“തെന്നല്‍ വന്നതും പൂവുലഞ്ഞുവോ
ചിത്രം: കാബൂളിവാല [ 1993 ] സിദ്ദിക്- ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ് പി വെങ്കിടേഷ്
പാടിയതു: ചിത്ര
തെന്നല്‍ വന്നതും പൂവുലഞ്ഞുവോ
പൂവുലഞ്ഞതും ഇളം തെന്നല്‍ മെല്ലെ
വന്നുവോ കടംകഥയല്ലയോ (തെന്നല്‍..)
അണയാത്ത രാവിന്റെ കൂട്ടില്‍
അരയാല്‍ക്കിളിപെണ്ണൂ പാടി
അതു കേട്ടുറങ്ങാതെ ഞാനും
അറിയാതെ രാപ്പാടിയായി
അഴലിന്‍ മഴയില്‍ അലയുമ്പൊഴും
അഴകിന്‍ നിഴലില്‍ അലിയുന്നുവോ
മാനത്തെ മച്ചില്‍ നിന്നും
അമ്പിളി താഴോട്ടിറങ്ങി വന്നോ
താമരപൂങ്കുളത്തില്‍
തണുപ്പില്‍ നീന്തിക്കുളിച്ചിടുന്നോ (തെന്നല്‍..)
ഒരു കോടി മാമ്പൂക്കിനാക്കള്‍
ഒരു മഞ്ഞു കാറ്റില്‍ കൊഴിഞ്ഞൂ
അതിലെന്റെ പേരുള്ള പൂവില്‍
ഒരു മൌനമുണ്ടായിരുന്നൂ
ഇനിയും വരുമോ കിളിവാതിലില്‍
പനിനീര്‍ കുയിലേ കുളിരോടി നീ
ആടുന്നുണ്ടാടുന്നുണ്ടേ മനസ്സില്‍ മാമയിലാടുന്നുണ്ടേ
മാരിവില്‍ പീലിയേഴും വിരിച്ചെന്‍ മോഹങ്ങളാടുന്നുണ്ടേ (തെന്നല്‍...)
ഇവിടെ
Showing posts with label കബൂളിവാല 1993 ചിത്ര. Show all posts
Showing posts with label കബൂളിവാല 1993 ചിത്ര. Show all posts
Thursday, August 27, 2009
Subscribe to:
Posts (Atom)