“ ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു നിന്‍ പൂമുഖം
ചിത്രം: തൂവല്‍ക്കൊട്ടാരം [ 1996 ] സത്യന്‍ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ് / ചിത്ര
ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽവീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ
ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)
ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)
ഇവിടെ
Thursday, September 3, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment