
അമ്മേ നീയൊരു ... & തെച്ചിയും ചെമ്പരതിയും നല്ല തൃത്താവും...
ചിത്രം: മിഴികള്‍ സാക്ഷി {2008] അശോക് ആര്‍. നാഥ്
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: കെ ജെ യേശുദാസ്
അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
കാരഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണ്ണനും
കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും (2)
വന്‍ മരുഭൂവിലെ ധര്‍മ പ്രവാചകനും
ജന്മം നല്‍കിയ സുകൃതി നീ (2)
അമ്മേ നീയൊരു ദേവാലയം
കുന്തിയും നീയേ ഗാന്ധാരിയും നീയേ
നൊന്തു പെറ്റവരുടെ ദു:ഖം നീ (2)
അങ്കത്തില്‍ ജയിച്ചവരും അന്ത്യം വരിച്ചവരും
അമ്മക്കൊരുപോലൊരു പോലെ (2)
രക്തസാക്ഷിയായ് തീര്‍ന്നൊരുണ്ണിക്കൊരു പിടി
വറ്റുമായ് നീയിന്നും കാത്തിരിപ്പൂ (2)
നെഞ്ചിലെ നൊമ്പര ജ്വാലകളായ് സ്നേഹ ബന്ധുരേ
നീ നിന്നെരിയുന്നു (2)
അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
ദേവാലയം അമ്മേ..
ഇവിടെ KJY
തെച്ചിയും ചെമ്പരത്തിയും...
ചിത്രം: മിഴികള്‍ സാക്ഷി
പാടിയതു: ചിത്ര
തെച്ചിയും ചെമ്പരതിയും നല്ല തൃത്താവും ചാര്‍ത്തും പൈതലേ
നെറ്റിയില്‍ കുളിര്‍ചന്ദന നിലാ പൊട്ടു കുത്തിയ പൈതലേ
മഞ്ഞപ്പട്ടു ചുറ്റിയ പൈതലേ
കണ്‍ തുറന്നു ഞാന്‍ എന്നുമാദ്യം എന്‍ കണ്മണീ നിന്നെ കാണണം
കാണണം കണി കാണണം
കൊഞ്ചിയും കുഴഞ്ഞാടിയും എന്റ്റെ നെഞ്ചില്‍ നീ കളിയാടണം (2)
പിഞ്ചുകാലടി പിച്ച വയ്പതും കണ്ടെന്‍ കണ്ണു കുളിര്‍ക്കണം (2)
കണ്ടു സന്തോഷാശ്രു പൊഴിക്കണം (ചെത്തിയും..)
ഉള്ളിലെ പൊന്നുറിയില്‍ ഞാന്‍ എന്റെ ഉണ്ണിക്കായ് കാത്തു വെച്ചീടും (2)
നല്ല തൂവെണ്ണ പാലും പാല്‍ച്ചോറും മെല്ലെ നീ വന്നെടുക്കണം (2)
തോഴരെല്ലാര്‍ക്കും പങ്കു വെയ്ക്കണം (ചെത്തിയും..)
ഇവിടേ
No comments:
Post a Comment