Powered By Blogger

Sunday, November 22, 2009

അച്ചനും ബാപ്പയും [ 1972 ] യേശുദാസ്




കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ


ചിത്രം: അച്ഛനും ബാപ്പയും [ 1972 ] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ നിന്റെ
കുളിരിന്മേൽ കുളിർ കോരുമഴക്
ഇല നുള്ളി തിരി നുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരിമുളക് നീയൊരു
ചുവന്ന കാന്താരിമുളക് (കുളിക്കുമ്പോൾ..)


വയനാടൻ കാട്ടിലെ വലയിൽ വീഴാത്ത
വർണ്ണ പ്പൈങ്കിളി തത്ത നീയൊരു
വർണ്ണപ്പൈങ്കിളി തത്ത (2)
താമരവലയിൽ കുടുക്കും നിന്നെ ഞാൻ
താമസിപ്പിക്കും കൂടെ താമസിപ്പിക്കും ആ..ആ..,(കുളിക്കുമ്പോൾ..)

കറുകമ്പുൽമേട്ടിലെ പിടിച്ചാൽ കിട്ടാത്ത
കന്നിപ്പുള്ളിമാൻ പേട നീയൊരു
കന്നിപ്പുള്ളിമാൻ പേട (2)
ഓടിച്ചിട്ട് പിടിക്കും ഞാനൊരു
മാടമുണ്ടാക്കും ഒരു പുൽമാടമുണ്ടാക്കുംആ..ആ.. (കുളിക്കുമ്പോൾ..)

മദനപ്പൂങ്കാവിലെ പടച്ചോൻ വളർത്തുന്ന
മാരൻ കാണാത്ത പെണ്ണ് നീയൊരു
മാരൻ കാണാത്ത പെണ്ണ് (2)
പൊന്നും തട്ടമിടീയ്ക്കും ഞാൻ നിന്റെ
പുതുമാപ്പിളയാകും ഒരു നാൾ പുതുമാപ്പിളയാകും ആ..ആ.. (കുളിക്കുമ്പോൾ..)





വിഡിയോ

അഭിനന്ദനം [ 1976 ] യേശുദാസ്

എന്തിനെന്നെ വിളിച്ചു


ചിത്രം: അഭിനന്ദനം {1976} ഐ.വി. ശശി
രചന:: ശ്രീകുമാരന്‍ തമ്പി
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: കെ ജെ യേശുദാസ്‌


എന്തിനെന്നെ വിളിച്ചുനീ വീണ്ടും
എന്റെ സ്വപ്നസുഗന്ധമേ (3)

ഈ വസന്തഹൃദന്തവേദിയില്‍
ഞാനുറങ്ങിക്കിടക്കവേ
ഈണമാകെയും ചോര്‍ന്നു പോയൊരെന്‍
വേണുവും വീണുറങ്ങവേ
രാഗവേദന വിങ്ങുമെന്‍ കൊച്ചു
പ്രാണതന്തുപിടയവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും...

ഏഴു മാമലയേഴു സാഗര
സീമകള്‍ കടന്നീവഴി
എങ്ങുപോകണമെന്നറിയാതെ
വന്ന തെന്നലിലൂടവേ
പാതി നിദ്രയില്‍ പാതിരക്കിളി
പാടിയ പാട്ടിലൂടവേ
എന്തിനെന്നെ വിളിച്ചു നീ വീണ്ടും....

ആര്‍ദ്രമാകും രതിസ്വരം നല്‍കും
ആദ്യരോമാഞ്ചകുഡ്‌മളം
ആളിയാളിപ്പടര്‍ന്നു ജീവനില്‍
ആ നവപ്രഭാകന്ദളം
ആ വിളികേട്ടുണര്‍ന്നുപോയി ഞാന്‍
ആകെയെന്നെ മറന്നു ഞാന്‍ .. (എന്തിനെന്നെ...





ഇവിടെ

അഭിലാഷങ്ങളെ അഭയം [ 1979 ] യേശുദാസ്

ഏതോ സ്മൃതി തൻ കര ലാളനത്തിൻ



ചിത്രം: അഭിലാഷങ്ങളേ അഭയം [ 1979 ]
രചന: സി.എൻ.ശ്രീവത്സൻ
സംഗീതം: ദർശൻ രാമൻ

പാടിയതു: യേശുദാസ്


ഏതോ സ്മൃതി തൻ കരലാളനത്തിൽ
എന്നോ കൊഴിഞ്ഞ നിൻ ഗദ്ഗദപ്പൂക്കൾ
ഉയിർ കൊണ്ടുണരും നിൻ മനൊവാടിയിൻ
ഉൾക്കാമ്പിൽ തിരളും കണ്ണുനീർ ചാലിൽ.. [ ഏതോ സ്മൃതി തൻ...

അകലെ ഏതോ ശാരിക പൈങ്കിളി
അകലും മനസ്സിൻ കഥ പാടുന്നു
നിൻ സ്വപ്ന രേണുവും സങ്കൽ‌പ ശ്രീയും [2]
തേടുവതെന്തോ ആരെയോ മറക്കൂ..മനസ്സേ.. [ ഏതൊ...

സന്ധ്യകൾ മലരിൻ നെറുകയിൽ ഇനിയും
മധുര മോഹന കുറി അണിയിക്കും
വിടരും നിന്നുടെ ജീവിതം ആരും [2]
ചൂടുകയില്ലേ വാ‍ടുമോ മറക്കൂ.. മനസ്സേ... [ ഏതോ...



ഇവിടെ

ആ നിമിഷം [ 1977 ] യേശുദാസ്

അയലത്തെ ജനലിൽ

ചിത്രം: ആ നിമിഷം [ 1977 ] ഐ.വി. ശശി
രചന: പി ഭാസ്കരന്‍
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: യേശുദാസ്


അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു
അലകടലായെന്‍‌മനമുണര്‍ന്നു...
പുളകംവിരിഞ്ഞു സ്വപ്നംവിടര്‍ന്നു
പൂനിലാവൊളി പരന്നു ...
പ്രേമപൂനിലാവൊളി പരന്നു...


പതിവായി മാനത്തുവിടരുന്ന ചന്ദ്രന്‍
പാരിതിലെല്ലാര്‍ക്കും സ്വന്തം..
ഈ ഭൂമിയിലേവര്‍ക്കുംസ്വന്തം...
എന്നയല്‍പക്കത്തെ രാഗാര്‍ദ്രചന്ദ്രന്‍
എനിക്കുമാത്രംസ്വന്തം..
എന്നും എനിക്കുമാത്രംസ്വന്തം...


പകലെങ്ങും മറയാത്ത മധുമാസചന്ദ്രന്‍
പനിനീരുപെയ്യുന്നചന്ദ്രന്‍..
എന്റെ അനുരാഗമോഹനചന്ദ്രന്‍....
നിത്യവുമെന്നുള്ളില്‍ പൌര്‍ണ്ണമിയൊരുക്കാന്‍
നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍..
എങ്ങും നിറഞ്ഞുനില്‍ക്കും ചന്ദ്രന്‍ ....






ഇവിടെ




വിഡിയോ

പാവം പാവം രാജകുമാരൻ [ 1990 ] യേശുദാസ്




പാതിമെയ് മറഞ്ഞതെന്തേ



ചിത്രം: പാവം പാവം രാജകുമാരന്‍ [ 1990 ] കമല്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍


പാടിയതു: യേശുദാസ്

പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ...
രാവിന്‍ നീല കലികയില്‍ ഏക ദീപം നീ...

അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതി പോലെ...
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...

(പാതിമെയ് മറഞ്ഞതെന്തേ)

കനകാംബരങ്ങള്‍ പകരുന്നു കൌതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...

(പാതിമെയ് മറഞ്ഞതെന്തേ)



ഇവിടെ




വിഡിയോ

ആലിലകുരുവികൾ ( 1988 ) യേശുദാസ്




ആയിരം മൌനങ്ങൾ...


ചിത്രം: ആലില കുരുവികൾ [ 1988 ] എസ്.എൽ.പുരം ആനന്ദ്
രചന: ബിച്ചു തിരുമല
സംഗീതം: മോഹൻ സിതാര

പാടിയതു:യേശുദാസ്


ആയിരം മൌനങ്ങൾക്കുള്ളിൽ നിന്നുണരും
അഞ്ജാത സൌന്ദര്യമെ
മാരിവിൽ ചാലിച്ച മാന്തളിർ തൂവലാൽ
ഞാനെന്റെ ഭാവനയാക്കി
എന്നോ നീ എന്റ് രോമാഞ്ചമായി
അറിയാതെ ആരോരും അറിയാതെ [ ആയിരം...

ആ നിറകൂടിൽ നിന്നൊമനെ എന്തിന്നായ്
നീയെന്റെ മുന്നിൽ വന്നു.
]
ആ മഞ്ഞു പാദസ്വറങ്ങളെൻ നെഞ്ചിൽ
എന്തിനായ് നൃത്തമാടി
എന്നഭിലാഷത്തിൻ തേന്മുള്ളുകൾ
കൊഇണ്ടു നോവുന്നുവോ ദേവി..നൊവുന്നുവോ..[ ആയിരം...

ദൈവമുറങ്ങുന്നൊരമ്പലം
സുന്ദരീ നീ വന്നു ധന്യമാക്കി [ 2]
ആലില നെയ്ത്തിരി നാളങ്ങളായ് നിന്റെ
ആലോലലോചനങ്ങൾ എൻ അനുരാഗത്തിൻ
വെൺചില്ലിനുള്ളിൽ ഞാൻ സ്വന്തമാക്കും
നിന്നെ സ്വന്തമാക്കും... ആയിരം...




ഇവിടെ

Saturday, November 21, 2009

ചന്ദ്രകാന്തം [ 1974 ] യേശുദാസ്




സ്വർഗ്ഗമെന്ന കാനനത്തിൽ


ചിത്രം: ചന്ദ്രകാന്തം { 1974} ശ്രീകുമാരൻ തമ്പി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം എസ്‌ വിശ്വനാഥന്‍

പാടിയതു: കെ ജെ യേശുദാസ്‌



സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍
സുഖമറിയാതെ..സുഖമറിയാതെ..

കല്പന തന്‍ കണ്ണുനീരില്‍
സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യര്‍ത്ഥമിന്നും പാടുന്നു ഞാന്‍
ശ്രുതിയറിയാതെ..ശ്രുതിയറിയാതെ..

നിത്യരാഗ നന്ദനത്തില്‍ ചിത്രപുഷ്പശയ്യകളില്‍
നിന്നെയോര്‍ത്തു കേഴുന്നു ഞാന്‍ നിദ്രയില്ലാ‍തെ
രാത്രികൾ ‍തന്‍ ശൂന്യതയില്‍ പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിന്‍ പ്രഭതന്‍ പൂക്കളില്ലാതെ..

വര്‍ണ്ണ ഗാനമേള തൂവും മാധവത്തിന്‍ പുഷ്പാഞ്ജലി
വല്ലഭനെ കാത്തിരിക്കും വസുന്ധര തന്‍ ബാഷ്പാഞ്ജലി
അന്നു നിന്റെ പൊന്നധരം ചൂടിവന്ന മന്ദഹാസം
ഇന്നു നമ്മളോമനിക്കും നൊമ്പരത്തിന്‍ ആമുഖമോ..

പൊന്‍പുലരി പൂത്തുലയും എന്‍ മകള്‍തന്‍ പുഞ്ചിരിയാല്‍
പുണ്യസന്ധ്യ വന്നുദിക്കും നിന്റെ ലജ്ജാസിന്ദൂരമായ്
പൂവിടരും കവിത പോലെ തേനുതിരും പ്രേമംപോലെ
ഭൂമിയിൽ നാം എന്നിനിയും
ഒന്നു ചേരും ഓമലാളെ...[ സ്വർഗമെന്ന....





ഇവിടെ






വിഡിയോ

Friday, November 20, 2009

തുടർക്കഥ 1991 എം.ജി ശ്രീകുമാർ & ചിത്ര






മാണിക്യകുയിലേ നീ

ചിത്രം: തുടര്‍ക്കഥ 1991 തമ്പി കണ്ണന്താനം
രചന: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: എസ്.പി.വെങ്കിടേഷ്

പാടിയതു: എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര

മാണിക്യ കുയിലേ നീ
കാണാത്ത കാടുണ്ടോ ആ...
കാണാത്ത കാട്ടിലേതോ
നീല കടമ്പുണ്ടോ ആഹാ... (മാണിക്യ

നീലപ്പൂങ്കടവില്‍ കണ്ണന്‍
ചാരി നിന്നാല്‍ (നീല)
നീളേ നീളേ പൂമാരീ
നീളേ പൂമാരീ (മാണിക്യ)

കാണാക്കാര്‍കുയിലായ് കണ്ണന്‍
ഇന്നും വന്നോ (കാണാ)
എന്തേ ഇന്നീ പൂമാരീ
എന്തേ പൂമാരീ (മാണിക്യ)



ഇവിടെ



വിഡിയോ

സത്യം. ശിവം, സുന്ദരം - 2000 ചിത്ര



സൂര്യനായ് തഴുകി

ചിത്രം: സത്യം ശിവം സുന്ദരം [ 2000 ] റാഫി മെക്കാർടിൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ചിത്ര {യേശുദാസ് }



സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകള്‍ക്കിടയിലും
പുഞ്ചിരിചിറകു വിടര്‍ത്തുമെന്‍ അച്ഛന്‍ (2)[ സൂര്യനായ്..]

എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന
നന്മ തന്‍ പീലിയാണച്ഛന്‍ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോര്‍മ്മയാണച്ഛന്‍
ഉടലാര്‍ന്ന കാരുണ്യമച്ഛന്‍
കൈ വന്ന ഭാഗ്യമാണച്ഛന്‍ (സൂര്യനായ്..)

അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)


എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം
അനുപമ സങ്കല്‍പമച്ഛന്‍
അണയാത്ത ദീപമാണച്ഛന്‍
കാണുന്ന ദൈവമാണച്ഛന്‍ (സൂര്യനായ്..)





ഇവിടെ








വിഡിയോ

ഡിസംബർ.. .[ 2005 ] യേശുദാസ്



സ്നേഹ തുമ്പീ ഞാനില്ലെ കൂടെ...

ചിത്രം: ഡിസംബർ : അശൊക് ആർ.നാഥ്
രചന: കൈതപ്രം
സംഗീതം: ജാസ്സി ഗിഫ്റ്റ്




പാടിയതു:യേശുദാസ്




സ്നേഹ ത്തുമ്പീ ഞാനില്ലെ കൂടെ
കരയാതെൻ ആരോമൽ തുമ്പീ
നീയില്ലെങ്കിൽ ഞാനുണ്ടൊ പൂവെ
വാത്സല്യ തേൻ ചോരും പൂവെ
ഏതോ ജന്മത്തിൻ കടങ്ങൾ
തീർക്കാനായ് നീ വന്നൂ
ഇന്നെൻ അത്മാവിൽ തുളുമ്പും
ആശ്വാസം നീ മാത്രം...
സ്നേഹ തുമ്പീ ഞാനില്ലെ കൂടെ.....


ഓണ പൂവും പൊൻ പീലി ചിന്തും
ഒലഞാലി പാട്ടുമില്ലാ
എന്നൊടിഷ്ടം കൂടും ഓമൽ തുമ്പികൾ ദൂരെയായ്
നക്ഷത്രങ്ങൾ താലോലം പാടും
നിന്നെ കാണാൻ താഴെ എത്തും
നിന്നോടിഷ്ടം കൂടുവാനായ് ഇന്നു ഞാൻ കൂടെയില്ലേ
മുത്തശ്ശി കുന്നിലെ മുല്ല പൂ പന്തലിൽ
അറിയാ മറയിലും വസന്തമായ്
നീ പാടൂ പൂത്തുമ്പീ... [സ്നേഹ തുമ്പീ...

ഓരോ പൂവും ഒരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങൾ
ഇന്നു ഞാൻ കേട്ടു നിൽക്കും ഒന്നു നീ പാടുമെങ്കിൽ
ഓരോ നാളും ഓരോ ജന്മം
നീയെന്നുള്ളിൽ ശ്യാമ മോഹം
പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേൾക്കുമെങ്കിൽ
ഊഞ്ഞാലിൻ കൊമ്പിലെ താരാട്ടിൻ ശീലുകൾ
പൊഴിയും സ്വരങ്ങളിൽ സുമംഗലയായ്
ഞാൻ പാടം നിൻ മുന്നിൽ... [ സ്നേഹ തുമ്പീ...




ഇവിടെ






വിഡിയോ

ട്വെന്റി: 20 [ 2008 ] ശങ്കർ മഹാദേവൻ & ജ്യൊത്സ്ന





"ഓ പ്രിയാ....

ചിത്രം: ട്വന്റി 20 : ജോഷി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: സുരേഷ് പീറ്റേർസ്

പാടിയതു: ശങ്കർ മഹാദേവൻ,ജ്യോത്സ്ന

ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ
ഓ പ്രിയാ ഓ പ്രിയാ കണ്‍തുറക്കുന്ന പാതിരതാര നീ
ഒരു മഴയുടെ നൂലില്‍ പനിമതിയുടെ വാവില്‍
കണ്ണും കണ്ണും കണ്ണോടിക്കും നീ കണ്ണാടിചില്ലല്ലേ
വെണ്ണക്കല്ലില്‍ കാലം കൊത്തും പൊന്‍മുത്താരം മുത്തല്ലെ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ.ഓ.ഓ..

ഞാവല്‍ പൂവിന്‍ തേനായിറ്റി ഞാനീ ചുണ്ടില്‍ മുത്തം വയ്ക്കാം
ഞീവല്‍ പക്ഷി കൂടെ പോരൂ നേരമായ്‌
തൊട്ടു തൊട്ടാല്‍ പൂക്കും നെഞ്ചില്‍ പട്ടം പോലെ പാറും മോഹം
തട്ടി തൂവും പൊന്നിന്‍ മുത്തേ ചാരെ വാ
പിന്നേയും ഞാനിതാ നിന്‍ നിഴല്‍ ഉമ്മ വയ്ക്കവേ
തൂവിരല്‍ തുമ്പിനായ്‌ എന്‍ മനം മെല്ലെ മീട്ടവേ
പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം
ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ


തന താനെ താന താനെതാനെ..
ധിം ധിം ധക ധക ...ധിം ധക ധക.

വായോ വായോ വാതില്‍ ചാരി വാകക്കൂടിന്‍ കൂടാരത്തില്‍
കൂട്ടുണ്ടല്ലോ നക്ഷത്രങ്ങള്‍ കാവലായ്‌
ചായൊ ചായൊ ചെമ്പൂ മൊട്ടേ നീയും കേട്ടൊ ദൂരത്താരെന്‍
ഓടതണ്ടായ്‌ നിന്നെ തേടി പാടുന്നു
പൂവെയില്‍ തുമ്പിയായ്‌ എന്‍ കവിള്‍ മുല്ല തേടവേ
മണ്ണിളം പൂവിതള്‍ മണ്‍ചിറാകായ്‌ മാറവേ

പൂമാനേ മൈനേ മാനേ നിന്നെ തേടുന്നു ഞാന്‍ എന്‍ കാലം
മെല്ലേ എന്‍ നെഞ്ചില്‍ തഞ്ചും പഞ്ചാരപ്പൂ കൊഞ്ചല്‍ നാദം

ഓ പ്രിയാ ഓ പ്രിയാ വെണ്‍ചിലമ്പിട്ട വെണ്‍നിലാവാണു നീ

ഓ..ഓ..ഓ..





ഇവിടെ






വിഡിയോ

Thursday, November 19, 2009

സമൂഹം [ 1993 ] യേശുദാസ്

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി



ചിത്രം: സമൂഹം [ 1993 ] സത്യൻ അന്തിക്കാട്

രചന: കൈതപ്രം

സംഗീതം: ജോൺസൺ

പാടിയതു: യേശുദാസ്

തൂമഞ്ഞിൻ നെഞ്ചിലൊതുക്കി മുന്നാഴി കനവു
തേനോലും സാന്ത്വനമായി ആലോലം കാറ്റു
സന്ധ്യാ രാഗവും തീരവും വെർ പിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്ക്ലേ....[ തൂമജ്ഞിൻ...

പൂത്തു നിന്ന കടമ്പിലേ പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമ പന്തലിൽ വീണു പോയെന്നോ
മദുരമില്ലതെ ന്നെയ്തിരി നാളമില്ലാതെ
സ്വർണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു... { തൂ മഞ്ക്ഞിൻ

കണ്ടുവന്ന കിനാവിലേ കുംകുമപൂമ്പൊട്ടുകൾ
തുറന്നീ പൂവിരൽ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതം,ഇല്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ... [തൂമഞ്ഞിൻ



ഇവിടെ





വിഡിയോ

പ്രണാമം [ 1986 ] എം. ജി.ശ്രീകുമാർ







താളം മറന്ന താരാട്ടു കേട്ടെൻ



ചിത്രം: പ്രണാമം
രചന: ഭരതൻ
സംഗീതം: ഔസേപ്പച്ചൻ

പാടിയതു: എം.ജി.ശ്രീകുമാർ

താളം മറന്ന താരാട്ടു കെട്ടെൻ
തെങ്ങും മനസ്സിൻ ഒരാന്ദോളനം

ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി

മാ‍നത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും
{ താളം മറന്ന താരാട്ടു }

പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസ്സത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം
{ താളം മറന്ന താരാട്ടു }

മുഗ്ദ മോഹന ഭാവം
തൊട്ടുണർത്തിയ നേരം
പൂനിലാവിൻ വെണ്മപോലെ മൂടി നിൽക്കുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
തേങ്ങി നിന്നെൻ സ്വപ്നമാകെ
{ താളം മറന്ന താരാട്ടു.....





ഇവിടെ










വിഡിയോ

തട്ടകം [ 1994 ] യേശുദാസ്

ശിലയായ് പിറവിയുണ്ടെങ്കിൽ...

ചിത്രം:: തട്ടകം [ 1994 ] രമേഷ് ദാസ്
രചന:: കൈതപ്രം
സംഗീതം: കൈതപ്രം

പാടിയതു:: യേശുദാസ്






ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
ശിവരൂപമായേനേ ആ...ആ‍ാ..

ഇലയായ് പിറവിയുണ്ടെങ്കിൽ
കൂവളത്തിലയായ് തളിർക്കും ഞാൻ... ശിലയായ്...

കലയായ് പിറന്നുവെങ്കിൽ ശിവമൌലി
ചന്ദ്രബിംബമായേനേ

ചിലമ്പായ് ചിലമ്പുമെങ്കിൽ
തിരുനാഗ കാൽ തളയാകും ഞാൻ

പനിനീർ തുള്ളിയായെങ്കിൽ
തൃപ്പാദ പുണ്യാഹമായേനേ.... [ ശിലയായ്...

അക്ഷരപ്പിരവിയുണ്ടെങ്കിലൊ ശ്രീ രുദ്ര
മന്ത്രാക്ഷരമാകും ഞാൻ

ഗോജന്മമെങ്കിൽ
നന്ദികേശ്വരനായ്
താണ്ഡവ താളം മുഴക്കും

പുണ്യാഗ്നി നാളമാണെങ്കിൽ
അവിടുത്തെ ആരതിയായ് മാറും... [ ശിലയായ്



ഇവിടെ







വിഡിയോ

വിഷ്ണു [ 1994 ] പി. ശ്രീകുമാർ





പനിനീരുമായ് പുഴകള്‍

ചിത്രം: വിഷ്ണു [ 1994 ] പി. ശ്രീകുമാർ
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്, ചിത്ര



പനിനീരുമായ് പുഴകള്‍ നീന്തിവന്ന കുളിരേ

ഒഴുകുന്നു നിന്‍ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ

മിഴിയാമ്പലില്‍ ശലഭവീണകള്‍

ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയില്‍

അല ഞൊറിഞ്ഞിറങ്ങി വരൂ

(പനിനീരുമായ്)

തിങ്കള്‍ക്കുടം നിറയെ പൊങ്കല്‍ക്കുളുര്‍നിലാവ്

ചിന്തും വസന്തരാവേ‍ (തിങ്കള്‍ക്കുടം)

ഞങ്ങള്‍ മയങ്ങും മലര്‍മഞ്ചല്‍‌വിരിപ്പിലിളം

മഞ്ഞിന്‍ തണുപ്പു നല്‍കൂ (ഞങ്ങള്‍ മയങ്ങും)

അന്തിച്ചെപ്പില്‍ നിന്നും സിന്ദൂരം ചുണ്ടില്‍ തൂകി

അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങള്‍ ചായം പൂട്ടി

അരയന്നമുറങ്ങുന്ന തളിരിതള്‍ മിഴിയുടെ

ലഹരിയിലിനിയലിയാം...

(പനിനീരുമായ്)

എങ്ങോ മറഞ്ഞിരുന്നതെന്തോ

നിറഞ്ഞലിഞ്ഞ വെണ്‍ചന്ദന സുഗന്ധി

എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി

നിന്നെ എന്‍ സ്വന്തമാക്കി (എന്നോ മനസ്സില്‍)

ജന്മക്കൂടിന്നുള്ളില്‍ രാപാര്‍ക്കാന്‍ ചേക്കേറുമ്പോള്‍

ജോഡി ചോലത്തത്ത കുഞ്ഞുങ്ങള്‍ ഞാനും നീയും

കിളിത്തൂവല്‍ കുരുന്നുകള്‍ ചികഞ്ഞലിഞ്ഞിനിയെന്നും

ശിശിരപ്പൂങ്കുളിരണിയാം....

(പനിനീരുമായ്)






ഇവിടെ

ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [ 1997 ] യേശുദാസ്




ഇത്ര മധുരിക്കുമോ


ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 ] താഹ

രചന: യൂസഫലി കേച്ചേരി

സംഗീതം: ബോംബെ രവി

പാടിയതു: യേശുദാസ്

ആ‍...ആ‍...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)


ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)





ഇവിടെ





വിഡിയോ

Wednesday, November 18, 2009

പൂനിലാ മഴ [ 1997 ] എം.ജി. ശ്രീകുമാർ & ചിത്ര





"ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ




ചിത്രം: പൂനിലാമഴ [ 1997 ] സുനിൽ

രചന: ഗിരീഷ് പുത്തഞ്ചെരി

സംഗീതം: ലക്ഷ്മികാന്ത് പ്യാരെലാൽ

പാടിയതു: എം.ജി. ശ്രീകുമാർ & ചിത്ര


ആട്ടു തൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ

മണി പളുങ്കു കവിൾതടങ്ങൾ
നുള്ളി നുകരും ശലഭമായ് ഞാൻ

സൂര്യ കാന്തിയിൽ മഞ്ഞു മഴയിൽ

കുതിർന്നു നിൽക്കും

നിന്റെ ചരുവിലൊഴുകി വന്നു

കുളിരരുവിയലകളായ് ഞാൻ

വെണ്ണിലാ ചിറകുല്ല രാത്രിയിൽ വെള്ളിനീർ

കടലല കൈകളാൽ

നീന്തി വാ ത്തെലിനീർ തെന്നലെ

നനയുമീ പനിനീർ മാരിയിൽ [ ആട്ടു തൊട്ടിലിൽ...


നീലാകാശ ചെരുവിൽ നിന്നെ കാണാൻ വെൺ താരമായ്

നീളെ വെണ്ണും പ്പൊവിൽ നിന്നെ തേടാൻ തേൻ തുള്ളിയായ്

മാറിൽ മിന്നും മരുകിൽ മണി ചുണ്ടായ് മുത്താൻ വരൂ

ആരോ മൂളും പാട്ടായ് മുളം തെണ്ടെ നിന്നുല്ലിൽ ഞാൻ

മായുമീ മരതക ഛായയിൽ മൌനമായ് മദുകണം ചോരവെ

കുറുകി വ കുളിർ വെൺ പ്രാക്കളെ

ഒഴുകുമീ കളിമൺ തോണിയിൽ... { ആട്ടു തൊട്ടിലിൽ....



കണ്ണിൽ ക്കാന്ത കത്തി നിൽക്കുംൻ സ്വപ്നങ്ങളേ

മെയ്യിൻ നിറം ചാർത്തും മഷിക്കൂടിൻ വർണങ്ങളെ

വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളെ

തനെ തുള്ളി വീഴും തണുപ്പോലും മോഹങ്ങളെ

അംബിളി തളയിട്ടു തുള്ളിവാ

ചെമ്പനീർ ചിറകുള്ല്ലള ചിന്തയിൽ

ആടു നീ പദതാളങ്ങളിൽ

പാടൂ നീ സ്വര ജാലങ്ങളിൽ.... [ ആട്ടു തൊട്ടിലിൽ....









ഇവിടെ




വിഡിയോ

മാളൂട്ടി [ 1990 ] യേശുദാസ്




മൌനത്തിൻ ഇടനാഴിയിൽ

ചിത്രം: മാളൂട്ടി [ 1990 ] ഭരതൻ
രചന: പഴവിള രമേശൻ
സംഗീതം: ജോൺസൺ

പാടിയതു: യേശുദാസ്





മൌനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ല പൂങ്കാറ്റൊപൂന്നിലാവൊ
പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ
മൌനത്തിൻ ഇടനാഴിയിൽ...
ഏതൂ രാഗ ഗാനം നിന്നിൽ കൊതി ചേർക്കും നാളനഞ്ഞു
നീയരുളും സ്നേഹം ഒർ മാന്തളിരായ് എന്നും തഴുകുന്നു
നീയെന്നും എന്നുല്ലിൽ ഈണം പാറ്റും വീണാ
കണ്ണിനു നാണപ്പൂക്കൂട.. [ മൌനത്തിൻ...

വീണ്ടും നിന്നെ തേറ്റും ഞാനൊരു മലരമ്പിൻ നോവഏഇഞ്ഞു [2 ]

ഏതിരുളിൻ താരം പ്രിയ സാന്ത്വനമായ് എന്നിൽ തെളിയുന്നു
മുത്താണോ പൂവാണോ സ്വപ്നം തെഏറ്റും രൂപം
നീ വരൂ ഓണ പൂത്തുമ്പി... [ മൌനത്തിൻ...








ഇവിടെ




വിഡിയോ

മാളൂട്ടി [ 1990 ] വേണുഗോപാൽ & സുജാത




സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും

ചിത്രം: മാളൂട്ടി [1990 ] ഭരതൻ
രചന: പഴവിള രമേശന്‍
സംഗീതം: ജോണ്‍സണ്‍‍

പാടിയതു: വേണുഗോപാല്‍ ജി, സുജാത

സ്വര്‍‌ഗ്ഗങ്ങള്‍ സ്വപ്നം കാണും മണ്ണിന്‍ മടിയില്‍
വിടുരുന്നേതോ ഋതുഭാവങ്ങള്‍
നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിയാട്ടം
മാരിക്കാര്‍മുഖം മാറില്‍ ചാര്‍ത്തീടും മാനം പൂമാനം
(സ്വര്‍‌ഗ്ഗങ്ങള്‍ )

ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ
ഓണവില്ലില് മീട്ടാന്‍ വിരല്‍ത്തുമ്പേനീവാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ
(സ്വര്‍‌ഗ്ഗങ്ങള്‍ )

വീണാ മോഹനരാഗം ജീവിതനാദം നീയെന്‍ താളം
കാണും കണ്ണിനതോളം തേനായ് തീരുമൊരീണം
നിന്‍ പ്രിയമാനസനിന്നനുരാഗത്തിന് പൂന്തളിരായ്
(സ്വര്‍‌ഗ്ഗങ്ങള്‍ )



ഇവിടെ

Tuesday, November 17, 2009

വാർദ്ധക്യപുരാണം [1994 ] യേശുദാസ്







വീണപാടുമീണമായി

ചിത്രം: വാര്‍ദ്ധക്യപുരാണം
രചന: എസ് രമേശന്‍ നായര്‍
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു: കെ ജെ യേശുദാസ്


വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........

മിഴിയോരതാളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......

മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)

വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......





ക്ലിക്





വിഡിയോ

സർവേക്കല്ലു [ 1976] പി. മാധുരി



ദേവരാജൻ

വിപഞ്ചികേ വിട പറയും മുന്‍പൊരു

ചിത്രം: സര്‍വ്വേക്കല്ല് [ 1976 ] തോപ്പിൽ ഭാസി
രചന: ഓ. എന്‍. വി
സംഗീതം: ദേവരാജന്‍

പാടിയതു: പി. മാധുരി

വിപഞ്ചികേ....
വിപഞ്ചികേ... വിട പറയും മുന്‍പൊരു
വിഷാദ ഗീതം കൂടീ.. ഈ വിഷാദ ഗീതം കൂടീ

ഇത്തിരിപ്പൂക്കളും തുമ്പികളും വളപ്പൊട്ടുകളും വര്‍ണ്ണപ്പീലികളും
ഒത്തു കളിച്ച നാള്‍ പൊട്ടിച്ചിരിച്ച നാള്‍
തൊട്ടു വിളിച്ചു ഞാന്‍ അന്നു നിന്നെ
നിന്നിലെന്‍ വിരലുകള്‍ നൃത്തം വച്ചു
നിന്നിലെന്‍‍ നിര്‍വൃതി പൂ ചൂടിച്ചൂ... പൂ ചൂടിച്ചൂ..
(വിപഞ്ചികേ..)

പട്ടിളം കൂടി വിട്ടെന്‍ കിനാക്കള്‍ സ്വര-
ചിത്രശലഭങ്ങളായുയര്‍ന്നു
തപ്തസ്മൃതികളേ.. താരാട്ടു പാടുമ്പോള്‍
പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മള്‍
നിന്നിലെന്‍ നൊമ്പരം പൂത്തുലഞ്ഞൂ
നിന്നെലെന്‍ ആത്മാവുരുകി വീണു

ഗന്ധർവ ക്ഷേത്രം






വസുമതീ ഋതുമതീ

ചിത്രം: ഗന്ധര്‍വ്വക്ഷേത്രം [ 1972 ] ഏ. വിൻസെന്റ്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്


ഓ.....ഓ....ഓ...
വസുമതീ ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ ഈ
ഇന്ദു പുഷ്പഹാരമണിയൂ (വസുമതീ..)

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ ഒരു
സ്വര്‍ഗ്ഗാതിഥിയെ പോലെ (2)
നിന്റെ നൃത്തമേടയ്ക്കരികില്‍ നില്പൂ
ഗന്ധര്‍വ പൌര്‍ണ്ണമി
ഈ ഗാനം മറക്കുമോ ഇതിന്റെ
സൌരഭം മറക്കുമോ ഓ...ഓ...ഓ....


ശുഭ്ര പട്ടാംബരം ചുറ്റീ ഒരു
സ്വപ്നാടകയെ പോലെ
എന്റെ പര്‍ണ്ണശാലക്കരികില്‍
നില്പൂ ശൃംഗാരമോഹിനീ
ഈ ഗാനം നിലയ്ക്കുമോ ഇതിന്റെ
ലഹരിയും നിലയ്ക്കുമോ (വസുമതീ..)




ക്ലിക്ക്

ശകുന്തള [ 1965 ] പി. സുശീല




മനോരഥമെന്നൊരു

ചിത്രം: ശകുന്തള [ 1965 ] എം. കുഞ്ചാക്കൊ
രചന: വയലാർ
സംഗീതം: ദേവരാജൻ

പാടിയതു: പി സുശീലയും സംഘവും

മനോരഥമെന്നൊരു രഥമുണ്ടൊ
അറിഞ്ഞൂടാ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ
മനോരഥമെന്നൊരു രഥമുണ്ടൊ
മന്മഥനെന്നൊരു ദേവനുണ്ടോ
അറിഞ്ഞൂടാ അറിഞ്ഞൂടാ അറിഞ്ഞൂടാ

സ്വപ്നങ്ങള്‍ തെളിക്കുന്ന തേരില്‍ അവന്‍
സ്വര്‍ഗ്ഗത്തിന്നിരവില്‍ വന്നിറങ്ങാറുണ്ടോ
കമലപ്പൂക്കണ്മുനകള്‍ കാട്ടി അവന്‍
കന്യകമാരെ വന്നു മയക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ

മോഹങ്ങള്‍ തളിര്‍ക്കുന്ന രാവില്‍ അവന്‍
ദാഹം പൂണ്ടരികില്‍ വന്നു പുല്‍കാറുണ്ടോ
തങ്കക്കൈനഖങ്ങളാല്‍ മാറില്‍ അവന്‍
ശൃംഗാരക്കവിതകള്‍ കുറിക്കാറുണ്ടോ
ഞങ്ങള്‍ക്കറിഞ്ഞൂടാ തോഴി അറിഞ്ഞൂടാ
(മനോരഥ..)

അഛൻ [ 1952 ] പി. ലീല

മധുമാസ ചന്ദ്രികയായ് എന്നുമെന്നുമെന്റെ

ചിത്രം: അച്ഛന്‍ (1952)എം.ആർ.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ് ദിവാകര്‍
പാടിയതു: പി. ലീല

മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുന്‍പില്‍
മറയാതെ നില്‍ക്കുക നീയോമലേ

അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നില്‍നിന്നും
അകലാതെ വാഴുകയെന്‍ ജീവനായി
നടിയാണു ഞാന്‍-
എല്ലാമറിയുന്നു ഞാന്‍
ലോകനിയമത്തില്‍ പരിഹാസ്യയാം ഞാന്‍
നിയമത്തിനിതിലെന്തു ചൊല്ലുവാന്‍-കാര്യം
ലോകനിയമത്തിനിതിലെന്തു ചൊല്ലുവാന്‍

എന്‍ കണ്ണീര്‍ കണ്ടാനന്ദംകൊള്ളുവാന്‍
വേണ്ട ഭയമേതും എന്‍ ഹൃദയ നായികേ

മധുമാസ...
അനുരാഗ....
പിരിയായ്ക ഈ ലോകം എതിരാകിലും
എനിയ്ക്കരുളായ്ക നീ താപമെന്നാളും

അതിദീന ഞാന്‍ എന്നാലും ഒരു
ഹൃദയമുണ്ടതിലങ്ങു വാണാലും

മധുമാസ....
അനുരാഗ....

ഒരു മെയ് മാസ പുലരിയിൽ [ 1987] യേശുദാസ് & ചിത്ര

ഇരുഹൃദയങ്ങളില്‍

ചിത്രം: ഒരു മെയ്‌മാസപ്പുലരിയില്‍ [ 1987 } വി. ആർ. ഗോപിനാഥ്
രചന: പി ഭാസ്ക്കരന്‍
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ് കെ ജെ &ചിത്ര കെ എസ്




ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു...

ഓരൊ നിമിഷവും ഓരോ നിമിഷവുംഓരോ മദിരാചഷകം
ഓരോ ദിവസവും ഓരോ ദിവസവും ഓരോപുഷ്പവിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം...

ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍...


വിണ്ണില്‍ നീളെ പറന്നു പാടീ പ്രണയകപോതങ്ങള്‍
തമ്മില്‍ പുല്‍കി കേളികളാടീ തരുണമരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
ഒരേ മദാലസലാസവിലാസം...

ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി നവ്യസുഗന്ധങ്ങള്‍
ഇഷ്ടവസന്തത്തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍
കൊക്കുകള്‍ ചേര്‍ത്തു ചിറകുകള്‍ ചേര്‍ത്തു
കോമളകൂജനഗാനമുതിര്‍ത്തു ....




ഇവിടെ