Powered By Blogger

Tuesday, September 7, 2010

ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 }






ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 } താഹ
താരങ്ങൾ: തിലകൻ, വിഷ്ണു,ജഗതി, കാവേരി, ജഗദീഷ്, ഗീത

രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി

1. പാടിയതു: ചിത്ര / യേശുദാസ്

മറന്നോ നീ നിലാവില്‍ നമ്മളാദ്യം കണ്ടൊരാ രാത്രി (2)
കലാലോലം കടാക്ഷങ്ങള്‍
മനസ്സില്‍ കൊണ്ടൊരാ രാത്രി (2) [ മറന്നോ..]

പ്രിയാ നിന്‍ ഹാസ കൌമുദിയില്‍
പ്രശോഭിതം എന്റെ സ്മൃതി നാളം (2)
സദാ പൊരിയുന്ന ചിന്തയില്‍ നീ
മനം കുളിരുന്ന കുഞ്ഞോളം (2) (മറന്നോ...)

എരിഞ്ഞൂ മൂകവേദനയില്‍
പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (2)
വ്യഥാ പരിശൂന്യ നിമിഷങ്ങള്‍
സുധാരസ രമ്യ യാമങ്ങള്‍ (2) { മറന്നോ..}


ഇവിടെ

വിഡിയോ

2. പാടിയതു: കെ ജെ യേശുദാസ്



ആ‍...ആ‍...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)


ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)



ഇവിടെ

ഇവിടെ




3. പാടിയതു: കെ ജെ യേശുദാസ്



മാമവ മാധവ മധുമാഥി
ഗീതാമഥുര സുധാവാദി (മാമവ )

കോമളപിഞ്ഛവിലോലം കേശം
ശ്യാമമനോഹര ഘനസങ്കാശം
നിര്‍ജിത ഭുവന സുമോഹനഹാസം
വന്ദേ ശ്രിതജന പാലകമനിശം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം (മാമവ)

നതമുനിനികരം നന്ദകിശോരം
വിശ്വാധാരം ധൃതസുമഹാരം
കലുഷവിദൂരം യദുകുലഹീരം
വന്ദേ സതതം ഹതചാണൂരം
വരകേദാരം ഗോപീജാരം
നമാമി ദാമോദരം ശ്രീധരം (മാമവ )

മാം അവ - എന്നെ രക്ഷിക്കൂ
ധൃതസുമഹാരം - പൂമാല അണിഞ്ഞവനേ
ഹീരം - രത്നം
ഹതചാണൂരം - ചാണൂരനെ കൊന്നവനേ

ഇവിടെ



4. പാടിയതു: ചിത്ര / യേശുദാസ്


വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടെ സ്നേഹസ്വരൂപനെ
കുരിശില്‍ പുളയുന്ന നേരത്തും
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിച്ച
യേശുമഹേശനെ...
(വാതില്‍...)

അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയവല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍‍ കൈ നീ തരേണമേ
കടലിന്നു മീതേ നടന്നവനേ...
(വാതില്‍...)

മരണസമയത്തെന്‍ മെയ്യ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാലെന്റെ ജീവനെടുത്തു നീ
റൂഹായില്‍ കുദിശയില്‍ ചേര്‍ക്കേണമേ
(വാതില്‍...


ഇവിടെ




5. പാടിയതു: കെ ജി മാര്‍കോസ്‌


അനാദിഗായകന്‍ പാടുന്നൂ
അറിവിന്‍ മുറിവുള്ള മാനസത്തില്‍
അമ്പലനടയിലെ ആലിലയില്‍
(അനാദി...)

ആ ഗാനകലയുടെ അലയൊലികള്‍
അനുഭൂതികള്‍തന്‍ ഉതിര്‍മണികള്‍
ആത്മാവിൻ തന്ത്രിയിൽ ആവാഹിച്ചെടുത്തു
ഗായകർ ഞങ്ങൾ സ്വരമാല കോർത്തു

സരിഗരി സരിസനി പനിസരി ഗമപധ
പധനിധ പധപമ ഗമപധ നിസരിഗ
രിരിനിനി സസരിരി സരിസനി
സസധധ നിനിസസ നിസനിധ
പപധധ നിനിസസ മമപപ ധധനിനി
ഗഗമമ പപധധ രിരിഗഗ മമപപ
സരിഗമ രിഗമപ ഗമപധ
മപധനി പധനിസ ധനിസരിഗ

പവനചലന പദ പതനലഹരിതൻ
പരമപരിണതിയിലൂടെ...
കദനമകലുമൊരു ലയസരാഗനദി
കവിത മൊഴിയുമഴകോടെ...
നൃത്ത സിന്ധുമനിതപ്‌തവീചിയുടെ
നൃത്ത ബന്ധുരതയോടെ.

ഇവിടെ


വിഡിയോ

6. പാടിയതു: കെ ജെ യേശുദാസ്

ചിരിച്ചെപ്പു കിലുക്കി വിളിച്ചെന്നെ-
യുണര്‍ത്തിയ താമരക്കണ്ണാളേ
കരിമിഴിമുനകൊണ്ട് കവണക്കല്ലെ-
റിഞ്ഞെന്നെ കറക്കിയ പെണ്ണാളേ
(ചിരി...)

ചെറിയ പെരുന്നാള്‍പ്പിറപോലെ
കവിളില് റങ്കുള്ള പെണ്ണാളേ
ഓരോ ദിനവും വളര്‍ന്നു നീയൊരു
പതിനാ‍ലാം രാവായ് - ഒരു
പതിനാ‍ലാം രാവായ്....

തനതിന്ത തനതിന്ത
തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത
തനതനതിന്ത താനിന്നോ
(ചിരി...)

എന്റെ കിനാവിന്‍ മുന്തിരിനീരായ്
മനസ്സിന്റെ പന്തലില്‍ വന്നവളേ
മോഹത്തിന്റെ മലര്‍ത്തോപ്പില്‍ നീ
മധുരത്തേന്‍‌പൂവായ് - ഒരു
മധുരത്തേന്‍‌പൂവായ്...

തനതിന്ത തനതിന്ത
തനതനതിന്ത തെന്തിന്നോ
തനതനതിന്ത തനതനതിന്ത
തനതനതിന്ത താനിന്നോ
(ചിരി...)

ഇവിടെ

No comments: