
യമുനയും സരയുവും പുണരുമീ സംഗമം
ചിത്രം: അമൃതം [ 2004 ] സിബി മലയില്‍
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: ജി വേണുഗോപാൽ
യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയാൽ കുളിരുമീ സംഗമം
പാടുവാൻ ആയിരം ജന്മമായ് തേടി നാം [യമുനയും]
കതിർ മണികൾ വീഴാതേ തളിരിലകളാടാതേ
പൂന്തെന്നലേ മെല്ലെ വരൂ.....
വയലതിരിൽ വീഴാതെ കായ് കനികൾ നോവാതേ
മലരിതളേ പുഞ്ചിരിക്കൂ..
ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ സ്നേഹോദയം
[യമുനയും ]
പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ
തെങ്കനവേ താഴെ വരൂ..
പിന്നിലാവിൽ മായാതെ പൊൻവെയിലിൽ വാടാതേ
നൂറഴകീ കൂടെ വരൂ..
ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ
[യമുനയും]
ഇവിടെ
വിഡിയോ
No comments:
Post a Comment