
മാറോടണച്ചു ഞാൻ ഉറക്കിയിട്ടും
ചിത്രം: കാട്ടുകുരങ്ങ് [ 1969 ] പി.ഭാസ്കരന്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജൻ
പാടിയതു: പി സുശീല
മാറോടണച്ചു ഞാൻ ഉറക്കിയിട്ടും എന്റെ മാനസവ്യാമോഹമുണരുന്നൂ
ഏതോ കാമുകന്റെ നുശ്വാസം കേട്ടുണരും
ഏഴിലം പാലപൂവെന്ന പോലെ ഇന്ന്.. (മാറോടണച്ചു ..)
അടക്കുവാൻ നോക്കി ഞാനെന്റെ ഹൃദയവിപഞ്ചികയിൽ
അടിക്കടി തുളുമ്പുമീ പ്രണയഗാനം
ഒരു മുല്ലപ്പൂമൊട്ടിൽ ഒതുക്കുന്നതെങ്ങനെയീ
ഒടുങ്ങാത്ത വസന്തത്തിൻ മധുര ഗന്ധം ഇന്ന് ..(മാറോടണച്ചു ..)
താരകൾ കണ്ണിറുക്കി ചിരിച്ചാൽ ചിരിക്കട്ടെ
താമര തൻ തപസ്സിനെ കളിയാക്കട്ടെ
മാനവന്റെ വേദനയ്ക്കും മധുരക്കിനാവുകൾക്കും
മാനവന്റെ നാട്ടിലിന്നും വിലയില്ലല്ലോ.. ഇന്ന് (മാറോടണച്ചു ..)
No comments:
Post a Comment