
ബാബുരാജ്
ചുംബിക്കാനൊരു...
ചിത്രം: വിവാഹം സ്വർഗ്ഗത്തിൽ [ 1970 ] ജെ.ഡി. തോട്ടാന്‍
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: എസ് ജാനകി
ചുംബിക്കാനൊരു ശലഭമുണ്ടെങ്കിലേ
യൌവ്വനം സുരഭിലമാകൂ പൂവിന്
യൌവ്വനം സുരഭിലമാകൂ
സ്നേഹിക്കാനൊരു പുരുഷനുണ്ടെങ്കിലേ
സ്ത്രീ ദേവതയാകൂ
ഗാനഗന്ധർവൻ കണ്ടെത്തിയാലേ
മൌനം നാദമാകൂ(2)
വെള്ളിനൂൽത്തിരിയിട്ടു കൊളുത്തിയാലേ
വെളിച്ചം വിളക്കിൽ വിടരൂ (ചുംബിക്കാനൊരു....)
ശിൽപ്പിമിനുക്കിയ ചുവരുണ്ടെങ്കിലേ
സ്വപ്നം ചിത്രമാകൂ -ദിവാ
സ്വപ്നം ചിത്രമാകൂ
ആലിംഗനങ്ങളിൽ ഉറങ്ങിയാലേ
ആത്മനിർവൃതിയിലുണരൂ (ചുംബിക്കാനൊരു....)
ഇവിടെ
No comments:
Post a Comment