Powered By Blogger
Showing posts with label പട്ടണത്തിൽ സുന്ദരൻ ..യേശുദാസ് .. റിമി റ്റോമി.. കണ്ണനായാൽ രാധ വേണം 2004. Show all posts
Showing posts with label പട്ടണത്തിൽ സുന്ദരൻ ..യേശുദാസ് .. റിമി റ്റോമി.. കണ്ണനായാൽ രാധ വേണം 2004. Show all posts

Monday, January 11, 2010

പട്ടണത്തിൽ സുന്ദരൻ [ 2004] യേശുദാസ് & റിമി റ്റോമി



കണ്ണനായാൽ രാധ വേണം...

ചിത്രം: പട്ടണത്തിൽ സുന്ദരൻ [ 2004] വിപിൻ മോഹൻ
രചന: കൈതപ്രം
സംഗീതം: മോഹൻ സിതാര
പാടിയതു:യേശുദാസ് & റിമി റ്റോമി

കണ്ണനായാൽ രാധ വേണം
രാമനായാൽ സീത വേണം
ഹൃദയം നിറയെ പ്രണയം പകരാൻ
നാഥനായി നീ കൂടെ വേണം...[കണ്ണനായാൽ...

ഒരു നിമിഷം നിന്നരികിൽ
നിന്നും പിരിയാൻ വയ്യല്ലൊ
പനിനീർ മലരിൻ തേൻ നുകർന്നാൽ വണ്ടിനു
മതി വരുമോ..
എപ്പോഴുമെപ്പോഴുമീ മുഖം
എന്നിൽ നിറഞ്ഞു നിൽക്കേണം
ഹരി ചന്ദനമായി, നിറ കുങ്കുമമായി
പൊന്നഴകേ...ഒഹ് ഒഹ് ഒഹ്... [ കണ്ണനായാൽ...

പൂമിഴി രണ്ടും നനഞ്ഞതു
എന്നൊടുള്ളിഷ്ടം കൊണ്ടല്ലെ
പൂങ്കവിൾ രണ്ടും ചുവന്നെന്നിൽ
സ്നേഹം കൊണ്ടല്ലെ
തങ്ക നിലാവിൽ പൊൻ കതിരല്ലെ
പിണക്കമെന്താണു
അരുതേ ഇനിയും പരിഭവം
അരുതേ എൻ കരളേ.. ഒന്നു ചിരിക്കൂ....[[ കണ്ണനായാൽ...





ഇവിടെ



വിഡിയോ