Powered By Blogger

Friday, January 15, 2010

ഗസൽ [1993] ചിത്ര

വിനീത്

സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ...

ചിത്രം: ഗസൽ [1993] കമൽ
റ്റചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: കെ എസ് ചിത്ര



സംഗീതമേ നിന്റെ ദിവ്യ സൌഭാഗ്യത്തിൻ
സന്ദേശമായ് ഞാനുണർന്നുവെങ്കിൽ (2)
ആയിരുൾ മൂടിയ മാനസ സാനുവിൽ
പാൽക്കതിരായ് പടർന്നുവെങ്കിൽ (2) (സംഗീത...)


നിത്യ ദു:ഖത്തിൻ കയങ്ങളിൽ പൂവിടും
നീർമലരായെങ്കിൽ ഞാനൊരു നീർമലരായെങ്കിൽ (2)
കൊഞ്ചുന്ന പൈതലിൻ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കിൽ ഞാനൊരു ശിഞ്ജിതമായെങ്കിൽ
ആ....ആ‍...ആ..( സംഗീതമെ..)


പൊള്ളുന്ന വേനലിൽ നീറും മനസ്സിന്
തേന്മാരിയായെങ്കിൽ ഞാനൊരു തേൻ മാരിയായെങ്കിൽ (2)
വിണ്ണിന്റെ കലയായ് പിറന്ന ഞാൻനാളത്തെ
പൌർണ്ണമിയായെങ്കിൽ ഞാനൊരു പൌർണ്ണമിയായെങ്കിൽ
ആ..ആ...ആ.. ( സംഗീതമേ..)




ഇവിടെ




വിഡിയോ

ചോര ചുവന്ന ചോര [ 1980] യേശുദാസ്

റ്റി.ജി. രവി



സുലളിത പദവിന്യാസം...


ചിത്രം: ചോര ചുവന്ന ചോര [ 1980] ജി. ഗോപാലകൃഷ്ണൻ
രചന: മുല്ലനേഴി
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്


സുലളിത പദവിന്യാസം
സുമസമ മൃദു പത്മാസ്യം
മദന ഹൃദയ പരവേശം
നടന സദന പരിതോഷം ( സുലളിത..)

ചഞ്ചല ചഞ്ചല നൃത്ത തരംഗം
ശിഞ്ജിത രഞ്ജിത മഞ്ജുള രംഗം (2)
ഉന്മദമാനസ മധുരാവേശം
മന്മഥ ലാലസ മണ്ഡപദേശം (സുലളിത..)

നൃത്യതി നൃത്യതി നൂപുരനാദം
ഹൃദ്യതി ഹൃദ്യതി നൂതന രാഗം (2)
സദാപി സദാപി രചനാരഡിതം
ത്രികാല ഭയാദിഗമനാചരിതം (സുലളിത..)



ഇവിടെ

സന്ധ്യാവന്ദനം [ 1983] യേശുദാസ്






സ്വർണ്ണചൂഡാമണി ചാർത്തി


ചിത്രം: സന്ധ്യാവന്ദനം [ 1983] ശശികുമാർ
രചന: വയലാർ രാമവർമ്മ
സംഗീതം: എൽ പി ആർ വർമ്മ
പാടിയതു: കെ ജെ യേശുദാസ്


സ്വർണ്ണചൂഡാമണി ചാർത്തി
സ്വയം വര വധുവെന്നരികിലെത്തി
അവളുടെ സ്വപ്നശയ്യാ സദനത്തിൽ
പുഷ്പസായകൻ കൂടെയെത്തി (സ്വർണ്ണ..)


മനസ്സു മനസ്സിന്റെ ശ്രവണ പുടങ്ങളിൽ
പ്രണയരഹസ്യങ്ങൾ പറഞ്ഞു ആയിരം
പ്രണയരഹസ്യങ്ങൾ പറഞ്ഞു
വരന്റെ മിഴികളും വധുവിന്റെ ചൊടികളും
വാത്സ്യായനനെ തിരഞ്ഞൂ
സരസീരുഹപ്പക്ഷി നാണിച്ചു പാടി
സലജ്ജോഹം സലജ്ജോഹം സലജ്ജോഹം(സ്വർണ്ണ..)

മലരിൽ മലർ പൂക്കും മധുവിധുരാത്രിയിൽ
മദനധനുസ്സുകളൊടിഞ്ഞു ആയിരം
മദന ധനുസ്സുകളൊടിഞ്ഞു
സിരകൾ സിരകളെ പൊതിയുന്ന നിമിഷങ്ങൾ
ശൃംഗാര ലഹരിയിൽ തുഴഞ്ഞൂ
ഋതുസംഗമപ്പക്ഷി കാലത്തു പാടി
ഇനി നാളേ ഇനി നാളേ ഇനി നാളേ (സ്വർണ്ണ...)



ഇവിടെ

സരസ്വതീ യാമം [ 1980] യേശുദാസ്

ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ...

ചിത്രം: സരസ്വതീയാമം [ 1980] മോഹൻ കുമാർ
രചന: വെള്ളനാട് നാരായണൻ
സംഗീതം: എ ടി ഉമ്മർ

പാടിയതു: കെ ജെ യേശുദാസ്

ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം
നീയെന്റെ ഭാവനാശില്പം
അഴകിൻ തുമ്പികൾ പാടിയൊരുക്കിയ
അനുരാഗ രാഗതരംഗം
അനുരാഗ രാഗതരംഗം....
(ശ്രീരഞ്ജിനി ...)


ഇന്നലെ കുളിരുള്ള രാത്രി വന്നു
കൂടെ കിന്നരഗായകൻ കാറ്റു വന്നു (2)
ഞാൻ മാത്രം പാടാൻ മറന്നു നിന്നെങ്കിലും
ഞാൻ വിശ്വഗായകനായിരുന്നു
ഞാൻ വിശ്വഗായകനായിരുന്നു....
(ശ്രീരഞ്ജിനി ...)


വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം
മണ്ണിൻ സുഗന്ധമായൂറി നിന്നു...(2)
ഏതോ പ്രതീക്ഷ തൻ ഏഴിലം‌പാലകൾ
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
ചേതസ്സിലപ്പോഴും പൂത്തുനിന്നു...
(ശ്രീരഞ്ജിനി ...)

Thursday, January 14, 2010

വർഷങ്ങൾ പോയതറിയാതെ [1987] യേശുദാസ് / ചിത്ര



മേനക

ഇലകൊഴിയും ശിശിരത്തില്‍ ...

ചിത്രം: വർഷങ്ങൾ പോയതറിയാതെ [1987] മോഹൻ രൂപ്
രചന: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
സംഗീതം: മോഹൻ സിത്താര

പാടിയതു: കെ ജെ യേശുദാസ്/ ചിത്ര


നെടുമുടി വേണു




ഉം ..ഉം...ഉം...ഉം..ഉം.....
ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ
മറഞ്ഞുപോയീ ആ മന്ദഹാ‍സം
ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും....)

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നു
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍ (ഇലകൊഴിയും....)


പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ
വര്‍ഷങ്ങള്‍പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇലകൊഴിയും....)


ഇവിടെ 2


2 വിഡിയോ


വിഡിയോ

ഒളിമ്പിയൻ ആന്റണി ആദം [1999] യേശുദാസ് / സുജാത




ഹേയ്! ഹേയ്! ചുമ്മ ചുമ്മാ ചുമ്മാ....


ചിത്രം: ഒളിമ്പിയൻ ആന്റണി ആദം [1999] ഭദ്രൻ
രചന: ഗിരീഷ് പുതെഞ്ചെര്രി
സംഗീതം: ഔസേപ്പച്ചൻ

പാടിയതു യേശുദാസ് ऽ സുജാത


മീന




ഹേയ്! ഹേയ്! ചുമ്മ ചുമ്മാ ചുമ്മാ
കരയാതെടോ
തഞ്ചി തഞ്ചി കൊഞ്ചി ചിർക്കാമെഡോ
ഇനി എന്തിനാണു പിണക്കം
എല്ലാം മറക്കാമെഡോ....

ഒന്നുൻ മിണ്ടടാതെ നീ മുന്ന്നിൽ നിൽക്കുമ്പോൾ
ആരും കാണാതെ നീ കണ്ണീർ വാർക്കുമ്പോൾ [2]
എന്റെ മാത്രം മുത്തല്ലെ എന്നു
ചൊല്ലാൻ ഞാനാരു?
മൌന മലരേ മഞ്ഞിൽ മായല്ലെ വാ മഴയിൽ
നനയല്ലെ... ഹേയ്.. ഹേയ്..
വെൺചിരാവിൻ മിഴി നാളം പോലെ
പൊന്നെ മിന്നൂ എന്നും നിന്നെ സ്വപ്നം കാണാം...[2]

എത്ര ജന്മം പോയാലും
ഏതിരുളിൽ മാഞ്ഞാലും
കാത്തു നിൽക്കാം കന്നി പൂമീനെ ഈ കാണാ കല്പടവിൽ...[ഹേയ്....





ഇവിടെ


വിഡിയോ

പരിണയം [1994] യേശുദാസ്






അഞ്ചുശരങ്ങളും പോരാതെ മന്മഥൻ

ചിത്രം: പരിണയം [1994] ഹർഹരൻ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

പാടിയതു: കെ ജെ യേശുദാസ്


മോഹിനി

അഞ്ചുശരങ്ങളും പോരാതെ മന്മഥൻ
നിൻ ചിരി സായകമാക്കീ, നിൻ
പുഞ്ചിരി സായകമാക്കീ (അഞ്ചു്)
ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ
നിൻ മൊഴി സാധകമാക്കി, നിൻ
തേന്മൊഴി സാധകമാക്കി....

(അഞ്ചുശരങ്ങളും...)

പത്തരമാറ്റും പോരാതെ കനകം
നിൻ കവിൾപ്പൂവിനെ മോഹിച്ചു
ഏഴുനിറങ്ങളും പോരാതെ മഴവില്ല്
നിൻ കാന്തി നേടാൻ ദാഹിച്ചു

(അഞ്ചുശരങ്ങളും...)

നീലിമ തെല്ലും പോരാതെ വാനം
നിൻ മിഴിയിണയിൽ കുടിയിരുന്നു
മധുവിനു മധുരം പോരാതെ പനിനീർ
നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ

(അഞ്ചുശരങ്ങളും...)



ഇവിടെ




വിഡിയോ

നവംബറിന്റെ നഷ്ടം [1982] യേശുദാസ് [ ജെൻസി]






ഏകാന്തതേ നിന്റെ ദ്വീപില്‍....

ചിത്രം: നവംബറിന്റെ നഷ്ടം [1982] പത്മരാജൻ






രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ സി വർഗ്ഗീസ്

പാടിയതു: കെ ജെ യേശുദാസ്/ ജെൻസി


ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം (2)
വേർപെടും വീഥിയില്‍ ഒന്നില്‍
തേങ്ങലായി മാറുന്ന ബിംബം
(ഏകാന്തതേ ...)

ആശകള്‍ മേയുന്ന തീരം
നീലിമ മായുന്ന തീരം (2)
നേരിയ ശ്വാസലയത്തില്‍
ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ
ഇവിടെ ഇവിടെ മലരി പെയ്യുന്ന‍ ചിറകൊടിയുകയോ
(ഏകാന്തതേ ...)

വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം (2)
മനസ്സില്‍ നിന്നുലയുന്ന നാളം
അറിയാതെ തെറ്റുന്ന താളം
ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്‌
നെഞ്ചോടു ചേരുന്ന ദുഃഖം
(ഏകാന്തതേ ...)




ഇവിടെ


വിഡിയോ

ശ്യാമ [1986] പി. ജയചന്ദ്രൻ



ഏകാന്തമായീ ഭൂമിയിൽ താരും തളിരും...

ചിത്രം: ശ്യാമ [1986] ജോഷി
രചന: ഷിബു ചകരവർത്തി
സംഗീതം: രഘുകുമാർ
പാടിയതു: പി. ജയചനദ്രൻ


ഏകാന്തമായീ ഭൂമിയിൽ താരും തളിരും ചൂടി
ഈ വഴിയിൽ ഋതു കന്യയാം താലവുമായ് നീ നിൽകുന്നു..[ ഏകാന്തമായ്...

മഞ്ഞു പെയ്യുകയാണിന്നു മണ്ണിൽ
ഉള്ളിലൂറും മിഴിനീർ മാത്രം [2]
ഹേമന്തവും ഈ മൂടലും നീങ്ങി നീലാംബര
നിറമണിയില്ലെ ഇന്നെൻ മാനം... [ ഏകാന്തമായ്

പോയ രാവാകെ ഞാൻ നോക്കി നിന്നു
ദൂരെ താരങ്ങൾ നിൻ നേത്രമല്ലെ {2]
ആരോമലെ ആ മൂകമാം നീല നേത്രങ്ങളൊ
ഋതുക്കളാകുന്നു ഇന്നെന്നുള്ളിൽ... [ ഏകന്തമായ്...



വിഡിയോ

കിഴക്കൻ പത്രൊസ് [ 1992] യേശുദാസ്





തുടി കൊട്ടിപ്പാടുന്ന മേഘം

ചിത്രം: കിഴക്കൻ പത്രോസ് [1992] റ്റി.ഐ. സുരേഷ് ബാബു
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ ജെ യേശുദാസ്




തുടി കൊട്ടിപ്പാടുന്ന മേഘം
മധുമാരി പെയ്യുന്ന നേരം
പുതുമണ്ണിന്നാഹ്ലാദമേതോ
മദഗന്ധപുഷ്പങ്ങളായീ
തളിർ വനി നീളേ
മലർനിരയാടീ
അതിനിടെ ഒരു കുയിൽ പാടീ (തുടി...)

വിണ്ണിൽ നീളേ സ്വർണ്ണം പെയ്തു താരങ്ങൾ പുതു
മണ്ണിൽ നീളെ വർണ്ണം പെയ്തു താമരകൾ
ദ്രുത താള മേളത്തിലോരോ (2)
മോഹവും പൂവിടും യാമങ്ങൾ (തുടി...)


കണ്ണിൽ പൂത്തു നെഞ്ചിൽ പൂത്തു സ്വപ്നങ്ങൾ
കുളുർ വെണ്ണക്കല്ലിൽ നീളെ പൂത്തു ശില്പങ്ങൾ
വിരൽ തൊട്ടതെല്ലാം നല്‍പ്പൊന്നിൻ (2)
വീണയായ് പാടുന്ന യാമങ്ങൾ (തുടി...)


ഇവിടെ

സ്വപ്നമേ നിനക്കു നന്ദി[1983]കെ ജെ യേശുദാസ് & മാധുരി









കളിചിരി മാറാത്ത പ്രായം


ചിത്രം: സ്വപ്നമേ നിനക്കു നന്ദി[1983]കല്ലയം കൃഷ്ണദാസ്
രചന: കല്ലയം കൃഷ്ണദാസ്
സംഗീതം: ജി ദേവരാജൻ


പാ‍ടിയതു: കെ ജെ യേശുദാസ് & മാധുരി

കളിചിരി മാറാത്ത പ്രായം
കൗമാരം പൂവിട്ട പ്രായം
വസന്തം പിറന്നപ്പോൾ വള്ളിക്കുടിലുകളിൽ
കതിർ തേടും കിളികളായ് പറന്ന കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)

പടിഞ്ഞാറൻ ചക്രവാള പൂന്തോപ്പിൽ
പകലോനന്തിയുറങ്ങുമ്പോൾ
തിരമാലക്കുളിർ കോരും തീരങ്ങളിൽ
നമ്മളോടിക്കളിച്ചോരു കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)

ഈ സ്വർഗ്ഗസാന്ദ്രമാം തീരത്ത്
ഒരു നൂറു ജന്മങ്ങൾ ഒന്നായ് നമ്മൾ
മെയ്യോടു മെയ് ചേർന്നു പൊൻ ചിപ്പി തേടി
ക്കൊണ്ടോടിക്കളിച്ചൊരു കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)

Wednesday, January 13, 2010

ആട്ടക്കലാശം [1983] യേശുദാസ് & വാണി ജയറാം




നാണമാവുന്നൂ മേനി നോവുന്നൂ...

ചിത്രം: ആട്ടക്കലാശം [1983] ശശികുമാർ
രചന: പൂവച്ചൽ ഖാദർ
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ് & വാണി ജയറാം



നാണമാവുന്നൂ മേനി നോവുന്നൂ
എന്റെ കൈകൾ നിന്നെ മൂടുമ്പം
ഓലപ്പിലികൾ ഇടും നീലപ്പായയിൽ ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം
നാണമാകുന്നു മേനി നോവുന്ന്നു
നിന്റെ കണ്ണിൻ മുള്ളു കൊള്ളുമ്പോൾ
ഓലപീലികൾ ഇടും നീലപായയിൽ
ചേർന്നിരിക്കാൻ തോന്നുമ്പം പോരുമ്പം (നാണ...)


ഓലോലം കടലോരോരം (2)
ഓളങ്ങൾ തങ്ങളിൽ കെട്ടിമറിയുമ്പോൾ
ഓമനതെന്നലു പൊട്ടിച്ചിരിക്കുമ്പോൾ (2)
ചെപ്പു തുറന്നവനേ കരളിലെ മുത്തു കവർന്നവനെ
അരികിലു വന്നാലും നിന്നാലും ( നാണമാകുന്നു..)

അന്നാരം മണിപൊന്നാരം (2)
ഇക്കിരി പിക്കിരി പൊട്ടിത്തരിക്കുമ്പൊൾ
തൊട്ടും തൊടാതെയും ഇക്കിളി കൂട്ടുമ്പോൾ (2)
എന്നിൽ നിറഞ്ഞവളേ ഒരു വല ഉള്ളിലെറിഞ്ഞവളേ
അരികിൽ വന്നാലും നിന്നാലും (നാണമാകുന്നു..)



ഇവിടെ




വിഡിയോ

മിഴി രണ്ടിലും [2003] സുജാത & ശ്രീനിവാസൻ



വാര്‍മഴവില്ലേ ഏഴഴകെല്ലാം...

ചിത്രം: മിഴി രണ്ടിലും [2003] രഞ്ചിത്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: രവീന്ദ്രൻ

പാടിയതു: സുജാത മോഹൻ & ശ്രീനിവാസൻ



വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായ് നീ മാറിയില്ലേ... [വാര്‍മഴവില്ലേ...]

ചൈതന്യമായ് നിന്ന സൂര്യനോ
ദൂരെ ദൂരെ പോകയോ... [വാര്‍മഴവില്ലേ...]

ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
നിമിഷമോരോന്നായ് കൊഴിയുന്ന നേരം
വിളറും മുഖമോ അകലേ... [വാര്‍മഴവില്ലേ...]

ശ്യാമള സുന്ദര മിഴികള്‍ നിറയും അഴകേ
ദേവിവസുന്ദര നിനവില്‍ നിനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
പകലകലുമ്പോള്‍ അറിയുന്നുവോ നീ
വിരഹം വിധിയായ് അരികെ... [വാര്‍മഴവില്ലേ...]




ഇവിടെ






വിഡിയോ

എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] പി. ജയചന്ദ്രൻ









ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും...

ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] ഭരത് ഗോപി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ

പടിയതു: പി ജയചന്ദ്രൻ


ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ
ചേക്കേറുവാൻ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ
(ഏകാകിയാം നിന്റെ )

പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താനിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ
(ഏകാകിയാം നിന്റെ )

കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം
പാഥേയമായൊരു പാട്ടുതരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്തതീരം നമ്മൾ
കാണുന്ന പാഴ്‌ക്കിനാവല്ലേ
(ഏകാകിയാം നിന്റെ )





ഇവിടെ




വിഡിയോ

ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് [1988] ചിത്ര






ഈണവും താളവും ഇല്ലെങ്കിലും...


ചിത്രം: ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് [1988] വിജി തമ്പി
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രൻ

പാടിയതു: കെ എസ്. ചിത്ര



ഈണവും താളവും ഇല്ലെങ്കിലും
അമ്മ തൻ ആരാരിരോ വേണം
അമ്പിളി കുഞ്ഞിനെന്നും ചാഞ്ഞുറങ്ങാൻ
ആരാരിരോ ആരാരിരോ ആരാരിരോ (ഈണവും താളവും)

ഈശ്വരൻ നൽകിയ നിധിയാണു നീ
ജീവിതം നേടിയ കനിയാണു നീ(2)
മണ്ണിലീ പെണ്ണിനെന്നും മഹനീയ ബന്ധം നൽകും [2]
കണ്ണിയാണോമനെ നീ ഉറങ്ങൂ (ഈണവും താളവും)


അമ്മയായ്‌ തീർന്നൊരെൻ കൊതിയാണു നീ
കണ്മണി എന്നുമെൻ കനവാണു നീ(2)
നീ വളർന്നെന്റെ മുന്നിൽ തണലായി നിൽക്കുമ്പോളും (2)
ഉണ്ണിയാണമ്മതൻ കണ്ണിലെന്നും (ഈണവും താളവും)




ഇവിടെ







വിഡിയോ

അനുപല്ലവി [1979] യേശുദാസ്




എൻ സ്വരം പൂവിടും ഗാനമേ...

ചിത്രം: അനുപല്ലവി [1979] ബേബി
രചന: ബിച്ചു തിരുമല
സംഗീതം: കെ ജെ ജോയ്
പാടിയതു: കെ ജെ യേശുദാസ്



എൻ സ്വരം പൂവിടും ഗാനമേ (2)
ഈ വീണയിൽ നീ അനുപല്ലവീ
നീ അനുപല്ലവീ (എൻസ്വരം)

ഒരു മിഴി ഇതളിൽ ശുഭ ശകുനം
മറുമിഴിയിതളിൽ അപശകുനം (2)
വിരൽ മുന തഴുകും നവരാഗമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ (എൻ സ്വരം)

ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ (2)
കരളുരുകും സംഗീതമേ (2)
വരൂ വീണയിൽ നീ അനുപല്ലവീ ( എൻ സ്വരം)



ഇവിടെ




വിഡിയോ

അനുഭവം [1976] യേശുദാസ്



വാകപ്പൂ മരം ചൂടും വാരിളം ...

ചിത്രം: അനുഭവം [1976] ഐ.വി ശശി
രചന: ബിച്ചു തിരുമല
സംഗീതം: എ ടി ഉമ്മർ

പാടിയതു: കെ ജെ യേശുദാസ്


വാകപ്പൂ മരം ചൂടും
വാരിളം പൂങ്കുലക്കുള്ളിൽ
‍വാടകയ്ക്കൊരു മുറിയെടുത്തു
വടക്കൻ തെന്നൽ പണ്ടൊരു വടക്കൻ തെന്നൽ [2]

വാതിലിൽ വന്നെത്തി നോക്കിയ
വസന്തപഞ്ചമിപ്പെണ്ണിൻ
‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നൽ തരിച്ചു നിന്നു [2]
വിരൽ ഞൊടിച്ചു വിളിച്ച നേരം
വിരൽ കടിച്ചവളരികിൽ വന്നു
വിധുവദനയായ് വിവശയായവൾ
ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
(വാകപ്പൂ മരം ചൂടും....)

തരള ഹൃദയ വികാരലോലൻ
തെന്നല‍വളുടെ ചൊടി മുകർന്നു
തണുവണിർ തളിർ ശയ്യയിൽ തനു തളർന്നു വീണു..
തമ്മിൽ പുണർന്നു വീണു.[2]
പുലരി വന്നു വിളിച്ച നേരം
അവനുണർന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..
തെന്നൽ പറന്നു പോയി..
(വാകപ്പൂ മരം ചൂടും....)




ഇവിടെ



വിഡിയോ

സോപാനം [ 1993 ] ചിത്ര


പൊന്മേഘമെ ശലഭങ്ങ...


ചിത്രം: സോപാനം [ 1993] ജയരാജ്
രചന: കൈതപ്രം
സംഗീതം: എസ്.പി. വെങ്കടേഷ്

പാടിയതു: ചിത്ര

പൊന്മേഘമെ ശലഭങ്ങളെ
താരങ്ങഎ ഇതിലെ വരൂ
നാലമ്പലം നലമായി വരും
അരയാൽ കൊമ്പിൽ നാമം ചൊല്ലും
ഗന്ധർവൻ കറ്റെ
തുളസീ ദളം ചൂടാൻ വരൂ...


മഞ്ഞൾ കുറി കൂട്ടു കൊണ്ടു തരാം
അകത്തമ്മയായി നിന്നെ എതിരേറ്റിടാം
പൂങ്കുളങ്ങരെ തുടി കുളിക്കുവാൻ
കൂടെ ഞാനും വരാം ആതിര പെൺകൊടി
തിരു താളിയും കുളിരും തരാം...[ പൊൻ മേഘമെ....

.എള്ളെ മണമോലും ഇട നാഴിയിൽ
പാൽകിണ്ടി നിറയെ പൈമ്പാൽ തരാം
പുളിയിലകര പുടവ ചിറ്റിയെൻ അരികിൽ എത്തുമോ
കാർത്തിക പൈങ്കിളി
ചമയം തരാം കളഭം തരാം... [[പൊൻ മേഘമേ....


ഇവിടെ



വിഡിയോ



...

Tuesday, January 12, 2010

സോപാനം [ 1993] യേശുദാസ് & മഞ്ജു മേനോൻ

ചിപ്പി

താരനൂപുരം ചാർത്തി മൂകയാമം...


ചിത്രം: സോപാ‍നം [1993] ജയരാജ് [*1994 ദെശീയ അവാർഡ് ഗാനങ്ങൾക്ക്]
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം:: എസ് പി വെങ്കിടേഷ്

പാടിയതു:r: കെ ജെ യേശുദാസ് & മഞ്ജു മേനോൻ

താരനൂപുരം ചാർത്തി മൂകയാമം
ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു
മൌനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ ഓ....

താരനൂപുരം ചാർത്തി സ്നേഹയാമം
ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു
മൌനരാഗമോടെ പ്രിയചന്ദ്രലേഖ നിന്നൂ ഓ....

പുടവയായ് നിലാവുലഞ്ഞൂ ഋതുപരിണയം തുടങ്ങി
പൊന്നുനൂലരഞ്ഞാണം കുളിരരുവിയിൽ കിലുങ്ങീ
മായാതീരം ദൂരേ അണിഞ്ഞൊരുങ്ങീ
തിരി തെളിഞ്ഞുണർന്നൂ അവളൊരുങ്ങി നിന്നൂ (താര)

പാതിരാക്കടമ്പിൻ‌മേൽ കിളി പാടുവാൻ മറന്നൂ
അമ്പലക്കുളങ്ങരെയെങ്ങോ പൂപ്പാല പൂത്തു നിന്നൂ
മേലേ കാവിൽ ആരോ നടതുറന്നൂ
തിരുനട തുറന്നൂ അവൾ തൊഴുതു നിന്നൂ (താര)



ഇവിടെ



വിഡിയോ

Monday, January 11, 2010

പട്ടണത്തിൽ സുന്ദരൻ [ 2004] യേശുദാസ് & റിമി റ്റോമി



കണ്ണനായാൽ രാധ വേണം...

ചിത്രം: പട്ടണത്തിൽ സുന്ദരൻ [ 2004] വിപിൻ മോഹൻ
രചന: കൈതപ്രം
സംഗീതം: മോഹൻ സിതാര
പാടിയതു:യേശുദാസ് & റിമി റ്റോമി

കണ്ണനായാൽ രാധ വേണം
രാമനായാൽ സീത വേണം
ഹൃദയം നിറയെ പ്രണയം പകരാൻ
നാഥനായി നീ കൂടെ വേണം...[കണ്ണനായാൽ...

ഒരു നിമിഷം നിന്നരികിൽ
നിന്നും പിരിയാൻ വയ്യല്ലൊ
പനിനീർ മലരിൻ തേൻ നുകർന്നാൽ വണ്ടിനു
മതി വരുമോ..
എപ്പോഴുമെപ്പോഴുമീ മുഖം
എന്നിൽ നിറഞ്ഞു നിൽക്കേണം
ഹരി ചന്ദനമായി, നിറ കുങ്കുമമായി
പൊന്നഴകേ...ഒഹ് ഒഹ് ഒഹ്... [ കണ്ണനായാൽ...

പൂമിഴി രണ്ടും നനഞ്ഞതു
എന്നൊടുള്ളിഷ്ടം കൊണ്ടല്ലെ
പൂങ്കവിൾ രണ്ടും ചുവന്നെന്നിൽ
സ്നേഹം കൊണ്ടല്ലെ
തങ്ക നിലാവിൽ പൊൻ കതിരല്ലെ
പിണക്കമെന്താണു
അരുതേ ഇനിയും പരിഭവം
അരുതേ എൻ കരളേ.. ഒന്നു ചിരിക്കൂ....[[ കണ്ണനായാൽ...





ഇവിടെ



വിഡിയോ

എന്റെ പൊന്നുതമ്പുരാൻ [ 1992] യേശുദാസ്



മാഘമാസം മല്ലികപ്പൂ കോർക്കും...



ചിത്രം: എന്റെ പൊന്നുതമ്പുരാൻ [ 1992] ഏ.റ്റി. അബു
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ് & ലേഖ എസ് നായർ



മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..)

മുഖമാകും താമരയിൽ നിലാവൊരുങ്ങീ
മനമാകും പൂമൊട്ടിൽ മധു ചുരത്തി
മാധവനെത്തേടി നിന്ന രാധയായ്
മലർമെയ്യാൾ കാത്തിരുന്ന് വിവശയായ് (2) (മാഘമാസം..)
കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തീ
ശരമാരി പെയ്യും മദന രംഗമാക്കീ
നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകീ
രാജഹംസലീലയാലേ കലാശമാടി (2) (മാഘമാസം..)



ഇവിടെ




വിഡിയോ

ഏപ്രിൽ 18 [ 1984] യേശുദാസ് & ജാനകി




കാളിന്ദി തീരം തന്നിൽ...


ചിത്രം: ഏപ്രിൽ 18 [ 1984] ബാലചന്ദ്ര മേനോൻ
രചന: ബിച്ചു തിരുമല
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ ജെ യേശുദാസ് & ജാനകി

കാളിന്ദി തീരം തന്നിൽ...
നീ വാ..വാ.....
കായാമ്പൂ വർണ്ണാ കണ്ണാ…. (കാളിന്ദി തീരം തന്നിൽ )

രാധയായ് ഒരു ജന്മം മീരയായ് മറുജന്മം
എന്നും നിൻ തിരുമാറിൽ
ഗോപീചന്ദനമായീടാൻ
എന്നെ ഞാൻ നിവേദിക്കുന്നൂ ..
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നിൽ )

ഓരോരോ യുഗം തോറും ഓരോരോ ജന്മം തോറും
ആരാധിക്കുവാനായെൻ ജീവാന്മാവിതാകേഴുന്നൂ
മായാമാധവാ നീ വാ.. വാ
നീ വാ.. നീ വാ..
നീ വാ…നീ വാ.. (കാളിന്ദി തീരം തന്നിൽ )



ഇവിടെ

വിഡിയോ

കുടുംബസമേതം [1992]യേശുദാസ് & ബോംബേ ജയശ്രീ



“പാഹിമാം ശ്രീ രാജ രാജെശ്വരീ...

ചിത്രം: കുടുംബസമേതം [1992] ജയരാജ്
രചന: മഹാ വൈദ്യനാഥ അയ്യർ
സംഗീതം: ജോൺസൺ

പാടിയതു: യേശുദാസ് & ബോംബേ ജയശ്രീ




പ.പ മ രി സധ്
ധ പാ പാ മാ രി സാനി സാ രി ഗമാ പാ
സാ രി ഗ മ പ
പാ മ രി സാ
ധ പ പ മ മ രിരി സ
നി സ രി ഗ മ പ
സ രി ഗ പ..പ നി സ രി സ
നി സ രി ഗ മ പ
സ രി ഗ പ.. ധപ മ പ ധ
പ.. നി സ.. പ നി സ രി സ.. രി ഗ മ രി സ
സ ധ പ മ രി.. സ രി ഗ മ പ..
ധ പ മ പ ധ പ.. നി സ..
പ നി സ രി സ..രി ഗ മ രിസ
സ ധ പ മ രി.. സ രി ഗ മ ..പ..

പാഹിമാം ശ്രീ രാജ രാജെശ്വരീ
ക്രിപാകരി ശങ്കരി[3]
പ..പ മ രി സ
ധ പ പ മ മ രി രി സ
നി സ രി ഗമ പ
സ രി ഗ പ..ധ പ മ പ ധ
പ.. നി സ..പ നി സ രി സ. രി ഗ മ രി സ
സ ധ പ മ രി.. സരി ഗ മ
പാഹിമാം ശ്രീ രാജ രാജെശ്വരീ
ക്രിപാകരി ശങ്കരി[3]

ദേഹി സുഖം ധേഹി സിംഹ വാഹിനി
ദയാ പ്രവാഹിനി മോഹിനി[2]
പ..പ മ രി സ
ധ പ പ മ മ രി രി ഗ
നി സ രി ഗ മ പ
സ രി ഗ പ ..ധ പ മ പ ധ
പ.. നി സ ..പ നി സ രി സ.. രി ഗ മ രി സ
സ ഗ മ പ രി.. സ രി ഗ മപ..
ധ പ മ ധ പ.. രി സ .. പ നി സ രി സ
രി ഗ മ രി സ.. സ ഷ പ മ രി സ രി ഗ മ

പാഹിമാം ശ്രീ രാജ രാജെശ്വരീ
കൃപാകരി ശങ്കരി[2]

ബെണ്ട ചണ്ഡഡ മുണ്ഡ കണ്ഡ
നിമഹിഷ ഭഞ്ജനി ജൻ രഞ്ജിനി..
നിരഞ്ജിനി...പ്പണ്ഡിത ശ്രീ ഗുഹ
ദാസ പോഷിണി സുഭാഷിണി
വിഭു ബേഷണീ വര ഭൂഷപ..

പ..പ മ രി സ
ധ പ പ മ മ രി രി സ
നി സ രി ഗമ പ
സ രി ഗ പ..ധ പ മ പ ധ
പ.. നി സ..പ നി സ രി സ. രി ഗ മ രി സ
സ ധ പ മ രി.. സരി ഗ മ

പാഹിമാം ശ്രീ രാജ രാജെശ്വരീ
ക്രിപാകരി ശങ്കരി[4]



വിഡിയോ

ബോയ് ഫ്രണ്ട് [2005] യേശുദാസ് & ബിന്നി കൃഷ്ണ



റംസാൻ നിലാവൊത്ത പെണ്ണല്ലെ...

ചിത്രം: ബോയ് ഫ്രണ്ട് [2005] വിനയൻ
രചന: കൈതപ്രം
സംഗീതം: എം. ജയചന്ദ്രൻ
പാടിയതു:യേശുദാസ് & ബിന്നി കൃഷ്ണ

ഏ..റംസാൻ നിലാവൊത്ത പെണ്ണെ

ആ...ആ.
ന ന ന ന ന ന ന ന
റംസാൻ നിലാവൊത്ത പെണ്ണല്ലെ
രംഗീല പെണ്ണല്ലെ.. {2]

തങ്ക കിനാവിന്റെ കസവല്ലെ കല്യാണ പെണ്ണല്ലെ
ഏഴാം കടലിന്റെ അക്കരെ നിന്നു
വന്നെ പെണ്ണെ പൂമാരൻ... [ റംസാൻ നിലവൊത്ത...

ധാ ധിർധാന ധിർധാനാ ധാ ധിർ ധാനാ ധിർ ധാനർ
ധാന ധാന ധിർ ധാന ധിർ ധാന...[2]


മിൽകർ ഗയീ ഖുഷ്യാം മനായി
ഡൊലി ബ്ജാതെ ഹോ
നാച്ചെ മൊരി സയ്യാ ഹൈ ..

കണ്ടിട്ടും കണ്ടിട്ടും
ഒളിച്ചൊന്നു കാണാൻ
കൊത്ക്കണ കടക്കണ്ണു
പെണ്ണിൻ മയ്യിട്ട കള്ള കണ്ണു
മാനസ മൈനയേ മനസിലു നിനച്ച്
മയങ്ങുണു മണവാളൻ
പുഞ്ചിരി നിറയെ പൂവമ്പ്
നിൻ കൽബിലു നിറയെ കുളിരമ്പു
അടക്കം പറയണ പൂങ്കാറ്റിൽ
നൽ അത്തർ മണക്കുന്ന കല്യാണം
ഇന്നാണല്ലൊ കല്യാണം...[ റംസാൻ നിലാവൊത്ത...

ഹൈ ദിൽ റുബാ..ഹൈ ദിൽ റുബാ[2]
ഒഹ്ഹൊ...ഒഹ്ഹഹൊ ഒഹോഹ്ഹൊ

കിങ്ങിണി തുമ്പിയെ പിടിക്കണ പ്രായം
കഴിഞ്ഞെടി കുട്ടിക്കുരുവീ
പ്രായം കഴിഞ്ഞെടി ചിട്ടിക്കുരുവീ


പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം
കഴിഞ്ഞെടി മൊഹബ്ബത്തിൻ കണ്ണെ
ഇന്നിനി രാവിൻ മണിയറയിൽ
അമ്പിളി മാമൻ വരുമല്ലൊ
അറബിക്കഥയുടെ മഞ്ചലിലേറി
രാജകുമാരൻ വരുമല്ലൊ
ഇന്നാണല്ലൊ കല്യാണം....[ റംസാൻ നിലാവൊത്ത....

ഇവിടെ

വിഡിയോ

ദേവദാസ് (1989) കെ ജെ യേശുദാസ് & അരുന്ധതി

കവിയൂർ പൊന്നമ്മ


സ്വപ്നമാലിനിതീരത്തുണ്ടൊരു

ചിത്രം: ദേവദാസ് (1989) ക്രോസ്ബെൽറ്റ് മണി
രചന: പി. ഭസ്കറ്രൻ
സംഗീതം: കെ. രാഘവൻ
പാടിയതു: കെ ജെ യേശുദാസ് & അരുന്ധതി

സ്വപ്നമാലിനിതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം… (2)
സുന്ദരപ്രേമനന്ദനം മുല്ല
പന്തലിട്ടൊരു മണ്ഡപം ….(2) (സ്വപ്നമാലിനി…)

കത്തുമാശകൾ നെയ്ത്തിരിവച്ച
പുത്തനാം മലർ ത്താലമായ്….(2)
കത്തിനിൽകുന്നു വാതിൽ എന്റെ
ചിത്രസങ്കൽപ നർത്തകി….(സ്വപ്നമാലിനി…)

താമസിക്കും ശ്രീരാമനെക്കാക്കും
ഭൂമികന്യകയേപ്പോലവേ…(2)
എന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണി എന്റെ പെണ്മണീ
നിന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണീ നിന്റെ കണ്മണീ…( സ്വപ്നമാലിനി…)


ഇവിടെ


വിഡിയോ