Thursday, September 3, 2009
സൂര്യ ഗായത്രി [ 1994 ] യേശുദാസ് / ചിത്ര
“തംബുരു കുളിര്‍ ചൂടിയൊ കുളിരംഗുലി തൊടുമ്പൊള്‍
ചിത്രം: സൂര്യഗായത്രി {1994} അനില്‍. പി.
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ് , ചിത്ര
തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍ (2)
താമര തന്‍ തണ്ടു പോല്‍
കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ [തംബുരു]
ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം
പൂത്തു നീലാകാശം [തംബുരു]
ലാലലാല ലാലല ലലാലലാ ലാലലാ....
പൂവു പെറ്റൊരുണ്ണിയായ് തേന്മാവിലാടും വേളയില്‍
പൂവൊരോര്‍മ്മ മാത്രമായ് താരാട്ടും തെന്നല്‍ തേങ്ങിയോ
കൈക്കുളിരില്‍ പൂ വിരിഞ്ഞു പൊങ്കലും പൊന്നോണവും
കൈക്കുടന്ന നീട്ടി നിന്റെ ഗാനതീര്‍ത്ഥമൊന്നിനായ്
കണ്ണീര്‍പ്പാടം നീന്തുമ്പോള്‍ വന്നീല നീ കൂടെ [തംബുരു]
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment