കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ
ചിത്രം: അച്ഛനും ബാപ്പയും [ 1972 ] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടൂ നിന്റെ
കുളിരിന്മേൽ കുളിർ കോരുമഴക്
ഇല നുള്ളി തിരി നുള്ളി നടക്കുമ്പോളൊരു
ചുവന്ന കാന്താരിമുളക് നീയൊരു
ചുവന്ന കാന്താരിമുളക് (കുളിക്കുമ്പോൾ..)
വയനാടൻ കാട്ടിലെ വലയിൽ വീഴാത്ത
വർണ്ണ പ്പൈങ്കിളി തത്ത നീയൊരു
വർണ്ണപ്പൈങ്കിളി തത്ത (2)
താമരവലയിൽ കുടുക്കും നിന്നെ ഞാൻ
താമസിപ്പിക്കും കൂടെ താമസിപ്പിക്കും ആ..ആ..,(കുളിക്കുമ്പോൾ..)
കറുകമ്പുൽമേട്ടിലെ പിടിച്ചാൽ കിട്ടാത്ത
കന്നിപ്പുള്ളിമാൻ പേട നീയൊരു
കന്നിപ്പുള്ളിമാൻ പേട (2)
ഓടിച്ചിട്ട് പിടിക്കും ഞാനൊരു
മാടമുണ്ടാക്കും ഒരു പുൽമാടമുണ്ടാക്കുംആ..ആ.. (കുളിക്കുമ്പോൾ..)
മദനപ്പൂങ്കാവിലെ പടച്ചോൻ വളർത്തുന്ന
മാരൻ കാണാത്ത പെണ്ണ് നീയൊരു
മാരൻ കാണാത്ത പെണ്ണ് (2)
പൊന്നും തട്ടമിടീയ്ക്കും ഞാൻ നിന്റെ
പുതുമാപ്പിളയാകും ഒരു നാൾ പുതുമാപ്പിളയാകും ആ..ആ.. (കുളിക്കുമ്പോൾ..)
വിഡിയോ
No comments:
Post a Comment