“പോരൂ പോരൂ.. എന്നൊടൊത്തുണരുന്ന പുലരികളെ
ചിത്രം: സുകൃതം [ 1994] ഹരികുമാര്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി
പാറ്റിയതു: യേശുദാസ്
പോരൂ ............പോരൂ..........
എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ (എന്നൊടൊത്തു..)
യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരൂ (2)
ഒരു കുടന്ന നിലാവു കൊണ്ടെന്‍
നിറുകയില്‍ കുളിര്‍ തീര്‍ഥമാടിയ നിശകളേ
നിഴലുമായിണ ചേര്‍ന്നു നൃത്തം ചെയ്ത പകലുകളേ
പോരൂ..പോരൂ..യാത്ര തുടരുന്നൂ ശുഭ യാത്ര നേര്‍ന്നു വരൂ
തുളസിവെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളേ
തുയിലുണര്‍ത്താന്‍ വന്നൊരോണക്കിളികളേ നന്ദി
അമൃതവര്‍ഷിണിയായ വര്‍ഷാകാലമുകിലുകളേ
ഹൃദയ വെരിയില്‍ അലരി മലരായ്
പൂത്തിറങ്ങിയ വേനലേ നന്ദി ..നന്ദി..
യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരൂ
എന്റെ വഴികളില്‍ മൂക സാന്ത്വനമായ പൂവുകളേ
എന്റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളേ നന്ദി
മധുരമാം പാഥേയമായ് തേന്‍ കനികള്‍ തന്ന തരുക്കളേ
തളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം കാരുണ്യമേ
നന്ദി..നന്ദി...
എന്നോടൊത്തുണരുന്ന പുലരികളേ
എന്നൊടൊത്തു കിനാവു കണ്ടു ചിരിക്കുമിരവുകളേ
യാത്ര തുടരുന്നു ശുഭയാത്ര നേര്‍ന്നു വരൂ (2)
Link text
Showing posts with label സുകൃതം 1994 യേശുദാസ്. Show all posts
Showing posts with label സുകൃതം 1994 യേശുദാസ്. Show all posts
Thursday, August 27, 2009
Subscribe to:
Posts (Atom)