“കവിളിണയില്‍ കുങ്കുമമൊ
ചിത്രം: വന്ദനം [ 1989 ] പ്രിയദര്‍ശന്‍
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: എം ജി ശ്രീകുമാര്‍, സുജാത
കവിളിണയില്‍ കുങ്കുമമോ
പരിഭവവര്‍ണ്ണ പരാഗങ്ങളോ
കരിമിഴിയില്‍ കവിതയുമായ്
വാ വാ എന്റെ ഗാഥേ...
നിന്റെ ചൊടിയില്‍ വിരിയും
മലരിന്നളികള്‍ മധു നുകരും
(കവിളിണയില്‍...)
മനസ്സിന്റെ മാലിനീതീരഭൂവില്‍
മലരിട്ടു മാകന്ദശാഖികളില്‍
തളിരില നുള്ളും കുയിലുകള്‍ പാടി
തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന
വനികയില്‍ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ
(കവിളിണയില്‍...)
മധുമാസ രാവിന്റെ പൂമഞ്ചലില്‍
പനിമതീതീരത്തു വന്നിറങ്ങീ
കസവുള്ള പട്ടിന്‍ മുലക്കച്ച കെട്ടി
നറുനിലാച്ചേല ഞൊറിയിട്ടുടുത്തു
മധുരമാം ഗാനത്തിന്‍ മുരളിയുമായെന്റെ
അരികില്‍ വരാമോ പെണ്‍കൊടി നീ
(കവിളിണയില്‍...)
ഇവിടെ
No comments:
Post a Comment