Powered By Blogger
Showing posts with label വിഷ്ണുലോകം 1991 എം.ജി ശ്രീകുമാര്‍. Show all posts
Showing posts with label വിഷ്ണുലോകം 1991 എം.ജി ശ്രീകുമാര്‍. Show all posts

Sunday, November 8, 2009

വിഷ്ണുലോകം [ 1991 ] എം.ജി. ശ്രീകുമാര്‍





ആദ്യവസന്തമേ ഈ മൂക വീണയില്‍

ചിത്രം: വിഷ്ണുലോകം[ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍

പാടിയതു: എം ജി ശ്രീകുമാര്‍


ആ .... ആ‍ ..... ആ...... ആ..... ആദ്യവസന്തമേ .....
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ..)

ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ..
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ
പാരിജാതങ്ങളായ് മാറാൻ..
(ആദ്യവസന്തമേ..)

പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ ...
അണയുമീ ദീപത്തിൻ കാണാങ്കുരങ്ങളിൽ
സ്‌നേഹതന്തുക്കളായ് അലിയാൻ..
(ആദ്യവസന്തമേ..)


ഇവിടെ