
ഏകാന്തതേ നിന്റെ ദ്വീപില്‍....
ചിത്രം: നവംബറിന്റെ നഷ്ടം [1982] പത്മരാജൻ

രചന: പൂവച്ചൽ ഖാദർ
സംഗീതം: കെ സി വർഗ്ഗീസ്
പാടിയതു: കെ ജെ യേശുദാസ്/ ജെൻസി
ഏകാന്തതേ നിന്റെ ദ്വീപില്‍
ഏകാന്തമാം ഒരു ബിംബം (2)
വേർപെടും വീഥിയില്‍ ഒന്നില്‍
തേങ്ങലായി മാറുന്ന ബിംബം
(ഏകാന്തതേ ...)
ആശകള്‍ മേയുന്ന തീരം
നീലിമ മായുന്ന തീരം (2)
നേരിയ ശ്വാസലയത്തില്‍
ഇവിടെ വിടരും അരിയ മലരും അഴലണിയുകയോ
ഇവിടെ ഇവിടെ മലരി പെയ്യുന്ന ചിറകൊടിയുകയോ
(ഏകാന്തതേ ...)
വാക്കുകള്‍ തേടുന്ന മൗനം
സാന്ദ്രത കൂടുന്ന മൗനം (2)
മനസ്സില്‍ നിന്നുലയുന്ന നാളം
അറിയാതെ തെറ്റുന്ന താളം
ഇരവില്‍ പകലില്‍ നിഴലില്‍ നിഴലായ്
നെഞ്ചോടു ചേരുന്ന ദുഃഖം
(ഏകാന്തതേ ...)
ഇവിടെ
വിഡിയോ
No comments:
Post a Comment