Powered By Blogger

Thursday, September 3, 2009

കള്ളിയങ്കാട്ടു നീലി [ 1979 ] എസ്. ജാനകി

“നിഴലായ് ഒഴുകി വരും ഞാന്‍ യാമങ്ങള്‍



ചിത്രം: കള്ളിയങ്കാട്ട് നീലി [ 1979] എം.കൃഷ്ണന്‍ നായര്‍
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം

പാടിയതു: ജാനകി

നിഴലായ് ഒഴുകി വരും ഞാന്‍
യാമങ്ങള്‍ തോറും കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (2)

മലങ്കാറ്റു മൂളും മുളങ്കാടു പോലും
നടുങ്ങുന്ന പാതിരാവാണെന്‍ നൃത്ത രംഗം (2)
കുടപ്പാല പൂക്കുമ്പോള്‍ മണം കൊണ്ടു മൂടും കള്ളിയങ്കാടാണെന്‍ സ്വപ്ന തീരം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)


നറും പൂ നിലാവിന്‍ വിരല്‍ ത്താളമേറ്റി
പനം കാടു പോലും മയങ്ങുന്ന നേരം
ഒടുങ്ങാത്ത ദാഹത്തിന്‍ പ്രതിച്ഛായയെന്നില്‍
വളര്‍ത്തുന്നൂ വീണ്ടും പ്രതികാര മോഹം
ഒഴുകി വരും ഞാന്‍ കൊതി തീരുവോളം
ഈ നീല രാവില്‍ ഈ നീല രാവില്‍ ഈ നീല രാവില്‍ (നിഴലായ്)







ഇവിടെ

No comments: