
രാക്കുയിലിൻ രാജസദസ്സിൽ
ചിത്രം: കാലചക്രം [ 1973]എന്‍. നാരായണന്‍
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
രാക്കുയിലിൻ രാജസദസ്സിൽ
രാഗമാലികാമാധുരി
രാഗിണിയെൻ മാനസ്സത്തിൽ
രാഗവേദനാ മഞ്ജരി (രാക്കുയിലിൻ..)
വെള്ളിമണിത്തിരയിളകീ
തുള്ളിയോടും കാറ്റിടറി
പഞ്ചാരമണൽത്തറയിൽ
പൗർണ്ണമി തൻ പാലൊഴുകീ (വെള്ളി..)
ജീവന്റെ ജീവനിലെ
ജലതരംഗവീചികളിൽ പ്രേമമയീ
പ്രേമമയീ നിന്നോർമ്മ തൻ
തോണികൾ നിരന്നൊഴുകീ (രാക്കുയിലിൻ..)
മുല്ല പൂത്ത മണമിയലും
മുത്തുമണിച്ചന്ദ്രികയിൽ
നിൻ കൊലുസ്സിൻ കിങ്ങിണികൾ
ഇന്നെന്തേ കിലുങ്ങിയില്ല (മുല്ല..)
ഗാനത്തിൻ ഗാനത്തിലെ
ലയസുഗന്ധധാരകളിൽ
സ്നേഹമയീ സ്നേഹമയീ നിന്നോർമ്മ തൻ
രാഗങ്ങൾ പടർന്നൊഴുകീ (രാക്കുയിലിൻ..)
വിഡിയോ
No comments:
Post a Comment