“സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെന്‍ കാമുകിയായ്
ചിത്രം: വരദക്ഷിണ ( 1977 ) ശശികുമാര്‍
രചന: ശ്രീകുമാരൻതമ്പി
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
സ്വപ്നത്തിൽ ഒരു നിമിഷം
വസന്തമെൻ കാമുകിയായ്
സുഖമെന്ന പൂവു തന്നൂ ആ രാവിൽ
സ്വർഗ്ഗമെന്നരികിൽ വന്നൂ
ഇതളുകളെണ്ണി നോക്കാൻ മറന്നു പോയി ഞാനാ
പരിമള ലഹരിയിൽ ലയിച്ചു പോയി
മകരന്ദമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ വർണ്ണ
ത്തുടിയിലെൻ ഹൃദ്സ്പന്ദങ്ങൾ അലിഞ്ഞുവല്ലോ
(സ്വപ്നത്തിൻ..)
മലർപ്പൊടി ചൂടാൻ ചൊടി മറന്നു പോയി ചിത്രം
അപൂർണ്ണമായിരിക്കേ ഞാനുണർന്നു പോയി
ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ നിത്യ
മധുരമാം മാധവമായ് അവൾ വരുമോ
(സ്വപ്നത്തിൻ..)
Friday, September 4, 2009
വന്ദനം ] 1989 ] എം.ജി. ശ്രീകുമാര്‍ / സുജാത
തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നു
ചിത്രം: വന്ദനം ( 1989 ) പ്രിയദര്‍ശന്‍
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു എം ജി ശ്രീകുമാര്‍, സുജാത
തീരം തേടുമോളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു ഞാനിന്നു നിന്‍ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ നീയെന്നെ തൊട്ടുതൊട്ടുണര്‍ത്തി
നിന്നംഗുലികള്‍ ലാളിക്കും
ഞാനൊരു ചിത്രവിപഞ്ചികയായ്
(തീരം...)
പൊന്‍താഴംപൂങ്കാവുകളില്‍
തന്നാലാടും പൂങ്കാറ്റേ
ഇന്നാതിരയുടെ തിരുമുറ്റം
തൂത്തു തളിക്കാന്‍ നീ വരുമോ
മുങ്ങിക്കുളി കഴിഞ്ഞെത്തിയ പെണ്ണിന്‍
മുടിയില്‍ ചൂടാന്‍ പൂ തരുമോ
(തീരം...)
വെണ്‍താരം പൂമിഴി ചിമ്മി
മന്ദം മന്ദം മായുമ്പോള്‍
ഇന്നീ പുരയില്‍ പൂമഞ്ചം
നിന്നെയുറക്കാന്‍ ഞാന്‍ വിരിക്കും
സ്വപ്‌നം കണ്ടൊരു പൂവിരി മാറിന്‍
പുഷ്‌പതലത്തില്‍ ഞാനുറങ്ങും
തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നൂ
ഈണം ചേര്‍ത്തു നീയിന്നെന്റെ കാതില്‍ പറഞ്ഞൂ
ഈ രാവില്‍ ഞാന്‍ നിന്നെ തൊട്ടുതൊട്ടുണര്‍ത്തി
എന്നംഗുലികള്‍ ലാളിക്കും
നീയൊരു ചിത്രവിപഞ്ചികയായ്
(തീരം...)
ഇവിടെ
വന്ദനം [ 1989] എം.ജി. ശ്രീകുമാര്‍ / സുജാത
“കവിളിണയില്‍ കുങ്കുമമൊ
ചിത്രം: വന്ദനം [ 1989 ] പ്രിയദര്‍ശന്‍
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍, സുജാത
കവിളിണയില്‍ കുങ്കുമമോ
പരിഭവവര്‍ണ്ണ പരാഗങ്ങളോ
കരിമിഴിയില്‍ കവിതയുമായ്
വാ വാ എന്റെ ഗാഥേ...
നിന്റെ ചൊടിയില്‍ വിരിയും
മലരിന്നളികള്‍ മധു നുകരും
(കവിളിണയില്‍...)
മനസ്സിന്റെ മാലിനീതീരഭൂവില്‍
മലരിട്ടു മാകന്ദശാഖികളില്‍
തളിരില നുള്ളും കുയിലുകള്‍ പാടി
തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന
വനികയില്‍ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ
(കവിളിണയില്‍...)
മധുമാസ രാവിന്റെ പൂമഞ്ചലില്‍
പനിമതീതീരത്തു വന്നിറങ്ങീ
കസവുള്ള പട്ടിന്‍ മുലക്കച്ച കെട്ടി
നറുനിലാച്ചേല ഞൊറിയിട്ടുടുത്തു
മധുരമാം ഗാനത്തിന്‍ മുരളിയുമായെന്റെ
അരികില്‍ വരാമോ പെണ്‍കൊടി നീ
(കവിളിണയില്‍...)
ഇവിടെ
ഈഗിള്‍ [1990 ] യേശുദാസ്
“സായംസന്ധ്യതന്‍ വിണ്‍ കുങ്കുമം
ചിത്രം: ഈഗിള്‍ [ 1990 ]
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
സായംസന്ധ്യതന്‍ വിണ്‍കുങ്കുമം
കവിള്‍പ്പൂവില്‍ പകര്‍ന്നൂ പരാഗം
പ്രേമധാമമെന്നുമെന്നിലെ
കാമുകന്റെ സ്വന്തമായിടും
(സായംസന്ധ്യ)
മൗനവും സാന്ദ്രമൗനവും
ഭാവഗാനമായി നിന്റെ തന്ത്രിയില്‍
ഞാനതിന്‍ രാഗരാജിയില്‍
സ്വപ്‌നവും പാകി നിന്നിടും
മോഹതീരം പൂത്തുലഞ്ഞിടും
(സായംസന്ധ്യ)
നാണവും കള്ളനാണവും
നല്ലൊരീണമായി സ്‌നേഹവീണയില്‍
നീയതില്‍ തീര്‍ത്ത ശൈലികള്‍
മായികം എന്തു മാസ്‌മരം
പ്രേയസീ അതെത്ര സുന്ദരം
(സായംസന്ധ്യ)
ഇവിടെ
|
ചിത്രം: ഈഗിള്‍ [ 1990 ]
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
സായംസന്ധ്യതന്‍ വിണ്‍കുങ്കുമം
കവിള്‍പ്പൂവില്‍ പകര്‍ന്നൂ പരാഗം
പ്രേമധാമമെന്നുമെന്നിലെ
കാമുകന്റെ സ്വന്തമായിടും
(സായംസന്ധ്യ)
മൗനവും സാന്ദ്രമൗനവും
ഭാവഗാനമായി നിന്റെ തന്ത്രിയില്‍
ഞാനതിന്‍ രാഗരാജിയില്‍
സ്വപ്‌നവും പാകി നിന്നിടും
മോഹതീരം പൂത്തുലഞ്ഞിടും
(സായംസന്ധ്യ)
നാണവും കള്ളനാണവും
നല്ലൊരീണമായി സ്‌നേഹവീണയില്‍
നീയതില്‍ തീര്‍ത്ത ശൈലികള്‍
മായികം എന്തു മാസ്‌മരം
പ്രേയസീ അതെത്ര സുന്ദരം
(സായംസന്ധ്യ)
ഇവിടെ
|
Thursday, September 3, 2009
ഈ ഗാനം മറക്കുമൊ [ 1979 ] യേശുദാസ് / സബിതാ ചൌധരി
“രാക്കുയിലേ ഉറങ്ങൂ ഈ കുളിരില്‍ മയങ്ങൂ
ചിത്രം: ഈ ഗാനം മറക്കുമോ [ 1979 }എന്‍. ശങ്കരന്‍ നായര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ്, സബിതാ ചൌധരി
രാക്കുയിലേ ഉറങ്ങൂ
ഈ കുളിരില്‍ മയങ്ങൂ
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം (രാക്കുയിലേ)
ദേവതാരുശാഖകള്‍ പൂവു പെയ്ത രാത്രിയില്‍ ()
നൈവേദ്യമാകാന്‍ ഈ കോവിലില്‍
രാഗത്തെ ഭാവം തേടുന്നൂ (രാക്കുയിലേ)
ചൈത്രപുഷ്പകാമിയായ് നൃത്തമാടു തെന്നലേ ()
നീ മന്ത്രമോതും സോപാനത്തില്‍
ദീപത്തില്‍ നാളം പൂക്കുന്നൂ (രാക്കുയിലേ)
ഇവിടെ
ചിത്രം: ഈ ഗാനം മറക്കുമോ [ 1979 }എന്‍. ശങ്കരന്‍ നായര്‍
രചന: ഓ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ്, സബിതാ ചൌധരി
രാക്കുയിലേ ഉറങ്ങൂ
ഈ കുളിരില്‍ മയങ്ങൂ
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം (രാക്കുയിലേ)
ദേവതാരുശാഖകള്‍ പൂവു പെയ്ത രാത്രിയില്‍ ()
നൈവേദ്യമാകാന്‍ ഈ കോവിലില്‍
രാഗത്തെ ഭാവം തേടുന്നൂ (രാക്കുയിലേ)
ചൈത്രപുഷ്പകാമിയായ് നൃത്തമാടു തെന്നലേ ()
നീ മന്ത്രമോതും സോപാനത്തില്‍
ദീപത്തില്‍ നാളം പൂക്കുന്നൂ (രാക്കുയിലേ)
ഇവിടെ
മഹാ യാനം [ 1989 ] എം.ജി. ശ്രീകുമാര്‍
“ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുമ്പോള്‍
ചിത്രം: മഹായാനം [ 1989 ] ലോഹിതദാസ്
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍
ഉറക്കം കണ്‍കളില്‍ ഊഞ്ഞാലു കെട്ടുമ്പോള്‍
ഉദിയ്‌ക്കും നിന്‍മുഖം നെഞ്ചത്തില്‍
അകലെയെങ്കിലുമെന്‍ നെടുവീര്‍പ്പുകള്‍
അരികില്‍ വരും കാറ്റിന്‍ മഞ്ചലില്‍
(ഉറക്കം...)
പുഴയോരത്ത് നീളും മലയോരത്ത്
കളിചിരി കലരുന്നൊരു കുടില്‍ വയ്‌ക്കേണം
നിന്‍ മധുരിമ പൂവിളിയ്‌ക്കായ്‍ വിടരും കോവില്‍
(ഉറക്കം...)
കല്ലോലങ്ങള്‍ പാടും താരാട്ടുകളില്‍
നമ്മുടെ കണ്മണിയാ വീട്ടിലുറങ്ങും
നിന്നുടലിലെ ചൂടിലെന്റെ നോവുമുറങ്ങും
(ഉറക്കം...)
ഇവിടെ
തൂവല്‍ കൊട്ടാരം [ 1996 ] യേശുദാസ് / ചിത്ര
“ ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം
ചിത്രം: തൂവല്‍ക്കൊട്ടാരം [ 1996 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ് / ചിത്ര
ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽവീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ
ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)
ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)
ഇവിടെ
ചിത്രം: തൂവല്‍ക്കൊട്ടാരം [ 1996 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ് / ചിത്ര
ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽവീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ
ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)
ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)
ഇവിടെ
കള്ളിയങ്കാട്ടു നീലി [ 1979 ] എസ്. ജാനകി
“നിഴലായ് ഒഴുകി വരും ഞാന്‍ യാമങ്ങള്‍
ചിത്രം: കള്ളിയങ്കാട്ട് നീലി [ 1979] എം.കൃഷ്ണന്‍ നായര്‍
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: ജാനകി
നിഴലായ് ഒഴുകി വരും ഞാന്‍
യാമങ്ങള്‍ തോറും കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (2)
മലങ്കാറ്റു മൂളും മുളങ്കാടു പോലും
നടുങ്ങുന്ന പാതിരാവാണെന്‍ നൃത്ത രംഗം (2)
കുടപ്പാല പൂക്കുമ്പോള്‍ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെന്‍ സ്വപ്ന തീരം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)
നറും പൂ നിലാവിന്‍ വിരല്‍ ത്താളമേറ്റി
പനം കാടു പോലും മയങ്ങുന്ന നേരം
ഒടുങ്ങാത്ത ദാഹത്തിന്‍ പ്രതിച്ഛായയെന്നില്‍
വളര്‍ത്തുന്നൂ വീണ്ടും പ്രതികാര മോഹം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)
ഇവിടെ
ചിത്രം: കള്ളിയങ്കാട്ട് നീലി [ 1979] എം.കൃഷ്ണന്‍ നായര്‍
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: ജാനകി
നിഴലായ് ഒഴുകി വരും ഞാന്‍
യാമങ്ങള്‍ തോറും കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (2)
മലങ്കാറ്റു മൂളും മുളങ്കാടു പോലും
നടുങ്ങുന്ന പാതിരാവാണെന്‍ നൃത്ത രംഗം (2)
കുടപ്പാല പൂക്കുമ്പോള്‍ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെന്‍ സ്വപ്ന തീരം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)
നറും പൂ നിലാവിന്‍ വിരല്‍ ത്താളമേറ്റി
പനം കാടു പോലും മയങ്ങുന്ന നേരം
ഒടുങ്ങാത്ത ദാഹത്തിന്‍ പ്രതിച്ഛായയെന്നില്‍
വളര്‍ത്തുന്നൂ വീണ്ടും പ്രതികാര മോഹം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)
ഇവിടെ
വിലയ്ക്കു വാങ്ങിയ വീണ [ 1971 ] എസ്. ജാനകി
“ ഇനിയുറങ്ങൂ ഇനിയുറങ്ങൂ മനതാരില്‍ മലരിടും
ചിത്രം: വിലയ്ക്കു വാങ്ങിയ വീണ (1971) പി. ഭാസ്കരന്‍
രചന: പി ഭാസ്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: എസ് ജാനകി
ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ...
ഇനിമയങ്ങൂ..... ഇനിമയങ്ങൂ...
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ....
ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ...
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....
ചിത്രം: വിലയ്ക്കു വാങ്ങിയ വീണ (1971) പി. ഭാസ്കരന്‍
രചന: പി ഭാസ്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: എസ് ജാനകി
ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ...
ഇനിമയങ്ങൂ..... ഇനിമയങ്ങൂ...
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ....
ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ...
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....
സൂര്യ ഗായത്രി [ 1994 ] യേശുദാസ് / ചിത്ര
“തംബുരു കുളിര്‍ ചൂടിയൊ കുളിരംഗുലി തൊടുമ്പൊള്‍
ചിത്രം: സൂര്യഗായത്രി {1994} അനില്‍. പി.
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് , ചിത്ര
തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ (2)
താമര തന്‍ തണ്ടു പോല്‍
കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ [തംബുരു]
ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം
പൂത്തു നീലാകാശം [തംബുരു]
ലാലലാല ലാലല ലലാലലാ ലാലലാ....
പൂവു പെറ്റൊരുണ്ണിയായ് തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
കൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ [തംബുരു]
ഇവിടെ
സൂര്യ ഗായത്രി [ 1994 ] യേശുദാസ്
“ആലില മഞ്ചലില്‍ നീ ആടുമ്പോള്‍
ചിത്രം: സൂര്യഗായത്രി ( 1994 ) പി. അനില്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ [ ചിത്ര]
ആ......ആ.....ആ...
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമര പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവും പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെ ആട്
(ആലില മഞ്ചലിൽ)
പൂരം നാളല്ലോ പേരെന്താകേണം
ഓമൽക്കാതിൽച്ചൊല്ലാം
നാഗം കാക്കും കാവിൽ നാളേ പൂവും നീരും
ഉണ്ണിക്കൈകാൽ വളര് തിങ്കൾ പൂപോൽ വളര്
(ആലില മഞ്ചലിൽ)
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൽ പുണ്യം
സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ
നീരാടാൻ പോയ്‌വരാം ആരോമൽ പൂങ്കുരുന്നേ
(ആലില മഞ്ചലിൽ)
kjyഇവിടെ
ഇവിടെ
ചിത്രം: സൂര്യഗായത്രി ( 1994 ) പി. അനില്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് കെ ജെ [ ചിത്ര]
ആ......ആ.....ആ...
ആലില മഞ്ചലിൽ നീയാടുമ്പോൾ
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമര പൂമിഴിയിൽ
ചാഞ്ചാടും സ്വപ്നമേതോ
പൂവും പൊന്നും തേനും
നാവിൽ തേച്ചതാരോ
പാവക്കുഞ്ഞും കൂടെ ആട്
(ആലില മഞ്ചലിൽ)
പൂരം നാളല്ലോ പേരെന്താകേണം
ഓമൽക്കാതിൽച്ചൊല്ലാം
നാഗം കാക്കും കാവിൽ നാളേ പൂവും നീരും
ഉണ്ണിക്കൈകാൽ വളര് തിങ്കൾ പൂപോൽ വളര്
(ആലില മഞ്ചലിൽ)
തങ്കക്കൈക്കുള്ളിൽ ശംഖും താമരയും
കാണും കണ്ണിൽ പുണ്യം
സൂര്യഗായത്രിയായ് ആര്യതീർത്ഥങ്ങളിൽ
നീരാടാൻ പോയ്‌വരാം ആരോമൽ പൂങ്കുരുന്നേ
(ആലില മഞ്ചലിൽ)
kjyഇവിടെ
ഇവിടെ
അയാള്‍ കഥ എഴുതുകയാണു. [ 1998 ] യേശുദാസ്
“ഏതോ നിദ്രതന്‍ പൊന്മയില്‍ പീലിയില്‍
ചിത്രം: അയാള്‍ കഥയെഴുതുകയാണ് ( 1998 ) ശ്രീനിവാസന്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണകളും നീര്‍ത്തി..
തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികില്‍ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍
ഉള്ളം തുറന്നുവെന്നോ..
അരുമയാല്‍ ആ മോഹ പൊന്‍തൂവലൊക്കെയും
പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
(ഏതോ നിദ്രതന്‍)
ഈ മുളംതണ്ടില്‍ ചുരന്നൊരെന്‍ പാട്ടുകള്‍
പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ...
അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ..
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
(ഏതോ നിദ്രതന്‍)
ഇവിടെ
ചിത്രം: അയാള്‍ കഥയെഴുതുകയാണ് ( 1998 ) ശ്രീനിവാസന്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍
ഏഴുവര്‍ണ്ണകളും നീര്‍ത്തി..
തളിരിലത്തുമ്പില്‍ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്
മൃദുപദമോടെ.. മധുമന്ത്രമോടെ..
അന്നെന്നരികില്‍ വന്നുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
ആ വഴിയോരത്ത് അന്നാര്‍ദ്രമാം സന്ധ്യയില്‍
ആവണിപ്പൂവായ് നീ നിന്നുവെന്നോ...
കുറുനിര തഴുകിയ കാറ്റിനോടന്നു നിന്‍
ഉള്ളം തുറന്നുവെന്നോ..
അരുമയാല്‍ ആ മോഹ പൊന്‍തൂവലൊക്കെയും
പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
(ഏതോ നിദ്രതന്‍)
ഈ മുളംതണ്ടില്‍ ചുരന്നൊരെന്‍ പാട്ടുകള്‍
പാലാഴിയായ് നെഞ്ചില്‍ നിറച്ചുവെന്നോ...
അതിലൂറുമമൃതകണങ്ങള്‍ കോര്‍ത്തു നീ
അന്നും കാത്തിരുന്നെന്നോ..
അകതാരില്‍ കുറുകിയ വെണ്‍പ്രാക്കളൊക്കെയും
അനുരാഗദൂതുമായ് പറന്നുവെന്നോ...
എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...
(ഏതോ നിദ്രതന്‍)
ഇവിടെ
അണിയാത്ത വളകള്‍ [ 1980] എസ്. ജാനകി
“ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
ചിത്രം: അണിയാത്ത വളകള്‍ ( 1980 ) ബാലചന്ദ്ര മേനോന്‍
രചന: ബിച്ചു തിരുമല
സംഗീതം എ ടി ഉമ്മര്‍
പാടിയതു: എസ് ജാനകി
ആ...ആ....ആ....ആ....ആ....ആ
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്‍റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും.....
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം
ദേവാ.......ദേവാ......
കാലികള്‍ മേയുമീ കാനനത്തില്‍
നിന്‍റെ കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
കാലികള്‍ മേയുമീ കാനനത്തില്‍
നിന്‍റെ കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാ തരംഗം
നിന്‍ പുണ്യ തീര്‍ത്ഥമാകാന്‍ എന്തു ദാഹം
കണ്ണാ.....കണ്ണാ......
ഇവിടെ
ചിത്രം: അണിയാത്ത വളകള്‍ ( 1980 ) ബാലചന്ദ്ര മേനോന്‍
രചന: ബിച്ചു തിരുമല
സംഗീതം എ ടി ഉമ്മര്‍
പാടിയതു: എസ് ജാനകി
ആ...ആ....ആ....ആ....ആ....ആ
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
ഒരു മുളംതണ്ടായ് ഞാന്‍ പിറക്കുമെങ്കില്‍
നിന്‍റെ ചൊടിമലരിതളില്‍ വീണലിഞ്ഞു പാടും
അലിഞ്ഞു പാടും.....
ഒരു മയില്‍പ്പീലിയായ് ഞാന്‍ ജനിക്കുമെങ്കില്‍
നിന്‍റെ തിരുമുടിക്കുടന്നയില്‍ തപസിരിക്കും
നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം
ദേവാ.......ദേവാ......
കാലികള്‍ മേയുമീ കാനനത്തില്‍
നിന്‍റെ കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
കാലികള്‍ മേയുമീ കാനനത്തില്‍
നിന്‍റെ കാലൊച്ച കേള്‍ക്കുവാനായ് കാത്തിരിപ്പൂ
എന്നനുരാഗമാകും ഈ യമുനാ തരംഗം
നിന്‍ പുണ്യ തീര്‍ത്ഥമാകാന്‍ എന്തു ദാഹം
കണ്ണാ.....കണ്ണാ......
ഇവിടെ
Wednesday, September 2, 2009
അകലെ [ 2004 ] കാര്‍തിക്ക്

അകലേ..അകലേ
ചിത്രം: അകലെ [2004 ] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രന്‍
പാടൊയത്: കാര്‍ത്തിക്
അകലേ അകലേ ആരോ പാടും
ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
ഓര്‍ത്തു പോവുന്നു ഞാന്‍
അകലേ അകലേ ഏതോ കാറ്റില്‍
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
കൂടു തേടുന്നു ഞാന്‍..അകലേ അകലേ..
മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
യാത്രയാകും യാനപാത്രം ദൂരെയാകവേ
മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
സമയം മറന്ന മാത്രകള്‍
പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍..
ദേവരാഗം [ 1996 ] ചിത്ര & ഉണ്ണികൃഷ്ണന്‍
“യയയാ യാദവാ എനിക്കറിയാം
ചിത്രം: ദേവരാഗം ( 1996 ) ഭരതന്‍
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: കീരവാണി
പാടിയതു: ചിത്ര & ഉണ്ണിക്കൃഷ്ണന്‍
യ യ യാ യാദവാ എനിക്കറിയാം
യ യയാ യദു മുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
സ്വയംവര മഥുമയാ മൃദുല ഹൃദയാ കഥകളറിയാം
( യയയാ..)
ശ്രീ നന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്പിണരുകള്‍ പെയ്തു
എന്റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നൂ
ഗോവര്‍ധനം പൂ പോലെ നീ
ഒഅണ്ടു കൈയ്യിലെടുത്താടീ കളിയാടി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങീ
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായം കാലം ലീലാലോലം മോഹാവേശം നിന്‍ മായും
സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ...)
ഹോ രാധികേ ഈ സംഗമം
വനവല്ലിക്കൂടില്‍ കണ്ണില്‍ കൊതിയോടേ
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ
ഈ വാക്കുകള്‍ തേന്‍ തുള്ളികള്‍
നീല തിങ്കള്‍ ബിംബം തൂകുമമൃതായ്
ഇന്ദ്ര നീല രാഗ ചെപ്പുകളില്‍ നിറഞ്ഞു
യദുകുല കാംബോജി ഹാ..
മുരളിയിലൂതാം ഞാന്‍ ആ..
യമുനയിലോളം പോല്‍ ഹാ
സിരകളിലാടാം ഞാന്‍ ആ
സുരഭില രാഗം താനം നീയും ഞാനും പാടും നേരം
സ്വര്‍ഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ..)
ഇവിടെ
ചിത്രം: ദേവരാഗം ( 1996 ) ഭരതന്‍
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: കീരവാണി
പാടിയതു: ചിത്ര & ഉണ്ണിക്കൃഷ്ണന്‍
യ യ യാ യാദവാ എനിക്കറിയാം
യ യയാ യദു മുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
സ്വയംവര മഥുമയാ മൃദുല ഹൃദയാ കഥകളറിയാം
( യയയാ..)
ശ്രീ നന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്പിണരുകള്‍ പെയ്തു
എന്റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നൂ
ഗോവര്‍ധനം പൂ പോലെ നീ
ഒഅണ്ടു കൈയ്യിലെടുത്താടീ കളിയാടി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങീ
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായം കാലം ലീലാലോലം മോഹാവേശം നിന്‍ മായും
സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ...)
ഹോ രാധികേ ഈ സംഗമം
വനവല്ലിക്കൂടില്‍ കണ്ണില്‍ കൊതിയോടേ
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ
ഈ വാക്കുകള്‍ തേന്‍ തുള്ളികള്‍
നീല തിങ്കള്‍ ബിംബം തൂകുമമൃതായ്
ഇന്ദ്ര നീല രാഗ ചെപ്പുകളില്‍ നിറഞ്ഞു
യദുകുല കാംബോജി ഹാ..
മുരളിയിലൂതാം ഞാന്‍ ആ..
യമുനയിലോളം പോല്‍ ഹാ
സിരകളിലാടാം ഞാന്‍ ആ
സുരഭില രാഗം താനം നീയും ഞാനും പാടും നേരം
സ്വര്‍ഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ..)
ഇവിടെ
പെരു മഴക്കാലം ( 2004 )
കല്ലായിക്കടവത്തെ
ചിത്രം: പെരുമഴക്കാലം ( 2004 ) കമല്‍
രചന: കൈതപ്രം
സംഗീതം എം ജയചന്ദ്രൻ
പാടിയതു: പി.ജയചന്ദ്രന്‍,സുജാത
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിന്‍ വെണ്‍ ചന്ദ്രനായ് ഞാന്‍
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവള്‍ക്കു നല്‍കാനായ് കരുതി ഞാന്‍
പട്ടുറുമാല് വേണ്ട അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവള്‍ക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)
സങ്കല്‍പ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെന്‍
ജീവന്റെ ജീവന്‍ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..
ഇവിടെ
ചിത്രം: പെരുമഴക്കാലം ( 2004 ) കമല്‍
രചന: കൈതപ്രം
സംഗീതം എം ജയചന്ദ്രൻ
പാടിയതു: പി.ജയചന്ദ്രന്‍,സുജാത
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിന്‍ വെണ്‍ ചന്ദ്രനായ് ഞാന്‍
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവള്‍ക്കു നല്‍കാനായ് കരുതി ഞാന്‍
പട്ടുറുമാല് വേണ്ട അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവള്‍ക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)
സങ്കല്‍പ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെന്‍
ജീവന്റെ ജീവന്‍ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..
ഇവിടെ
കടിഞ്ഞൂല്‍ കല്യാണം [ 1991 ] യേശുദാസ്
“മനസ്സില്‍ നിന്നും മനസിലേക്കൊരു മൌന സഞ്ചാരം
ചിത്രം: കടിഞ്ഞൂല്‍ കല്യാണം ( 1991 ) രാജസേനന്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു
മൗനസഞ്ചാരം...
കനവില്‍ നിന്നും കനവിലൂടൊരു
മടക്കസഞ്ചാരം...
(മനസ്സില്‍)
ഋതുഭേദമാറും തുടര്‍ന്നു വന്നാലേ
വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ
വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ
പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ
(മനസ്സില്‍)
ഇണക്കങ്ങളോരോ പിണക്കങ്ങളേയും
മറന്നാല്‍ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം
ജലപ്പോളയേക്കാള്‍ ക്ഷണഭംഗുരങ്ങള്‍
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ
വികാരമില്ലെങ്കില്‍ വിവാദമുണ്ടോ
(മനസ്സില്‍)
ഇവിടെ
ചിത്രം: കടിഞ്ഞൂല്‍ കല്യാണം ( 1991 ) രാജസേനന്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
മനസ്സില്‍ നിന്നും മനസ്സിലേക്കൊരു
മൗനസഞ്ചാരം...
കനവില്‍ നിന്നും കനവിലൂടൊരു
മടക്കസഞ്ചാരം...
(മനസ്സില്‍)
ഋതുഭേദമാറും തുടര്‍ന്നു വന്നാലേ
വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ
വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ
പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ
(മനസ്സില്‍)
ഇണക്കങ്ങളോരോ പിണക്കങ്ങളേയും
മറന്നാല്‍ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം
ജലപ്പോളയേക്കാള്‍ ക്ഷണഭംഗുരങ്ങള്‍
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ
വികാരമില്ലെങ്കില്‍ വിവാദമുണ്ടോ
(മനസ്സില്‍)
ഇവിടെ
ധനം [ 1991 ] ചിത്ര
“ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന നീലകുരുവികളെ
ചിത്രം: ധനം [ 1991 ] സിബി മലയില്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: കെ.എസ്.ചിത്ര
ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)
തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ (ചീര)
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ... (ചീര)
ഇവിടെ
ചിത്രം: ധനം [ 1991 ] സിബി മലയില്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍
പാടിയതു: കെ.എസ്.ചിത്ര
ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)
തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ (ചീര)
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ... (ചീര)
ഇവിടെ
കാലചക്രം [ 1973 ] യേശുദാസ്
“കാലമൊരജ്ഞാത കാമുകൻ
ചിത്രം: കാലചക്രം ( 1973 ) എന്‍.നാരായണന്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
കാലമൊരഞ്ജാത കാമുകൻ(2)
ജീവിതമോ പ്രിയ കാമുകീ
കനവുകൾ നൽകും കണ്ണീരും നൽകും
വാരിപ്പുണരും വലിച്ചെറിയും (കാല..)
ആകാശപൂവാടി തീർത്തു തരും പിന്നെ
അതിനുള്ളിൽ അരക്കില്ലം പണിഞ്ഞു തരും (2)
അനുരാഗശിശുക്കളെയാ വീട്ടിൽ വളർത്തും (2)
അവസാനം ദു:ഖത്തിൻ അഗ്നിയിലെരിക്കും
കഷ്ടം ....സ്വപ്നങ്ങളീ വിധം (കാല..)
കാണാത്ത സ്വർഗ്ഗങ്ങൾ കാട്ടിത്തരും പിന്നെ
കനകവിമാനത്തിൽ കൊണ്ടു പോകും (2)
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും (2)
ഒടുവിലോ മരുഭൂവിൽ കൊണ്ടു ചെന്നിറക്കിറക്കും
കഷ്ടം ... ബന്ധങ്ങളീ വിധം (കാലം..)
ചിത്രം: കാലചക്രം ( 1973 ) എന്‍.നാരായണന്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
കാലമൊരഞ്ജാത കാമുകൻ(2)
ജീവിതമോ പ്രിയ കാമുകീ
കനവുകൾ നൽകും കണ്ണീരും നൽകും
വാരിപ്പുണരും വലിച്ചെറിയും (കാല..)
ആകാശപൂവാടി തീർത്തു തരും പിന്നെ
അതിനുള്ളിൽ അരക്കില്ലം പണിഞ്ഞു തരും (2)
അനുരാഗശിശുക്കളെയാ വീട്ടിൽ വളർത്തും (2)
അവസാനം ദു:ഖത്തിൻ അഗ്നിയിലെരിക്കും
കഷ്ടം ....സ്വപ്നങ്ങളീ വിധം (കാല..)
കാണാത്ത സ്വർഗ്ഗങ്ങൾ കാട്ടിത്തരും പിന്നെ
കനകവിമാനത്തിൽ കൊണ്ടു പോകും (2)
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും (2)
ഒടുവിലോ മരുഭൂവിൽ കൊണ്ടു ചെന്നിറക്കിറക്കും
കഷ്ടം ... ബന്ധങ്ങളീ വിധം (കാലം..)
അടുത്തടുത്ത് [ 1984 ] യേശുദാസ് / ചിത്ര
“ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും
ചിത്രം: അടുത്തടുത്ത് ( 1984 ) സത്യന്‍ അന്തിക്കാട്
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും
(ഇല്ലിക്കാടും)
താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
ഈ വെയിലും കുളിരാല്‍ നിറയും
കണ്ണില്‍ കരളില്‍ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും
(ഇല്ലിക്കാടും)
മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികള്‍ മൊഴിയും
അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
അരുമച്ചിറകില്‍ കുരുവികള്‍ പാറും
(ഇല്ലിക്കാടും)
ചിത്രം: അടുത്തടുത്ത് ( 1984 ) സത്യന്‍ അന്തിക്കാട്
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും
(ഇല്ലിക്കാടും)
താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
ഈ വെയിലും കുളിരാല്‍ നിറയും
കണ്ണില്‍ കരളില്‍ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും
(ഇല്ലിക്കാടും)
മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികള്‍ മൊഴിയും
അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
അരുമച്ചിറകില്‍ കുരുവികള്‍ പാറും
(ഇല്ലിക്കാടും)
എന്റെ ഗ്രാമം [ 1984 ] യേശുദാസ്
“കല്പാന്തകാലത്തോളം കാതരെ നീ
ചിത്രം: എന്റെ ഗ്രാമം ( 1984 ) റ്റി.കെ. വാസുദേവന്‍ & ശ്രീമൂല നഗരം വിജയന്‍
രചന: ശ്രീമൂലനഗരം വിജയന്‍
സംഗീതം: വിദ്യാധരന്‍
പാടിയതു: കെ.ജെ.യേശുദാസ്
കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)
ഇവിടെ
ചിത്രം: എന്റെ ഗ്രാമം ( 1984 ) റ്റി.കെ. വാസുദേവന്‍ & ശ്രീമൂല നഗരം വിജയന്‍
രചന: ശ്രീമൂലനഗരം വിജയന്‍
സംഗീതം: വിദ്യാധരന്‍
പാടിയതു: കെ.ജെ.യേശുദാസ്
കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)
ഇവിടെ
Saturday, August 29, 2009
അച്ചുവേട്ടന്റെ വീടു [ 1987 ] യേശുദാസ്
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചിത്രം: അച്ചുവേട്ടന്റെ വീട് ( 1987) ബാലചന്ദ്ര മേനോന്‍
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: വിദ്യാധരന്‍
പാടിയതു: കെ.ജെ.യേശുദാസ്
ചന്ദനം മണക്കുന്ന പൂന്തോട്ടം...
ചന്ദ്രിക മെഴുകിയ മണിമുറ്റം...
ഉമ്മറത്തംബിളി നിലവിളക്ക്...
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം
(ചന്ദനം മണക്കുന്ന പൂന്തോട്ടം)
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം...
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വീടുപണി ചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം...
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം...
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം...
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
( ചന്ദനം മണക്കുന്ന പൂന്തോട്ടം)
ഇവിടെ
ചിത്രം: അച്ചുവേട്ടന്റെ വീട് ( 1987) ബാലചന്ദ്ര മേനോന്‍
രചന: എസ്. രമേശന്‍ നായര്‍
സംഗീതം: വിദ്യാധരന്‍
പാടിയതു: കെ.ജെ.യേശുദാസ്
ചന്ദനം മണക്കുന്ന പൂന്തോട്ടം...
ചന്ദ്രിക മെഴുകിയ മണിമുറ്റം...
ഉമ്മറത്തംബിളി നിലവിളക്ക്...
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം
(ചന്ദനം മണക്കുന്ന പൂന്തോട്ടം)
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം...
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വീടുപണി ചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം...
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം...
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം...
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
( ചന്ദനം മണക്കുന്ന പൂന്തോട്ടം)
ഇവിടെ
അച്ഛന്‍ ( 1952) പി.ലീല
വരുമോ വരുമോ എന്‍ ശുഭ കാലം
ചിത്രം: അച്ഛന്‍ (1952) എം.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ്. ദിവാകര്‍
പാടിയതു: പി.ലീല
വരുമോ വരുമോ -ഇനി
വരുമോ എന്‍ശുഭകാലം-ഈ
ഇരുള്‍ മാറും പുലര്‍കാലം
നാഥാ നിന്‍ കനിവിന്‍ ദീപമേ നോക്കി
കണ്ണീരിന്‍ കടലില്‍ നീന്തി നീന്തി
കൈകാല്‍ കുഴഞ്ഞയ്യോ
മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ
അമ്മാ- അമ്മാ എന്നു നീ കൊഞ്ചും മൊഴിയെന്‍
കരളില്‍ തുടിയ്ക്കുന്നെടാ
ആരോമല്‍ മകനെ താരാട്ടുവാനെന്‍
കൈകള്‍
ചിത്രം: അച്ഛന്‍ (1952) എം.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ്. ദിവാകര്‍
പാടിയതു: പി.ലീല
വരുമോ വരുമോ -ഇനി
വരുമോ എന്‍ശുഭകാലം-ഈ
ഇരുള്‍ മാറും പുലര്‍കാലം
നാഥാ നിന്‍ കനിവിന്‍ ദീപമേ നോക്കി
കണ്ണീരിന്‍ കടലില്‍ നീന്തി നീന്തി
കൈകാല്‍ കുഴഞ്ഞയ്യോ
മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ
അമ്മാ- അമ്മാ എന്നു നീ കൊഞ്ചും മൊഴിയെന്‍
കരളില്‍ തുടിയ്ക്കുന്നെടാ
ആരോമല്‍ മകനെ താരാട്ടുവാനെന്‍
കൈകള്‍
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു.{.1982 }യേശുദാസ് / ജാനകി
“നനഞ്ഞു നേരിയ പട്ടു റൂമാല്‍
ചിത്രം: എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ( 1982 ) ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി
ഗപധപ ഗപധപ ഗപധപ ഗപധപ ഗപധപ ഗപധപ
പദസധ പദസധ പദസധ പദസധ പദസധ പദസധ
ധസരിസ ധസരിസ ധസരിസ ധസരിസ ധസരിസ ധസരിസ
ഗരിസരിഗരി സരിഗരി സരിഗരി സരിഗരി സരിഗരി സരിഗരി
ഗഗഗ രിരിരി സസസ ധധധ രിരിരി സസസ ധധധ പപപ
സസസ ധധധ പപപ ഗഗഗ ധധധ പപപ ഗഗഗ രിരിരി
സരിഗ രിഗപ ഗപധ പധസ രിഗപ ഗപധ പധസ ധസരി
ഗപധ പധസ ധസരി സരിഗ
നനഞ്ഞു നേരിയ പട്ടുറുമാല്‍ സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു --- (2)
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും നഖചിത്രപടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ ലിപികള്‍
(നനഞ്ഞു നേരിയ പട്ടുറുമാല്‍)
പുഴയുടെ കവിളില്‍ പുളകം പോലൊരു ചുഴി വിരിഞ്ഞു
പൂംചുഴി വിരിഞ്ഞു ---(2)
മനസ്സില്‍ മാംപൂക്കള്‍ ചൊരിയുന്നോരഴകേ
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളക്കുമീ ചിരി പോലെ
(നനഞ്ഞു നേരിയ പട്ടുറുമാല്‍)
ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍ കൊരുത്തു നില്‍പ്പൂ
ഞാന്‍ വലിച്ചു നില്‍പ്പൂ --- (2)
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്നവിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന
മൃദുലവിപഞ്ചികയോ ദേവീ നീയൊരു സാരംഗിയോ
(നനഞ്ഞു നേരിയ പട്ടുറുമാല്‍)
ഇവിടെ
ചിത്രം: എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ( 1982 ) ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി
ഗപധപ ഗപധപ ഗപധപ ഗപധപ ഗപധപ ഗപധപ
പദസധ പദസധ പദസധ പദസധ പദസധ പദസധ
ധസരിസ ധസരിസ ധസരിസ ധസരിസ ധസരിസ ധസരിസ
ഗരിസരിഗരി സരിഗരി സരിഗരി സരിഗരി സരിഗരി സരിഗരി
ഗഗഗ രിരിരി സസസ ധധധ രിരിരി സസസ ധധധ പപപ
സസസ ധധധ പപപ ഗഗഗ ധധധ പപപ ഗഗഗ രിരിരി
സരിഗ രിഗപ ഗപധ പധസ രിഗപ ഗപധ പധസ ധസരി
ഗപധ പധസ ധസരി സരിഗ
നനഞ്ഞു നേരിയ പട്ടുറുമാല്‍ സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു --- (2)
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും നഖചിത്രപടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ ലിപികള്‍
(നനഞ്ഞു നേരിയ പട്ടുറുമാല്‍)
പുഴയുടെ കവിളില്‍ പുളകം പോലൊരു ചുഴി വിരിഞ്ഞു
പൂംചുഴി വിരിഞ്ഞു ---(2)
മനസ്സില്‍ മാംപൂക്കള്‍ ചൊരിയുന്നോരഴകേ
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളക്കുമീ ചിരി പോലെ
(നനഞ്ഞു നേരിയ പട്ടുറുമാല്‍)
ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍ കൊരുത്തു നില്‍പ്പൂ
ഞാന്‍ വലിച്ചു നില്‍പ്പൂ --- (2)
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്നവിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന
മൃദുലവിപഞ്ചികയോ ദേവീ നീയൊരു സാരംഗിയോ
(നനഞ്ഞു നേരിയ പട്ടുറുമാല്‍)
ഇവിടെ
അരനാഴിക നേരം ( 1970 ) യേശുദാസ്
അനുപമേ അഴകെ
ചിത്രം: അരനാഴിക നേരം [ 1970] കെ. എസ. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
അനുപമേ അഴകെ
അല്ലിക്കുടങ്ങളില്‍ അമൃതുമായ് നില്‍ക്കും
അജന്താ ശില്‍പമേ
അലങ്കരിക്കൂ എന്നന്തപുരം
അലങ്കരിക്കൂ നീ
നിത്യ താരുണ്യമേ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ടു നിറക്കൂ ഉന്മാദ
നൃത്തം കൊണ്ടു നിറക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിക്കൂ പതിക്കൂ പതിക്കൂ....{അനുപമേ]
സ്വര്‍ഗ്ഗലാവണ്യമെ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറക്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറക്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ [അനുപമേ]
ഇവിടെ
ചിത്രം: അരനാഴിക നേരം [ 1970] കെ. എസ. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
അനുപമേ അഴകെ
അല്ലിക്കുടങ്ങളില്‍ അമൃതുമായ് നില്‍ക്കും
അജന്താ ശില്‍പമേ
അലങ്കരിക്കൂ എന്നന്തപുരം
അലങ്കരിക്കൂ നീ
നിത്യ താരുണ്യമേ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ടു നിറക്കൂ ഉന്മാദ
നൃത്തം കൊണ്ടു നിറക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിക്കൂ പതിക്കൂ പതിക്കൂ....{അനുപമേ]
സ്വര്‍ഗ്ഗലാവണ്യമെ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറക്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറക്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ [അനുപമേ]
ഇവിടെ
Subscribe to:
Posts (Atom)