Powered By Blogger

Wednesday, September 2, 2009

കടിഞ്ഞൂല്‍ കല്യാണം [ 1991 ] യേശുദാസ്

“മനസ്സില്‍ നിന്നും മനസിലേക്കൊരു മൌന സഞ്ചാരം


ചിത്രം: കടിഞ്ഞൂല്‍ കല്യാണം ( 1991 ) രാജസേനന്‍
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

മനസ്സില്‍ നിന്നും മനസ്സിലേക്കൊരു
മൗനസഞ്ചാരം...
കനവില്‍ നിന്നും കനവിലൂടൊരു
മടക്കസഞ്ചാരം...

(മനസ്സില്‍)

ഋതുഭേദമാറും തുടര്‍ന്നു വന്നാലേ
വസന്തം പോലും സുഗന്ധമേകൂ
വികാരങ്ങളാറും മാറി വന്നെങ്കിലേ
വിനോദങ്ങളെല്ലാം മധുരങ്ങളാകൂ
വികൃതിയില്ലെങ്കില്‍ പ്രകൃതിയുണ്ടോ
പ്രകൃതിയില്ലെങ്കില്‍ സുകൃതിയുണ്ടോ

(മനസ്സില്‍)

ഇണക്കങ്ങളോരോ പിണക്കങ്ങളേയും
മറന്നാല്‍ ബന്ധം പവിത്രമാകും
ഇടക്കാല വാഴ്വിന്‍ ജ്യാമിതിക്കുള്ളില്‍ നാം
ജലപ്പോളയേക്കാള്‍ ക്ഷണഭംഗുരങ്ങള്‍
പ്രപഞ്ചമില്ലെങ്കില്‍ പ്രതീക്ഷയുണ്ടോ
വികാരമില്ലെങ്കില്‍ വിവാദമുണ്ടോ

(മനസ്സില്‍)

ഇവിടെ

ധനം [ 1991 ] ചിത്ര

“ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന നീലകുരുവികളെ



ചിത്രം: ധനം [ 1991 ] സി‍ബി മലയില്‍
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍

പാടിയതു: കെ.എസ്.ചിത്ര


ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)

തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ (ചീര)

മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ... (ചീര)


ഇവിടെ

കാലചക്രം [ 1973 ] യേശുദാസ്

“കാലമൊരജ്ഞാത കാമുകൻ
ചിത്രം: കാലചക്രം ( 1973 ) എന്‍.നാരായണന്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

കാലമൊരഞ്ജാത കാമുകൻ(2)
ജീവിതമോ പ്രിയ കാമുകീ
കനവുകൾ നൽകും കണ്ണീരും നൽകും
വാരിപ്പുണരും വലിച്ചെറിയും (കാല..)

ആകാശപൂവാടി തീർത്തു തരും പിന്നെ
അതിനുള്ളിൽ അരക്കില്ലം പണിഞ്ഞു തരും (2)
അനുരാഗശിശുക്കളെയാ വീട്ടിൽ വളർത്തും (2)
അവസാനം ദു:ഖത്തിൻ അഗ്നിയിലെരിക്കും
കഷ്ടം ....സ്വപ്നങ്ങളീ വിധം (കാല..)


കാണാത്ത സ്വർഗ്ഗങ്ങൾ കാട്ടിത്തരും പിന്നെ
കനകവിമാനത്തിൽ കൊണ്ടു പോകും (2)
ഹൃദയമാം പൈങ്കിളിയെ പാടിയുറക്കും (2)
ഒടുവിലോ മരുഭൂവിൽ കൊണ്ടു ചെന്നിറക്കിറക്കും
കഷ്ടം ... ബന്ധങ്ങളീ വിധം (കാലം..)

അടുത്തടുത്ത് [ 1984 ] യേശുദാസ് / ചിത്ര

“ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും



ചിത്രം: അടുത്തടുത്ത് ( 1984 ) സത്യന്‍ അന്തിക്കാട്
രചന: സത്യന്‍ അന്തിക്കാട്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര

ഇല്ലിക്കാടും ചെല്ലക്കാറ്റും
തമ്മില്‍ ചേരും നിമിഷം
താരും തളിരും ചൂടും ഹൃദയം
മഞ്ഞും മഴയും മലരായ് മാറും

(ഇല്ലിക്കാടും)

താനേ പാടും മാനസം
താളം ചേര്‍ക്കും സാഗരം
ഈ വെയിലും കുളിരാല്‍ നിറയും
കണ്ണില്‍ കരളില്‍ പ്രണയം വിരിയും
കളിയും ചിരിയും നിറമായ് അലിയും

(ഇല്ലിക്കാടും)

മോഹം നല്‍കും ദൂതുമായ്
മേഘം ദൂരേ പോയ്‌വരും
തേനൊലിയായ് കിളികള്‍ മൊഴിയും
അരുവിക്കുളിരില്‍ ഇളമീന്‍ ഇളകും
അരുമച്ചിറകില്‍ കുരുവികള്‍ പാറും

(ഇല്ലിക്കാടും)

എന്റെ ഗ്രാമം [ 1984 ] യേശുദാസ്

“കല്പാന്തകാലത്തോളം കാതരെ നീ


ചിത്രം: എന്റെ ഗ്രാമം ( 1984 ) റ്റി.കെ. വാസുദേവന്‍ & ശ്രീമൂല നഗരം വിജയന്‍
രചന: ശ്രീമൂലനഗരം വിജയന്‍
സംഗീതം: വിദ്യാധരന്‍

പാടിയതു: കെ.ജെ.യേശുദാസ്

കല്പാന്തകാലത്തോളം കാതരേ നീയെന്മുന്നില്‍
കല്ഹാര ഹാരവുമായ് നില്‍ക്കും ….(2)
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയേപ്പോലെ…
കവര്‍ന്ന രാധികയേ…പോലേ… ( കല്പാന്ത….)

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന
കല്ലോലിനിയല്ലോ നീ…..(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന(2)
കസ്തൂരിമാനല്ലോ നീ…കസ്തൂരി മാനല്ലോ നീ…( കല്പാന്ത….)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തിക വിളക്കാണു നീ…..(2)
കദനകാവ്യം പോലെ കളിയരങ്ങില്‍കണ്ട.. (2)
കതിര്‍മയി ദമയന്തി നീ… കതിര്‍മയി ദമയന്തി നീ…( കല്പാന്ത….)

ഇവിടെ

Saturday, August 29, 2009

അച്ചുവേട്ടന്റെ വീടു [ 1987 ] യേശുദാസ്

ചന്ദനം മണക്കുന്ന പൂന്തോട്ടം


ചിത്രം: അച്ചുവേട്ടന്റെ വീട് ( 1987) ബാലചന്ദ്ര മേനോന്‍
രചന‍: എസ്. രമേശന്‍ നായര്‍
സംഗീതം: വിദ്യാധരന്‍

പാടിയതു: കെ.ജെ.യേശുദാസ്


ചന്ദനം മണക്കുന്ന പൂന്തോട്ടം...
ചന്ദ്രിക മെഴുകിയ മണിമുറ്റം...
ഉമ്മറത്തംബിളി നിലവിളക്ക്...
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം...ഹരിനാമജപം

(ചന്ദനം മണക്കുന്ന പൂന്തോട്ടം)

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം...
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍ കാലം വീടുപണി ചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം...
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൌഭാഗ്യം പിച്ചവച്ചു നടക്കേണം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം...
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍ മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍ കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം...
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍ വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം

അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ
അച്യുതം കേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജേ

( ചന്ദനം മണക്കുന്ന പൂന്തോട്ടം)




