Powered By Blogger
Showing posts with label അമൃതം 2004 വേണുഗോപാല്‍ യമുനയും സരയുവും പുണരുമീ സംഗമം. Show all posts
Showing posts with label അമൃതം 2004 വേണുഗോപാല്‍ യമുനയും സരയുവും പുണരുമീ സംഗമം. Show all posts

Saturday, December 12, 2009

അമൃതം [ 2004 ] വേണുഗോപാല്‍





യമുനയും സരയുവും പുണരുമീ സംഗമം

ചിത്രം: അമൃതം [ 2004 ] സിബി മലയില്‍
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ

പാടിയതു: ജി വേണുഗോപാൽ



യമുനയും സരയുവും പുണരുമീ സംഗമം
അലയിടും നന്മയാൽ കുളിരുമീ സംഗമം
പാടുവാൻ ആയിരം ജന്മമായ് തേടി നാം [യമുനയും]

കതിർ മണികൾ വീഴാതേ തളിരിലകളാടാതേ
പൂന്തെന്നലേ മെല്ലെ വരൂ.....
വയലതിരിൽ വീഴാതെ കായ് കനികൾ നോവാതേ
മലരിതളേ പുഞ്ചിരിക്കൂ..
ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ സ്നേഹോദയം
[യമുനയും ]

പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ
തെങ്കനവേ താഴെ വരൂ..
പിന്നിലാവിൽ മായാതെ പൊൻ‌വെയിലിൽ വാടാതേ
നൂറഴകീ കൂടെ വരൂ..
ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ
[യമുനയും]


ഇവിടെ


വിഡിയോ