Powered By Blogger

Saturday, September 11, 2010

എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ]യേശുദാസ്, പി. ജയചന്ദ്രൻ, ചിത്ര, ബിജു നാരായൺ...




ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] ഭരത് ഗോപി
താരങ്ങൾ: ലാൽ, ജഗതി, സായികുമാർ, ജഗന്നാഥൻ, റീസാ ബാവാ, വാണി
വിശ്വനാഥ്, വിലാസിനി, യമുന


രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ


1. പാടിയതു: പി ജയചന്ദ്രൻ


ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ
ചേക്കേറുവാൻ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ
(ഏകാകിയാം നിന്റെ )

പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താനിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ
(ഏകാകിയാം നിന്റെ )

കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം
പാഥേയമായൊരു പാട്ടുതരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്തതീരം നമ്മൾ
കാണുന്ന പാഴ്‌ക്കിനാവല്ലേ
(ഏകാകിയാം നിന്റെ )


ഇവിടെ




വിഡിയോ





2. പാടിയതു: യേശുദാസ്

ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പൂക്കളുമായി (2)
നിന്നന്ത്യനിദ്രാകുടീരം പൂകി കുമ്പിട്ടു
നില്‍പ്പവളാരോ ഒരു സങ്കീര്‍ത്തനം പോലേ
ഒരു ദുഃഖ സങ്കീര്‍ത്തനം പോലേ...
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പൂക്കളുമായി

പൊന്‍പറകൊണ്ടു നീ സ്നേഹമളന്നു
കണ്ണുനീരിറ്റിച്ചതേറ്റു വാങ്ങി (2)
ധന്യയായിത്തീര്‍ന്നോരാ കന്യകയെന്തിനായി
ഇന്നും കാതോര്‍ത്തു കാത്തിരിപ്പൂ
ഈ കല്ലറതന്‍ അഗാധഥയില്‍
ഒരു ഹൃത്തിന്‍ തുടിപ്പുകളുണ്ടോ
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍
വിരിയും മിഴിനീര്‍പൂക്കളുമായി

മൃത്യുവിന്‍ കൊത്തേറ്റു നൂറായി നുറുങ്ങും
ഹൃത്തടം വീണ്ടുമുയിര്‍ക്കുമെന്നോ (2)
ഏതോ നിഗൂഢമാം മൗനം വിഴുങ്ങിയ
നാദത്തിന്നുണ്ടാമോ മാറ്റൊലികള്‍‌
ശത്രുവിന്‍ വെട്ടേറ്റു വീണവര്‍ തന്‍
ചുടുരക്തത്തില്‍ പൂക്കള്‍ വിടരും
[ഇനിയും നിന്നോര്‍മ്മതന്‍.....




ഇവിടെ



വിഡിയോ



3. പാടിയതു: ബിജു നാരായൺ / & ചിത്ര

പറയാത്ത മൊഴികള്‍‌തന്‍
‍ആഴത്തില്‍ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം
ഒരുകുറി പോലും നിനക്കായ് മാത്രമായ്
ഒരു പാട്ടു പാടാന്‍ നീ ചൊന്നതില്ല
പറയാം ഞാന്‍ ഭദ്രേ, നീ കേള്‍ക്കുവാനല്ലാതെ
ഒരു വരി പോലും പാടിയില്ല...

തളിരടി മുള്ളേറ്റു നൊന്തപോലെ
മലര്‍പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ
വെറുതേ... വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നൂ
മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തു നിന്നൂ

(പറയാത്ത)

തുടുതുടെ വിരിയുമീ ചെമ്പനീര്‍പുഷ്‌പമെന്‍
ഹൃദയമാണതു നീ എടുത്തു പോയി
തരളമാം മൊഴികളാല്‍ വിരിയാത്ത സ്നേഹത്തിന്‍
പൊരുളുകള്‍ നീയതില്‍ വായിച്ചുവോ

(പറയാത്ത)

ഇവിടെ


വിഡിയോ



4. പാടിയതു: പന്തളം ബാലൻ, & രാധികാ തിലക്


ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍
ഇല്ല മുന്തിരിത്തോപ്പു രാപ്പാര്‍ക്കുവാന്‍
കാത്തിരിക്കാനും ഇല്ലില്ല
സ്നേഹബാഷ്പമോരൊന്നും ഇരു നീര്‍മിഴികൾ
ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാന്‍

നിറനിലാവിനെ കണ്ടകലേ
കടല്‍തിരകള്‍ സ്നേഹ ജ്വരത്താല്‍ വിറക്കേ (നിറ..)
ദൃശ്യസീമകള്‍ക്കപ്പുറം
നിന്നേതോ നിത്യ കാമുകന്‍
നിര്‍ത്താതേ പാടുന്നു
ഒറ്റ നക്ഷത്രമേ ചൊല്ലൂ
നീയാരെ ഉറ്റു നോക്കുന്നു വിരഹാര്‍ദ്രയായ്‌

ഇരവിനു പകല്‍ സസ്നേഹമേകിയ (2)
ഹൃദയകുങ്കുമം തൂകിപ്പൊയ്‌ സന്ധ്യ
ഒന്നു തൊട്ടൂ തൊട്ടില്ലെന്ന മാത്രയില്‍
മിന്നി മാഞ്ഞൂ പകല്‍ രാത്രി ഏകയായ്‌
പോകയാമിനി ഒന്നിച്ചു നാമിനി
ഏക താരയെ മാറോടണച്ചവര്‍
ഇല്ലൊരു മലര്‍ച്ചില്ല ചേക്കേറുവാൻ

ഇവിടെ






5. പാടിയതു: കെ. ആർ. ശ്യാമ/ നവീൻ മാധവ്
രചന: രമേശൻ നായർ

തങ്ക നിലാവും താമര കാലിൽ
വെള്ളി കൊലുസ്സണിഞ്ഞു താളം പിടിക്കാൻ
ചന്ദന കാറ്റും ചാരത്തു വന്നണഞ്ഞു
ശ്രുതി ചേർന്നൊഴുകീ പനിനീർ അരുവി [ തങ്ക...


വെണ്മേഘ തേരേറി വാസന്ത ചന്ദ്രൻ
വെള്ളാരം കുന്നിന്മേൽ വന്നെത്തും നേരം
വൈകുന്നതെന്തേ നീ അങ്ങോട്ടു പോകാൻ
വയ്യെങ്കിൽ ഈ രാവു പാഴാകുമല്ലൊ
ആരാരും കാണാത്ത വാന വീഥിമേൽ
അവനോടൊത്തു പറയാൻ ഇനി അണയൂ സഖീ നീ [ തങ്ക..

രാപ്പാടി ഓരോരോ വായ്താരി പാടും
രാവിന്റെ തൈമുല്ല മാനത്തു പൂക്കും
പ്രേമിച്ചു പോകുന്ന കാലത്തിലാരും
നീയായി ഞാനായി മോഹിച്ചു പോകും
ആത്മാവിലൂറുന്നൊരനുരാഗമല്ലേ
പ്രിയമാം അതു പകരും നവവധുവായ് അണയൂ [തങ്ക...

ഇവിടെ



എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ]യേശുദാസ്, പി. ജയചന്ദ്രൻ, ചിത്ര, ബിജു നാരായൺ...









ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും...

ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ [ 2002 ] ഭരത് ഗോപി
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ

പടിയതു: പി ജയചന്ദ്രൻ


ഏകാകിയാം നിന്റെ സ്വപ്നങ്ങൾക്കൊക്കെയും
ഏഴു സ്വരങ്ങൾ ചിറകുനൽകീ
സ്‌നേഹക്ഷതങ്ങളാൽ നോവും മനസിൽ
ചേക്കേറുവാൻ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ
(ഏകാകിയാം നിന്റെ )

പോയ്‌വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാലവീശി
വേനലിൽ പൂക്കുന്ന ചില്ലകളിൽ
താനിരുന്നാടും കിളികൾ പാടീ
വന്നണയാത്ത വസന്തം
കന്നിമണ്ണിന്റെ പാഴ്‌കിനാവല്ലേ
(ഏകാകിയാം നിന്റെ )

കാറ്റിന്റെ കയ്യിൽ പ്രസാദമായി
കാണാത്ത പൂവിൻ സുഗന്ധം
പാഥേയമായൊരു പാട്ടുതരൂ
പാതിരാപുള്ളുകൾ കേണുചൊല്ലീ
സുന്ദരവാഗ്ദത്തതീരം നമ്മൾ
കാണുന്ന പാഴ്‌ക്കിനാവല്ലേ
(ഏകാകിയാം നിന്റെ )





ഇവിടെ




വിഡിയോ

വിഷ്ണുലോകം[ 1991 ] എം.ജി. ശ്രീകുമാർ, ചിത്ര..[6]







ചിത്രം: വിഷ്ണുലോകം[ 1991 ] കമല്‍
താരങ്ങൾ: മോഹൻലാൽ,നെടുമുടി വേണു, ജഗദീഷ്, ഉർവശി,ശാന്തി കൃഷ്ണ

രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍




1. പാടിയതു: എം ജി ശ്രീകുമാര്‍/ ചിത്ര


ആ .... ആ‍ ..... ആ...... ആ..... ആദ്യവസന്തമേ .....
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ..)

ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ..
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ
പാരിജാതങ്ങളായ് മാറാൻ..
(ആദ്യവസന്തമേ..)

പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ ...
അണയുമീ ദീപത്തിൻ കാണാങ്കുരങ്ങളിൽ
സ്‌നേഹതന്തുക്കളായ് അലിയാൻ..
(ആദ്യവസന്തമേ..)



ഇവിടെ



വിഡിയൊ



2. പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര


കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി
(കസ്തൂരി...)

ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തുപോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ്
(കസ്തൂരി...)

ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങി
(കസ്തൂരി...)



ഇവിടെ


വിഡിയൊ


3. പാടിയതു: മലയേഷ്യ വാസുദേവൻ


പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങള്‍ തുയിലുണര്‍ത്തിയ നന്തുണിപ്പാട്ട്
ഹോയ്... നന്തുണിപ്പാട്ട്....
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
പാണന്‍‌റെ പൊന്നുടുക്കിലെ നാടോടിത്താളം
ഈ നാടോടിത്താളം.... ഹോയ്....

(പാണപ്പുഴ)

തീക്കരുത്തിന്‍ ചിറകുവിരുത്തി പത്തുദിക്കും താണ്ടി
നാടുതെണ്ടിപ്പക്ഷികള്‍ക്ക് ഇക്കരക്കടവില്‍
ഒരു തേവരംകിളി മൂളിയെത്തി കാക്കരക്കടവില്‍
രാവുറങ്ങും കടമ്പിലപ്പോള്‍ പുലരിവെട്ടം പൂത്തിറങ്ങി
കൂട്ടിലെ കൂവരംകിളി കൂത്തുപാടി...

(പാണപ്പുഴ)

കര്‍ക്കിടകക്കൊമ്പു കുലുക്കി കാടിളക്കും കോളുമായ്
പാതാളപ്പരുന്തിറങ്ങി പടപ്പറമ്പില്‍....
അന്നു തേവരംകിളി പോരിടത്തില്‍ ജയിച്ചിരമ്പി
വീരനാമം പരമ്പരയായ് വിളക്കു വച്ചേ വാഴ്ത്തിവന്നൂ
നാട്ടിലെ നാവുമരങ്ങള്‍ ചിലച്ചു നിന്നൂ....

(പാണപ്പുഴ....


ഇവിടെ




4. പാടിയതു: എം ജി ശ്രീകുമാര്‍

മിണ്ടാത്തതെന്തേ കിളിപെണ്ണെ ..
നിന്നുള്ളില്‍ തേനൊലിയൊ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക്‌ ദൂരെയംബിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ ചെലുണരാന്‍ ...(2)
കൂടെപ്പോരുന്നോ.. (മിണ്ടാതതെന്തേ .. )

മായികരാവിന്‍ മണി മുകില്‍ മഞ്ചലില്‍ ..
വിണ്ണിന്‍ മാറിലേക്ക്‌ നീ വരുന്നുവോ ..
മായികരാവിന്‍ മണി മുകില്‍ മഞ്ചലില്‍ ..
വിണ്ണിന്‍ മാറിലെക്കിറങ്ങുമെങ്കില്‍ ..
പൊന്നോണക്കുഴലൂതിയുണര്‍താണളുണ്ടെ ..
മഞ്ഞില വീശി വീശി യുണര്‍താണളുണ്ടെ .. (മിണ്ടാതതെന്തേ .. )

താരണി മേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് നീ ..
താരണി മേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് ..
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ..
ഇതിരിക്കൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടെ ...

മിണ്ടാത്തതെന്തേ കിളിപെണ്ണെ ..
നിന്നുള്ളില്‍ തേനൊലിയൊ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക്‌ ദൂരെയംബിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ .. ചെലുണരാന്‍ ...(2)
കൂടെപ്പോരുന്നോ..(മിണ്ടാതതെന്തേ .

ഇവിടെ




വിഡിയോ


5. പാടിയതു: മോഹൻലാൽ
“ ആവാരാ ഹൂം,....

ഇവിടെ

Wednesday, September 8, 2010

മറന്നിട്ടുമെന്തിനോ....മനസ്സിൽ 10 ഗാനങ്ങൾ





1.


ചിത്രം: സല്ലാപം [ 1996 ] സുന്ദര്‍ദാസ്
താരങ്ങൾ: ദിലീപ്, മനോജ് കെ, ജയൻ, ഒടുവിൽ, എൻ.എഫ്. വർഗീസ്,
മഞ്ജു വാര്യർ, കലാഭവൻ മണീ, ബിന്ദു പണിക്കർ, കോഴിക്കോടു ശാരദ


രചന: കൈതപ്രം
സംഗീതം: ജോൺസൻ

പാടിയതു: യേശുദാസ് & ചിത്ര

ആ..ആ..ആ.
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ്വ ഗായകന്റെ മന്ത്ര വീണ പോലെ
നിന്നെ കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു മൌനം
അതു നിന്‍ മന്ദഹാസമായ് പ്രിയതോഴി (പൊന്നില്‍..)

പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍
കാണാന്‍ കൊതി പൂണ്ടണയും
മൃദുല വികാര ബിന്ദുവാണു ഞാന്‍
ഏകാന്ത ജാലകം തുറക്കൂ ദേവീ നില്‍പ്പൂ
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെത്തേടി (പൊന്നില്‍..)

ആദ്യം തമ്മില്‍ കണ്ടൂ
മണിമുകിലായ് പറന്നുയര്‍ന്നൂ ഞാന്‍
പിന്നെ കാണും നേരം
പുതുമഴ പോലെ പെയ്തലിഞ്ഞു ഞാന്‍
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ് ഒഴുകൂ
ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം (പൊന്നില്‍..)




ഇവിടെ

വിഡിയോ




2.

ചിത്രം: സിന്ദൂരച്ചെപ്പ് [1971] മധു
താരങ്ങൾ: മധു, ശങ്കരാടി, പ്രേംജി, ഭരതൻ, ജയഭാരതി, രാധാ മണി, പ്രേമ,
ഫിലൊമിന


രചന: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ

പാടിയതു:: കെ ജെ യേശുദാസ്



പൊന്നിൽ കുളിച്ച രാത്രി
പുളകം വിരിഞ്ഞ രാത്രി
ഈറൻ നിലാവും തേന്മലർമണവും
ഇക്കിളി കൂട്ടുന്ന രാത്രി (പൊന്നിൽ..)

മലരിട്ടു നിൽക്കുന്നു മാനം
മൈക്കണ്ണിയാളേ നീയെവിടെ (2)
ചിറകിട്ടടിക്കുന്നു മോഹം
ചിത്തിരക്കിളിയേ നീയെവിടെ (2)
ഓ...ഓ...ഓ......(പൊന്നിൽ..)


നാളത്തെ നവവധു നീയേ
നാണിച്ചു നിൽക്കാതെ നീ വരുമോ (2)
കോരിത്തരിക്കുന്നു ദേഹം
കാണാക്കുയിലേ നീ വരുമോ (2)
ഓ...ഓ...ഓ..(പൊന്നിൽ..)



ഇവിടെ

വിഡിയോ


3.

ചിത്രം: ഗുരുജീ ഒരു വാക്ക് [ 1985 ] രാജൻ ശങ്കരാടി
താരങ്ങൾ: മോഹൻലാൽ, മധു, സീമ,രതീഷ്, നെടുമുടി വേണു


രചന: ബിച്ചു തിരുമല
സംഗീതം: ജെറി അമൽദേവ്

പാടിയതു: കെ ജെ യേശുദാസ് & ചിത്ര



പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു
ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ(പെണ്ണിന്റെ...)

കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ

വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തരമോ
മാര മന്തറമോ കേട്ടൂ
ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം
ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..)

അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ
ആരു നീയിവനാരാരോ
കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവൾ ആരാരോ
അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ...)


ഇവിടെ

വിഡിയോ




4.

ചിത്രം: കുരുക്ഷേത്രം (1970) പി. ഭാസ്കരൻ
താരങ്ങൾ: കൊട്ടാരക്കര, ഭരതൻ,ബി.കെ. പൊറ്റക്കാട്,സത്യൻ.അടൂർ ഭാസി,
പി.ജെ.ആന്റണി, ആരന്മുള പൊന്നമ്മ, അടൂർ ഭവാനി, ഷെല

രചന: പി ഭാസ്കരന്‍
സംഗീതം: കെ രാഘവന്‍

പാടിയതു: പി ജയചന്ദ്രന്‍



പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍ വച്ചു
പൂജിച്ച ചന്ദനം ഞാന്‍ ചോദിച്ചു
കണ്മണിയതു കേട്ടു നാണിച്ചു നാണിച്ചു
കാല്‍നഖം കൊണ്ടൊരു വരവരച്ചു

ആരാധന തീര്‍ന്നു നടയടച്ചു
ആല്‍ത്തറവിളക്കുകള്‍ കണ്ണടച്ചു
ആളുകളൊഴിഞ്ഞു അമ്പലക്കുളങ്ങരെ
അമ്പിളി ഈറന്‍ തുകില്‍ വിരിച്ചു
(പൂര്‍ണ്ണേന്ദു മുഖി)

ചന്ദനം നല്‍കാത്ത ചാരുമുഖീ
നിന്‍ മനം പാറുന്നതേതുലോകം
നാമിരുപേരും തനിച്ചിങ്ങു നില്‍ക്കുകില്‍
നാട്ടുകാര്‍ കാണുമ്പോള്‍ എന്തു തോന്നും
(പൂര്‍ണ്ണേന്ദു മുഖി)


ഇവിടെ


വിഡിയോ


5.


ചിത്രം: ഉദയനാണു താരം[2001]
താരങ്ങൾ:മോഹൻലാൽ.ശ്രീനിവാസൻ,മീന,മുകേഷ്,ജഗതി,ഭാവന, ലോഹിതദാസ്, കൊച്ചിൻ ഹനീഫ,ഇന്ദ്രൻസ്,

രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ദീപക് ദേവ്

പാടിയതു: അഫ്സൽ & ശാലിനി സിംഗ്


പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ
ഓ കൈതാളം കൊട്ടാതെ മെയ് താളം കാണാതെ
എന്നാണീ പുത്തൻ വായാട്ടം
ഹോ ആകാശ പൊൻ കിണ്ണം ആശിക്കും തേൻ കിണ്ണം
നീട്ടാതെൻ നേർക്കായ് നീട്ടാതെ
എനിക്കായ് ചെമ്മാനത്തെ കാലത്തേരില്ലേ പിന്നെന്തിനാണിന്തിനാണു
ഈ മോഹ പൂ തേരു
നിനക്കായ് തങ്കത്തട്ടാൻ തട്ടാരത്തീലെ
പിന്നെന്തിനാണിനിയെന്തിനാണീ ഓലപൂത്താലി


മണിമുത്തം നീ ചോദിച്ചു മൗനം സമ്മതമായ്
മലരമ്പാകെ ചോദിച്ചു മധുരം തൂകിപ്പോയ്
ഇനി ഒന്നും ചോദിക്കല്ലേ ചോദിക്കല്ലേ പൊന്നേ
കവിൾത്താരുലഞ്ഞതെന്തേ കിനാചന്തമേ
കുറിക്കൂട്ട് മാഞ്ഞതെന്തേ നിലാസുന്ദരീ
നീ കണ്ടവയെല്ലാം മിണ്ടാതെ കേട്ടവയെല്ലാം പാടാതെ
തൊട്ടതിലെല്ലാം ഒട്ടാതെ ഓഹോ..ഓ

പെണ്ണേ എൻ പെണ്ണേ നിൻ ചുണ്ടിൽ സ്നേഹത്തേനുണ്ടോ പെണ്ണേ
പെണ്ണേ പെണ്ണേ പെണ്ണേ മോഹപൊന്നേ
ഓഹോ കണ്ണേ എൻ കണ്ണേ നിൻ കണ്ണിൽ നീല നിലാവുണ്ടോ കണ്ണേ
കണ്ണേ കണ്ണേ കണ്ണേ സ്നേഹകനിയേ....


ഇവിടെ


വിഡിയോ


6.


ചിത്രം: വ്യാമോഹം [ 1978] കെ. ജി. ജോർജ്
താരങ്ങൾ: മോഹൻ, ജനാർദ്ധനൻ, അടൂർ ഭാസി, ലക്ഷ്മി

രചന: ഡോ. പവിത്രൻ
സംഗീതം:: ഇളയരാജ


പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി



പൂവാടികളിൽ അലയും തേനിളം കാറ്റേ
പനിനീർമഴയിൽ കുളിർ കോരിനിൽപ്പൂ ഞാൻ
പൂവാടികളിൽ അലയും തേനിളം കാറ്റേ

ഞാനറിയാതെൻ മണിയറയിൽ നീ കടന്നു വന്നിരുന്നു
ഞാനറിയാതെൻ മനതാരിൽ
നീ രാഗം പകർന്നൂ
പൂവാടികളിൽ അലയും തേനിളം കാറ്റേ
പറയൂ കഥകൾ കാതോർത്തു നിൽപ്പു ഞാൻ
പൂവാടികളിൽ അലയും തേനിളം കാറ്റേ

കളിയോടം നീലനിലാവിൽ തുഴയുന്നതാരോ
കരയിൽ പൂമാലയുമായ് തിരയുന്നതാരോ
ഒരുസ്വപ്നം വിരിയാനായ് നീയും കാത്തിരിപ്പൂ
ഞാനും കാത്തിരിപ്പൂ
പൂവാടികളിൽ അലയും തേനിളം കാറ്റേ

ഇവിടെ


വിഡിയോ


7.

ചിത്രം : കാറ്റ് വന്നു വിളിച്ചപ്പോള്‍ [ 2001 ] ശശിധരന്‍ പിള്ള
താരങ്ങൾ: വിജയരാഘവൻ, കൃഷ്ണകുമാർ,മാടമ്പു കുഞ്ഞിക്കുട്ടൻ, ജോസ് പല്ലിശ്ശേരി,
പ്രിയദർശിനി, ചിപ്പി, സരസ്വതി അമ്മ

രചന : ഓ.എന്‍. വി
സംഗീതം: എം.ജി രാധാകൃഷ്ണന്‍



പാടിയതു: എം ജി ശ്രീകുമാര്‍


പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ [2]
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂവിനെ തൊട്ടു തഴുകി ഉണര്‍ത്തുന്ന
സൂര്യ കിരണമായ് വന്നു [2]
വേനലില്‍ വേവുന്ന മണ്ണിനു ദാഹ
നീരേകുന്ന മേഘമായ് വന്നു
പാടി തുടിച്ചു കുളിച്ചു കേറും
തിരുവാതിര പെണ്‍കിടാവോര്‍ത്തു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം [2]

പൂമുഖ വാതുക്കല്‍ നീയോര്‍ത്തു നിന്നൊരാ
പ്രേമ സ്വരൂപനോ വന്നു [2]
കോരി തരിച്ചു നീ നോക്കി നില്‍ക്കെ
മുകില്‍ കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടി തിമിര്‍ത്ത മഴയുടെ ഓര്‍മ്മകള്‍
ആലില തുമ്പിലെ തുള്ളികളായ്
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം | 2]

പൂമകള്‍ വാഴുന്ന കോവിലില്‍
നിന്നൊരു സോപാന സംഗീതം പോലെ
കന്നി തെളി മഴ പെയ്ത നേരം
എന്റെ മുന്നില്‍ നീ ആകെ കുതിര്‍ന്നു നിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാ മുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നു നിന്നു
ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധം
എന്നാത്മാവിന്‍ നഷ്ട സുഗന്ധം .....




ഇവിടെ

വിഡിയോ



8.

ചിത്രം: ബോഡിഗാർഡ് [ 2010] സിദ്ദിക്ക്
താരങ്ങൾ: ദിലീപ്, മിത്ര,നയൻതാര.ത്യാഗരാജൻ

രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: കാർത്തിക്ക് & എലിസബെത് രാജു

പുലർമഞ്ഞു മഞ്ജിമയിലൂടെ
മലർമഞ്ചലേറിയേറി
പൂത്തുലഞ്ഞൊരീ കന്നിവസന്തം
തേടുവതെന്താണ്

അഴകിന്റെ വെണ്ണിലാക്കായൽ
തിര നീന്തി വന്നതാണോ
എന്റെ തേൻ കിനാകടവിലടുക്കുവതാരാണാരാണ്...

പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെന്നരികെ വരാമോ
അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ
മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ
വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
(പേരില്ലാ...)

ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും
നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാവഴകിൽ
ആതിരാരാവു മയങ്ങുമ്പോൾ
നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം
(പേരില്ലാ...)


നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ
ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
ഒറ്റക്കിവിടെയിരിക്കുമ്പോൾ
ഓളക്കൈവള ഇളകുമ്പോൾ
പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ
(പേരില്ലാ...)



ഇനിയൊന്നു കൂട്ടുകാർ നമ്മൾ
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ
കരയില്ല കണ്ണുനീർ പോലും
വിടചൊല്ലി യാത്രയായീ
ഇന്നുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു
തനനാനാ‍നാ നാനാ തനനാനാനാ
തനാനാനാ നാനാനാനാ നാനാ

ഇവിടെ

വിഡിയോ



9.


ചിത്രം: അഭിമാനം [ 1975] ശശി കുമാർ
താരങ്ങൾ: പ്രേംനസീർ, തിക്കുറിശ്ശി, സോമൻ, ശങ്കരാടി, ശാരദ, മല്ലിക, ശ്രീലത,
മീന, കവിയൂർ പൊന്നമ്മ, പാലാ തങ്കം

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മർ


പാടിയതു: യേശുദാസ്

പൊട്ടി കരഞ്ഞു കൊണ്ടോമനേ
ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം..
മനസ്സിനെ താമരയാക്കിയ ലക്ഷ്‌മി
മാപ്പു തരൂ എനിക്കു നീ മാപ്പു തരൂ...

പാപത്തിൻ കഥകൾ രചിച്ചൊരെൻ
കൈയാൽ നിൻ പൂമേനി തൊടുകയില്ലാ... (2)
അമ്പല പൂപോൽ വിശുദ്ധമാം അധരം
ചുബിച്ചുലയ്‌ക്കുകില്ല.. ഞാൻ ചുബിച്ചുലയ്‌ക്കുകില്ല..
ചൂടാത്ത കൃഷ്ണ തുളസിയല്ലേ നീ
വാടിയ നിർമ്മാല്യം ഞാൻ...

ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ
നിന്റെ കൊട്ടാരം പരിചാരകൻ... (2)
കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ
തപസ്സു ചെയ്യും നിൻ സേവകൻ.. (2)
പാടാത്ത ഭക്തി ഗീതമല്ലേ നീ
ഇടറിയ സ്വരധാര ഞാൻ..

ഇവിടെ

വിഡിയോ


[ആത്മാവിൻ പുസ്തക താളിൽ...

10.

ചിത്രം: കുട്ടിക്കുപ്പായം [ 1964 ] എം. കൃഷ്ണൻ നായർ
താരങ്ങൾ: പ്രേംനസീർ, മധു, അടൂർ ഭാസി, മുരളി, നിലമ്പൂർ ഐഷ, ഷീല
ഫിലോമിനാ, ശാന്താ ദേവി, അംബിക

രചന: പി. ഭാസ്കരൻ
സംഗീതം: ബാബു രാജ്

പാടിയതു: ഉത്തമൻ, പി. ലീല. ഗോമതി



പൊട്ടിചിരിക്കുവാൻ മോഹമുണ്ടെങ്കിലൊ
പൊട്ടിക്കരയിക്കും ജീവിതം
ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
നാടകമാണെന്നും ജീവിതം...

കനിയൊന്നും കായ്ക്കാത്ത കല്പക വൃ‌ഷത്തെ
വളമിട്ടു പോറ്റുകില്ലാരുമേ
നട്ടു നനച്ചൊരു കൈ കൊണ്ടാ വൃക്ഷത്തെ
വെട്ടി കളയ്റ്റുന്നു മാനവൻ...

മുറ്റത്തു പുഷ്പിച്ച പൂമര കൊമ്പത്തു
ചുറ്റുവാൻ മോഹിച്ച തൈമുല്ലെ
മറ്റേതോ തോട്ടത്തിൽ മറ്റാർക്കൊ നിന്നെ
വിറ്റു കളഞ്ഞതറിഞ്ഞില്ലേ....

ദാമ്പത്യ് ബന്ധത്തെ കൂട്ടിയിണക്കുന്ന
പൂമ്പൈതലാകുന്ന പൊൻ കണ്ണി
പൊൻ കണ്ണി ഇല്ലാതെ പൊന്നിൻ കിനാവെ
മാംഗല്യ പൂത്താലി പോയല്ലൊ... പൊട്ടിച്ചിരിക്കുവാൻ.....


ഇവിടെ

വിഡിയോ

[ പുള്ളിമാനല്ല...}

Tuesday, September 7, 2010

അഗ്നി പുത്രി [ 1967] സുശീല, പി ജയചന്ദ്രൻ





ചിത്രം: അഗ്നി പുത്രി [1967] എം. കൃഷ്ണൻന്നായർ
താരങ്ങൾ: പ്രേംനസീർ, മുത്തയ്യാ, അടൂർ ഭാസി, റ്റി.കെ. ബാലചന്ദ്രൻ, എസ്.പി.പിള്ള
ജോസ് പ്രകാശ്, ഷീല, വ്സന്ത, റ്റി.ആർ. ഓമന, ബഹദൂർ
.

രചന: വയലാർ രാമവർമ്മ
സംഗീതം:എം എസ് ബാബുരാജ്



1. പാടിയതു: പി സുശീല


കണ്ണു തുറക്കാത്ത ദൈവങ്ങളേ (2)
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ...മറക്കൂ



ആയിരമായിരം അന്തപ്പുരങ്ങളിൽ
ആരാധിച്ചവൾ ഞാൻ നിങ്ങളെ
ആരാധിച്ചവൾ ഞാൻ
നിങ്ങളൊരിക്കൽ ചൂടിയെറിഞ്ഞൊരു
നിശാഗന്ധിയാണു ഞാൻ (കണ്ണു തുറക്കാത്ത...)

കർപ്പൂര നാളമായ് നിങ്ങൾ തൻ മുൻപിൽ
കത്തിയെരിഞ്ഞവൾ ഞാൻ ഒരു നാൾ
കത്തിയെരിഞ്ഞവൾ ഞാൻ
കണ്ണീരിൽ മുങ്ങിയ തുളസിക്കതിരായ്
കാൽക്കൽ വീണവൾ ഞാൻ
കാൽക്കൽ വീണവൾ ഞാൻ (കണ്ണു തുറക്കാത്ത...)

ഇവിടെ


വിഡിയോ


2. പാടിയതു: പി ജയചന്ദ്രൻ

ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർ കാറ്റോടിവരും (ഇനിയും)

ഒഴുക്കിനെതിരെ ഓളങ്ങൾക്കെതിരെ
ഉയരുന്ന മൺചിറകൾ തകരും
മന്മറഞ്ഞ യുഗങ്ങൾ തൻ മന്ത്രവാദപ്പുരകൾ
മറ്റൊരു കൊടുംകാറ്റിൽ തകരും (ഇനിയും)

പുതിയ വെളിച്ചവുമായ്‌ പുലരികൾ ഉണരും
പുതിയ ചക്രവാളങ്ങൾ വിടരും
തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത
തരിശു ഭൂമികൾ തീരഭൂമികൾ ഹരിതാംബരമണിയും


ഇവിടെ



വിഡിയോ

3. പാടിയതു: പി സുശീല

അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ
ആശ്രമവാതിലിൽ വന്നു?
പോയ കാലത്തിൻ ഹോമകുണ്ഠങ്ങളിൽ
നീയെന്തിനെന്നെ എറിഞ്ഞു വീണ്ടും
നീയെന്തിനെന്നെ എറിഞ്ഞു....?
(അഗ്നി)

ശാപം കൊണ്ടൊരു ശിലയായ്‌ മാറിയ
പ്രേമവിയോഗിനിയല്ലോ ഞാനൊരു
പ്രേമവിയോഗിനിയല്ലോ....ശാപം..(2)
അന്ധകാരത്തിൽ അഹല്യയെ പോലെ(2)
ആയിരം രാവുകൾ ഉറങ്ങി ഞാൻ(2)
(അഗ്നി)

എകാന്ത നിദ്രയിൽ നിന്നൊരു രാത്രിയിൽ
എന്തിനുണർത്തി ദേവൻ?
എന്നെ എന്തിനുണർത്തി ദേവൻ? എകാന്ത(2)
ശപിയ്ക്കൂ... ശപിയ്കൂ...
ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു(2)
ശിലയായ്‌ തീരുവാൻ മോഹം......(2)






4. പാടിയതു: പി ജയചന്ദ്രൻ

രാ‍ജീവലോചനേ രാധേ യദുകുല
രാഗിണി വരൂ നീ രാധേ
കാര്‍മുകില്‍വര്‍ണ്ണന്‍ തവ കാമുകന്‍ താമസിക്കും
ദ്വാരകാനഗരമിതല്ലോ കാണാത്ത
ദ്വാരകാനഗരമിതല്ലോ

കണ്ണനു തിരുമുല്‍ക്കാഴ്ച നല്‍കീടൂവാന്‍
കടമ്പിന്‍ പൂക്കളുമായി പ്രേമത്തിന്‍
കടമ്പിന്‍ പൂക്കളുമായി
കണ്ണീരിന്‍ കാളിന്ദി നീന്തിക്കടന്നു നീ
കണ്ണീരിന്‍ കാളിന്ദി നീന്തിക്കടന്നു നീ
വന്നാ‍ലും വന്നാലും രാധേ


video



5. പാടിയതു: പി സുശീല



ആകാശത്തിലെ നന്ദിനിപ്പശുവിനു
അകിടുനിറയെ പാല് (2)
കറന്നാലും തീരൂല്ല കുടിച്ചാലും തീരൂല്ല
കന്നിനിലാപ്പാല്

പച്ചക്കൽമല പവിഴക്കൽമല
പിച്ചിപ്പൂമലയോരത്ത്
പാൽക്കുടവും കൊണ്ടോടി നടക്കും
പൂത്തിരുവാതിരപ്പെണ്ണ് ഒരു
പൂത്തിരുവാതിരപ്പെണ്ണ്

പാവക്കുഞ്ഞിനു കൊടുക്കാനിത്തിരി
പാൽതരുമോ പെണ്ണേ പാൽതരുമോ?
പാവക്കുഞ്ഞിനു ചൂടാനൊരുപിടി
പൂതരുമോ പെണ്ണ് പൂതരുമോ?

ഇവിടെ

6. പാടിയതു: പി സുശീല


കിളികിളി പ്പരുന്തിന് കൃഷ്ണപ്പരുന്തിന്
കടലിൽ നിന്നൊരു ചെപ്പുകിട്ടി
ചെപ്പും കൊണ്ട് കടൽക്കരെ ചെന്നപ്പോൾ
ചെപ്പിനകത്തൊരു പൊന്മുത്ത് പൊന്മുത്ത്

പാൽക്കടൽ പെൺകൊടി പഞ്ചമിച്ചന്ദ്രനെ
പ്രേമിച്ചുനടന്നൊരു കാലം അവൾ
കടിഞ്ഞൂൽ പ്രസവിച്ച് കണ്ണാടിച്ചെപ്പിലിട്ട്
കടലിലൊഴുക്കിയ പൊന്മുത്ത് പൊന്മുത്ത്

തത്തമ്മ മുത്തശ്ശി തൊട്ടിലുകെട്ടി
താലോലം കിളി താരാട്ടി
കാട്ടുകോഴികുളക്കോഴി കൊഞ്ചിച്ചു കുളിപ്പിച്ചു
മുത്തിനൊരോമനപ്പേരിട്ടൂ പേരിട്ടൂ

കരയിലിരുന്നു കളിക്കുന്നൊരുനാൾ
കടലമ്മ മുത്തിനെ കൊണ്ടുപോയി ഒരുനാൾ
കടലമ്മ മുത്തിനെ കൊണ്ടുപോയി
ഇപ്പൊളും കൃഷ്ണപ്പരുന്തു പറക്കുന്നു
മുത്തും തേടി കടലിലെ മുത്തും തേടീ....

ഇവിടെ

ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 }






ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 } താഹ
താരങ്ങൾ: തിലകൻ, വിഷ്ണു,ജഗതി, കാവേരി, ജഗദീഷ്, ഗീത

രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

1. പാടിയതു: ചിത്ര / യേശുദാസ്

മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാ രാത്രി (2)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി (2) [ മറന്നോ..]

പ്രിയാ നിന്‍ ഹാസ കൌമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതി നാളം (2)
സദാ പൊരിയുന്ന ചിന്തയില്‍ നീ
മനം കുളിരുന്ന കുഞ്ഞോളം (2) (മറന്നോ...)

എരിഞ്ഞൂ മൂകവേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (2)
വ്യഥാ പരിശൂന്യ നിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (2) { മറന്നോ..}


ഇവിടെ

വിഡിയോ

2. പാടിയതു: കെ ജെ യേശുദാസ്



ആ‍...ആ‍...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)


ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)



ഇവിടെ

ഇവിടെ




3. പാടിയതു: കെ ജെ യേശുദാസ്



മാമവ മാധവ മധുമാഥി
ഗീതാമഥുര സുധാവാദി (മാമവ )

കോമളപിഞ്ഛവിലോലം കേശം
ശ്യാമമനോഹര ഘനസങ്കാശം
നിര്‍ജിത ഭുവന സുമോഹനഹാസം
വന്ദേ ശ്രിതജന പാലകമനിശം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം (മാമവ)

നതമുനിനികരം നന്ദകിശോരം
വിശ്വാധാരം ധൃതസുമഹാരം
കലുഷവിദൂരം യദുകുലഹീരം
വന്ദേ സതതം ഹതചാണൂരം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം (മാമവ )

മാം അവ - എന്നെ രക്ഷിക്കൂ
ധൃതസുമഹാരം - പൂമാല അണിഞ്ഞവനേ
ഹീരം - രത്നം
ഹതചാണൂരം - ചാണൂരനെ കൊന്നവനേ

ഇവിടെ



4. പാടിയതു: ചിത്ര / യേശുദാസ്


വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹസ്വരൂപനെ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച
യേശുമഹേശനെ...
(വാതില്‍...)

അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍‍ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ...
(വാതില്‍...)

മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായില്‍ കുദിശയില്‍ ചേര്‍ക്കേണമേ
(വാതില്‍...


ഇവിടെ




5. പാടിയതു: കെ ജി മാര്‍കോസ്‌


അനാദിഗായകന്‍ പാടുന്നൂ
അറിവിന്‍ മുറിവുള്ള മാനസത്തില്‍
അമ്പലനടയിലെ ആലിലയില്‍
(അനാദി...)

ആ ഗാനകലയുടെ അലയൊലികള്‍
അനുഭൂതികള്‍തന്‍ ഉതിര്‍മണികള്‍
ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു
ഗായകർ ഞങ്ങൾ സ്വരമാല കോർത്തു

സരിഗരി സരിസനി പനിസരി ഗമപധ
പധനിധ പധപമ ഗമപധ നിസരിഗ
രിരിനിനി സസരിരി സരിസനി
സസധധ നിനിസസ നിസനിധ
പപധധ നിനിസസ മമപപ ധധനിനി
ഗഗമമ പപധധ രിരിഗഗ മമപപ
സരിഗമ രിഗമപ ഗമപധ
മപധനി പധനിസ ധനിസരിഗ

പവനചലന പദ പതനലഹരിതൻ
പരമപരിണതിയിലൂടെ...
കദനമകലുമൊരു ലയസരാഗനദി
കവിത മൊഴിയുമഴകോടെ...
നൃത്ത സിന്ധുമനിതപ്‌തവീചിയുടെ
നൃത്ത ബന്ധുരതയോടെ.

ഇവിടെ


വിഡിയോ

6. പാടിയതു: കെ ജെ യേശുദാസ്

ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ-
യുണര്‍ത്തിയ താമരക്കണ്ണാളേ
കരിമിഴിമുനകൊണ്ട് കവണക്കല്ലെ-
റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ
(ചിരി...)

ചെറിയ പെരുന്നാള്‍പ്പിറപോലെ
കവിളില് റങ്കുള്ള പെണ്ണാളേ
ഓരോ ദിനവും വളര്‍ന്നു നീയൊരു
പതിനാ‍ലാം രാവായ് - ഒരു
പതിനാ‍ലാം രാവായ്....

തനതിന്ത തനതിന്ത
തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത
തനതനതിന്ത താനിന്നോ
(ചിരി...)

എന്റെ കിനാവിന്‍ മുന്തിരിനീരായ്
മനസ്സിന്റെ പന്തലില്‍ വന്നവളേ
മോഹത്തിന്റെ മലര്‍ത്തോപ്പില്‍ നീ
മധുരത്തേന്‍‌പൂവായ് - ഒരു
മധുരത്തേന്‍‌പൂവായ്...

തനതിന്ത തനതിന്ത
തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത
തനതനതിന്ത താനിന്നോ
(ചിരി...)

ഇവിടെ

Sunday, September 5, 2010

അരനാഴിക നേരം [1970] യേശുദാസ്, സുശീല, മധുരി. പി.ലീല






ചിത്രം: അരനാഴികനേരം [1970] കെ.എസ്. സേതുമാധവൻ
താരങ്ങൾ: സത്യൻ,പ്രേംനസീർ,കൊട്ടാരക്കര,ഉമ്മർ,അടൂർഭാസി,ശങ്കരാടി
അംബിക, ഷീല , രാഗിണി,സുശീല,മീന,



രചന: വയലാര്‍
സംഗീതം: ദേവരാജന്‍


1. പാടിയതു: യേശുദാസ്


അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പമേ
അലങ്കരിക്കൂ എന്നന്തപുരം അലങ്കരിക്കൂ നീ
(അനുപമേ...)

നിത്യ താരുണ്യമെ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ട് നിറയ്ക്കൂ ഉന്മാദ
നൃത്തം കൊണ്ട് നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ ....പതിയ്ക്കൂ....
[അനുപമേ..]

സ്വര്‍ഗ്ഗ ലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറയ്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറയ്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ
കൊരുക്കൂ...കൊരുക്കൂ..
[അനുപമേ..]

ഇവിടെ

വിഡിയോ

2. പാടിയതു: സുശീല, മാധുരി

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു

ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍

രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു
അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു

ഈപ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം
എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു...


ഇവിടെ


വിഡിയോ


3. പി. ലീല

സ്വരങ്ങളേ സപ്തസ്വരങ്ങളേ
വിരിയൂ രാഗമായ് താളമായ് വര്‍ണ്ണമായ്
വിചിത്രവീണക്കമ്പികളില്‍ (സ്വരങ്ങളേ)

ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ഇന്ദീവരങ്ങള്‍ മയങ്ങും മനസ്സിന്‍
ഇന്ദുകാന്തപ്പൊയ്കകളില്‍
ജറുസലേത്തിലെ ഗായികമാരുടെ
അമരഗീതമായ് വിടരൂ (സ്വരങ്ങളേ)

രാഗം താനം പല്ലവികള്‍
രാജസഭാതല നര്‍ത്തകികള്‍
അവരുടെ കല്‍പ്പകപ്പൂഞ്ചോലയിലെ
ഹംസധ്വനിയായ് ഉണരൂ

വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
വൃന്ദാവനങ്ങള്‍ ഒരുക്കും മനസ്സിന്‍
ഇന്ദ്രജാല ദ്വീപുകളില്‍
യദുകുലത്തിലെ ഗോപികമാരുടെ
മധുരഗീതമായ് വിടരൂ (സ്വരങ്ങളേ)


വിഡിയോ

4. പാടിയതു: പി. സുശീല

ദൈവപുത്രനു വീഥിയൊരുക്കുവാന്‍
സ്നാപകയോഹന്നാന്‍ വന്നൂ
ആയിരമായിരമാലംബഹീനരെ
ജ്ഞാനസ്നാനം ചെയ്യിച്ചു

ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നു
യോര്‍ദ്ദാന്‍ നദിയുടെ തീരം
ചക്രവാളംതൊട്ടു ചക്രവാളം വരെ
ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

അക്കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത
ചക്രവര്‍ത്തീപദമില്ല
അക്കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത
രത്നസിംഹാസനമില്ല
ഹേറോദിയാസിന്റെ അന്ത:പുരത്തിലെ
രാജകുമാരി സലോമി
യോഹന്നാന്റെ ശിരസ്സറുത്തന്നൊരു
മോഹിനിയാട്ടം നടത്തീ
ഓ.......
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

അന്നു സലോമിയെ ദൈവം ശപിച്ചു
കണ്ണില്‍ കനലുകളോടെ
നിത്യദു:ഖത്തിന്റെ മുള്‍ക്കിരീടങ്ങളേ
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...

ഇവിടെ


വിഡിയോ


5. പാടിയതു: സി.ഓ. ആന്റോ & ലത രാജു

ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ
ചിപ്പിയ്ക്കു മുക്കുവന്‍ വലവീശി
മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു
മായാമണ്‍കുടമായിരുന്നൂ (ചിപ്പീ)

മണ്‍കുടം മുക്കുവന്‍ തുറന്നു - കുടത്തില്‍
പൊന്‍ പുകച്ചുരുളുകളുയര്‍ന്നു
പുകയുടെ ചിറകില്‍ പുലിനഖമുള്ളൊരു
ഭൂതം നിന്നു ചിരിച്ചു...

ഭൂതം പറഞ്ഞു :
നൂറു യുഗങ്ങള്‍ ഞാനീ കടലില്‍ കിടന്നു
ഓരോ യുഗത്തിലും ഓരോ യുഗത്തിലും
ഓരോ ശപഥമെടുത്തു
കുടം തുറന്നെന്നെ വിടുന്നവനെ ഞാന്‍
കൊല്ലുമെന്നാണെന്റെ ശപഥം

മുക്കുവന്‍ പറഞ്ഞു :
മാനത്തോളം പൊക്കം വെച്ചൊരു രൂപം
എങ്ങനെ എങ്ങനെ എങ്ങനെയീ
മണ്‍കുടത്തിലിരുന്നൂ ?
മരിക്കും മുന്‍പതു കണാന്‍ മാത്രം
മനസ്സിലെനിക്കൊരു മോഹം (ചിപ്പീ)

പിന്നെയും ഭൂതം ചിരിച്ചു - കുടത്തില്‍
പൊന്‍ പുകച്ചുരുളായൊളിച്ചു
അറബിക്കഥയിലെ മുക്കുവന്‍ ആ കുടം
അകലെ കടലിലെറിഞ്ഞു ...

ഇവിടെ

Friday, September 3, 2010

നദി [ 1969] യേശുദാസ്, സുശീല



.


ചിത്രം: നദി [1969] ഏ. വിൻസെന്റ്
താരങ്ങൾ: പ്രേംനസീർ, തിക്കുറിശ്ശി, പി.ജെ. ആന്റണി, അടൂർ ഭാസി, ശങ്കരാടി,
ഭരതൻ, ശാരദ, അംബിക, അടൂർ ഭവാനി, കവിയൂർ പൊന്നമ്മ, ...


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ




1. പാടിയതു:: കെ ജെ യേശുദാസ്


കായാമ്പൂ കണ്ണിൽ വിടരും കമലദളം കവിളിൽ വിടരും
അനുരാഗവതി നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ
നിൻ മൃതുസ്‌മേരത്തിൻ ഇന്ദ്രജാലം കണ്ട്
നിത്യവിസ്മയവുമായ് ഞാനിറങ്ങി (2)
സഖീ ഞാനിറങ്ങി
(കായാമ്പൂ)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടൂ (2)
സഖീ കെട്ടിയിട്ടൂ
(കായാമ്പൂ)
ഇവിടെ


video


2. പാടിയതു: യേശുദാസ്

പുഴകൾ മലകൾ പൂവനങ്ങൾ
ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാര ചാമരം വീശുന്ന
ചന്ദന ശീതള മണൽപ്പുറങ്ങൾ (പുഴകൾ)

ഇവിടമാണിവിടമാണിതിഹാസരൂപിയാം
ഈശ്വരൻ ഇറങ്ങിയ തീരം (ഇവിടമാ...)
ഇവിടമാണാദ്യമായ്‌ മനുജാഭിലാഷങ്ങൾ
ഇതളിട്ട സുന്ദര തീരം ഓ...(പുഴകൾ)

കതിരിടും ഇവിടമാണദ്വൈത ചിന്ത തൻ
കാലടി പതിഞ്ഞൊരു തീരം (കതിരിടും)
പുരുഷാന്തരങ്ങളേ ഇവിടെ കൊളുത്തുമോ
പുതിയൊരു സംഗമദീപം ഓ... (പുഴകൾ..

ഇവിടെ




3. പാടിയതു:യേശുദാസ്


ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി (ആയിരം)

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ക്കൂടി (ആയിരം)

ഈ നിലാവും ഈ കുളിര്‍ കാറ്റും
ഈ പളുങ്ക് കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും
ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ കൂടി (ആയിരം)

ഇവിടെ


വിഡിയോ



4. പാടിയതു: സുശീല കോറസ്

കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്‌...?

തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്‌
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)

എന്തു വില?
പൊന്നു വില!

മുറ്റം തൂത്തു തളിക്കാനറിയാം....
ചട്ടീം കലവും തേയ്ക്കാനറിയാം..... (മുറ്റം)
പുട്ടും കടലേം തിരുതക്കറിയും
വെച്ചുവിളമ്പാനറിയാം! (പുട്ടും)

എവിടെക്കിടന്നതാ?
എങ്ങാണ്ടൊരിടത്ത്‌!
കൊണ്ടുപോ കൊണ്ടുപോ കൊണ്ടുപോ (തപ്പുകൊട്ടാമ്പുറം..)

അത്തിളിത്തിള്‍ കളിക്കാനറിയാം.....
അമ്മാനപ്പന്താടാനറിയാം.... (അത്തിളിത്തിള്‍)
അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍
ആനകളിക്കാനറിയാം (അക്കരെയിക്കരെ)

എവിടെ വളര്‍ന്നതാ?
എങ്ങാണ്ടൊരിടത്തു!
കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ! (തപ്പുകൊട്ടാമ്പുറ..)

ഓണപ്പാട്ടുകള്‍ പാടാനറിയാം...
ഓലപ്പൂങ്കുഴലൂതാനറിയാം (ഓണപ്പാട്ടുകള്‍)
തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ
തുമ്പി തുള്ളാനറിയാം (തങ്ക)

എവിടെ പഠിച്ചതാ?
എഴാംകടലിന്നക്കരെ!
കൊണ്ടുവാ കൊണ്ടുവാ കൊണ്ടുവാ (തപ്പുകൊട്ടാമ്പുറം..)

വിഡിയോ


ശാരദ




5. പാടിയതു: സുശീല


പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..

കൂട്ടുകാരറിഞ്ഞില്ലാ..വീട്ടുകാരറിഞ്ഞില്ലാ‍..
കൂട്ടിലിരുന്നവൾ കനവു കണ്ടു..
ഒരോ കിനാവിലും മാലാഘമാർ വന്നു..
ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു...
പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..

കൂട്ടുകാരറിഞ്ഞപ്പോൾ..വീട്ടുകാരറിഞ്ഞപ്പോൾ..
നാട്ടുമ്പുറത്തതു പാട്ടായി..
ഇന്നോ നാളെയൊ മനസ്സു ചോദ്യത്തിനു..
വന്നെങ്കിലെന്നവളാശിച്ചു..അവൻ വന്നെങ്കിലെന്നവൾ ആശിച്ചു..
പഞ്ചതന്ത്രം കഥയിലെ..പഞ്ചവർണ്ണ കുടിലിലെ..
മാണിക്യ പൈങ്കിളി മാനം പറക്കുന്ന വാനമ്പാടിയെ സ്നേഹിച്ചു..
ഒരു..വാനമ്പാടിയെ സ്നേഹിച്ചു..


ഇവിടെ


വിഡിയോ




6. പാടിയതു: യേശുദാസ് കോറസ്

നിത്യ വിശുദ്ധയാം കന്യാമറിയമേ
നിൻ നാമം വാഴ്ത്തപെടട്ടെ
നന്മ നിറഞ്ഞ നിൻ സ്നേഹ വാൽസല്ല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹമാകട്ടെ (നിത്യ)

കാറ്റു വിതച്ചു കൊടുംകാറ്റു കൊയ്യുന്ന
മേച്ചിൽപ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും
ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ (നിത്യ)

ദുഃഖിതർ ഞങ്ങൾക്കായ്‌ വാഗ്ദാനം കിട്ടിയ
സ്വർഗ കവാടത്തിൻ മുമ്പിൽ
മുൾമുടി ചൂടി കുരിശും ചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങൾ ഇന്നും
മുട്ടിവിളിക്കുന്നു ഞങ്ങൾ (നിത്യ)

വിഡിയോ

Tuesday, August 31, 2010

ചിത്ര മേള [1967] യേശുദാസ് - ജാനകി






ചിത്രം: ചിത്ര മേള [1967] റ്റി.എസ്. മുത്തയ്യ
താരങ്ങൾ: പ്രേംനസീർ, തിക്കുറിശി, അടൂർ ഭാസി, ജി.കെ. പിള്ള, ശാരദ, ഷീല,
റ്റി.ആർ. ഓമന, എസ്.പി.പിള്ള, ഉമ്മർ, മണവാളൻ ജോസഫ്

രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ


1. പാടിയതു: യേശുദാസ് & ജാ‍നകി

മദം പൊട്ടിച്ചിരിക്കുന്ന മാനം
മനംപൊട്ടിക്കരയുന്ന ഭൂമി
ഇടയിൽപെട്ടിരതേടി പിടയുന്നു പ്രാണൻ
എവിടെയോ മറയുന്നു ദൈവം (2)

ഇത്തിരി തലചായ്ക്കാനീ മരുഭൂമിയിൽ
ഈന്തപ്പന നിഴലില്ല (2)
ഒട്ടു ദൂരം പോകാൻ ചുമടൊന്നു താങ്ങുവാൻ
ഒട്ടകക്കൂട്ടവുമില്ല (2)
ഓ.... (മദം പൊട്ടി ചിരിക്കുന്ന)

കരയുവാൻ കൺകളിൽ കണ്ണുനീരില്ലാത്ത
കളിമരപ്പാവകൾ ഞങ്ങൾ (2)
കാലമാം മാന്ത്രികൻ ഹോമത്തിനെഴുതിയ
കരിമഷിക്കോലങ്ങൾ ഞങ്ങൾ (2)

ഇവിടെ



വിഡിയോ



2. പാടിയതു: യേശുദാസ്

അപസ്വരങ്ങൾ..അപസ്വരങ്ങള്‍
അപസ്വരങ്ങള്‍.അപസ്വരങ്ങള്‍
അംഗഭംഗം വന്ന നാദ കുമാരികള്‍
ഗാനപ്രപഞ്ചത്തിന്‍ രാഗ വിരൂപകള്‍
വാനത്തിലുയരാത്ത വര്‍ണ്ണക്കുരുന്നുകള്‍ (അപസ്വരങ്ങള്‍)

നീയൊരപസ്വരം ഞാനോരപസ്വരം
നിത്യ ദുഃഖത്തിന്‍ നിരാലംബ നിസ്വനം (നീയൊര)
നിന്നിലുമെന്നിലും നിന്നു തുളുമ്പുന്ന
നിഷ്ഫല സ്വപ്നമോ മറ്റൊരപസ്വരം (അപസ്വരങ്ങള്‍)

കാലമാം അജ്ഞാത ഗായകന്‍ നൊമ്പരം
താവും വിരലിനാല്‍ ജീവിതവീണയില്‍
ഇന്നലെ മീട്ടിയുണര്‍ത്തിയ ഗദ്ഗദ
സ്പന്ദങ്ങളല്ലയോ നമ്മളെന്നോമനേ (അപസ്വരങ്ങള്‍)

ഇവിടെ


3. പാടിയതു: യേശുദാസ്

പാടുവാന്‍ മോഹം ആടുവാന്‍ മോഹം
പാടിത്തുടങ്ങാന്‍ പദങ്ങളില്ല
ആടിത്തുടങ്ങാന്‍ ചുവടുകളില്ല (പാടുവാന്‍)

നേരം കടന്നു സദസ്സും നിറഞ്ഞു
നിന്‍സ്വരം കേള്‍ക്കാതെന്‍ കണ്ഠമടഞ്ഞു
നീല യവനിക മന്ദമുയര്‍ന്നു
നിലയറിയാതെ ഞാന്‍ തേങ്ങിക്കരഞ്ഞു
ഓ....(പാടുവാന്‍)

രാവിന്‍ ദലങ്ങള്‍ പൊഴിയുകയായി
രംഗ ദീപങ്ങള്‍ പൊലിയുകയായി
എന്നില്‍ നിന്‍ താളങ്ങള്‍ തേങ്ങുകയല്ലേ
നിന്നിലെന്‍ ഗാനം മയങ്ങുകയല്ലേ (പാടുവാന്‍)

ഇവിടെ



വിഡിയോ







4. പാടിയതു: യേശുദാസ്

നീയെവിടെ നിൻ നിഴലെവിടെ
നിന്നിൽ കാലം നട്ടു വളർത്തിയ
നിശ്ശബ്ദ മോഹങ്ങളെവിടെ
(നീയെവിടെ--2)

ഓർമകൾ തന്നുടെ വിരലുകളാൽ നീ
ഓമനിക്കാറുണ്ടോ -- അവയെ
ഓമനിക്കാറുണ്ടോ (ഓർമകൾ--2)
നെടുവീർപ്പുകളുടെ ചൂടിൽ പൂവുകൾ
കരിഞ്ഞിടാറുണ്ടോ-- പൂവുകൾ
കരിഞ്ഞിടാറുണ്ടോ
(നീയെവിടെ--2)

കനവുകൾ പോൽ നാം കണ്ടു - നോവിൻ
നിഴലുകൾ പോലെയകന്നു
നോവിൻ നിഴലുകൾ പോലെയകന്നു (കനവുകൾ--2)
കടമകൾ കെട്ടിയ പടവിൽ വീണു
തകർന്നു പോയാ സ്വപ്നം - പാടെ
തകർന്നു പോയാ സ്വപ്നം
(നീയെവിടെ--2)

ഇവിടെ


വിഡിയോ



5. പാടിയതു: യേശുദാസ്

നീ ഒരു മിന്നലായ്‌ എങ്ങോ മറഞ്ഞു
ഞാൻ ഒരു ഗാനമായ്‌ പിൻപേ പിൻപേ അലഞ്ഞു
നിന്നാത്മഹർഷങ്ങൾ കോരിച്ചൊരിഞ്ഞു
ഞാൻ കോർത്ത മാലകൾ വാടിക്കരിഞ്ഞു

ഏകാന്ത താരമേ നീ എങ്ങു പോയി
എൻ ജീവ രാഗമേ നീ എങ്ങു പോയി
നീ ശശിലേഖപോൽ എങ്ങോ മറഞ്ഞു
ഞാനൊരു മേഘമായ്‌ നിന്നെത്തിരഞ്ഞു
ഞാനൊരു മേഘമായ്‌ നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്‌)

ഈണം വിതുമ്പുന്ന ജീവനുമായി
ഈ ദുഃഖഭൂമിയിൽ ഞാൻ ഏകനായി
നീ കാനൽ നീരുപോൽ എങ്ങോ മറഞ്ഞു
ഞാൻ ഒരു തേങ്ങലായ്‌ നിന്നെത്തിരഞ്ഞു
ഞാൻ ഒരു തേങ്ങലായ്‌ നിന്നെത്തിരഞ്ഞു (നീ ഒരു മിന്നലായ്‌)


ഇവിടെ

6. പാടിയതു: യേശുദാസ്

കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ
കതിരൊളി കാണാത്ത കദളിപ്പൂവിതളുകളേ
എന്നുകാണും ഇനിയീ എന്നു കാണും
[..കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ

കണ്ണുകളാൽ കാണാതെ കൈ നീട്ടി പുണരാതെ
കരളുകൾ തമ്മിൽ ചേർന്നൂ കദനത്താൽ വേർ പിരിഞ്ഞൂ (2)
[..കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ

ഇഴയുമെൻ ...
ഇഴയുമെൻ സംഗീതത്തിൻ ഈറൻ ചിറകുളിൽ
ഇനിയെന്നെൻ ഓമനേ നീ എന്നിലേക്കൊഴുകി വരും (2)

[..കണ്ണുനീർക്കായലിലെ കണ്ണില്ലാനങ്കകളേ

ഇവിടെ

വിഡിയോ



7. പാടിയതു: യേശുദാസ്


ചെല്ലച്ചെറുകിളിയേ എന്‍ ചിത്തിരപ്പൈങ്കിളിയേ

പുലരി മലയ്ക്കു മേലേ
പുത്തന്‍ ദിനം വിടര്‍ന്നു
പൂവിളി കേട്ടുണരൂ
പുളക മലര്‍ക്കിളിയേ (2)

വെണ്‍ചാമരങ്ങള്‍ വീശി
വെള്ളി മേഘങ്ങള്‍ വന്നു
ആകാശത്തിരുനടയില്‍
ആലവട്ടങ്ങള്‍ നിരന്നു (ചെല്ലച്ചെറുകിളിയേ)

മാനമിരുണ്ടുവല്ലോ
മാരിക്കാര്‍ കൊണ്ടുവല്ലോ
മാമ്പൂ കരിഞ്ഞുവല്ലോ
മാനസപ്പൈങ്കിളിയേ
മാനസപ്പൈങ്കിളിയേ (ചെല്ലച്ചെറുകിളിയേ)

ഇവിടെ


8. പാടിയതു: യേശുദാസ്

ആകാശദീപമേ ആർദ്ദ്രനക്ഷത്രമേ
അലരുകൾ കരിയുമീ മണ്ണിൽ വരൂ
ഒരു തരി വെട്ടം പകർന്നു പോകൂ

[ആകാശദീപമേ...

കണ്ണില്ലെങ്കിലും കരളില്ലയോ
കണ്മണിയെൻ ദുഃഖമറിയില്ലയോ
അകലെയാണെങ്കിലും ആത്മാവു കൊണ്ടവൾ
അലയുമെൻ ഗാനങ്ങൾ കേൾക്കില്ലയോ
[ഓ ഓ.....ആകാശദീപമേ

അന്ത്യഗാനം കേൾക്കാൻ നീ വരില്ലേ
അതിനനുപല്ലവി പാടുകില്ലേ (2)
അവസാന ശയ്യ വിരിക്കുവാനായി
ആത്മാവിൻ പൂവിതൾ നീ തരില്ലേ

[ഓ ഓ.....ആകാശദീപമേ


ഇവിടെ


വിഡിയോ

********************


ബോണസ്: വിരഹം തരും ഈ വേദന....

വിഡിയോ

Friday, August 27, 2010

തേന്മാവിന്‍ കൊമ്പത്ത് [ 1994 ] എം.ജി. ശ്രീകുമാർ, ശുഭ, ചിത്ര, സുജാത






ചിത്രം: തേന്മാവിന്‍ കൊമ്പത്ത് [ 1994 ] പ്രിയദർശൻ
താരങ്ങൾ: മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, ഖദീജ,സുകുമാരി
കവിയൂർ പൊന്നമ്മ, കെ.പി.ഏ.സി. ലളിത



രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്






1. പാടിയതു: എം ജി ശ്രീകുമാര്‍,ചിത്ര കെ എസ്

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ
വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം....
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ(2)
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ (2)
(കറുത്ത പെണ്ണേ)

ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ
നീയെന്നെയെങ്ങനെ സ്വന്തമാക്കീ
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ
മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ
കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്
നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ
ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ...
(കറുത്ത പെണ്ണേ )

താടയിൽകൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോൾ
താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നുനീ പോരുന്നുണ്ടോ
കൂടെയുറങ്ങാൻ കൊതിയാകുന്നു
നെല്ലിൽ മഞ്ഞിൻ കുളിരൂറുന്നൂ
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
(കറുത്ത പെണ്ണെ...



ഇവിടെ


വിഡിയോ

വിഡിയോ



2. പാടിയതു: ശുഭ

ഓഹോ ഒഹോ ഓഹോ (4)
നിലാപൊങ്കലായേലോ.....ഹോ
ഓഹോ ഒഹോ ഓഹോ (2)
പാടും നീ.....
ഓഹോ ഒഹോ ഓഹോ (2)
ഓ..ഓ...ഓ..

മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ
ഇടത്തോടു പോലും ആറ്
കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ
കരിക്കാടി പോലും പാല്
തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..(നിലാ..)


കുളമ്പൊച്ച മൂളും തുടിത്താളമോടെ
നടക്കെന്റെ കാളേ വേഗം
വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ
എനിക്കിഷ്ടമേറും നാട്
തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ

ഓ...ഓ..ഓ..(നിലാ..)

ഇവിടെ




3. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത

എന്തേ മനസ്സിലൊരു നാണം ഓ..
എന്തേ മനസ്സിലൊരു നാണം
പീലിത്തൂവൽ പൂവും നുള്ളി
പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..)


പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ
തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ..(2)
ഗാനമൈനയായ് നീയെന്നെ
തളിരൂയലാട്ടുകയല്ലോ (2)
എൻ പൂവനി തേടുകയാണല്ലോ

തുമ്പീ പവിഴമണിത്തുമ്പീ ഓ
തുമ്പീ പവിഴമണിത്തുമ്പീ

നിൻ മേനിയാകും പൊൻ വീണ മീട്ടി
എൻ മോഹമിനിയും പാടുമ്പോൾ ഓ...(2)
ജീവനായകാ പോകല്ലേ
നീ ദേവകിന്നരനല്ലേ (2)
നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)

ഇവിടെ

വിഡിയോ


4. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ

മാലേയ ലോല ലോലേ മാംഗല്യ ശീലെ
മാലേയ ലോല ലോലേ മാംഗല്യ ശീലെ
കല്യാണ കാലമല്ലേ കളമൃദുവാണിയല്ലേ
നീ പാട് ..പാട്..

മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
മണി ചേലോലും ഓലേഞ്ഞാലീ
ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും
കൊണ്ടേ വായോ

മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം

പാട വരമ്പോരം ചാഞ്ചാടും
കതിരണി മണിമയിലോ നീയോ
മാരിമുകിൽ തേരിൽ പോരുന്നു
മണി മഴ വില്ലോളിയോ നീയൊ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
എൻ ഉള്ളോരം തുള്ളാൻ വാ നെയ്യാമ്പലേ
പുമുത്താരം ചാർത്താൻവാ ചെന്താമരേ
ഇനി ഈ രാവിൽ ഊരാകെ ആരേകി പൂര കാലം

മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം

പാൽക്കുളിരാലോലം പെയ്യുന്നു
പുതു മലരമ്പിളിയോ നീയോ
കാൽത്തള മേളങ്ങൾ കേൾക്കുന്നു
കതിരുകൾ വിളയാടും നേരം
ഈ കല്യാണം കൂടാൻവാ കുറുവാൽ കിളീ
ഈ കല്യാണം കൂടാൻവാ കുറുവാൽ കിളീ
നിൻ പൊൻ തൂവൽ കൂടും താ ഇളവേൽക്കുവാൻ
തളിരുടയാട കസവോടെ ഇഴ പാകിയാരെ തന്നു

മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം
നാണം കുഞ്ഞൂഞ്ഞാലാട്ടും നിറമാറിൽ
ചെല്ലം ചെല്ലം താളം തൂമേളം
മണി ചേലോലും ഓലേഞ്ഞാലീ
ഇനിക്കാർത്തുമ്പി പെണ്ണാൾക്ക് താലിയും
കൊണ്ടേ വായോ

മാനം തെളിഞ്ഞേ നിന്നാൽ
മനസ്സും നിറഞ്ഞേ വന്നാൽ
വേണം കല്യാണം..

ഇവിടെ

വിഡിയോ



5. പാടിയതു: എം.ജി. ശ്രീകുമാർ

കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേ
കാതിൽ മെല്ലെ ചൊല്ലുമോ
കള്ളിപ്പൂങ്കുയിലേ കന്നിതേന്മൊഴിയേ
കാതിൽ മെല്ലെ ചൊല്ലുമോ
കാവതിക്കാക്ക തൻ കൂട്ടിൽ
മുട്ടയിട്ടന്നൊരുനാൾ
കാനനം നീളെ നീ പാറിപറന്നോരു
കള്ളം പറഞ്ഞതെന്തേ (കള്ളി..)


മിന്നാരപൊൻ‌കൂട്ടിൽ മിന്നുമാ പൊന്മുട്ട
കാകൻ‌റെയെന്നു ചൊല്ലി
നിന്നെപ്പോലെ കാറ്റുമതേറ്റുചൊല്ലീ
നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും
കൂട്ടരും കൈവെടിഞ്ഞു
പിന്നെ പാവം കൂട്ടിൽ തളർന്നിരുന്നു.
ആരാരോ ദൂരത്താരാരോ
ആലിൻ കൊമ്പത്തോരോല കൂട്ടിൽ
നിന്നാലോലം പുഞ്ചിരിച്ചു (കള്ളി..)


ഊരാകെ തെണ്ടുന്നോരമ്പലപ്രാവുകൾ
നാടാകെപാടിയപ്പോൾ
കള്ളക്കഥ കാട്ടുതീയായ് പടർന്നു
കാകനെ സ്നേഹിച്ച കാവളം പെൺ‌കിളി
കഥയറിയാതിരുന്നു
പിന്നെ പിന്നെ കാതരയായ് കരഞ്ഞു
ആലോലം നീല പൂങ്കാവിൽ
നീയിന്നെന്നുള്ളീൽ തൂവൽ ചിക്കി
ചിഞ്ചിള്ളം പുഞ്ചിരിച്ചു. (കള്ളി...)

ഇവിടെ

വിഡിയോ

വിലയ്ക്കു വാങ്ങിയ വീണ[ 1971 ] യേശുദാസ്, ജാനകി, ബ്രഹ്മാനന്ദൻ



ചിത്രം: വിലയ്ക്കു വാങ്ങിയ വീണ[ 1971 ] പി. ഭാസ്കരന്‍
താരങ്ങൾ: പ്രേംനസീർ, ശാരദ, മധു, ജോസ് പ്രകാശ്, മുത്തയ്യ, ശങ്കരാടി
കെ.പി.ഏ.സി. ലളിത, അടൂർ ഭവാനി

രചന: ശ്രീകുമാരൻ തമ്പി/ പി. ഭാസ്കരൻ
സംഗീതം: വി ദക്ഷിണാമൂർത്തി



1. പാടിയതു: യേശുദാസ്

അവൾ ചിരിച്ചാൽ മുത്തുചിതറും
ആ മുത്തോ നക്ഷത്രമാകും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു പകലും രാത്രിയാകും
ആ നക്ഷത്ര രത്നങ്ങൾ വാരി
അണിഞ്ഞാൽ ആകാശമാകും
അവൾ ചിരിച്ചാൽ മുത്തുചിതറും
ആ മുത്തോ നക്ഷത്രമാകും

വാനവും ഭൂമിയും കപ്പം കൊടുക്കും വരവർണ്ണിനിയല്ലേ,
അവളൊരു വരവർണ്ണിനിയല്ലേ
വാർമഴവില്ലിൻ ഏഴു നിറങ്ങൾ പകർന്നതവളല്ലേ,
നിറങ്ങൾ പകർന്നതവളല്ലേ
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
അതു കണ്ടാൽ കരളിൽ കൊണ്ടാൽ
ഏതു മുള്ളും പൂമുല്ലയാകും
ആ നവമാലികകൾ വാരിയണിഞ്ഞാൽ
ആരാമമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും

വാസന്തദേവിക്കു വരം കൊടുക്കും മാലാഖയല്ലേ,
അവളൊരു മാലാഖയല്ലേ
വാടാമലരിൽ മായാഗന്ധം ചൂടിയതവളല്ലേ,
ഗന്ധം ചൂടിയതവളല്ലേ
അവൾ ചിരിച്ചാൽ മുത്തുചിതറും
ആ മുത്തോ നക്ഷത്രമാകും
അവൾ നടന്നാൽ ഭൂമി തരിക്കും
ആ കുളിരിൽ പൂക്കൾ വിടരും
ആ കുളിരിൽ പൂക്കൾ വിടരും
ആ കുളിരിൽ പൂക്കൾ വിടരും

ഇവിടെ

വിഡിയോ



2. പാടിയതു: എസ്.ജാനകി [ രചന: പി. ഭാസ്കരൻ]


ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഇനിമയങ്ങൂ..... ഇനിമയങ്ങൂ......
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......


ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....

ഇവിടെ



3. പാടിയതു: യേശുദാസ്

ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം
ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം

നെടുവീർപ്പിൻ താളമായ് ഇതുവഴിയൊഴുകും
ചുടലപ്പറമ്പിലേക്കാറ്റേ ഉണരൂ വന്നെന്നെപ്പുണരൂ,
ഉണരൂ വന്നെന്നെപ്പുണരൂ
സ്വരരാഗമധുരിമ ചൂടിയ കാറ്റേ
ഗന്ധർവ്വഗാനത്തിൻ അന്തിമപാദമേ
ചിന്തകളിൽ വീണുറയൂ
ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം

ചിരകാലമോഹങ്ങൾ തോരണംചാർത്തുമെൻ
ചിത്രമനോരഥ പദമേ മറക്കൂ സർവ്വവും മറക്കൂ,
മറക്കൂ സർവ്വവും മറക്കൂ
നിറദീപമണഞ്ഞൂ തിമിരമായ് മുന്നിൽ
പിടയരുതേ തേങ്ങി വിതുമ്പരുതേ
എൻ കരളാം ചിറകറ്റ കിളിയേ
ഇഴനൊന്തുതകർന്നൊരു മണിവീണ ഞാൻ
ഇടനെഞ്ചിലപശ്രുതിമാത്രം
ഇതൾവാടിക്കരിയുന്ന കദളീമുകുളം
ഹൃദയത്തിലെരിവേനൽ മാത്രം എൻ
ഹൃദയത്തിലെരിവേനൽ മാത്രം......

ഇവിടെ



വിഡിയോ


4. പാടിയതു: യേശുദാസ് [ രചന: പി. ഭാസ്കരൻ]

(ആലാപ്‌)
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ.......
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ

നിനക്കായ് സർവ്വവും ത്യജിച്ചൊരു ദാസൻ
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
നിനക്കായ് സർവ്വവും ത്യജിച്ചൊരു ദാസൻ
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയിൽനിന്നും
ക്ഷണിക്കുന്നൂ നിന്നെ ക്ഷണിക്കുന്നൂ
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
ആനന്ദകാരിണീ അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ...

മന്മനോവീണയിൽ........
മന്മനോവീണയിൽ നീ ശ്രുതിചേർത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
മന്മനോവീണയിൽ നീ ശ്രുതിചേർത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയിൽ അണിയിച്ച രത്നകിരീടം,
തലയിൽ അണിയിച്ച രത്നകിരീടം
തറയിൽ വീണിന്നു തകരുന്നൂ,
തറയിൽ വീണിന്നു തകരുന്നൂ
കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും
പാട്ടിന്റെ പാലാഴി തീർത്തവളേ
വരവാണീ... ഘനവേണീ...
വരുമോ നീ വരുമോ..
മധുര മധുരമാ ദർശനലഹരി തരുമോ..
നീ തരുമോ...
മന്ദിരമിരുളുന്നൂ.. ദേവീ...
തന്ത്രികൾ തകരുന്നൂ.. ദേവീ...
തന്ത്രികൾ തകരുന്നൂ.

ഇവിടെ

വിഡിയോ



5. പാടിയതു: യേശുദാസ്

ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു
ഏഴാം സ്വർഗ്ഗത്തിൽ നീയെന്നെ ക്ഷണിച്ചു
സ്വപ്നസുന്ദരിയാം സംഗീതമേ - നീയെൻ
കൽപനാനന്ദനത്തിൽ ആരാമനർത്തകി (ഏകാന്ത)

ചന്ദ്രകിരണങ്ങൾ നിൻ മണിഭൂഷണങ്ങൾ
സുന്ദരനക്ഷത്രങ്ങൾ ചരണനൂപുരങ്ങൾ
വസന്തവും ഹേമന്തവും നടനമാടുമ്പോൾ നിൻ
വദനത്തിൽ തെളിയുന്ന ഭാവഹാവങ്ങൾ (ഏകാന്ത)


കാലത്തിൻ മരുഭൂവിൽ കൊച്ചു കുടിലിൽനിന്റെ
കാലടി സ്വരം കേൾക്കാൻ ഞാൻ തപസ്സിരുന്നു
നിദ്രയില്ലാതെയാത്മാവുഴറുന്ന നേരം - നിന്റെ
ചൈത്രചന്ദ്രികാ രഥത്തിൽ നീ വന്നു (ഏകാന്ത)

ഇവിടെ


6. പാടിയതു: ബി. വസന്ത

ഇന്നത്തെ രാത്രി ശിവരാത്രി
കൈയ്യും കാലും താളമടിക്കും
കണ്ണും കണ്ണും കഥ പറയും
കാൽച്ചിലങ്കകൾ പൊട്ടിച്ചിരിക്കും
കാലടികൾ നർത്തനമാടും (ഇന്നത്തെ...)


ഈ വസന്തയാമിനിയിൽ
ഈ സുഗന്ധവാഹിനിയിൽ
ഒഴുകും ചന്ദ്രിക തൻ
പവിഴവേദിയിൽ ഞാൻ
പരിസരം മറന്നു കൊണ്ടാടും കൊണ്ടാടും (ഇന്നത്തെ...)

പാതിര തൻ മട്ടുപ്പാവിൽ
പാലൊളിപ്പൂനിലാവിൽ
ഇന്നു ഭവാനോടി വന്നു
എന്നടുത്തു വന്നിരുന്നു
എന്നെത്തന്നെ മറന്നു ഞാൻ പാടും (ഇന്നത്തെ...)




7. പാടിയതു: പി. ജയചന്ദ്രൻ [ രചന: പി. ഭാസ്കരൻ]

കളിയും ചിരിയും മാറി
കൌമാരം വന്നു കേറി
കന്നി രാവിൻ അരമനതന്നിലെ
കൌമുദിയാളാകെമാറി (കളിയും ....)

പാട്ടും പാടി നടക്കും
കാറ്റിനു് യൌവനകാലം (2)
വിലാസലഹരിയിലോടും പ്രായം
പ്രിയാസമാഗമസമയം (2)
(കളിയും ....)

മെത്തയിൽ വീണാൽ പോലും
നിദ്രവരാത്തൊരു പ്രായം (2)
പലപലസ്വപ്നജാലം തന്നിൽ
പനിനീരുതൂകും പ്രായം (2)
(കളിയും ....)




8. പാടിയതു: യേശുദാസ്

സുഖമെവിടെ... ദുഃഖമെവിടെ...
സ്വപ്നമരീചിക മാഞ്ഞു കഴിഞ്ഞാൽ
ആശയെവിടെ.. നിരാശയെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...
സുഖമെവിടെ.. ദുഃഖമെവിടെ...

പലകുറി കരയുമ്പോൾ ചിരിക്കാൻ പഠിക്കും
പലവട്ടം വീഴുമ്പോൾ നടക്കാൻ പഠിക്കും..
സ്നേഹിച്ചു വളരുമ്പോൾ മറക്കാൻ പഠിക്കും..
മനസ്സിനെപ്പോലും ചതിയ്ക്കാൻ പഠിക്കും..
വെളിച്ചമെവിടെ.. ഇരുളെവിടെ....
മൂടൽമഞ്ഞിൻ യവനിക വീണാൽ
പ്രഭാതമെവിടെ... പ്രകാശമെവിടെ ....

വെയിലത്തു നടക്കുമ്പോൾ തണലിനു കൊതിയ്ക്കും..
തണലത്തു നിൽക്കുമ്പോൾ താനേ മറക്കും...
നിൻ നിഴൽ കൊണ്ടു നീ നിന്നെ മറയ്ക്കും...
ആദിയിലേക്കു നീ അറിയാതൊഴുകും...

ഇവിടെ

9. പാടിയതു: കെ. പി. ബ്രഹ്മാനന്ദൻ

ദേവഗായകനെ ദൈവം ശപിച്ചു
ഭൂമിയിൽ വന്നവൻ യാചിച്ചു
നൊമ്പരക്കിളിയുടെ വർണ ശലാകകൾ
സുന്ദരരാഗമായുണർന്നൂ..വാനിൽ
സുന്ദര രാഗമായുണർന്നൂ


ഒരു തന്ത്രി മാത്രം തൊടുത്ത തൻ തമ്പുരു
ഉയിരോടു ചേർത്തവൻ നടന്നൂ
ഒരു തന്ത്രി മാത്രം തൊടുത്ത തൻ തമ്പുരു
ഉയിരോടു ചേർത്തവൻ നടന്നൂ


അരുണോദയത്തിൻ അമ്പല നടയിൽ
അഗ്നിവിളക്കായ്‌ എരിഞ്ഞൂ (ദേവഗായകനെ)

നെഞ്ചെരിഞ്ഞുയരുന്ന പുക കണ്ടു ലോകം
പുഞ്ചിരിയാണെന്നു പറഞ്ഞൂ
ഗദ്ഗദം ശാരീരശുദ്ധിയായ്‌ കരുതീ
കണ്ണുനീർ ഭാവമായ്‌ കരുതീ
(ദേവഗായകനെ)

Thursday, August 26, 2010

പുനര്‍ജ്ജന്മം ( 1972 ) യേശുദാസ് , ജയചന്ദ്രൻ,സുശീല, ആന്റോ

ജയഭാരതി


ചിത്രം: പുനര്‍ജ്ജന്മം ( 1972 ) കെ. എസ്. സേതുമാധവന്‍
താരങ്ങൾ: പ്രേം നസീർ, ജയഭാരതി, ബഹദൂർ, അടൂർ ഭാസി, ശങ്കരാടി, സുജാത, പ്രേമ


രചന: വയലാര്‍
സംഗീതം: ദേവരാജന്‍

1. പാടിയതു: യേശുദാസ്

പ്രേമഭിക്ഷുകീ ഭിക്ഷുകീ ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെ വെച്ചു കണ്ടൂ നാം ആദ്യമായ്
എവിടെ വെച്ചു കണ്ടൂ നാം (പ്രേമ..)

ചിരിച്ചും കരഞ്ഞും തലമുരകല്‍ വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടി കൊണ്ടു മൂടിക്കിടന്നു എത്ര നാള്‍
പൊടി കൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ...)


നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്‍ കാല്‍ച്ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍ തന്‍ മാനസപൂവുകള്‍
വിധി വന്നു നുള്ളിക്കളഞ്ഞു ഇപ്പൊഴും
വിധി വന്നു നുള്ളിക്കളഞ്ഞു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വീണ്ടും
അടുക്കാതിരുന്നെങ്കില്‍ (പ്രേമ ഭിക്ഷുകി......


ഇവിടെ


വിഡിയോ




2. പാടിയതു: മാധുരി


വെളിച്ചമസ്തമിച്ചൂ ഞാനൊരു
തളര്‍ന്ന നിഴലായ് നിലം പതിച്ചൂ
നിഴലായ് അവയവശൂന്യമാം നിഴലായ്
നിശാന്ധകാരത്തിലലിഞ്ഞൂ (വെളിച്ച..)

നിഴലിനു നാഡീസ്പന്ദനമുണ്ടോ
നിഴലിനു ഹൃദയമുണ്ടോ (2)
ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍ കൊളുത്തുന്നി-
തെന്നിലെ ദുഃഖമാം നാളം ഓര്‍മ്മകള്‍
എന്നിലെ ദുഃഖമാം നാളം (വെളിച്ച..)

മരണത്തിനപ്പുറം ജീവിതമുണ്ടോ
ഒരു പുനര്‍ജ്ജന്മമുണ്ടോ (2)
ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ
കണ്ടാൽ അറിയുമോ നമ്മള്‍ കാലത്തു
കണ്ടാലറിയുമോ നമ്മള്‍ (വെളിച്ച..)

ഇവിടെ


വിഡിയോ

3. പാടിയതു: മാധുരി

മദന പഞ്ചമി മധുര പഞ്ചമി ഇന്നു
മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും
മിഥുനപഞ്ചമി (മദന...)

മാനത്തെ അപ്സര സ്ത്രീകൾക്കിന്നു
മദിരോത്സവം (2)
അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം
ആലിലക്കുമ്പിളിൽ സോമരസം
പ്രാണനാഥൻ നൽകിയ പരമാനന്ദത്തിൻ പാരവശ്യം
ദാഹം ദാഹം ആകെ തളരുന്ന പ്രേമദാഹം(മദന..)

മണ്ണിലെ സൌന്ദര്യവതികൾക്കിന്നു മദനോത്സവം
അവരുടെ പൂവുടലിൽ പുരുഷഗന്ധം
അഞ്ജനകൺകളിൽ സ്വപ്നസുഖം
പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൽ
പ്രാണഹർഷം (മദന...

ഇവിടെ



വിഡിയോ



4. പാടിയതു: യേശുദാസ്


കാമിനി.. കാവ്യമോഹിനി
കാളിദാസന്റെ മാനസ നന്ദിനി
നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും
എന്റെ സാഹിതി ക്ഷേത്രം (കാമിനി..)

സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ
സുവര്‍ണ്ണ നിമിഷത്തില്‍
പണ്ടു കണ്വാശ്രമത്തിനു നിന്നെ
കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം
ഓ..ഓ..ഓാ.. (കാമിനി..)

നിത്യം വല്‍കലം മുറുകും മാറിലെ
നിറഞ്ഞ താരുണ്യം (നിത്യം..)
എന്റെ ഗാന്ധര്‍വ്വ മംഗല്യ മാല്യം ചാര്‍ത്തുന്നതേതു
സ്വയംവരശുഭ മുഹൂര്‍ത്തം
ഓ..ഓ..ഓാ.. (കാമിനി..)

ഇവിടെ


വിഡിയോ

5. പാടിയതു: പി. സുശീല

സൂര്യകാന്ത കല്‍പ്പടവില്‍
ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
സ്വയം പ്രഭേ സന്ധ്യേ
ഉറക്കൂ ഉറക്കൂ

ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
ശ്രീമംഗലയായീ
പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
പൂണാരമണിയാറായീ
കാറ്റേ കടലേ കയ്യെത്തുമെങ്കിലാ
കല്‍ വിളക്കിന്‍ തിരി താഴ്ത്തൂ
തിരി താഴ്ത്തൂ
(സൂര്യകാന്ത.....)

സിന്ദൂരപുഷ്പ പരാഗങ്ങള്‍ ചാര്‍ത്തി നീ
സീമന്തിനിയായീ
അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
ആശ്ലേഷമാ‍കാറായീ
കാറ്റേ കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
കല്‍പ്പക പൂമഴ ചൊരിയൂ
മഴ ചൊരിയൂ
(സൂര്യകാന്ത....

ഇവിടെ


വിഡിയോ



6. പാടിയതു: പി. ജയചന്ദ്രൻ

കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ നീ
മാനവ ഹൃദയമാം തൂണീരത്തിലെ
മന്ത്ര ശരമായി എന്തിനു
മല്ലീശരമായി (കാമശാസ്ത്ര...)

ധ്യാന ധന്യമാം മനുഷ്യാത്മാവിനെ
തപസ്സില്‍ നിന്നുണര്‍ത്തുവാനോ? (ധ്യാന ..)
ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു
ജന്മവാസനകള്‍ തിരുത്തുവാനോ?
താളം തകര്‍ക്കുവാനോ? (കാമശാസ്ത്ര...)

മായമൂടിയ യുഗസൗന്ദര്യങ്ങള്‍
നായാടിപ്പിടിക്കുവാനോ? (മായ ..)
മധുരവും ദിവ്യവുമാമനുരാഗത്തിനെ
മാംസദാഹമായ്‌ മാറ്റുവാനോ?
രാഗം പിഴയ്ക്കുവാനോ? (കാമശാസ്ത്ര..)


ഇവിടെ


7. പാടിയതു: പി. ലീല

ഉണ്ണിക്കൈ വളരു വളരു വളരു
ഉണ്ണിക്കാല്‍ വളരു വളരു വളരു
തളയിട്ട്‌ വളയിട്ട്‌ മുറ്റത്തു പൂവിട്ടു
തിരുവോണ തുമ്പി തുള്ളാന്‍ വളരു വളരു (ഉണ്ണിക്കൈ..)

ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ട്‌
ആദ്യം പൂത്തൊരു സ്വപ്നമല്ലേ
കല്യാണ നാളിലെ കവിതയ്ക്കു കിട്ടിയ
സമ്മാനമല്ലേ സമ്മാനമല്ലേ ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..

അച്ചന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍
വന്നാദ്യം തീര്‍ത്തൊരു ശില്‍പമല്ലേ
സ്വര്‍ഗ്ഗത്തില്‍നിന്നമ്മ കൈനീട്ടി വാങ്ങിയ
നക്ഷത്രമുത്തല്ലേ..നക്ഷത്രമുത്തല്ലേ..
ഉമ്മ..ഉമ്മ ..നൂറുമ്മാ..

ഇവിടെ


വിഡിയോ


8. പാടിയതു: സി. ഓ. ആന്റോ

കാക്കേം കാക്കേടെ കുഞ്ഞും
പൂച്ചേം പൂച്ചേടെ കുഞ്ഞും
ഉപ്പുതിന്നു വെള്ളം കുടിച്ചു
കൂട്ടിക്കേറി കിക്കിളികിക്കിളി കൂട്ടിക്കേറി

കാക്കമ്മകുഞ്ഞിനെവിളിച്ചൂ.. കാ..കാ‍
കാക്കമ്മ കുഞ്ഞിനെവിളിച്ചൂ
ഇരുപൂപ്പാടത്തെ മുണ്ടകന്‍ കുത്തി
ഇരുന്നാഴിയരിയിട്ടു കഞ്ഞിയനത്തി
കണ്ണിപ്പിലാവില കുമ്പിളും കുത്തി
കഞ്ഞിവിളമ്പാനിരുന്നപ്പോള്‍
കഞ്ഞിക്കുപ്പില്ല..കഞ്ഞിക്കുപ്പില്ല
കാ...കാ‍..

പൂച്ചമ്മകുഞ്ഞിനെവിളിച്ചൂ മ്യാവൂ..മ്യാവൂ...
പെരുച്ചാഴിമാന്തിയ കപ്പകുറുക്കി
കരുപ്പെട്ടിക്കല്ലുകൊണ്ടടുപ്പുകൂട്ടി
കണ്ണഞ്ചിരട്ടയില്‍ വേവിച്ചു വാങ്ങി
കപ്പവിളമ്പാനിരുന്നപ്പോള്‍
കപ്പക്കുപ്പില്ല.. കപ്പക്കുപ്പില്ല...
മ്യാവൂ... മ്യാവൂ....


ഇവിടെ

എന്റെ പൊന്നുതമ്പുരാൻ [ 1992] യേശുദാസ്, ലേഖ നായർ







ചിത്രം: എന്റെ പൊന്നുതമ്പുരാൻ [ 1992] ഏ.റ്റി. അബു
താരങ്ങൾ: സുരേഷ് ഗോപി, ജഗതി, സിദ്ദിക്ക്, ഇന്നസന്റ്, മമ്മുകോയാ, മാള,
ഉർവശി, കെ.പി.ഏ.സി. ലളിത, ഫിലൊമിന,
ഭരതൻ, രാജൻ പി. ദേവ്,ലളിതശ്രീ


രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ജി ദേവരാജൻ



1. പാടിയതു: കെ ജെ യേശുദാസ് & ലേഖ എസ് നായർ



മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..)

മുഖമാകും താമരയിൽ നിലാവൊരുങ്ങീ
മനമാകും പൂമൊട്ടിൽ മധു ചുരത്തി
മാധവനെത്തേടി നിന്ന രാധയായ്
മലർമെയ്യാൾ കാത്തിരുന്ന് വിവശയായ് (2) (മാഘമാസം..)
കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തീ
ശരമാരി പെയ്യും മദന രംഗമാക്കീ
നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകീ
രാജഹംസലീലയാലേ കലാശമാടി (2) (മാഘമാസം..)



ഇവിടെ



2. പാടിയതു: യേശുദാസ്

സുരഭിലസ്വപ്നങ്ങള്‍
ചെറുചെറു ശലഭങ്ങള്‍
പറക്കും മനസ്സിന്നുഷസ്സന്ധ്യയില്‍
കനകക്കതിര്‍ ചൂടി കസവുടുത്തെത്തുന്നു
പകലോന്‍ പാരിന്‍ പടിവാതിലില്‍
പാരിന്‍ പടിവാതിലില്‍...

(സുരഭില)

മൃദുവാര്‍ന്ന കൈവിരല്‍ത്തുമ്പിനാല്‍ കുങ്കുമം
നനവാര്‍ന്ന ഭൂമിയ്ക്ക് നല്‍കും...
മരതകമണിയും മണ്ണിന്റെ മാറത്ത്
മാമ്പുള്ളിച്ചിത്രം വരയ്ക്കും...
കുറുമ്പിന്റെ കാലടയാളം പതിയ്ക്കും

(സുരഭില)

അഴകാര്‍ന്ന താമരക്കലികതന്‍ കവിളത്ത്
അരുണാഭ ചാലിച്ചെഴുതും...
ഇതള്‍ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത്
ഇളവെയില്‍ മുത്തം പകര്‍ത്തും...
നിറവിന്റെ ഏഴുവര്‍ണ്ണങ്ങള്‍ വിടര്‍ത്തും

(സുരഭില

ഇവിടെ



3. പാടിയതു: യേശുദാസ്

ഗാന്ധര്‍വ്വത്തിനു ശ്രുതിതേടുന്നൊരു
ഗായകനുണരുമ്പോള്‍...
കാംബോജിയതിന്‍ പ്രണവധ്വനിയായ്
ഭൂമിയില്‍ നീ‍ വന്നു...

ഈറനുടുക്കും താഴ്‌വാരങ്ങള്‍
താലമെടുക്കുമ്പോള്‍...
ഏഴു സ്വരങ്ങളിലൂടെ നീയെന്റെ
നാവിലുദിക്കുന്നൂ...

ധസരിഗരി സരിഗമഗ
മഗഗ ഗരിരി രിസസ സനിനി
നിധധപ - ഗാന്ധര്‍വ്വത്തിന്
ഗാഗഗാഗ ഗഗ ഗാഗഗാഗ ഗഗ
രിരിരിരി രിരി രിരിരിരി രിരി
സരിഗമ മഗ ധസരിഗ ഗരി
പധസരി രിസ നിധപധ മഗ
മഗപധരിസ മഗപധരിസ മഗപധരിസ [ ഗാന്ധർവത്തിനു...

വിഡിയോ ബനാരസ്


4. പാടിയതു: യേശുദാസ്

സുഭഗേ സുഭഗേ നാമിരുവരും ഈ
സുരഭീസരസ്സിൽ വിരിഞ്ഞൂ..
ഉഷസ്സോ നീയോ ഉദയേന്ദുലേഖയോ
ഒരു ചുംബനത്തിൽ പൊതിഞ്ഞു.. അന്നെന്നെ
ഒരു ചുംബനത്തിൽ പൊതിഞ്ഞു...

ആ നിമിഷം മുതൽ എന്റെ വികാരങ്ങൾ
എന്റെ വികാരങ്ങൾ...
ആപാതമധുരങ്ങളായി..
അവയുടെ പുളകോൽഗമങ്ങളിലായിരം
അരവിന്ദമുകുളങ്ങൾ വിതിർന്നു
അരവിന്ദമുകുളങ്ങൾ വിതിർന്നു..


ആ മുഹൂർത്തം മുതൽ എന്നിലെ മൌനങ്ങൾ
എന്നിലെ മൌനങ്ങൾ...
ആലാപനീയങ്ങളായി..
അവയുടെ സ്വരസംഗമങ്ങളിലായിരം
ആനന്ദഭൈരവികൾ നിറഞ്ഞു..


ഇവിടെ


വിഡിയോ

Tuesday, August 24, 2010

സ്വന്തം [ ആൽബം] യേശുദാസ്, വിജയ്, സുജാ‍ാത, ജയചന്ദ്രൻ...





ആൽബം: സ്വന്തം [ലളിത ഗാനങ്ങൾ]
രചന: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം. ജയചന്ദ്രൻ




1. പാടിയതു: ചിന്മയി


പൂങ്കുയിലേ പൂങ്കുയിലേ കണ്ടോ കണ്ടോ എൻ ഗായകനേ
പൂനിലാവേ പൂനിലാവേ കണ്ടോ കണ്ടോ പ്രിയതമനെ
കാർമുകിലേ കാർ മുകിലേ കണ്ടോ നീയെൻ കാർവർണ്ണനെ (പൂങ്കുയിലേ...)

ഞാനറിഞ്ഞു ഞാനറിഞ്ഞു
പ്രിയനവനെന്നിലെ സ്നേഹമെന്ന്
അവനെന്നിലുണരും രാഗമെന്ന്
താളമെന്ന് ആത്മദാഹമെന്ന്
ചിറകു വിരിക്കുമെൻ സ്വപ്നമെന്ന്
എന്നും അവനെന്റെ സ്വന്തമെന്ന്
ഞാനറിഞ്ഞു ഞാനറിഞ്ഞൂ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയതമനെ



ഞാനറിഞ്ഞൂ ഞാനറിഞ്ഞൂ
പ്രിയനെന്നിലുണരുന്ന മോഹമെന്ന്
എന്നുമെൻ ജീവന്റെ ജീവനെന്ന്
കണ്മുന്നിൽ കാണും ദേവനെന്ന്
ഹൃദയം കവർന്നൊരെൻ തോഴനെന്ന്
എന്നും അവനെന്റെ സ്വന്തമെന്ന്
ഞാനറിഞ്ഞു ഞാനറിഞ്ഞൂ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയതമനെ
പൂങ്കുയിലേ പൂങ്കുയിലേ
കണ്ടോ കണ്ടോ എൻ ഗായകനേ
കാർമുകിലേ കാർ മുകിലേ കണ്ടോ
നീയെൻ കാർവർണ്ണനെ
ആ..ആ.ആ..ആ.........

ഇവിടെ

2. പാടിയതു: പി. ജയചന്ദ്രൻ

പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയസഖിയെ
പൂങ്കുയിലേ പൂങ്കുയിലേ
കണ്ടോ കണ്ടോ എൻ ഗായികയെ
കാർമുകിലേ കാർ മുകിലേ കണ്ടോ
നീയെൻ കാർവർണ്ണനെപ്രിയസഖിയെ

ഞാനറിഞ്ഞു ഞാനറിഞ്ഞു
പ്രിയതമ എന്നിലെ സ്നേഹമെന്ന്
അവളെന്നിലുണരും രാഗമെന്ന്
താളമെന്ന് ആത്മദാഹമെന്ന്
ചിറകു വിരിക്കുമെൻ സ്വപ്നമെന്ന്
എന്നും അവളെന്റെ സ്വന്തമെന്ന്
ഞാനറിഞ്ഞു ഞാനറിഞ്ഞൂ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയസഖിയെ



ഞാനറിഞ്ഞൂ ഞാനറിഞ്ഞൂ
അവളെന്നിൽ ഉണരുന്ന മോഹമെന്ന്
എന്നുമെൻ ജീവന്റെ ജീവനെന്ന്
കണ്മുന്നിൽ കാണും ദേവിയെന്ന്
ഹൃദയം കവർന്നൊരെൻ തോഴിയെന്ന്
എന്നും അവളെന്റെ സ്വന്തമെന്ന്
ഞാനറിഞ്ഞു ഞാനറിഞ്ഞൂ
പൂനിലാവേ പൂനിലാവേ
കണ്ടോ കണ്ടോ പ്രിയസഖിയെ
പൂങ്കുയിലേ പൂങ്കുയിലേ
കണ്ടോ കണ്ടോ എൻ ഗായികയെ
കാർമുകിലേ കാർ മുകിലേ കണ്ടോ
പ്രിയസഖിയെ
ആ..ആ.ആ..ആ.........

ഇവിടെ

3. പാടിയതു: വേണു ഗോപാൽ

പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനി എന്നും കൂട്ടു കൂടാം (2)
പ്രിയ സഖീ പ്രണയിനീ
പ്രിയസഖീ എൻ പ്രണയിനി നീ
അനുരാഗിണിയായ് അരികിൽ വരൂ (പരിഭവം..)


വേണ്ട വേണ്ട ഞാൻ പിണക്കാ ഞാൻ കൂട്ടില്ല
എന്നെ എന്തെല്ലാം പറഞ്ഞൂ കൊതിപ്പിച്ചു കള്ളൻ
എനിക്കിയാളെ ഇഷ്ടല്ല ഇഷ്ടല്ല ഇഷ്ടല്ല

കൊതി തീരും വരെ സ്നേഹിച്ചു ജീവിതം
സൗരഭ്യ സുന്ദര ഗീതമാക്കാം (2)
വായിച്ചു തീരാത്ത മൗനം ഈ ഓർമകൾ
കാതോർത്തു കേട്ടിനി ആസ്വദിക്കാം
പരിഭവം .. പരിഭവം
പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനി എന്നും കൂട്ടു കൂടാം


എനിക്കറിയാം എനിക്കറിയാം ഇയാളു ചുമ്മാ പറയുവാ
എന്നോടൊട്ടും സ്നേഹമില്ലെന്നെനിക്കറിയാലോ
ഇയാളു ദുഷ്ടനാ ദുഷ്ടൻ

നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും
എന്നെ നിനക്കു ഞാൻ കാഴ്ച വെയ്ക്കാം (2)
മിഴി ചിമ്മിയുണർന്നു ഒരു സാന്ത്വനമായ്
എന്നിൽ വന്നലൊയൂ സങ്കീർത്തനമായ്
പരിഭവം .. പരിഭവം
പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
പിണങ്ങാതിനി എന്നും കൂട്ടു കൂടാം

ഇവിടെ

4. പാടിയതു: പി. ജയചന്ദ്രൻ

എന്തിനെന്നറിയില്ല എങ്ങിനെന്നറിയില്ല
എപ്പോളോ നിന്നെയെനിക്കിഷ്ടമായി
ഇഷ്ടമായി..ഇഷ്ടമായി..
എന്നാണെന്നറിയില്ല എവിടെയെന്നറിയില്ല
എന്നിലെ എന്നെ നീ തടവിലാക്കി
എല്ലാം സ്വന്തമാക്കീ.. നീ സ്വന്തമാക്കി (എന്തിനെന്നറിയില്ല...)

ഇലകൾ കൊഴിയുമാ ശിശിരസന്ധ്യകളും
ഇന്നെന്റെ സ്വപ്നങ്ങളിൽ വസന്തമായി
ഇതു വരെയില്ലാത്തൊരഭിനിവേശം ഇന്നെന്റെ
ചിന്തകളിൽ നീയുണർത്തി
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നിൽ നിന്നകലരുതേ (എന്തിനെന്നറിയില്ല...)

മിഴികളിൽ ഈറനായ് നിറയുമെൻ മൗനവും
വാചാലമായിന്നു മാറി
അഞ്ജിതമാക്കിയെൻ അഭിലാഷങ്ങളെ
ഇന്നു നീ വീണ്ടും തൊട്ടുണർത്തീ
നീയെന്റെ പ്രിയസഖീ പോകരുതേ
ഒരു നാളും എന്നിൽ നിന്നകലരുതേ (എന്തിനെന്നറിയില്ല...


ഇവിടെ


5. പാ‍ടിയതു: എം.ജി. ശ്രീകുമാർ / സുജാത

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ വീണയിൽ
നീയൊരു രാഗമായ് ഉണരുമെന്ന്
അഴകേ നീ ഹൃദയത്തിൽ പടരുമെന്ന്
ഓർമ്മയിൽ മധുരമായ് നിറയുമെന്ന്
നീയെന്റെ സ്വന്തമായ് മാറുമെന്ന് (അറിഞ്ഞിരുന്നില്ല...)


അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ കരളിലെ
കനവുകൾ ഒരു നാളും അണയുമെന്ന്
ഇനിയും കുളിരായ് നീ തഴുകുമെന്ന്
എന്നെ തലോടി ഉറക്കുമെന്ന്
നീയെന്റെ സ്വന്തമായ് മാറുമെന്ന് (അറിഞ്ഞിരുന്നില്ല...)

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ സ്വപ്നത്തിൽ
പൂമ്പാറ്റയായ് നീ മാറുമെന്ന്
പുലർ കാല രശ്മിയായണയുമെന്ന്
എന്നെ നീ തൊട്ടുണർത്തീടുമെന്ന്
നീയെന്റെ സ്വന്തമായ് മാറുമെന്ന്

അറിഞ്ഞിരുന്നില്ല ഞാൻ ഇനിയെന്റെ വീണയിൽ
നീയൊരു രാഗമായ് ഉണരുമെന്ന്
അഴകേ ...അഴകേ അഴകേ അഴകേ ....അഴകേ.


ഇവിടെ


6. പാടിയതു: വിജയ് യേശുദാസ്

കേൾക്കാതിരുന്നപ്പോൾ ഏതോ സ്വപ്നം നീ
കേട്ടറിഞ്ഞപ്പോൾ എന്നിഷ്ട സ്വപ്നം (2)
കേൾക്കാൻ കൊതിച്ചൊരു കാവ്യ സ്വപ്നം
എൻ കാണാൻ കൊതിച്ചോരെൻ പ്രണയ സ്വപ്നം
ആ ആ ആ ആ...

അകലെയാണെങ്കിലോ ആശാ സ്വപ്നം
അരികത്തണഞ്ഞാലെൻ ഹൃദയസ്വപ്നം (2)
ഓർമ്മയിൽ നീയെനിക്കോമൽ സ്വപ്നം എന്നും
ഓർക്കാൻ കൊതിച്ചൊരു സ്നേഹസ്വപ്നം (കേൾക്കാതിരുന്നപ്പോൾ...)


കാത്തിരിക്കുമ്പോഴോ മോഹസ്വപ്നം
കൺ മുന്നിലെത്തിയാൽ കനക സ്വപ്നം (2)
ഉറങ്ങാൻ നീയെന്റെ മധുര സ്വപ്നം
എന്നും ഉണരാൻ പിന്നെ രാഗ സ്വപ്നം (കേൾക്കാതിരുന്ന...

ഇവിടെ

7. പാടിയതു: യേശുദാസ്

മുത്തെ മുത്തിനും മുത്തേ
അനുരാഗ മുത്തെ കരളിന്റെ മുത്തെ
വെറുതെ എന്തിനീ കള്ള പിണക്കം
അറിയാതെ എന്തോ അറിഞ്ഞ ഭാവം
പിന്നെ വാചാലമാം നിന്റെയീ മൗനം...മൗനം
(അനുരാഗ മുതേ)

ഒരു വാക്കില്‍ ഒരു നോക്കില്‍ അരുതാത്തതൊന്നും
ഞാന്‍ ചെയ്തില്ലല്ലൊ....ഓ.....(ഒരു വാക്കില്‍)
തനിച്ചാക്കി എങ്ങും ഞാന്‍ പോയില്ലല്ലോ
ഒരിക്കലും ഒന്നും ഞാന്‍ ഒളിച്ചില്ലല്ലോ
പിന്നെയും എന്തെയീ മൗനം
ഇങ്ങനെ...ഇങ്ങനെ...ഇങ്ങനെ
(മുത്തേ)

അന്നാദ്യം ആരാദ്യം എന്നറിയാതെ
നാം കണ്ടു........... (അന്നാധ്യം)
പിന്നെ നീ മാത്രമായി എന്റെ സ്വന്തം
അന്നേയെന്‍ ഹൃദയം നീ കവര്‍ന്നതല്ലേ
പിന്നെയും എന്തേ ഇങ്ങനെ...ഇങ്ങനെ...ഇങ്ങനെ...ഇങ്ങനെ
(മുത്തേ)

ഇവിടെ


8. പാടിയതു: മധു ബാലകൃഷ്ണൻ

ആദ്യ സമാഗമ നാളിലെന്‍ കണ്‍മണി
ആകെ തരളിതയായിരുന്നു (ആദ്യ)
ആ മുഖം രഗാര്‍ദ്രമായിരുന്നു
അവള്‍ അനുരാഗ പുളകിതയായിരുന്നു
(ആദ്യ)

ആരും കൊതിക്കും മുഖ കാന്തിയോദെ
ഏന്നോമലാള്‍ അന്നെന്നരികില്‍ വന്നു (ആരും)
പാല്‍ നിലാ പുഞ്ചിരി തൂകി നിന്നു
പറയാതെ എന്തോ പറഞ്ഞു നിന്നു
അവള്‍ പറയാതെ എന്തോ പറഞ്ഞു നിന്നു
(ആദ്യ)

ആ നിമിഷം മുതല്‍ എന്‍ ഹൃദയത്തില്‍
ഓരോമന കൗതുകം പീലി നീര്‍ത്തീ (ആ നിമിഷം)
മോഹങ്ങള്‍ രാഗ വര്‍ണ്ണങ്ങളായി
ഓര്‍മ്മകള്‍ സൗഗന്ധികങ്ങളായി (2)
(ആദ്യ)

ഇവിടെ


9. പാടിയതു: യേശുദാസ് & സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടകന്നു
ഏവിടെയോ പോയ്‌ മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
മൗനമായ്‌ മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമരിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല
ഒരിക്കലും അരുതെന്നു പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ
നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ
ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ
ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലെ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
അറിയാതെ ഞനിന്നോര്‍ത്തുപോയി
നിനക്കായ്‌ തോഴാ പുനര്‍ ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
(ഇത്രമേല്‍)


ഇവിടെ

കൂട്ടുകുടുംബം [ 1969] യേശുദാസ്, സുശീല, വസന്ത





ചിത്രം: കൂട്ടുകുടുംബം [ 1969] കെ. എസ്. സേതുമാധവൻ
താരങ്ങൾ: പ്രേംനസ്സീർ, സത്യൻ, കൊട്ടരക്കര, അടൂർ ഭാസി, ഷീല,ശാരദ
ഉഷാകുമാരി,മണവാളൻ ജോസഫ്,ആലുംമൂടൻ,ഖാൻ,എസ്.പി.പിള്ള


രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു ബി വസന്ത & പി സുശീല

സ്വപ്ന സഞ്ചാരിണീ നിന്റെ മനോരഥം
സ്വർഗ്ഗത്തിലോ ഭൂമിയിലോ
സ്വർഗ്ഗത്തിലല്ലാ ഭൂമിയിലല്ലാ
സങ്കല്പ ഗന്ധർവ്വ ലോകത്തിൽ (സ്വപ്ന....)

ഉത്സവപന്തലിൽ കഥകളിയിന്നലെ
രുഗ്മിണീ സ്വയം വരമായിരുന്നൂ
നന്ദകുമാരന്റെ വേഷം കണ്ടിട്ട്
നിൻ മിഴിയെന്തേ നനഞ്ഞു പോയി (2)
വൃന്ദാവനത്തിലെ രാധയെ ഞാൻ
അന്നേരമോർമ്മിച്ചിരുന്നു പോയി (സ്വപ്ന....)

മുറ്റത്തെ മുല്ലയിൽ മുഴുവനുമിന്നലെ
പുഷ്പിണീ ലതികകളായിരുന്നൂ
ദേവനു നൽകുവാൻ പൂവിനു പോയിട്ട്
നീ വെറും കൈയ്യുമായി തിരിച്ചു പോന്നു
ആരാധനീയനാം മറ്റൊരാളെ
അന്നേരമോർമ്മിച്ചു നിന്നു പോയി (സ്വപ്ന....)


ഇവിടെ


വിഡിയോ




2. പാടിയതു: യേശുദാസ് കെ ജെ

തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചു കൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്‌ക്കും ഞാന്‍
(തങ്കഭസ്‌മക്കുറിയിട്ട)

വടക്കിനിത്തളത്തില്‍ പൂജയെടുപ്പിന്
വെളുപ്പാന്‍ കാലത്ത് കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളില്‍ ഞാന്‍
ഹരിശ്രീ എഴുതിയതോര്‍മ്മയില്ലേ
പ്രേമത്തിന്‍ ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ

തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കുലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
ഒളികണ്ണാല്‍ നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

കളപ്പുരത്തളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കു കെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
പ്രേമത്തിന്‍ വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ
(തങ്കഭസ്‌മക്കുറിയിട്ട)

ഇവിടെ

വിഡിയോ

3. പാടിയതു: പി. സുശീല

പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല
തിരകള്‍ വന്നു തിരുമുല്‍ക്കാഴ്ച നല്‍കിയതല്ല
മയിലാടും മലകളും പെരിയാറും സഖികളും
മാവേലിപ്പാട്ടു പാടുമീ മലയാളം! (പരശുരാമന്‍)

പറയിപെറ്റ പന്തിരുകുലമിവിടെ വളര്‍ന്നു
നിറകതിരും നിലവിളക്കുമിവിടെ വിടര്‍ന്നു
മുത്തുമുലക്കച്ച കെട്ടി, കൂന്തലില്‍ പൂ തിരുകി
നൃത്തമാടി വളര്‍ന്നതാണീ മലയാളം!

തുള്ളല്‍കഥ പാടി, കഥകളിപദമാടി,മാമാങ്കമാടി
പുതിയ പുതിയ പൊന്‍പുലരികളിവിടെയുണര്‍ന്നു,
കതിരു കൊയ്ത പൊന്നരിവാളിവിടെയുയര്‍ന്നു,
പൂമിഴികളിലഞ്ഞനമെഴുതി പൊന്നേലസ്സരയില്‍ കെട്ടി
ഭൂമിക്കു കണിവക്കും ഈ മലയാളം , എന്നുമീ മലയാളം (പരശുരാമന്‍)


വിഡിയോ



4. പാടിയതു: ബി.വസന്ത

മേലേമാനത്തെ നീലിപ്പുലയിക്ക്
മഴപെയ്താല്‍ ചോരുന്ന വീട്
അവളേ സ്നേഹിച്ച പഞ്ചമിച്ചന്ദ്രന്
കനകം മേഞ്ഞൊരു നാലുകെട്ട്

പുഞ്ചപ്പാടത്ത് പൊന്നും വരമ്പത്ത്
പെണ്ണുംചെറുക്കനും കണ്ടൂ ആദ്യമായ്
പെണ്ണുംചെറുക്കനും കണ്ടു
പെണ്ണിനു താമര പൂണാരം
പയ്യനു ചുണ്ടത്ത് പുന്നാരം

വെട്ടാക്കുളമവന്‍ വെട്ടിച്ചൂ കെട്ടാപ്പുരയവന്‍ കെട്ടിച്ചൂ
വിത്തുവിതച്ചാല്‍ മുളയ്ക്കാത്ത പാടം
വെള്ളിക്കലപ്പകൊണ്ടുഴുവിച്ചു
മേലേ മാനത്തെ....

പൊക്കിള്‍പ്പൂവരെ ഞാന്നുകിടക്കുന്ന
പുത്തന്‍പവന്മാല തീര്‍ത്തു പെണ്ണിനു
പുത്തന്‍പവന്മാല തീര്‍ത്തു
അത്തം പത്തിനു പൊന്നോണം
അന്നുവെളുപ്പിനു കല്യാണം
മേലേ മാനത്തെ...

ഇവിടെ

വിഡിയോ


5. പാടിയതു: യേശുദാസ്

ഇന്ദ്രനീല യവനിക ഞൊറിഞ്ഞു
ചന്ദ്രലേഖ മണിയറ തുറന്നു
രജനീ.. ചൈത്രരജനീ.. നിന്റെ
രഹസ്യകാമുകന്‍ വരുമോ..

അര്‍ദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തില്‍ നീ
അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു...
കാറ്റത്തു കിളിവാതില്‍ താനേ തുറന്നപ്പോള്‍
കൈകൊണ്ടു മാറിടം മറച്ചു...
നീ കൈകൊണ്ടു മാറിടം മറച്ചു....

മഞ്ജുപീതാംബരം മഞ്ഞില്‍ നനച്ചു നീ
പഞ്ചലോഹക്കട്ടില്‍ അലങ്കരിച്ചു
മാണിക്യ മെതിയടി കാലൊച്ച കേട്ടപ്പോള്‍
നാണിച്ചു നിന്‍ മുഖം കുനിച്ചു..
നീ നാണിച്ചു നിന്‍ മുഖം കുനിച്ചു...


ഇവിടെ

വിഡിയോ

Monday, August 23, 2010

ഒരു മേയ് മാസ പുലരിയിൽ[ 1987]യേശുദാസ് , ചിത്ര






ചിത്രം : ഒരു മെയ് മാസ പുലരിയിൽ [‍1987] വി ആർ. ഗോപിനാഥ്
താരങ്ങൾ: നെടുമുടി വേണു, ബാലചന്ദ്ര മേനോൻ, അശോകൻ, മുരളി, പാർവതി,
കവിയൂർ പൊന്നമ്മ, ശാരി..

രചന: പി. ഭാസ്കരന്‍
സംഗീതം: രവീന്ദ്രന്‍



പാടിയതു: യേശുദാസ് / ചിത്ര

ഇരു ഹൃദയങ്ങളില്‍ ഒന്നായ്‌ വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള്‍ ചേര്‍ത്തു
കോമള കൂജന ഗാനമുതിര്‍ത്തു
(ഇരു ഹൃദയങ്ങളില്‍..)

ഓരോ നിമിഷവും ഓരോ.. നിമിഷവും
ഓരോ മദിരാ ചഷകം ഓരോ
ഓരോ ദിവസവും ഓരോ.. ദിവസവും
ഓരോ പുഷ്പ വിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം
(ഇരു ഹൃദയങ്ങളില്‍..)

വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടി
തരുന്ന മരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
കുറെ മദാലസ ലാസ്യ വിലാസം
(ഇരു ഹൃദയങ്ങളില്‍..)

ഇവിടെ


വിഡിയോ



2. പാടിയതു: ചിത്ര



പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി.


നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി..
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജ്ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി.. [ പുലര്‍കാല...

ഇവിടെ

വിഡിയോ



3. പാടിയതു:

മനുഷ്യന്‍ കണക്കുകള്‍ കൂട്ടുന്നു
മരണം തിരുത്തിക്കുറിക്കുന്നൂ
നിമിഷചക്രങ്ങളില്‍...
ദിവസത്തിന്‍ പാളത്തില്‍...
സമയമാം തീവണ്ടി ചലിക്കുന്നൂ

(മനുഷ്യന്‍)

മനുഷ്യന്‍ കണ്ണീരൊഴുക്കുന്നു
പക്ഷേ, മലരുകള്‍ വീണ്ടും ചിരിക്കുന്നു
മാരിമുകില്‍ കൊണ്ടുവരും കൂരിരുട്ടു കാണാതെ
മഴവില്ലു വീണ്ടും മദിക്കുന്നു...

(മനുഷ്യന്‍)

പാളങ്ങള്‍ പകലും നിശയുമല്ലോ
അതില്‍ കാലമാം തീവണ്ടി ചലിക്കുന്നു
മറവിതന്‍ മരുന്നാല്‍ മാനവന്റെ മുറിവുകള്‍
സമയമാം ഭിഷഗ്വരന്‍ ഉണക്കുന്നു...

(മനുഷ്യന്‍)



ഇവിടെ