ഇവിടെ

അച്ഛന്‍ ( 1952) പി.ലീല

വരുമോ വരുമോ എന്‍ ശുഭ കാലം
ചിത്രം: അച്ഛന്‍ (1952) എം.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ്. ദിവാകര്‍

പാടിയതു: പി.ലീല

വരുമോ വരുമോ -ഇനി
വരുമോ എന്‍ശുഭകാലം-ഈ
ഇരുള്‍ മാറും പുലര്‍കാലം

നാഥാ നിന്‍ കനിവിന്‍ ദീപമേ നോക്കി
കണ്ണീരിന്‍ കടലില്‍ നീന്തി നീന്തി
കൈകാല്‍ കുഴഞ്ഞയ്യോ


മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ

അമ്മാ- അമ്മാ എന്നു നീ കൊഞ്ചും മൊഴിയെന്‍
കരളില്‍ തുടിയ്ക്കുന്നെടാ
ആരോമല്‍ മകനെ താരാട്ടുവാനെന്‍
കൈകള്‍

എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു.{.1982 }യേശുദാസ് / ജാനകി

“നനഞ്ഞു നേരിയ പട്ടു റൂമാല്‍


ചിത്രം: എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു ( 1982 ) ഭദ്രന്‍
രചന: ബിച്ചു തിരുമല
സംഗീതം: വി ദക്ഷിണാമൂര്‍ത്തി

പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി

ഗപധപ ഗപധപ ഗപധപ ഗപധപ ഗപധപ ഗപധപ
പദസധ പദസധ പദസധ പദസധ പദസധ പദസധ
ധസരിസ ധസരിസ ധസരിസ ധസരിസ ധസരിസ ധസരിസ
ഗരിസരിഗരി സരിഗരി സരിഗരി സരിഗരി സരിഗരി സരിഗരി
ഗഗഗ രിരിരി സസസ ധധധ രിരിരി സസസ ധധധ പപപ
സസസ ധധധ പപപ ഗഗഗ ധധധ പപപ ഗഗഗ രിരിരി
സരിഗ രിഗപ ഗപധ പധസ രിഗപ ഗപധ പധസ ധസരി
ഗപധ പധസ ധസരി സരിഗ

നനഞ്ഞു നേരിയ പട്ടുറുമാല്‍ സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു --- (2)
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും നഖചിത്രപടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ ലിപികള്‍
(നനഞ്ഞു നേരിയ പട്ടുറുമാല്‍)

പുഴയു‌ടെ കവിളില്‍ പുളകം പോലൊരു ചുഴി വിരിഞ്ഞു
പൂംചുഴി വിരിഞ്ഞു ---(2)
മനസ്സില്‍ മാം‌പൂക്കള്‍ ചൊരിയുന്നോരഴകേ
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളക്കുമീ ചിരി പോലെ
(നനഞ്ഞു നേരിയ പട്ടുറുമാല്‍)

ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍ കൊരുത്തു നില്‍പ്പൂ
ഞാന്‍ വലിച്ചു നില്‍പ്പൂ --- (2)
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്നവിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന
മൃദുലവിപഞ്ചികയോ ദേവീ നീയൊരു സാരംഗിയോ
(നനഞ്ഞു നേരിയ പട്ടുറുമാല്‍)

ഇവിടെ

അരനാഴിക നേരം ( 1970 ) യേശുദാസ്

അനുപമേ അഴകെ

ചിത്രം: അരനാഴിക നേരം [ 1970] കെ. എസ. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

അനുപമേ അഴകെ
അല്ലിക്കുടങ്ങളില്‍ അമൃതുമായ് നില്‍ക്കും
അജന്താ ശില്‍പമേ
അലങ്കരിക്കൂ എന്നന്തപുരം
അലങ്കരിക്കൂ നീ

നിത്യ താരുണ്യമേ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ടു നിറക്കൂ ഉന്മാദ
നൃത്തം കൊണ്ടു നിറക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിക്കൂ പതിക്കൂ പതിക്കൂ....{അനുപമേ]


സ്വര്‍ഗ്ഗലാവണ്യമെ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറക്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറക്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ കൊരുക്കൂ കൊരുക്കൂ [അനുപമേ]

ഇവിടെ

Friday, August 28, 2009

രാഗം: [ 1975 ] യേശുദാസ് / ജാനകി

“ഇവിടെ കാറ്റിനു സുഗന്ധം ഇതിലെ പോയതു വസന്തം


ചിത്രം: രാഗം [ 1975 ] എ. ഭീംസിങ്ങ്
രചന: വയലാർ
സംഗീതം: സലിൽ ചൗധരി

പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി
ഇവിടെ
ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
വസന്തത്തിന്‍ തളിർത്തേരിലിരുന്നതാരു
വാസര സ്വപ്നത്തിന്‍ തോഴിമാരു (ഇവിടെ)


ഇവിടെ തേരു നിര്‍ത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ പോയ് പോയ് പൂക്കാലം
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം

അകലെ സാഗരതിരകൾ
അവയിൽ വൈഡൂര്യമണികൾ
തിരകളിൽ തിരുമുത്തു വിതച്ചതാര്
താരകദ്വീപിലെ കിന്നരന്മാർ (അകലെ)


ഇരുട്ടിൻ കണ്ണുനീരാറ്റിൽ ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാർ
ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം
ഹൃദയം പൂത്തൊരു മിഴികൾ
അതിൽ ഞാൻ നിൻ കൃഷ്ണ മണികൾ

നിറമുള്ള യുവത്വത്തിനെന്തഴക്
നിന്റെ വികാരത്തിൻ നൂറഴക് (ഹൃദയം)
ചിരിക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങള്‍ക്കും
മനസ്സിന്റെ കണ്ണുകള്‍ നല്‍കാന്‍ വാവാ വിശ്വശില്പീ
പ്രിയഗായകാ നീ എന്നിലെ പ്രേമശില്പീ (ഇവിടെ)

ഇവിടെ

സ്ത്രീ [ 1970 ] യേശുദാസ്

“ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍

ചിത്രം: സ്ത്രീ ( 1970 ) പി. ഭാസ്കരന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: യേശുദാസ് കെ ജെ


ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമകരാഗുലീ ചുമ്പനലഹരിയില്‍
പ്രേമസംഗീതമായ് നീ വന്നു
(ഇന്നലെ )

മാനത്തെ മട്ടുപ്പാവില്‍ താരക നാരിമാരാ
ഗാനനിര്‍ത്ധരികേട്ട് തരിച്ചുനിന്നു
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍
താളമടിക്കാന്‍ പോലും മറന്നു പോയി
(ഇന്നലെ )

ഇന്നലെയൊരു നവവാസരസ്വപ്നമായി നീ
എന്‍ മനോമുകരത്തില്‍ വിരുന്നുവന്നു
ചൈത്ര സുഗന്ധത്തിന്റെ താലവൃന്ദത്തിന്‍ കീഴില്‍
മ്ദ്ധ്യാഹ്ന മനോഹരി മയങ്ങിടുമ്പോള്‍
(ഇന്നലെ )

മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും
സുന്ദരവാസന്ത ശ്രീയെന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികില്‍ വന്നൂ
(ഇന്നലെ )

സുകൃതം [ 1994 ] ചിത്ര

“ജന്മാന്തര സ്നേഹ ബന്ധങ്ങളേ

ചിത്രം: സുകൃതം [ 1994 ] ഹരികുമാര്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവി ബോംബേ

പാടിയത്: ചിത്ര

ബന്ധങ്ങളേ ആ..സ്നേഹ ബന്ധങ്ങളേ ആ..ആ..ആ.

ജന്മാന്തര സ്നേഹ ബന്ധങ്ങളേ
ബന്ധുര മാനസ ബന്ധങ്ങളേ
പിന്തുടര്‍ന്നെത്തും അനന്തമാമഞ്ജാത
കാന്ത തരംഗങ്ങളേ (ജന്മാന്തര..)



കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും
കണ്ടുമുട്ടാനായ് കൊതിച്ചും (2)
പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന
കാന്ത പഥികര്‍ നമ്മള്‍
നമ്മളനാഥ ജന്മങ്ങള്‍ ആ .....(ജന്മാന്തര..)

എത്ര പവിത്രം നാം പങ്കു വെക്കും
വെറും വ്യര്‍ഥമാം സ്വപ്നങ്ങള്‍ പോലും (2)
അന്തരംഗത്തിന്‍ സുഗന്ധത്തിനാല്‍
നമ്മള്‍ തമ്മില്‍ തിരിച്ചറിയുന്നൂ
കേവലര്‍ കേവലര്‍ നമ്മള്‍ ആ....(ജന്മാന്തര..)



sukritham

Thursday, August 27, 2009

സുകൃതം [ 1994 ] യേശുദാസ്

“പോരൂ പോരൂ.. എന്നൊടൊത്തുണരുന്ന പുലരികളെ


ചിത്രം: സുകൃതം [ 1994] ഹരികുമാര്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി

പാറ്റിയതു: യേശുദാസ്

പോരൂ ............പോരൂ..........
എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ (എന്നൊടൊത്തു..)
യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരൂ (2)

ഒരു കുടന്ന നിലാവു കൊണ്ടെന്‍
നിറുകയില്‍ കുളിര്‍ തീര്‍ഥമാടിയ നിശകളേ
നിഴലുമായിണ ചേര്‍ന്നു നൃത്തം ചെയ്ത പകലുകളേ
പോരൂ..പോരൂ..യാത്ര തുടരുന്നൂ ശുഭ യാത്ര നേര്‍ന്നു വരൂ

തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
തുയിലുണര്‍ത്താന്‍ വന്നൊരോണക്കിളികളേ നന്ദി
അമൃതവര്‍ഷിണിയായ വര്‍ഷാകാലമുകിലുകളേ
ഹൃദയ വെരിയില്‍ അലരി മലരായ്
പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..
യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരൂ

എന്റെ വഴികളില്‍ മൂക സാന്ത്വനമായ പൂവുകളേ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
മധുരമാം പാഥേയമായ് തേന്‍ കനികള്‍ തന്ന തരുക്കളേ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ
നന്ദി..നന്ദി...
എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരൂ (2)



Link text

കാബൂളിവാല [1993 ] ചിത്ര

“തെന്നല്‍ വന്നതും പൂവുലഞ്ഞുവോ


ചിത്രം: കാബൂളിവാല [ 1993 ] സിദ്ദിക്- ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: ചിത്ര

തെന്നല്‍ വന്നതും പൂവുലഞ്ഞുവോ
പൂവുലഞ്ഞതും ഇളം തെന്നല്‍ മെല്ലെ
വന്നുവോ കടംകഥയല്ലയോ (തെന്നല്‍..)

അണയാത്ത രാവിന്റെ കൂട്ടില്‍
അരയാല്‍ക്കിളിപെണ്ണൂ പാടി
അതു കേട്ടുറങ്ങാതെ ഞാനും
അറിയാതെ രാപ്പാടിയായി

അഴലിന്‍ മഴയില്‍ അലയുമ്പൊഴും
അഴകിന്‍ നിഴലില്‍ അലിയുന്നുവോ
മാനത്തെ മച്ചില്‍ നിന്നും
അമ്പിളി താഴോട്ടിറങ്ങി വന്നോ
താമരപൂങ്കുളത്തില്‍
തണുപ്പില്‍ നീന്തിക്കുളിച്ചിടുന്നോ (തെന്നല്‍..)


ഒരു കോടി മാമ്പൂക്കിനാക്കള്‍
ഒരു മഞ്ഞു കാറ്റില്‍ കൊഴിഞ്ഞൂ
അതിലെന്റെ പേരുള്ള പൂവില്‍
ഒരു മൌനമുണ്ടായിരുന്നൂ
ഇനിയും വരുമോ കിളിവാതിലില്‍
പനിനീര്‍ കുയിലേ കുളിരോടി നീ
ആടുന്നുണ്ടാടുന്നുണ്ടേ മനസ്സില്‍ മാമയിലാടുന്നുണ്ടേ
മാരിവില്‍ പീലിയേഴും വിരിച്ചെന്‍ മോഹങ്ങളാടുന്നുണ്ടേ (തെന്നല്‍...)

ഇവിടെ

കാബൂളിവാല [ 1993 ] യേശുദാസ്

“പാല്‍നിലാവിനും ഒരു നൊമ്പരം


ചിത്രം: കാബൂളിവാല [1993] സിദ്ദിക് -ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ്.പി.വെങ്കിടേഷ്

പാടിയതു: കെ.ജെ.യേശുദാസ്

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍

(പാല്‍നിലാവിനും ഒരു നൊമ്പരം)

മാനം നീളെ താരങ്ങള്‍
ചിമ്മി ചിമ്മിക്കത്തുമ്പോള്‍
ഇരുട്ടിലെത്തെമ്മാടിക്കൂട്ടില്‍
തുടിക്കുമീ തപ്പും താളങ്ങള്‍

മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

വിണ്ണിന്‍ കണ്ണീര്‍ മേഘങ്ങള്‍
മണ്ണിന്‍ തണ്ണീര്‍ ദാഹങ്ങള്‍
ഒരിക്കലും ചെയ്യാമോഹങ്ങള്‍
നനക്കുമോ നെഞ്ചിന്‍ തീരങ്ങള്‍

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

Wednesday, August 26, 2009

വാര്‍ദ്ധക്യപുരാണം [1994 ] ചിത്ര ( യേശുദാസ് )

“വീണപാടുമീണമായി അകതാരിലൂറും


ചിത്രം: വാര്‍ദ്ധക്യപുരാണം [1994 ] രാജസേനന്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു; കെ ജെ യേശുദാസ് ( ചിത്ര)

വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........

മിഴിയോരതാളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......

മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)

വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......


Song

എന്റെ നന്ദിനിക്കുട്ടിക്കു {1984 } യേശുദാസ്

“വിട തരൂ ഇന്നീ സായം സന്ധ്യയില്‍
ചിത്രം: എന്റെ നന്ദിനിക്കുട്ടിക്കു [ 1084 ) വത്സന്‍
രചന; ഒ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

വിട തരൂ ഇന്നീ സായം സന്ധ്യയില്‍
വിട തരൂ
ഏതൊ കാണാ തീരം തേടി
ഏതോ യാത്രാ ഗീതം പാടി പിരിയുവാന്‍...
ഇന്നീ സായം സന്ധ്യയില്‍
വാനം പാടി വീണ്ടും പാടി
വാടും പൂവിന്‍ മൌനം തേങ്ങി...വിട തരൂ ഇന്നീ...

ഈ സാക്ഷികള്‍ പൂവിടും ഗാന സുരഭിയാം നിമിഷം ഈ..തേടി
രതിലയ യവനിക ചുരുളഴിഞ്ഞീവിടിതാ പാടുന്നു... വിട തരൂ ഇന്നീ..

ഈ യാത്രയില്‍ പിന്നെയും പാടും സ്മൃതികളായ് പിറകെ നീ..പോരൂ
ഇതുവഴി പിരിയുമീ ഹൃദയമെന്‍‍ ഹൃദയത്തില്‍ പാടുന്നു
തുകില കണികകള്‍ നെറുകിലണിയുമീ
അരിയൊരുഷ മലരി തൊഴുതു പിരിയുമൊരു
മംഗല്യ ഹാരം നിന്‍ മാ‍റില്‍‍ ഞാന്‍ ചാര്‍ത്തിടും... വിട തരൂ

എന്റെ നന്ദിനിക്കുട്ടിക്കു [ 1984 ) യേശുദാസ്

“ഇനിയും വസന്തം പാടുന്നു, കിളിയും കിനാവും പാടുന്നു

ചിത്രം: എന്റെ നന്ദിനിക്കുട്ടിക്ക് ( 1984 ) വത്സന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്

ഇനിയും വസന്തം പാടുന്നു
കിളിയും കിനാവും പാടുന്നു
മലര്‍വള്ളിയില്‍ ശലഭങ്ങളായ്
ഹൃദയങ്ങള്‍ ഊഞ്ഞാലാടി

(ഇനിയും)

ചാരുലതപോലുലഞ്ഞു
നീയെന്‍ മാറില്‍ ചായുന്നൂ
ഒരു പൂങ്കുയിലിന്‍ മൊഴിയില്‍ ഉണരും
ആരോ ആടുന്നോരാനന്ദലാസ്യം
പാടുന്നു പാദസരങ്ങള്‍ ഈ നമ്മളില്‍

(ഇനിയും)

മേഘപുരുഷന്‍ കനിഞ്ഞു
മീട്ടും മിന്നല്‍ പൊന്‍‌വീണ
അമൃതായ് കുളിരായ് അലിയും നിമിഷം
മേലേ ആടുന്നു വര്‍ഷാമയൂരം
താരസ്വരങ്ങള്‍തന്‍ മേളം ഈ നമ്മളില്‍

(ഇനിയും)

രാത്രി വണ്ടി ( 1961 ) യേശുദാസ്

“വിജനതീരമേ കണ്ടുവൊ നീ
ചിത്രം: രാത്രിവണ്ടി [1971 ] വിജയ നാരായണന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്

പാടിയതു: യേശുദാസ് കെ ജെ

വിജനതീരമേ എവിടെ ........എവിടെ.............
രജതമേഘമേ എവിടെ ........എവിടെ.............
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ
മരണകുടീരത്തിന്‍ മാസ്മരനിദ്ര വിട്ടു
മടങ്ങി വന്നൊരെന്‍ പ്രിയസഖിയേ [വിജനതീരമേ]

രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ചികയേ (2)
മൃതിയുടെ മാളത്തില്‍ വീണു തകര്‍ന്നു
ചിറകു പോയൊരെന്‍ രാക്കിളിയെ

നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെത്തള്ളി
പറന്നു പോയൊരെന്‍ പൈങ്കിളിയേ...... [വിജനതീരമേ]

മിന്നാ മിന്നി കൂട്ടം ( 20008 ) രഞ്ജിറ്റ് /ശ്വേത



“മിഴി തമ്മില്‍ പുണരുന്ന നേരം

ചിത്രം: മിന്നാമിന്നിക്കൂട്ടം [2008] കമല്‍
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍
പാടിയതു: രഞ്ജിത്ത് & ശ്വേത

മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം


കളിവാക്കു ചൊല്ലിയാല്‍ കലഹിച്ചതൊക്കെയും
പ്രണയമുണര്‍ത്തിയ കൌതുകം
ഒരുമിച്ചു പാടുമീ പാട്ടിന്‍ അരുവിയായ്
ഒഴുകും നമ്മള്‍ എന്നുമേ
കരളിലിരുന്നൊരു കിളി പാടി
മുരളിക മൂളും പോലെ
കണിമലരണിയും യാമിനിയില്‍
നീയെന്‍ മനസ്സിലെ മധുകണം
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം


അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം
നുകരും സ്നേഹ മര്‍മ്മരം
ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞൂ നീ
വരമായ് തന്നൂ തേന്‍ കണം
തണുവിരല്‍ തഴുകും തംബുരുവില്‍
സിരകളിലൊരു നവരാഗം
നറുമലരിതളില്‍ പുഞ്ചിരിയില്‍
നീ നിറമെഴുതിയ ചാരുത
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
ഒരു മഴയുടെ കുളിരല ഒരു മഴയുടെ കുളിരല

ഭരതം ( 1991 ) യേശുദാസ് / ചിത്ര

“ഗോപാംഗനേ ആത്മാവിലെ
ചിത്രം: ഭരതം [ 1991 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്,, ചിത്ര

ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ... സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ - സഗ

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയിലാടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീരത്തളിരിതളില്‍ മാകന്ദപ്പൊന്നിലയില്‍
രാസലോലയാമമാകെ - തരളിതമായ്

(ഗോപാംഗനേ)

നീലാംബരിയില്‍ താനാടും
വൃന്ദാവനികള്‍ പൂക്കുമ്പോള്‍
ഇന്നെന്‍ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളില്‍

(ഗോപാംഗനേ)

മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോള്‍
ഇന്നെന്‍ തോഴീ അകലെ സഖികള്‍
മുത്തും മലരും തേടുമ്പോള്‍
ആരോരുമറിയാത്ത കൈവല്യമേകാം വരൂ

(ഗോപാംഗനേ)

പാഥേയം ( 1993 ) യേശുദാസ് / ചിത്ര

“രാസനിലാവിനു താരുണ്യം
ചിത്രം: പാഥേയം [ 1993 ] ഭരതന്‍
രചന: കൈതപ്രം
സംഗീതം: ബോംബെ രവി

പാടിയതു: യേശുദാസ് & ചിത്ര

ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന
രാഗ തരംഗങ്ങള്‍
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ‍ നിമിഷങ്ങള്‍
ഇന്നെന്‍ നിനവിനു മാധുര്യം
പകല്‍കിനാവിനു താളം (രാസ..)

ജീവിതോത്സവമായി എന്‍
ശരകൂടങ്ങള്‍ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങള്‍
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെന്‍ മൊഴിയില്‍ നീഹാരം
കരളില്‍ സ്വപ്നാരാമം (രാസ...)

പാടുന്ന പുഴ ( 1968 ) യേശുദാസ്

“ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ


ചിത്രം: പാടുന്ന പുഴ ( 1968 )എം. കൃഷ്ണന്‍‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി.ദക്ഷിണമൂര്‍ത്തി

പാടിയതു: യേശുദാസ്‌

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)

പരിണയം: ( 1994 ) യേശുദാസ്




“വൈശാഖപൗര്‍ണ്ണമിയോ, നിശയുടെ ചേങ്ങലയൊ

ചിത്രം: പരിണയം [ 1994 ] റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്

വൈശാഖപൗര്‍ണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...

(വൈശാഖ...)

നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകില്‍മറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...

(വൈശാഖ...)

വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേല്‍
ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു...
നിളയുടെ വിരിമാറില്‍ തരളതരംഗങ്ങള്‍
കസവണി മണിക്കച്ച ഞൊറിയുന്നു...

(വൈശാഖ...)

Tuesday, August 25, 2009

നോവല്‍ [ 2005 ] യേശുദാസ്... ചിത്ര








“ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..


ചിത്രം: നോവല്‍ ( 2005 ) ഈസ്റ്റ് കോസ്റ്റ് വിജയന്‍
രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: എം.ജയചന്ദ്രന്‍

പാടിയതു:കെ.ജെ.യേശുദാസ്, സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടകന്നു..
എവിടെയോ പോയ്മറഞ്ഞു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടയച്ചു..
അകലാന്‍ അനുവദിച്ചു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം സഹിച്ചു നീ..
എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം അറിഞ്ഞു നീ
എന്തേ..എന്നെ മാടിവിളിച്ചില്ലാ‍..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികില്‍ നീ വന്നില്ലാ..
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴാ പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..”
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴി പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം.”
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...