
എസ്. രമേശന്‍ നായര്‍
പൂമുഖവാതിൽക്കൽ...
ചിത്രം: രാക്കുയിലിൻ രാഗസദസ്സിൽ [ 1986 ] പ്രിയദര്‍ശന്‍
രചന: എസ് രമേശൻ നായർ
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു യേശുദാസ്
പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ(പൂമുഖ)
ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ(ദുഃഖത്തിന്‍)
(പൂമുഖവാതില്‍ക്കല്‍)
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്രവിളക്കാണു ഭാര്യ(എത്ര)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്‍
അന്നദാനേശ്വരി ഭാര്യ(എണ്ണിയാല്‍)
(പൂമുഖാതില്‍ക്കല്‍)
ഭൂമിയെക്കാളും ക്ഷമയുള്ള
സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ(ഭൂമിയെക്കാളും)
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ
ചന്ദനം ചാര്‍ത്തുന്നു ഭാര്യ(മന്ദസ്മിതങ്ങളാല്‍)
(പൂമുഖവാതില്‍ക്കല്‍)
കണ്ണുനീര്‍തുള്ളിയില്‍ മഴവില്ല് തീര്‍ക്കുന്ന
സ്വര്‍ണപ്രഭാമയി ഭാര്യ(കണ്ണുനീര്‍തുള്ളിയില്‍ )
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ
(കാര്യത്തില്‍)
(പൂമുഖവാതില്‍ക്കല്‍)
ഇവിടെ
വിഡിയോ 1
വിഡിയോ2
No comments:
Post a Comment