“യയയാ യാദവാ എനിക്കറിയാം
ചിത്രം: ദേവരാഗം ( 1996 ) ഭരതന്‍
രചന: എം ഡി രാജേന്ദ്രന്‍
സംഗീതം: കീരവാണി
പാടിയതു: ചിത്ര & ഉണ്ണിക്കൃഷ്ണന്‍
യ യ യാ യാദവാ എനിക്കറിയാം
യ യയാ യദു മുഖഭാവങ്ങളറിയാം
പീലിക്കണ്ണിന്‍ നോട്ടവും കുസൃതിയും
കോലക്കുഴല്‍പ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ
സ്വയംവര മഥുമയാ മൃദുല ഹൃദയാ കഥകളറിയാം
( യയയാ..)
ശ്രീ നന്ദനാ നിന്‍ ലീലകള്‍
വിണ്ണില്‍ നിന്നും മിന്നല്പിണരുകള്‍ പെയ്തു
എന്റെ കണ്ണില്‍ മഴത്തുള്ളികളായ് വിടര്‍ന്നൂ
ഗോവര്‍ധനം പൂ പോലെ നീ
ഒഅണ്ടു കൈയ്യിലെടുത്താടീ കളിയാടി
പാവം കന്യമാരും നിന്‍ മായയില്‍ മയങ്ങീ
ഗോപികളറിയാതെ വെണ്ണ കവര്‍ന്നൂ നീ
പാരിടമൊന്നാകെ വായിലൊതുക്കീ നീ
സുമധുര സായം കാലം ലീലാലോലം മോഹാവേശം നിന്‍ മായും
സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ...)
ഹോ രാധികേ ഈ സംഗമം
വനവല്ലിക്കൂടില്‍ കണ്ണില്‍ കൊതിയോടേ
അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ
ഈ വാക്കുകള്‍ തേന്‍ തുള്ളികള്‍
നീല തിങ്കള്‍ ബിംബം തൂകുമമൃതായ്
ഇന്ദ്ര നീല രാഗ ചെപ്പുകളില്‍ നിറഞ്ഞു
യദുകുല കാംബോജി ഹാ..
മുരളിയിലൂതാം ഞാന്‍ ആ..
യമുനയിലോളം പോല്‍ ഹാ
സിരകളിലാടാം ഞാന്‍ ആ
സുരഭില രാഗം താനം നീയും ഞാനും പാടും നേരം
സ്വര്‍ഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം
(യയയാ..)
ഇവിടെ
Wednesday, September 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment