Saturday, September 11, 2010
വിഷ്ണുലോകം[ 1991 ] എം.ജി. ശ്രീകുമാർ, ചിത്ര..[6]
ചിത്രം: വിഷ്ണുലോകം[ 1991 ] കമല്‍
താരങ്ങൾ: മോഹൻലാൽ,നെടുമുടി വേണു, ജഗദീഷ്, ഉർവശി,ശാന്തി കൃഷ്ണ
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
1. പാടിയതു: എം ജി ശ്രീകുമാര്‍/ ചിത്ര
ആ .... ആ ..... ആ...... ആ..... ആദ്യവസന്തമേ .....
ആദ്യവസന്തമേ ഈ മൂകവീണയിൽ
ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ
ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ..)
ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ..
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ
പാരിജാതങ്ങളായ് മാറാൻ..
(ആദ്യവസന്തമേ..)
പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു
വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ ...
ഇതിലേ വരുമോ.. ഇതിലേ വരുമോ ...
അണയുമീ ദീപത്തിൻ കാണാങ്കുരങ്ങളിൽ
സ്‌നേഹതന്തുക്കളായ് അലിയാൻ..
(ആദ്യവസന്തമേ..)
ഇവിടെ
വിഡിയൊ
2. പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി
(കസ്തൂരി...)
ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമള കവിളിലെ ചോപ്പിൽ കാട്ടുതക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാരവാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തുപോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ്
(കസ്തൂരി...)
ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടുതൊട്ട് മുത്തുമാലയിട്ടൊരുങ്ങി
(കസ്തൂരി...)
ഇവിടെ
വിഡിയൊ
3. പാടിയതു: മലയേഷ്യ വാസുദേവൻ
പാണപ്പുഴ പാടിനീര്‍ത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങള്‍ തുയിലുണര്‍ത്തിയ നന്തുണിപ്പാട്ട്
ഹോയ്... നന്തുണിപ്പാട്ട്....
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
പാണന്‍റെ പൊന്നുടുക്കിലെ നാടോടിത്താളം
ഈ നാടോടിത്താളം.... ഹോയ്....
(പാണപ്പുഴ)
തീക്കരുത്തിന്‍ ചിറകുവിരുത്തി പത്തുദിക്കും താണ്ടി
നാടുതെണ്ടിപ്പക്ഷികള്‍ക്ക് ഇക്കരക്കടവില്‍
ഒരു തേവരംകിളി മൂളിയെത്തി കാക്കരക്കടവില്‍
രാവുറങ്ങും കടമ്പിലപ്പോള്‍ പുലരിവെട്ടം പൂത്തിറങ്ങി
കൂട്ടിലെ കൂവരംകിളി കൂത്തുപാടി...
(പാണപ്പുഴ)
കര്‍ക്കിടകക്കൊമ്പു കുലുക്കി കാടിളക്കും കോളുമായ്
പാതാളപ്പരുന്തിറങ്ങി പടപ്പറമ്പില്‍....
അന്നു തേവരംകിളി പോരിടത്തില്‍ ജയിച്ചിരമ്പി
വീരനാമം പരമ്പരയായ് വിളക്കു വച്ചേ വാഴ്ത്തിവന്നൂ
നാട്ടിലെ നാവുമരങ്ങള്‍ ചിലച്ചു നിന്നൂ....
(പാണപ്പുഴ....
ഇവിടെ
4. പാടിയതു: എം ജി ശ്രീകുമാര്‍
മിണ്ടാത്തതെന്തേ കിളിപെണ്ണെ ..
നിന്നുള്ളില്‍ തേനൊലിയൊ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക് ദൂരെയംബിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ ചെലുണരാന്‍ ...(2)
കൂടെപ്പോരുന്നോ.. (മിണ്ടാതതെന്തേ .. )
മായികരാവിന്‍ മണി മുകില്‍ മഞ്ചലില്‍ ..
വിണ്ണിന്‍ മാറിലേക്ക് നീ വരുന്നുവോ ..
മായികരാവിന്‍ മണി മുകില്‍ മഞ്ചലില്‍ ..
വിണ്ണിന്‍ മാറിലെക്കിറങ്ങുമെങ്കില്‍ ..
പൊന്നോണക്കുഴലൂതിയുണര്‍താണളുണ്ടെ ..
മഞ്ഞില വീശി വീശി യുണര്‍താണളുണ്ടെ .. (മിണ്ടാതതെന്തേ .. )
താരണി മേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് നീ ..
താരണി മേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് ..
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ..
ഇതിരിക്കൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടെ ...
മിണ്ടാത്തതെന്തേ കിളിപെണ്ണെ ..
നിന്നുള്ളില്‍ തേനൊലിയൊ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക് ദൂരെയംബിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ .. ചെലുണരാന്‍ ...(2)
കൂടെപ്പോരുന്നോ..(മിണ്ടാതതെന്തേ .
ഇവിടെ
വിഡിയോ
5. പാടിയതു: മോഹൻലാൽ
“ ആവാരാ ഹൂം,....
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment