Powered By Blogger

Sunday, December 13, 2009

പാസഞ്ചർ [2009] വിനീത് ശ്രീനിവാസന്‍



ഓർമ്മത്തിരിവിൽ കണ്ടു മറന്നൊരു

ചിത്രം: പാസഞ്ചർ [2009 ] രന്‍ജിത് ശങ്കര്‍
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍‍

പാടിയതു: വിനീത് ശ്രീനിവാസൻ


ഓർമ്മത്തിരിവിൽ കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു..
നേരിൽ കാണ്മത് നേരിൻ നിറവായ്
എഴുതി നാൾവഴി നിറഞ്ഞു

ജന്മപുണ്യം പകർന്നു പോകുന്ന ധന്യമാം മാത്രയിൽ
പൂവിറുക്കാതെ പൂവു ചൂടുന്ന നന്മയാൽ മാനസം
കുളിരു നെയ്തു ചേർക്കുന്ന തെന്നലരിയ
വിരൽ തഴുകി ഇന്നെന്റെ പ്രാണനിൽ
പഴയ ഓർമ്മത്തിരിവിൽ കണ്ടു മറന്നൊരു
മുഖമായ് എങ്ങോ മറഞ്ഞു...
നേരിൽ കാണ്മത് നേരിൻ നിറവായ്
എഴുതി നാൾവഴി നിറഞ്ഞു...

പഥികർ നമ്മൾ പലവഴി വന്നീ പടവിലൊന്നായവർ
കനിവിൻ ദീപനാളം കണ്ണിൽ കരുതി മിന്നായവർ (2)
ഉയിരിനുമൊടുവിൽ ഋതിയുടെ മൊഴിയായ്
ഒരു ചിറകടിയായ് തുടി തുടി കൊള്ളും
മഴയുടെ നടുവിൽ പടരുവതൊരു ദ്രുതതാളം (ഓർമ്മ...)

പുലരും മണ്ണിൽ പലനാളൊടുവിൽ നിന്റെ മാത്രം ദിനം
സഹജർ നിന്റെ വഴികളിലൊന്നായ്
വിജയമോതും ദിനം(2)
ഉയിരിനുമൊടുവിൽ ഋതിയുടെ മൊഴിയായ്
ഒരു ചിറകടിയായ് തുടി തുടി കൊള്ളും
മഴയുടെ നടുവിൽ പടരുവതൊരു ദ്രുതതാളം (ഓർമ്മ...)



ഇവിടെ


വിഡിയോ

No comments: