Thursday, August 26, 2010
എന്റെ പൊന്നുതമ്പുരാൻ [ 1992] യേശുദാസ്, ലേഖ നായർ
ചിത്രം: എന്റെ പൊന്നുതമ്പുരാൻ [ 1992] ഏ.റ്റി. അബു
താരങ്ങൾ: സുരേഷ് ഗോപി, ജഗതി, സിദ്ദിക്ക്, ഇന്നസന്റ്, മമ്മുകോയാ, മാള,
ഉർവശി, കെ.പി.ഏ.സി. ലളിത, ഫിലൊമിന,
ഭരതൻ, രാജൻ പി. ദേവ്,ലളിതശ്രീ
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ജി ദേവരാജൻ
1. പാടിയതു: കെ ജെ യേശുദാസ് & ലേഖ എസ് നായർ
മാഘമാസം മല്ലികപ്പൂ കോർക്കും കാവിൽ
മേഘമാകും തിരശ്ശീല നീങ്ങും രാവിൽ
അഷ്ടപദീ ഗാനങ്ങൾ അലയിളക്കീ
അനുരാഗം ഈണത്തിൽ വീണ മീട്ടി (മാഘമാസം..)
മുഖമാകും താമരയിൽ നിലാവൊരുങ്ങീ
മനമാകും പൂമൊട്ടിൽ മധു ചുരത്തി
മാധവനെത്തേടി നിന്ന രാധയായ്
മലർമെയ്യാൾ കാത്തിരുന്ന് വിവശയായ് (2) (മാഘമാസം..)
കുളിരോലും വള്ളിക്കുടിലിൽ അനംഗനെത്തീ
ശരമാരി പെയ്യും മദന രംഗമാക്കീ
നീലവർണ്ണ നീർപ്പുഴകൾ നിറഞ്ഞൊഴുകീ
രാജഹംസലീലയാലേ കലാശമാടി (2) (മാഘമാസം..)
ഇവിടെ
2. പാടിയതു: യേശുദാസ്
സുരഭിലസ്വപ്നങ്ങള്‍
ചെറുചെറു ശലഭങ്ങള്‍
പറക്കും മനസ്സിന്നുഷസ്സന്ധ്യയില്‍
കനകക്കതിര്‍ ചൂടി കസവുടുത്തെത്തുന്നു
പകലോന്‍ പാരിന്‍ പടിവാതിലില്‍
പാരിന്‍ പടിവാതിലില്‍...
(സുരഭില)
മൃദുവാര്‍ന്ന കൈവിരല്‍ത്തുമ്പിനാല്‍ കുങ്കുമം
നനവാര്‍ന്ന ഭൂമിയ്ക്ക് നല്‍കും...
മരതകമണിയും മണ്ണിന്റെ മാറത്ത്
മാമ്പുള്ളിച്ചിത്രം വരയ്ക്കും...
കുറുമ്പിന്റെ കാലടയാളം പതിയ്ക്കും
(സുരഭില)
അഴകാര്‍ന്ന താമരക്കലികതന്‍ കവിളത്ത്
അരുണാഭ ചാലിച്ചെഴുതും...
ഇതള്‍ വിരിയുന്നൊരു പൂവിന്റെ ചുണ്ടത്ത്
ഇളവെയില്‍ മുത്തം പകര്‍ത്തും...
നിറവിന്റെ ഏഴുവര്‍ണ്ണങ്ങള്‍ വിടര്‍ത്തും
(സുരഭില
ഇവിടെ
3. പാടിയതു: യേശുദാസ്
ഗാന്ധര്‍വ്വത്തിനു ശ്രുതിതേടുന്നൊരു
ഗായകനുണരുമ്പോള്‍...
കാംബോജിയതിന്‍ പ്രണവധ്വനിയായ്
ഭൂമിയില്‍ നീ വന്നു...
ഈറനുടുക്കും താഴ്‌വാരങ്ങള്‍
താലമെടുക്കുമ്പോള്‍...
ഏഴു സ്വരങ്ങളിലൂടെ നീയെന്റെ
നാവിലുദിക്കുന്നൂ...
ധസരിഗരി സരിഗമഗ
മഗഗ ഗരിരി രിസസ സനിനി
നിധധപ - ഗാന്ധര്‍വ്വത്തിന്
ഗാഗഗാഗ ഗഗ ഗാഗഗാഗ ഗഗ
രിരിരിരി രിരി രിരിരിരി രിരി
സരിഗമ മഗ ധസരിഗ ഗരി
പധസരി രിസ നിധപധ മഗ
മഗപധരിസ മഗപധരിസ മഗപധരിസ [ ഗാന്ധർവത്തിനു...
വിഡിയോ ബനാരസ്
4. പാടിയതു: യേശുദാസ്
സുഭഗേ സുഭഗേ നാമിരുവരും ഈ
സുരഭീസരസ്സിൽ വിരിഞ്ഞൂ..
ഉഷസ്സോ നീയോ ഉദയേന്ദുലേഖയോ
ഒരു ചുംബനത്തിൽ പൊതിഞ്ഞു.. അന്നെന്നെ
ഒരു ചുംബനത്തിൽ പൊതിഞ്ഞു...
ആ നിമിഷം മുതൽ എന്റെ വികാരങ്ങൾ
എന്റെ വികാരങ്ങൾ...
ആപാതമധുരങ്ങളായി..
അവയുടെ പുളകോൽഗമങ്ങളിലായിരം
അരവിന്ദമുകുളങ്ങൾ വിതിർന്നു
അരവിന്ദമുകുളങ്ങൾ വിതിർന്നു..
ആ മുഹൂർത്തം മുതൽ എന്നിലെ മൌനങ്ങൾ
എന്നിലെ മൌനങ്ങൾ...
ആലാപനീയങ്ങളായി..
അവയുടെ സ്വരസംഗമങ്ങളിലായിരം
ആനന്ദഭൈരവികൾ നിറഞ്ഞു..
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment