“ഇവിടെ കാറ്റിനു സുഗന്ധം ഇതിലെ പോയതു വസന്തം
ചിത്രം: രാഗം [ 1975 ] എ. ഭീംസിങ്ങ്
രചന: വയലാർ
സംഗീതം: സലിൽ ചൗധരി
പാടിയതു: യേശുദാസ് കെ ജെ,എസ് ജാനകി
ഇവിടെ
ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
വസന്തത്തിന്‍ തളിർത്തേരിലിരുന്നതാരു
വാസര സ്വപ്നത്തിന്‍ തോഴിമാരു (ഇവിടെ)
ഇവിടെ തേരു നിര്‍ത്താതേ ഇതു വഴിയൊന്നിറങ്ങാതെ
എനിക്കൊരു പൂ തരാതെന്തെ പോയ് പോയ് പൂക്കാലം
ഋതുകന്യകേ നീ മറ്റൊരു പൂക്കാലം
അകലെ സാഗരതിരകൾ
അവയിൽ വൈഡൂര്യമണികൾ
തിരകളിൽ തിരുമുത്തു വിതച്ചതാര്
താരകദ്വീപിലെ കിന്നരന്മാർ (അകലെ)
ഇരുട്ടിൻ കണ്ണുനീരാറ്റിൽ ഒരു പിടി മുത്തെറിയാതെ
മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാർ
ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം
ഹൃദയം പൂത്തൊരു മിഴികൾ
അതിൽ ഞാൻ നിൻ കൃഷ്ണ മണികൾ
നിറമുള്ള യുവത്വത്തിനെന്തഴക്
നിന്റെ വികാരത്തിൻ നൂറഴക് (ഹൃദയം)
ചിരിക്കും ചെണ്ടുമല്ലിക്കും ചിറകുള്ള നൊമ്പരങ്ങള്‍ക്കും
മനസ്സിന്റെ കണ്ണുകള്‍ നല്‍കാന്‍ വാവാ വിശ്വശില്പീ
പ്രിയഗായകാ നീ എന്നിലെ പ്രേമശില്പീ (ഇവിടെ)
ഇവിടെ
Friday, August 28, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment