Powered By Blogger

Tuesday, September 7, 2010

അഗ്നി പുത്രി [ 1967] സുശീല, പി ജയചന്ദ്രൻ





ചിത്രം: അഗ്നി പുത്രി [1967] എം. കൃഷ്ണൻന്നായർ
താരങ്ങൾ: പ്രേംനസീർ, മുത്തയ്യാ, അടൂർ ഭാസി, റ്റി.കെ. ബാലചന്ദ്രൻ, എസ്.പി.പിള്ള
ജോസ് പ്രകാശ്, ഷീല, വ്സന്ത, റ്റി.ആർ. ഓമന, ബഹദൂർ
.

രചന: വയലാർ രാമവർമ്മ
സംഗീതം:എം എസ് ബാബുരാജ്



1. പാടിയതു: പി സുശീല


കണ്ണു തുറക്കാത്ത ദൈവങ്ങളേ (2)
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമൺ പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ...മറക്കൂ



ആയിരമായിരം അന്തപ്പുരങ്ങളിൽ
ആരാധിച്ചവൾ ഞാൻ നിങ്ങളെ
ആരാധിച്ചവൾ ഞാൻ
നിങ്ങളൊരിക്കൽ ചൂടിയെറിഞ്ഞൊരു
നിശാഗന്ധിയാണു ഞാൻ (കണ്ണു തുറക്കാത്ത...)

കർപ്പൂര നാളമായ് നിങ്ങൾ തൻ മുൻപിൽ
കത്തിയെരിഞ്ഞവൾ ഞാൻ ഒരു നാൾ
കത്തിയെരിഞ്ഞവൾ ഞാൻ
കണ്ണീരിൽ മുങ്ങിയ തുളസിക്കതിരായ്
കാൽക്കൽ വീണവൾ ഞാൻ
കാൽക്കൽ വീണവൾ ഞാൻ (കണ്ണു തുറക്കാത്ത...)

ഇവിടെ


വിഡിയോ


2. പാടിയതു: പി ജയചന്ദ്രൻ

ഇനിയും പുഴയൊഴുകും ഇതുവഴി
ഇനിയും കുളിർ കാറ്റോടിവരും (ഇനിയും)

ഒഴുക്കിനെതിരെ ഓളങ്ങൾക്കെതിരെ
ഉയരുന്ന മൺചിറകൾ തകരും
മന്മറഞ്ഞ യുഗങ്ങൾ തൻ മന്ത്രവാദപ്പുരകൾ
മറ്റൊരു കൊടുംകാറ്റിൽ തകരും (ഇനിയും)

പുതിയ വെളിച്ചവുമായ്‌ പുലരികൾ ഉണരും
പുതിയ ചക്രവാളങ്ങൾ വിടരും
തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത
തരിശു ഭൂമികൾ തീരഭൂമികൾ ഹരിതാംബരമണിയും


ഇവിടെ



വിഡിയോ

3. പാടിയതു: പി സുശീല

അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ
ആശ്രമവാതിലിൽ വന്നു?
പോയ കാലത്തിൻ ഹോമകുണ്ഠങ്ങളിൽ
നീയെന്തിനെന്നെ എറിഞ്ഞു വീണ്ടും
നീയെന്തിനെന്നെ എറിഞ്ഞു....?
(അഗ്നി)

ശാപം കൊണ്ടൊരു ശിലയായ്‌ മാറിയ
പ്രേമവിയോഗിനിയല്ലോ ഞാനൊരു
പ്രേമവിയോഗിനിയല്ലോ....ശാപം..(2)
അന്ധകാരത്തിൽ അഹല്യയെ പോലെ(2)
ആയിരം രാവുകൾ ഉറങ്ങി ഞാൻ(2)
(അഗ്നി)

എകാന്ത നിദ്രയിൽ നിന്നൊരു രാത്രിയിൽ
എന്തിനുണർത്തി ദേവൻ?
എന്നെ എന്തിനുണർത്തി ദേവൻ? എകാന്ത(2)
ശപിയ്ക്കൂ... ശപിയ്കൂ...
ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു(2)
ശിലയായ്‌ തീരുവാൻ മോഹം......(2)






4. പാടിയതു: പി ജയചന്ദ്രൻ

രാ‍ജീവലോചനേ രാധേ യദുകുല
രാഗിണി വരൂ നീ രാധേ
കാര്‍മുകില്‍വര്‍ണ്ണന്‍ തവ കാമുകന്‍ താമസിക്കും
ദ്വാരകാനഗരമിതല്ലോ കാണാത്ത
ദ്വാരകാനഗരമിതല്ലോ

കണ്ണനു തിരുമുല്‍ക്കാഴ്ച നല്‍കീടൂവാന്‍
കടമ്പിന്‍ പൂക്കളുമായി പ്രേമത്തിന്‍
കടമ്പിന്‍ പൂക്കളുമായി
കണ്ണീരിന്‍ കാളിന്ദി നീന്തിക്കടന്നു നീ
കണ്ണീരിന്‍ കാളിന്ദി നീന്തിക്കടന്നു നീ
വന്നാ‍ലും വന്നാലും രാധേ


video



5. പാടിയതു: പി സുശീല



ആകാശത്തിലെ നന്ദിനിപ്പശുവിനു
അകിടുനിറയെ പാല് (2)
കറന്നാലും തീരൂല്ല കുടിച്ചാലും തീരൂല്ല
കന്നിനിലാപ്പാല്

പച്ചക്കൽമല പവിഴക്കൽമല
പിച്ചിപ്പൂമലയോരത്ത്
പാൽക്കുടവും കൊണ്ടോടി നടക്കും
പൂത്തിരുവാതിരപ്പെണ്ണ് ഒരു
പൂത്തിരുവാതിരപ്പെണ്ണ്

പാവക്കുഞ്ഞിനു കൊടുക്കാനിത്തിരി
പാൽതരുമോ പെണ്ണേ പാൽതരുമോ?
പാവക്കുഞ്ഞിനു ചൂടാനൊരുപിടി
പൂതരുമോ പെണ്ണ് പൂതരുമോ?

ഇവിടെ

6. പാടിയതു: പി സുശീല


കിളികിളി പ്പരുന്തിന് കൃഷ്ണപ്പരുന്തിന്
കടലിൽ നിന്നൊരു ചെപ്പുകിട്ടി
ചെപ്പും കൊണ്ട് കടൽക്കരെ ചെന്നപ്പോൾ
ചെപ്പിനകത്തൊരു പൊന്മുത്ത് പൊന്മുത്ത്

പാൽക്കടൽ പെൺകൊടി പഞ്ചമിച്ചന്ദ്രനെ
പ്രേമിച്ചുനടന്നൊരു കാലം അവൾ
കടിഞ്ഞൂൽ പ്രസവിച്ച് കണ്ണാടിച്ചെപ്പിലിട്ട്
കടലിലൊഴുക്കിയ പൊന്മുത്ത് പൊന്മുത്ത്

തത്തമ്മ മുത്തശ്ശി തൊട്ടിലുകെട്ടി
താലോലം കിളി താരാട്ടി
കാട്ടുകോഴികുളക്കോഴി കൊഞ്ചിച്ചു കുളിപ്പിച്ചു
മുത്തിനൊരോമനപ്പേരിട്ടൂ പേരിട്ടൂ

കരയിലിരുന്നു കളിക്കുന്നൊരുനാൾ
കടലമ്മ മുത്തിനെ കൊണ്ടുപോയി ഒരുനാൾ
കടലമ്മ മുത്തിനെ കൊണ്ടുപോയി
ഇപ്പൊളും കൃഷ്ണപ്പരുന്തു പറക്കുന്നു
മുത്തും തേടി കടലിലെ മുത്തും തേടീ....

ഇവിടെ

No comments: