
സ്വപ്നമാലിനിതീരത്തുണ്ടൊരു
ചിത്രം: ദേവദാസ് (1989) ക്രോസ്ബെൽറ്റ് മണി
രചന: പി. ഭസ്കറ്രൻ
സംഗീതം: കെ. രാഘവൻ
പാടിയതു: കെ ജെ യേശുദാസ് & അരുന്ധതി
സ്വപ്നമാലിനിതീരത്തുണ്ടൊരു
കൊച്ചു കല്യാണമണ്ഡപം… (2)
സുന്ദരപ്രേമനന്ദനം മുല്ല
പന്തലിട്ടൊരു മണ്ഡപം ….(2) (സ്വപ്നമാലിനി…)
കത്തുമാശകൾ നെയ്ത്തിരിവച്ച
പുത്തനാം മലർ ത്താലമായ്….(2)
കത്തിനിൽകുന്നു വാതിൽ എന്റെ
ചിത്രസങ്കൽപ നർത്തകി….(സ്വപ്നമാലിനി…)
താമസിക്കും ശ്രീരാമനെക്കാക്കും
ഭൂമികന്യകയേപ്പോലവേ…(2)
എന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണി എന്റെ പെണ്മണീ
നിന്നെ മാത്രം നിനച്ചിരിയ്കുന്നു
കണ്മണീ നിന്റെ കണ്മണീ…( സ്വപ്നമാലിനി…)
ഇവിടെ
വിഡിയോ
No comments:
Post a Comment