Sunday, November 22, 2009
തേന്മാവിൻ കൊമ്പത്തു [ 1994 ] എം.ജി ശ്രീകുമാർ & ചിത്ര
* National Film Award for Best Art Direction- Sabu Cyril
* National Film Award for Best Cinematography- K. V. Anand
* Kerala State Film Award for Best Music Director- Berny-Ignatius
കഥ, തിരക്കഥ, സംഭാഷണം: പ്രിയദർശൻ
നിർമ്മാണം: എൻ. ഗോപാലകൃഷ്ണൻ
ചിത്രം: തേന്മാവിന്‍ കൊമ്പത്ത് [ 1994 ] പ്രിയദർശൻ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാര്‍,ചിത്ര കെ എസ്
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ
വരുത്തപ്പെട്ടേൻ ഉം... ഉം.... ഉം.... ഉം....
കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ
വരുത്തപ്പെട്ടേൻ ഞാനൊരു വണ്ടായ് ചമഞ്ഞേനെടീ(2)
തുടിച്ചുതുള്ളും മനസ്സിന്നുള്ളിൽ തനിച്ചു നിന്നെ ഞാൻ നിനച്ചിരിപ്പുണ്ടേ (2)
(കറുത്ത പെണ്ണേ)
ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ
നീയെന്നെയെങ്ങനെ സ്വന്തമാക്കീ
മാമലക്കോലോത്തെ തേവരെക്കണ്ടപ്പോൾ
മന്ത്രമൊന്നെൻകാതിൽ ചൊല്ലിത്തന്നേ
കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ
കാമൻ മീട്ടും മായാവീണേ
തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട്
നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ
ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട്
തെന്നിത്തുളുമ്പെടീ കള്ളിപ്പെണ്ണേ...
(കറുത്ത പെണ്ണേ )
താടയിൽകൊട്ടിട്ട് തങ്കനിറക്കൊമ്പാട്ടി
പൂമണിക്കാളയായ് നീ പായുമ്പോൾ
താറണിച്ചാന്തിട്ട് കല്ലുമണിക്കാപ്പിട്ട്
പാടിപ്പറന്നുനീ പോരുന്നുണ്ടോ
കൂടെയുറങ്ങാൻ കൊതിയാകുന്നു
നെല്ലിൽ മഞ്ഞിൻ കുളിരൂറുന്നൂ
നില്ലെടി നില്ലെടി നില്ലെടി നിന്നുടെ
കുഞ്ഞിക്കുറുമ്പൊന്നു കാണട്ടെ ഞാൻ
മഞ്ഞക്കുരുക്കുത്തി കുന്നും കടന്നിട്ട്
മിന്നിപ്പൊലിഞ്ഞല്ലോ പൂനിലാവ്
(കറുത്ത പെണ്ണെ...
ഇവിടെ
വിഡിയോ
Subscribe to:
Post Comments (Atom)
No comments:
Post a Comment