Powered By Blogger
Showing posts with label എന്റെ ഹൃദയത്തിന്റെ ഉടമ 2002 പി. ജയചന്ദ്രൻ..ഏകാകിയാം നിന്റെ സ്വപ്നങ്ങൾ.... Show all posts
Showing posts with label എന്റെ ഹൃദയത്തിന്റെ ഉടമ 2002 പി. ജയചന്ദ്രൻ..ഏകാകിയാം നിന്റെ സ്വപ്നങ്ങൾ.... Show all posts

Wednesday, January 13, 2010

എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] പി. ജയചന്ദ്രൻ









ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും...

ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] ഭരത് ഗോപി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ

പടിയതു: പി ജയചന്ദ്രൻ


ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ
ചേക്കേറുവാൻ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ
(ഏകാകിയാം നിന്റെ )

പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താനിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ
(ഏകാകിയാം നിന്റെ )

കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം
പാഥേയമായൊരു പാട്ടുതരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്തതീരം നമ്മൾ
കാണുന്ന പാഴ്‌ക്കിനാവല്ലേ
(ഏകാകിയാം നിന്റെ )





ഇവിടെ




വിഡിയോ