കല്ലായിക്കടവത്തെ
ചിത്രം: പെരുമഴക്കാലം ( 2004 ) കമല്‍
രചന: കൈതപ്രം
സംഗീതം എം ജയചന്ദ്രൻ
പാടിയതു: പി.ജയചന്ദ്രന്‍,സുജാത
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിന്‍ വെണ്‍ ചന്ദ്രനായ് ഞാന്‍
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)
പട്ടു തൂവാലയും വാസന തൈലവും
അവള്‍ക്കു നല്‍കാനായ് കരുതി ഞാന്‍
പട്ടുറുമാല് വേണ്ട അത്തറിന്‍ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവള്‍ക്ക്
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)
സങ്കല്‍പ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ് നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെന്‍
ജീവന്റെ ജീവന്‍ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..
ഇവിടെ
Wednesday, September 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment