Powered By Blogger

Thursday, August 27, 2009

കാബൂളിവാല [ 1993 ] യേശുദാസ്

“പാല്‍നിലാവിനും ഒരു നൊമ്പരം


ചിത്രം: കാബൂളിവാല [1993] സിദ്ദിക് -ലാല്‍
രചന: ബിച്ചു തിരുമല
സംഗീതം: എസ്.പി.വെങ്കിടേഷ്

പാടിയതു: കെ.ജെ.യേശുദാസ്

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍

(പാല്‍നിലാവിനും ഒരു നൊമ്പരം)

മാനം നീളെ താരങ്ങള്‍
ചിമ്മി ചിമ്മിക്കത്തുമ്പോള്‍
ഇരുട്ടിലെത്തെമ്മാടിക്കൂട്ടില്‍
തുടിക്കുമീ തപ്പും താളങ്ങള്‍

മണ്ണിനു മരങ്ങള്‍ ഭാരം മരത്തിന്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങള്‍

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

വിണ്ണിന്‍ കണ്ണീര്‍ മേഘങ്ങള്‍
മണ്ണിന്‍ തണ്ണീര്‍ ദാഹങ്ങള്‍
ഒരിക്കലും ചെയ്യാമോഹങ്ങള്‍
നനക്കുമോ നെഞ്ചിന്‍ തീരങ്ങള്‍

പാല്‍‌നിലാവിനും ഒരു നൊമ്പരം
പാതിരാകിളീ എന്തിനീ മൌനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല

Wednesday, August 26, 2009

വാര്‍ദ്ധക്യപുരാണം [1994 ] ചിത്ര ( യേശുദാസ് )

“വീണപാടുമീണമായി അകതാരിലൂറും


ചിത്രം: വാര്‍ദ്ധക്യപുരാണം [1994 ] രാജസേനന്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: കണ്ണൂര്‍ രാജന്‍

പാടിയതു; കെ ജെ യേശുദാസ് ( ചിത്ര)

വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ..........

മിഴിയോരതാളില്‍ നീളെ അനുഭൂതികള്‍
മണിച്ചെപ്പിലാരോ തൂകും നിറക്കൂട്ടുകള്‍
അനുരാഗദൂതുമായ് മുഴുതിങ്കളേ വാ (2)
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......

മഴമേഘമേതോ തീരം ഉണരാനിനി
മനതാരിലെങ്ങോ മായും മലര്‍മെത്തതന്‍
ഇടനെഞ്ചിലേറിയോ രതിഭാവമേ നീ (2)

വീണപാടുമീണമായി
അകതാരിലൂറും വിരഹാര്‍ദ്രഗീതമേ
നാളെ നീയെന്‍ താളമായി
നിഴലായി വീണ്ടും നിറദീപനാളമേ
വീണപാടുമീണമായി ആ......


Song

എന്റെ നന്ദിനിക്കുട്ടിക്കു {1984 } യേശുദാസ്

“വിട തരൂ ഇന്നീ സായം സന്ധ്യയില്‍
ചിത്രം: എന്റെ നന്ദിനിക്കുട്ടിക്കു [ 1084 ) വത്സന്‍
രചന; ഒ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍

പാടിയതു: യേശുദാസ്

വിട തരൂ ഇന്നീ സായം സന്ധ്യയില്‍
വിട തരൂ
ഏതൊ കാണാ തീരം തേടി
ഏതോ യാത്രാ ഗീതം പാടി പിരിയുവാന്‍...
ഇന്നീ സായം സന്ധ്യയില്‍
വാനം പാടി വീണ്ടും പാടി
വാടും പൂവിന്‍ മൌനം തേങ്ങി...വിട തരൂ ഇന്നീ...

ഈ സാക്ഷികള്‍ പൂവിടും ഗാന സുരഭിയാം നിമിഷം ഈ..തേടി
രതിലയ യവനിക ചുരുളഴിഞ്ഞീവിടിതാ പാടുന്നു... വിട തരൂ ഇന്നീ..

ഈ യാത്രയില്‍ പിന്നെയും പാടും സ്മൃതികളായ് പിറകെ നീ..പോരൂ
ഇതുവഴി പിരിയുമീ ഹൃദയമെന്‍‍ ഹൃദയത്തില്‍ പാടുന്നു
തുകില കണികകള്‍ നെറുകിലണിയുമീ
അരിയൊരുഷ മലരി തൊഴുതു പിരിയുമൊരു
മംഗല്യ ഹാരം നിന്‍ മാ‍റില്‍‍ ഞാന്‍ ചാര്‍ത്തിടും... വിട തരൂ

എന്റെ നന്ദിനിക്കുട്ടിക്കു [ 1984 ) യേശുദാസ്

“ഇനിയും വസന്തം പാടുന്നു, കിളിയും കിനാവും പാടുന്നു

ചിത്രം: എന്റെ നന്ദിനിക്കുട്ടിക്ക് ( 1984 ) വത്സന്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്

ഇനിയും വസന്തം പാടുന്നു
കിളിയും കിനാവും പാടുന്നു
മലര്‍വള്ളിയില്‍ ശലഭങ്ങളായ്
ഹൃദയങ്ങള്‍ ഊഞ്ഞാലാടി

(ഇനിയും)

ചാരുലതപോലുലഞ്ഞു
നീയെന്‍ മാറില്‍ ചായുന്നൂ
ഒരു പൂങ്കുയിലിന്‍ മൊഴിയില്‍ ഉണരും
ആരോ ആടുന്നോരാനന്ദലാസ്യം
പാടുന്നു പാദസരങ്ങള്‍ ഈ നമ്മളില്‍

(ഇനിയും)

മേഘപുരുഷന്‍ കനിഞ്ഞു
മീട്ടും മിന്നല്‍ പൊന്‍‌വീണ
അമൃതായ് കുളിരായ് അലിയും നിമിഷം
മേലേ ആടുന്നു വര്‍ഷാമയൂരം
താരസ്വരങ്ങള്‍തന്‍ മേളം ഈ നമ്മളില്‍

(ഇനിയും)

രാത്രി വണ്ടി ( 1961 ) യേശുദാസ്

“വിജനതീരമേ കണ്ടുവൊ നീ
ചിത്രം: രാത്രിവണ്ടി [1971 ] വിജയ നാരായണന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ബാബുരാജ് എം എസ്

പാടിയതു: യേശുദാസ് കെ ജെ

വിജനതീരമേ എവിടെ ........എവിടെ.............
രജതമേഘമേ എവിടെ ........എവിടെ.............
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ
മരണകുടീരത്തിന്‍ മാസ്മരനിദ്ര വിട്ടു
മടങ്ങി വന്നൊരെന്‍ പ്രിയസഖിയേ [വിജനതീരമേ]

രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ചികയേ (2)
മൃതിയുടെ മാളത്തില്‍ വീണു തകര്‍ന്നു
ചിറകു പോയൊരെന്‍ രാക്കിളിയെ

നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെത്തള്ളി
പറന്നു പോയൊരെന്‍ പൈങ്കിളിയേ...... [വിജനതീരമേ]

മിന്നാ മിന്നി കൂട്ടം ( 20008 ) രഞ്ജിറ്റ് /ശ്വേത



“മിഴി തമ്മില്‍ പുണരുന്ന നേരം

ചിത്രം: മിന്നാമിന്നിക്കൂട്ടം [2008] കമല്‍
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍
പാടിയതു: രഞ്ജിത്ത് & ശ്വേത

മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം


കളിവാക്കു ചൊല്ലിയാല്‍ കലഹിച്ചതൊക്കെയും
പ്രണയമുണര്‍ത്തിയ കൌതുകം
ഒരുമിച്ചു പാടുമീ പാട്ടിന്‍ അരുവിയായ്
ഒഴുകും നമ്മള്‍ എന്നുമേ
കരളിലിരുന്നൊരു കിളി പാടി
മുരളിക മൂളും പോലെ
കണിമലരണിയും യാമിനിയില്‍
നീയെന്‍ മനസ്സിലെ മധുകണം
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം


അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം
നുകരും സ്നേഹ മര്‍മ്മരം
ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞൂ നീ
വരമായ് തന്നൂ തേന്‍ കണം
തണുവിരല്‍ തഴുകും തംബുരുവില്‍
സിരകളിലൊരു നവരാഗം
നറുമലരിതളില്‍ പുഞ്ചിരിയില്‍
നീ നിറമെഴുതിയ ചാരുത
മിഴി തമ്മില്‍ പുണരുന്ന നേരം
പറയാതെയറിയുന്നനുരാഗം
പരിഭവ തിങ്കളേ തെളിനിലാ കുമ്പിളായ്
നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല
ഒരു മഴയുടെ കുളിരല ഒരു മഴയുടെ കുളിരല

ഭരതം ( 1991 ) യേശുദാസ് / ചിത്ര

“ഗോപാംഗനേ ആത്മാവിലെ
ചിത്രം: ഭരതം [ 1991 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്,, ചിത്ര

ഗോപാംഗനേ ആത്മാവിലെ
സ്വരമുരളിയിലൊഴുകും....
നിസ... സഗമപനിസഗ...
മഗസനിസ പനിമപ ഗമപനിസനിപമ
ഗമപമ ഗപമഗ സനിസപ നിസമഗ - സഗ

ഗോപാംഗനേ ആത്മാവിലെ സ്വരമുരളിയിലൊഴുകും
സാരംഗയില്‍ പാലോലുമെന്‍ വരമംഗളകലികേ
രാധികേ വരൂ വരൂ നിലാവിന്‍ പാര്‍വള്ളിയിലാടാന്‍
ഓമനേ വരൂ വരൂ വസന്തം പൂന്തേന്‍ ചോരാറായ്
കരവീരത്തളിരിതളില്‍ മാകന്ദപ്പൊന്നിലയില്‍
രാസലോലയാമമാകെ - തരളിതമായ്

(ഗോപാംഗനേ)

നീലാംബരിയില്‍ താനാടും
വൃന്ദാവനികള്‍ പൂക്കുമ്പോള്‍
ഇന്നെന്‍ തോഴീ ഹൃദയം കവിയും
ഗാനം വീണ്ടും പാടാം ഞാന്‍
കാളിന്ദിയറിയുന്ന ശൃംഗാരവേഗങ്ങളില്‍

(ഗോപാംഗനേ)

മാധവമാസം നിറമേകും
യമുനാപുളിനം കുളിരുമ്പോള്‍
ഇന്നെന്‍ തോഴീ അകലെ സഖികള്‍
മുത്തും മലരും തേടുമ്പോള്‍
ആരോരുമറിയാത്ത കൈവല്യമേകാം വരൂ

(ഗോപാംഗനേ)

പാഥേയം ( 1993 ) യേശുദാസ് / ചിത്ര

“രാസനിലാവിനു താരുണ്യം
ചിത്രം: പാഥേയം [ 1993 ] ഭരതന്‍
രചന: കൈതപ്രം
സംഗീതം: ബോംബെ രവി

പാടിയതു: യേശുദാസ് & ചിത്ര

ബന്ധുരേ...ബന്ധുരേ
രാസനിലാവിനു താരുണ്യം
രാവിനു മായിക ഭാവം (2)
മന്ദാകിനിയില്‍ അപ്സര നര്‍ത്തന മോഹന
രാഗ തരംഗങ്ങള്‍
നിന്‍ മിഴിയിണയില്‍ ഇതു വരെ ഞാന്‍
കാണാത്ത മാസ്മര ലോകം ( രാസ...)
യുഗാന്തരങ്ങളിലൂടേ നാം
ഒഴുകുകയാണനുരാഗികളായി (2)
ഋതുസംക്രാന്തിയിലൂടെ നാം
തേടിയതാണീ‍ നിമിഷങ്ങള്‍
ഇന്നെന്‍ നിനവിനു മാധുര്യം
പകല്‍കിനാവിനു താളം (രാസ..)

ജീവിതോത്സവമായി എന്‍
ശരകൂടങ്ങള്‍ പൂക്കളമായ് (2)
നെഞ്ചിലെ അഗ്നികണങ്ങള്‍
മണിമന്ദാരത്തിലെ മധുകണമായ്
ഇന്നെന്‍ മൊഴിയില്‍ നീഹാരം
കരളില്‍ സ്വപ്നാരാമം (രാസ...)

പാടുന്ന പുഴ ( 1968 ) യേശുദാസ്

“ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ


ചിത്രം: പാടുന്ന പുഴ ( 1968 )എം. കൃഷ്ണന്‍‍ നായര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി.ദക്ഷിണമൂര്‍ത്തി

പാടിയതു: യേശുദാസ്‌

ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)

പരിണയം: ( 1994 ) യേശുദാസ്




“വൈശാഖപൗര്‍ണ്ണമിയോ, നിശയുടെ ചേങ്ങലയൊ

ചിത്രം: പരിണയം [ 1994 ] റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്

വൈശാഖപൗര്‍ണ്ണമിയോ
നിശയുടെ ചേങ്ങിലയോ
ആരോ പാടും ശൃംഗാരപദമോ
കോകിലകൂജനമോ...

(വൈശാഖ...)

നൂറ്റൊന്നു വെറ്റിലയും നൂറുതേച്ചിരിക്കുന്നു
മുകില്‍മറക്കുടയുള്ള മൂവന്തി...
അലതുള്ളും പൂങ്കാറ്റില്‍ നടനം പഠിക്കുന്നു
മനയ്‌ക്കലെപ്പറമ്പിലെ ചേമന്തി...

(വൈശാഖ...)

വെള്ളോട്ടുവളയിട്ട വെള്ളിലത്തളിരിന്മേല്‍
ഇളവെയില്‍ ചന്ദനം ചാര്‍ത്തുന്നു...
നിളയുടെ വിരിമാറില്‍ തരളതരംഗങ്ങള്‍
കസവണി മണിക്കച്ച ഞൊറിയുന്നു...

(വൈശാഖ...)

Tuesday, August 25, 2009

നോവല്‍ [ 2005 ] യേശുദാസ്... ചിത്ര








“ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..


ചിത്രം: നോവല്‍ ( 2005 ) ഈസ്റ്റ് കോസ്റ്റ് വിജയന്‍
രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: എം.ജയചന്ദ്രന്‍

പാടിയതു:കെ.ജെ.യേശുദാസ്, സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടകന്നു..
എവിടെയോ പോയ്മറഞ്ഞു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എന്തിനു നീയെന്നെ വിട്ടയച്ചു..
അകലാന്‍ അനുവദിച്ചു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം സഹിച്ചു നീ..
എന്തേ ദൂരെ മാറിയകന്നു നിന്നു..മൌനമായ്..മാറിയകന്നു നിന്നു..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..എല്ലാം അറിഞ്ഞു നീ
എന്തേ..എന്നെ മാടിവിളിച്ചില്ലാ‍..ഒരിക്കലും..അരുതേ എന്നു പറഞ്ഞില്ലാ...
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

അരുതേയെന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അകലാതിരുന്നേനെ..
ഒരുനാളും അകലാതിരുന്നേനെ..
നിന്‍ അരികില്‍ തലചായ്ച്ചുറഞ്ഞിയേനെ..ആ മാറിന്‍ ചൂടെറ്റുണര്‍ന്നേനെ..
ആ ഹൃദയത്തിന്‍ സപ്ന്ദമായ് മാറിയേനെ..
ഞാന്‍ അരുതേ പറഞ്ഞില്ലയെങ്കിലും എന്തേ..അരികില്‍ നീ വന്നില്ലാ..
മടിയില്‍ തലചായ്ച്ചുറങ്ങിയില്ലാ..എന്‍ മാറിന്‍ ചൂടെറ്റുണര്‍ന്നീല്ലാ..
എന്‍ ഹൃദയത്തിന്‍ സപ്ന്ദനമായ് മാറിയില്ലാ..നീ ഒരിക്കലും സപ്ന്ദനമായ് മാറിയില്ലാ..
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴാ പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം..”
സ്വന്തം സ്വപ്‌നമായ് മാറും വിധിയുടെ കളിയരങ്ങല്ലേ ജീവിതം..
അന്നു ഞാന്‍ പാടിയ പാട്ടിന്‍‌റെ പല്ലവി അറിയാതെ ഞാനിന്നോര്‍ത്തു പോയി..
“നിനക്കായ് തോഴി പുനര്‍ജനിക്കാം..ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം.”
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍...

നോട്ടം ( 2005 ) ചിത്ര




“മയങ്ങിപ്പോയി ഞാൻ..രാവിന്‍ പിന്‍ നിലാമഴയില്‍

ചിത്രം: നോട്ടം [2005] ശശി പറവൂര്‍
രചന: കൈതപ്രം
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: കെ എസ് ചിത്ര

മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
രാവിന്‍ പിന്‍ നിലാമഴയില്‍ ഞാന്‍ മയങ്ങി പോയി
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
കളിയണിയറയില്‍ ഞാന്‍ മയങ്ങി പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാന്‍
അഴകിന്‍ മിഴാവായ്‌ തുളുമ്പി പോയി
(മയങ്ങി പോയി)

എന്തെ നീയെന്തെ
മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി
പൊന്നെ ഇന്നെന്നെ
എന്തു നല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി
മുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
(മയങ്ങി പോയി)

ഗ മ പ സ
സ രി നി ധ പ നി
പ ധ മ ഗ സ മ ഗ പാ
ജന്മം ഈ ജന്മം അത്രമേല്‍
നിന്നോടടുത്തു പോയ്‌ ഞാന്‍
ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍
നിന്നോടിണങ്ങി പോയ്‌ ഞാന്‍
അറിയാതെ അറിയാതെ അത്രമേല്‍
പ്രണയാതുരമായി മോഹം
(മയങ്ങി പോയി)

മായാ മയൂരം ( 1993 ) എസ്. ജാനകി...യേശുദാസ്





കൈക്കുടന്ന നിറയെ തിരുമധുരം തരും



ചിത്രം: മായാമയൂരം [ 1993 ] സിബി മലയില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: രഘുകുമാര്‍
പാടിയതു: എസ് ജാനകി

കൈകുടന്ന നിറയെ തിരുമധുരം തരും
കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം (2)


ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
രാത്തിങ്കളായ് നീയുദിക്കേ (2)
കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ (2)
അലിവിന്‍‌റെ കുളിരാര്‍ന്ന ഹരിചന്ദനം
(കൈക്കുടന്ന..)


മിഴിനീര്‍ കുടമുടഞ്ഞൊഴുകിവീഴും
മുള്‍പ്പൂവിലെ മൌനങ്ങളില്‍ (2)
ലയവീണയരുളും ശ്രുതി ചേര്‍ന്നു മുളാം (2)
ഒരു നല്ല മധുരാഗ വരകീര്‍ത്തനം
(കൈക്കുടന്ന..)

വിഷുക്കണി ( 1977 ) യേശുദാസ്

“മലർക്കൊടി പോലെ വര്‍ണ ത്തുടി പോലെ

ചിത്രം: വിഷുക്കണി [ 1977 ] ശശികുമാര്‍
രചന: ശ്രീ കുമാരന്‍ തമ്പി
സംഗീതം: സലില്‍ ചൌധരി

പാടിയതു: യേശുദാസ് , ജാനകി

മലര്‍ക്കൊടി പോലെ വര്‍ണ്ണത്തുടി പോലെ
മയങ്ങൂ നീയെന്‍ മടി മേലേ 92)
അമ്പിളി നിന്നെ പുല്‍കാന്‍ അംബരം പൂകി ഞാന്‍ മേഘമായ്
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീയൊരു പൊന്‍ താരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ് ഉഷസ്സണയുമ്പോള്‍ ( മലര്‍..)


എന്റെ മടിയെന്നും നിന്റെ പൂമഞ്ചം
എന്റെ മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനിയെന്‍ ജീവന്‍ താരാട്ടായൊഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍ മണി പോലെ
മയങ്ങൂ നീയീ ലത മേലേ മയങ്ങൂ നീയെന്‍ മടി മേലേ
ആരിരോ..ആരിരാരാരോ (2)


കാലമറിയാതെ ഞാന്‍ അച്ഛ(മ്മയായ്)നായ്
കഥയറിയാതെ നീ പ്രതിച്ഛായയായ്
നിന്‍ മനമെന്‍ ധനം നിന്‍ സുഖമെന്‍ സുഖം
ഇനിയീ വീണ നിന്‍ രാഗ മണിമാളിക
മധുസ്വരം പോലെ മണിസ്വനം പോലെ
മയങ്ങൂ ഗാനക്കുടം പോലെ മയങ്ങൂ നീയെന്‍ മടി മേലെ..
ആരിരോ..ആരിരോ

വെല്‍കം റ്റു കൊടൈകനാല്‍ [ 1992 ] എം.ജി. ശ്രീകുമാര്‍

“സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ

ചിത്രം: വെല്‍കം റ്റു കൊടൈകനാല്‍ [ 1992 ] അനില്‍ ബാബു
രചന: ബിച്ചു തിരുമല
സംഗീതം: രാജാമണി

പാടിയതു: എം ജി ശ്രീകുമാര്‍

സ്വയം മറന്നുവോ പ്രിയങ്കരങ്ങളെ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍
കാലം നീരാടിയോ

കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളില്‍
മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരം ജീവിതം ( സ്വയം..)

പൂവിന്‍ താളിലൂറും മഞ്ഞു കണമാകുവാന്‍ (2)
മഞ്ഞു നീരിന്റെ വാര്‍ചിന്തു നല്‍കാന്‍ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകില്‍ നാടകം (സ്വയം..)

ശാസ്ത്രം ജയിച്ചു; മനുഷ്യന്‍ തോറ്റു. (1973 ) ജയചന്ദ്രന്‍





“ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്‍പം


ചിത്രം: ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു [ 1978 ] ഏ ബി. രാജ്
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി ദക്ഷിണാമൂര്‍ത്തി

പാടിയതു: പി ജയചന്ദ്രന്‍

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ -
നീയൊരു പ്രണയഗീതകമോ
(ചന്ദനത്തില്‍ )

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ
(ചന്ദനത്തില്‍ )

ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ - പ്രേമനിധിയോ
നീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ
(ചന്ദനത്തില്‍ )

സ്നേഹം: [ 1998 ] യേശുദാസ്





“പേരറിയാത്തൊരു നൊമ്പരത്തെ

ചിത്രം: സ്നേഹം ( 1998 ) ജയരാജ്
രചന: യൂസഫലി കേച്ചേരി
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്

പാടിയതു: യേശുദാസ് കെ ജെ

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു (2)
മണ്ണിൽ വീണുടയുന്ന തേൻ‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)

തങ്കത്തിൻ നിറമുള്ള മായാമരീചിയെ
സങ്കൽപ്പമെന്നുവിളിച്ചു
മുറിവേറ്റുകേഴുന്ന പാഴ്‌മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)

മണിമേഘബാഷ്‌പത്തിൽ ചാലിച്ച വർണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു
മറക്കുവാനാകാത്ത മൌനസം‌ഗീതത്തെ
മാനസമെന്നും വിളിച്ചു (2)
(പേരറിയാത്തൊരു)

നഖക്ഷതങ്ങള്‍ [ 1986 ] യേശുദാസ്

ആരെയും ഭാവഗായകനാക്കും

ചിത്രം: നഖക്ഷതങ്ങള്‍ [ 1986 ] റ്റി. ഹരിഹരന്‍
രചന: ഓ.എന്‍.വി
സംഗീതം: ബോംബെ രവി

പാടിയതു: കെ.ജെ.യേശുദാസ്

ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ
നമ്ര ശീര്‍ഷരായ് നില്പൂ നിന്മുന്നില്‍
കമ്ര നക്ഷത്ര കന്യകള്‍ (ആരെയും ഭാവഗായകനാക്കും )


കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടില്‍ മൂളുന്ന തെന്നലും
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം ഈ പ്രപഞ്ച ഹൃദയ വീണയില്‍
(ആരെയും ഭാവഗായകനാക്കും )

നിന്‍റെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
മൂടി വച്ച നിഗൂഢഭാവങ്ങള്‍ പൂക്കളായ് ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയില്‍
(ആരെയും ഭാവഗായകനാക്കും )

ജാതകം ( 1989 ) യേശുദാസ് )

“പുളിയിലകരയോലും പുടവ ചുറ്റി...


ചിത്രം: ജാതകം[ 1989 ] സുരേഷ് ഉണ്ണിത്താന്‍
രചന: ഒ.എന്‍.വി.കുറുപ്പ് [? സോമശേഖരന്‍]
സംഗീതം: ജോണ്‍സണ്‍

പാടിയതു: കെ.ജെ.യേശുദാസ്

പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദനതൊടുകുറി ചാര്‍ത്തി…
നാഗഭണത്തിരുമുടിയില്‍
പത്മരാഗമനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണസന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)

മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ‍ൂ‍ൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)

സുകൃതം [ 1994 [ ചിത്ര

“ജന്മാന്തര സ്നേഹ ബന്ധങ്ങളേ

ചിത്രം: സുകൃതം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: രവി ബോംബേ

പാടിയതു: ചിത്ര

ബന്ധങ്ങളേ ആ..സ്നേഹ ബന്ധങ്ങളേ ആ..ആ..ആ.

ജന്മാന്തര സ്നേഹ ബന്ധങ്ങളേ
ബന്ധുര മാനസ ബന്ധങ്ങളേ
പിന്തുടര്‍ന്നെത്തും അനന്തമാമഞ്ജാത
കാന്ത തരംഗങ്ങളേ (ജന്മാന്തര..)



കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും
കണ്ടുമുട്ടാനായ് കൊതിച്ചും (2)
പാന്ഥര്‍ പെരുവഴിയമ്പലം തേടുന്ന
കാന്ത പഥികര്‍ നമ്മള്‍
നമ്മളനാഥ ജന്മങ്ങള്‍ ആ .....(ജന്മാന്തര..)

എത്ര പവിത്രം നാം പങ്കു വെക്കും
വെറും വ്യര്‍ഥമാം സ്വപ്നങ്ങള്‍ പോലും (2)
അന്തരംഗത്തിന്‍ സുഗന്ധത്തിനാല്‍
നമ്മള്‍ തമ്മില്‍ തിരിച്ചറിയുന്നൂ
കേവലര്‍ കേവലര്‍ നമ്മള്‍ ...[ ജന്മാന്തര }

സുകൃതം [[1994 [ യേശുദാസ് / ചിത്ര

“കടലിന്നഗാധമാം നീലിമയില്‍

ചിത്രം: സുകൃതം ( 1994 ) ഹരികുമാര്‍
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി

പാടിയതു: യേശുദാസ് / ചിത്ര


കടലിന്നഗാധമാം നീലിമയില്‍(3)
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ
കടലിന്നഗാധമാം നീലിമയില്‍
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിര്‍ ചിന്നും മുത്തു പോലെ പവിഴം പോലെ (കടലിന്ന...)

നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഡമാം രാഗത്തിന്‍
ചെമ്മണി മാണിക്യം (2)
എന്റെ മനസ്സിന്നഗാധ ഹൃദത്തിലുണ്ടി-
ന്നതെടുത്തു കൊള്‍ക ആ...........(കടലിന്ന....)

നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ
ഹൃത്തടം വേദിയാക്കൂ (2)
എന്നന്തരംഗ നികുഞ്ജത്തിലേതോ
ഗന്ധര്‍വന്‍ പാടാന്‍ വന്നൂ ആ‍......(കടലിന്ന..)

Monday, August 24, 2009

നുരയും പതയും ( 1977) യേശുദാസ്

“ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല


ചിത്രം: നുരയും പതയും [ 1977 ] ജെ.ഡി. തോട്ടാന്‍
രചന: പി ഭാസ്കരൻ
സംഗീതം: ദേവരാജൻ

പാടിയതു: യേശുദാസ്

ഉറക്കത്തിൽ ചുംബിച്ചത് ഞാനല്ല
ഉദയ ചന്ദ്രികാ കിരണം
കവിളത്തു കൊണ്ടതെൻ നഖമല്ലാ
കാമദേവന്റെ പുഷ്പശരം

വാരിപ്പുണർന്നു നിന്നെ കോരിത്തരിപ്പിച്ചത്
വാരിളം പൂങ്കാറ്റായിരിക്കാം
രോമഹർഷത്താൽ നിന്നെ മൂടിച്ചത്
ഹേമന്തയാമിനിയായിരിക്കാം
(ഉറക്കത്തിൽ..)

ഞാനൊരു സ്വപ്നമായ് കാമിനീ നിന്നുടെ
മാനസകഞ്ചുകത്തിലോളിച്ചിരിക്കും
ഓരോ ഹൃദയസ്പന്ദനം കൊണ്ടും നിൻ
ആരാധനയുടെ മണി മുഴക്കും
(ഉറക്കത്തിൽ..)

നീലഗിരി ( 1991 ) ചിത്ര

“തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ


ചിത്രം: നീലഗിരി (1991 ) ഐ.വി ശശി
രചന: മരഗത മണി
സംഗീതം: രവീന്ദ്രന്‍

പാടിയതു: ചിത്ര

തുമ്പീ നിന്‍ മോഹം പൂവണിഞ്ഞുവോ
ചുണ്ടില്‍ നിന്‍ രാഗം തേന്‍ പകര്‍ന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടില്‍...)


ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയില്‍
ഏതോ കൈവിരല്‍ കരിമഷിയെഴുതുന്നു കണ്ണിമയില്‍
മനസ്സിലെ പരിമളം പുതുമയാര്‍ന്ന പൂക്കളില്‍
നിറയുമീ നിമിഷമേ വരിക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)

ദൂരെ പൊന്‍ മുകില്‍ വരമഞ്ഞളണിയുന്ന വന്‍ മലയില്‍
ഏതോ തെന്നലില്‍ ശ്രുതിലയമൊഴുകുന്ന മര്‍മ്മരങ്ങള്‍
കതിരിടും കനവുകള്‍ പുളകമാര്‍ന്ന വേളയില്‍
അലിയുമീ നിമിഷമേ വരുക നീ തേന്‍ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)

ഹല്ലൊ! മൈ ഡിയര്‍ റോങ്ങ് നംബര്‍ ( 1986) യേശുദാസ് / ചിത്ര

“നീ എന്‍ കിനാവോ പൂവോ നിലാവോ

ചിത്രം: ഹലോ മൈഡിയര്‍ റോംങ്ങ് നമ്പര്‍[1986 ] പ്രിയദര്‍ശന്‍
രചന: എസ് രമേശന്‍ നായര്‍
സംഗീതം: രഘു കുമാര്‍

പാടിയത്: യേശുദാസ് കെ ജെ,ചിത്ര കെ എസ്

ഹല്ലോ...ഈസ് ഇറ്റ് 66557?

യെസ്..

മെ അയ് സ്പീക് ടു മിസ്സ് സുനിത മേനോന്‍..?

നോ...ഇറ്റ്സ് റോംങ്ങ് നമ്പര്‍..!



നീ എന്‍ കിനാവോ..പൂവോ നിലാവോ...
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ...
നീ എന്‍ കിനാവോ..പൂവോ നിലാവോ...
രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ...
നീ എന്‍ മധുമതി മലര്‍മിഴി മധുകണമുതിരും..
രതിലയ സുഖമായ് അമൃതിനും കുളിരായ്..
അഴകിനുമഴകായ് ചിറകിനും ചിറകായ്..
ചിരിയൊളി ഉയിരായ് വാ....
[നീ എന്‍ കിനാവോ..]



നീ എന്‍ ഗാനങ്ങളില്‍..നെഞ്ചിന്‍ താളങ്ങളില്‍..
കാണും സ്വപ്‌നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ...
നീ എന്‍ ഗാനങ്ങളില്‍..നെഞ്ചിന്‍ താളങ്ങളില്‍..
കാണും സ്വപ്‌നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ...
നീ എന്‍ കനവിനു നിറമായ്..മലരിനു മണമായ്..
കരളിനു സുഖമായ്..കലയുടെ തീരമായ്..
മിഴിയുടെ തണലായ്..മൊഴിയുടെ കുളിരായ്..
കവിതകള്‍ പാടാന്‍ വാ..
[നീ എന്‍ കിനാവോ..]



നീ എന്‍ കണ്ണിരില്‍..കറ്റിന്‍ താരാട്ടിലും...
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ...
നീ എന്‍ കണ്ണിരില്‍..കറ്റിന്‍ താരാട്ടിലും...
കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ...
നീ എന്‍ പുലരിയില്‍ ഉദയം..തിരകളില്‍ അമൃതം..
മൊഴികളില്‍ മധുരം..മിഴികളില്‍ നീലം..
കുളിരിനു കുളിരായ്..കുയിലിനു സ്വരമായ്...
കിളിമൊഴി കളമൊഴി വാ...
[നീ എന്‍ കിനാവോ..]

ഫോട്ടൊഗ്രാഫര്‍‍. ( 2006 ). മഞ്ജരി






“എന്തേ കണ്ണനു കറുപ്പു നിറം

ചിത്രം: ഫോട്ടോഗ്രാഫര്‍ ( 2006 ) രഞ്ചന്‍ പ്രമോദ്
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍

പാടിയതു: മഞ്ജരി

എന്തേ കണ്ണനു കറുപ്പുനിറം
എന്തേ... കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ...
കാളിയനെ കൊന്നതിനാലോ...
ശ്യാമരാധേ ചൊല്ലുനിന്‍
ചുടുചുംബനമേറ്റതിനാലോ...
എന്തേ കണ്ണനു കറുപ്പുനിറം

രാധയപ്പോള്‍ മറുപടിയോതി
ഗോവർദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോള്‍
കരിമുകില്‍ പുണര്‍ന്നുവെന്ന്.
രാധയപ്പോള്‍ മറുപടിയോതി
ഗോവര്‍ദ്ധനം പണ്ടു തൃക്കൈയിലേന്തുമ്പോള്‍
കരിമുകില്‍ പുണർന്നുവെന്ന്.

പതിനാറായിരം കാമുകിമാരുടെ
പതിനാറായിരം കാമുകിമാരുടെ
അനുരാഗ കുശുമ്പുകൊണ്ടെന്ന്
അനുരാഗ കുശുമ്പുകൊണ്ടെന്ന്...
(എന്തേ കണ്ണനിത്ര കറുപ്പുനിറം)


ഗുരുവായൂര്‍ കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യകരിപുരണ്ടെന്ന്.

ഗുരുവായൂര്‍ കണ്ണന്‍ മറുവാക്കിലോതി
കുറൂരമ്മ പണ്ടെന്നെ കലത്തിലടച്ചപ്പോള്‍
വാത്സല്യകരിപുരണ്ടെന്ന്.
എന്നാലുമെന്നാലുമെന്‍റെ നിറത്തിന്
ആയിരമഴകുണ്ടെന്ന്...
ആയിരമഴകുണ്ടെന്ന്...
(എന്തേ കണ്ണനു കറുപ്പുനിറം)


ഇവിടെ



ഇവിടെ