“കല്പാന്തകാലത്തോളം കാതരെ നീ
ചിത്രം: എന്റെ ഗ്രാമം ( 1984 ) റ്റി.കെ. വാസുദേവന്‍ & ശ്രീമൂല നഗരം വിജയന്‍
രചന: ശ്രീമൂലനഗരം വിജയന്‍
സംഗീതം: വിദ്യാധരന്‍
പാടിയതു: കെ.ജെ.യേശുദാസ്
കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)
കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)
കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)
ഇവിടെ
Wednesday, September 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment