പാതിമെയ് മറഞ്ഞതെന്തേ
ചിത്രം: പാവം പാവം രാജകുമാരന്‍ [ 1990 ] കമല്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ്
പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ...
രാവിന്‍ നീല കലികയില്‍ ഏക ദീപം നീ...
അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതി പോലെ...
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...
(പാതിമെയ് മറഞ്ഞതെന്തേ)
കനകാംബരങ്ങള്‍ പകരുന്നു കൌതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാ കനവിന്‍ മുകുളങ്ങളില്‍ അമൃതകണം വീണു...
(പാതിമെയ് മറഞ്ഞതെന്തേ)
ഇവിടെ
വിഡിയോ
No comments:
Post a Comment