Powered By Blogger
Showing posts with label വര ദക്ഷിണ 1977 യേശുദാസ്. Show all posts
Showing posts with label വര ദക്ഷിണ 1977 യേശുദാസ്. Show all posts

Friday, September 4, 2009

വരദക്ഷിണ [ 1977 ] യേശുദാസ്

സ്വപ്നത്തിൽ ഒരു നിമിഷം വസന്തമെന്‍ കാമുകിയായ്



ചിത്രം: വരദക്ഷിണ ( 1977 ) ശശികുമാര്‍
രചന: ശ്രീകുമാരൻതമ്പി
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

സ്വപ്നത്തിൽ ഒരു നിമിഷം
വസന്തമെൻ കാമുകിയായ്
സുഖമെന്ന പൂവു തന്നൂ ആ രാവിൽ
സ്വർഗ്ഗമെന്നരികിൽ വന്നൂ

ഇതളുകളെണ്ണി നോക്കാൻ മറന്നു പോയി ഞാനാ
പരിമള ലഹരിയിൽ ലയിച്ചു പോയി
മകരന്ദമാസ്വദിക്കാൻ കഴിഞ്ഞില്ലല്ലോ വർണ്ണ
ത്തുടിയിലെൻ ഹൃദ്സ്പന്ദങ്ങൾ അലിഞ്ഞുവല്ലോ
(സ്വപ്നത്തിൻ..)

മലർപ്പൊടി ചൂടാൻ ചൊടി മറന്നു പോയി ചിത്രം
അപൂർണ്ണമായിരിക്കേ ഞാനുണർന്നു പോയി
ഇതൾ വിടർന്നാടും പൂക്കളിനി നൽകുമോ നിത്യ
മധുരമാം മാധവമായ് അവൾ വരുമോ
(സ്വപ്നത്തിൻ..)