
ചന്ദനമുകിലേ ചന്ദനമുകിലേ
ചിത്രം: വെള്ളി നക്ഷത്രം [ 2004 ] വിനയന്‍
രചന: എസ് രമേശൻ നായർ
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: കെ എസ് ചിത്ര
ചന്ദനമുകിലേ ചന്ദനമുകിലേ
കണ്ണനെ നീ കണ്ടോ ആ
കുഴൽ വിളി നീ കേട്ടോ
ഞാനൊരു പാവം ഗോപികയല്ലേ
മോഹിച്ചു പോയില്ലേ ഞാൻ മോഹിച്ചു പോയില്ലേ (ചന്ദന...)
ഓരോ ജന്മം അറിയാതെൻ നെഞ്ചിലവൻ
തോരാത്ത പാൽമഴയായ്
ഓരോ രാവു പൊതിയുമ്പോൾ എന്നിലവൻ
പൂമൂടും മധുചന്ദ്രനായ്
എവിടെ എവിടെ പറയൂ മുകിലേ
എന്നാത്മാവ് തേടുന്ന കണ്ണൻ (ചന്ദന...)
നീലതാമരകൾ എല്ലാം മാമിഴികൾ
കായാമ്പൂ മെയ്യഴകായ്
മാനം പൂത്ത മഴ നാളിൽ നമ്മളതിൽ
തൂവെള്ളി താരകളായ്
എവിടെ എവിടേ പറയൂ മുകിലേ
എൻ ജീവന്റെ കാർമുകിൽ വർണ്ണൻ (ചന്ദന...)
ഇവിടെ2
വിഡിയോ
No comments:
Post a Comment