Powered By Blogger
Showing posts with label സ്വപ്നമേ നിനക്കു നന്ദി 1983 കെ ജെ യേശുദാസ് മാധുരി. Show all posts
Showing posts with label സ്വപ്നമേ നിനക്കു നന്ദി 1983 കെ ജെ യേശുദാസ് മാധുരി. Show all posts

Thursday, January 14, 2010

സ്വപ്നമേ നിനക്കു നന്ദി[1983]കെ ജെ യേശുദാസ് & മാധുരി









കളിചിരി മാറാത്ത പ്രായം


ചിത്രം: സ്വപ്നമേ നിനക്കു നന്ദി[1983]കല്ലയം കൃഷ്ണദാസ്
രചന: കല്ലയം കൃഷ്ണദാസ്
സംഗീതം: ജി ദേവരാജൻ


പാ‍ടിയതു: കെ ജെ യേശുദാസ് & മാധുരി

കളിചിരി മാറാത്ത പ്രായം
കൗമാരം പൂവിട്ട പ്രായം
വസന്തം പിറന്നപ്പോൾ വള്ളിക്കുടിലുകളിൽ
കതിർ തേടും കിളികളായ് പറന്ന കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)

പടിഞ്ഞാറൻ ചക്രവാള പൂന്തോപ്പിൽ
പകലോനന്തിയുറങ്ങുമ്പോൾ
തിരമാലക്കുളിർ കോരും തീരങ്ങളിൽ
നമ്മളോടിക്കളിച്ചോരു കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)

ഈ സ്വർഗ്ഗസാന്ദ്രമാം തീരത്ത്
ഒരു നൂറു ജന്മങ്ങൾ ഒന്നായ് നമ്മൾ
മെയ്യോടു മെയ് ചേർന്നു പൊൻ ചിപ്പി തേടി
ക്കൊണ്ടോടിക്കളിച്ചൊരു കാലം
സ്വപ്നങ്ങളൊ പകൽ സ്വപ്നങ്ങളോ (കളിചിരി..)