“പാല്‍നിലാവിനും ഒരു നൊമ്പരം
ചിത്രം: കാബൂളിവാല [1993] സിദ്ദിക് -ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ്.പി.വെങ്കിടേഷ്
പാടിയതു: കെ.ജെ.യേശുദാസ്
പാല്‍നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍
(പാല്‍നിലാവിനും ഒരു നൊമ്പരം)
മാനം നീളെ താരങ്ങള്‍
ചിമ്മി ചിമ്മിക്കത്തുമ്പോള്‍
ഇരുട്ടിലെത്തെമ്മാടിക്കൂട്ടില്‍
തുടിക്കുമീ തപ്പും താളങ്ങള്‍
മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍
പാല്‍നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
വിണ്ണിന്‍ കണ്ണീര്‍ മേഘങ്ങള്‍
മണ്ണിന്‍ തണ്ണീര്‍ ദാഹങ്ങള്‍
ഒരിക്കലും ചെയ്യാമോഹങ്ങള്‍
നനക്കുമോ നെഞ്ചിന്‍ തീരങ്ങള്‍
പാല്‍നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
Showing posts with label കാബൂളിവാല 1993 യേശുദാസ്. Show all posts
Showing posts with label കാബൂളിവാല 1993 യേശുദാസ്. Show all posts
Thursday, August 27, 2009
Subscribe to:
Posts (Atom)