with label മുത്തു 1976 യേശുദാസ്... രാധ വിശ്വനാഥ്. Show all posts
Showing posts with label മുത്തു 1976 യേശുദാസ്... രാധ വിശ്വനാഥ്. Show all posts

Sunday, November 8, 2009

മുത്തു [ 1976 ] യേശുദാസ് & രാധ വിശ്വനാഥ്



വിമൂകശോക സ്മൃതികളുണര്‍ത്തി
ചിത്രം: മുത്ത് [ 1976 ] എന്‍.എന്‍. പിഷാരടി
രചന: കെ. എസ്. നമ്പൂതിരി
സംഗീതം: പ്രതാപ് സിംഗ്

പാടിയതു: കെ. ജെ. യേശുദാസ് / രാധ വിശ്വനാഥ്

വിമൂകശോക സ്മൃതികളുണര്‍ത്തി
വീണ്ടും പൌര്‍ണ്ണമി വന്നൂ
വിഷാദവീചികള്‍ മാത്രം വിരിയും
വിപഞ്ചികേ നീ പാടൂ... നീ പാടൂ...

നിഴലിന്‍ പിറകേ നടന്നു
കാലിടറി വീണു പിരിഞ്ഞൂ നാം
നിനക്കു നന്മകള്‍ നേരുന്നൂ ഞാന്‍
നിറഞ്ഞ ഹൃദയവുമായ്... നിറഞ്ഞ ഹൃദയവുമായ്...
(വിമൂക)

വിരിയട്ടേ നിന്‍ ജീവിതവേദിയില്‍
വിശുദ്ധ സ്വര്‍ഗ സുഖങ്ങള്‍
സ്വപ്നം പോലൊരു സ്വപ്നം പോലെന്‍
സ്വയം പ്രഭേ നീ പിരിയൂ... സ്വയം പ്രഭേ നീ പിരിയൂ
(വിമൂക)


വീഡിയോ



ഇവിടെ