Powered By Blogger

Saturday, December 19, 2009

രാജശിൽ‌പ്പി [1992] ചിത്ര




അമ്പിളിക്കല ചൂടും

ചിത്രം: രാജശില്പി [ 1992 ] ആർ.സുകുമാരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ എസ് ചിത്ര




ഓം ഓം ഓം......

രാഗം : ധന്യാസി

അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ (2)
പ്രണവമുഖരിതമാമീ പ്രകൃതിയിൽ പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിൻ ഇതളിൽ ഹരനുടെ തിരുമിഴി തഴുകുകില്ലേ
അമ്പിളിക്കല ചൂടും നിൻ തിരുജടയിലീ തുമ്പമലരിനും ഇടമില്ലേ

രാഗം : കല്യാണവസന്തം

ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കർണ്ണികാരം സ്വർണ്ണശോഭം
പൂജാമന്ത്രം പോലെ നീളെ കൂഹൂനിദനമുയർന്നൂ
മദകരങ്ങൾ കിളിഗണങ്ങൾ അടവിതൻ ഹൃദയരാഗമരുവി പാടി
കളകളം ആദിവിഭാതശ്രീപോലെ മുന്നിലാരോ

രാഗം : കുന്തളവരാളി

കാടും മേടും ഊഴിവാനങ്ങളും അരിയൊരു പൂപ്പന്തലാകുന്നുവോ (2)
ശൈലകന്യയകതാർ കവർന്നു ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടുഭസ്മമായ് രതിഹൃദയമുരുകവേ
ഉയർന്നൂ കേളീതാളം ഉഡുനിര ഉണർന്നൂ ധൂളീപടലമുയരവേ


ഇവിടെ


വിഡിയോ

രാജശിൽ‌പ്പി [1992] യേശുദാസ്




പൊയ്കയിൽ കുളിർ പൊയ്കയിൽ


ചിത്രം: രാജശില്പി [ 1992 ] ആർ‍ സുകുമാരൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്



ആ..ആ..ആ..ആ..ആ..ആ..ആ

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം
പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം

പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൌരഭം
പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം
വെൺനുര മെയ്യിൽ ചന്ദനച്ചാർത്താ‍യ്
നീ ദേവനന്ദിനി ഈ തീരഭൂമിയിൽ
തേരേറി വന്നുവോ തേടുന്നതാരെ നീ

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം

സ്നാനകേളീ ലോലയായ് നീ താണുയർഞ്ഞു നീന്തവേ
കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ
കൽപ്പടവേറി നിൽപ്പതെന്തേ നീ
നീയേതു ശിൽപ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യ ദേവത

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം
പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം

പൊയ്കയിൽ കുളിർ പൊയ്കയിൽ
പൊൻവെയിൽ നീരാടും നേരം...


ഇവിടെ




വിഡിയോ

ആർദ്രഗീതങ്ങൾ യേശുദാസ്






ജന്മസാഗരസീമയിൽ നിന്നെയും തേടി

ആൽബം: ആർദ്രഗീതങ്ങൾ
രചന: കെ ജയകുമാർ
സംഗീതം: ജെറി അമൽദേവ്
പാടിയതു: കെ ജെ യേശുദാസ് & സുജാത


ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

ഇന്ദുകാന്തമലിഞ്ഞിടും നിന്റെ മന്ദഹാസ നിലാവിലും
താഴം‌പൂവു പോൽ എൻ മനം താഴെ നിന്നു വിമൂകമായ്
താഴെ നിന്നു വിമൂകമായ്
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ

പണ്ടൊരാതിര രാത്രിയിൽ പൂത്ത പാരിജാതവും കൊണ്ടു ഞാൻ
വന്നു നിൻ മോഹ ജാലകങ്ങളിൽ സോമലേഖയുമൊത്തു ഞാൻ
സോമലേഖയുമൊത്തു ഞാൻ
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ


പ്രേമസാരംഗി മീട്ടി നീ എന്റെ പ്രാണനിൽ ശ്രുതി ചേർക്കുമോ
എന്റെ വാനിലും നിന്റെ സംഗീത രാജ ഹംസങ്ങൾ പോരുമോ
രാജ ഹംസങ്ങൾ പോരുമോ
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത സം‌ക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ


ഇവിടെ

നീലക്കടമ്പു 1985 യേശുദാസ്,





നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

ചിത്രം: നീലക്കടമ്പ്
രചന: കെ ജയകുമാർ
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്





നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍....


ഇവിടെ

അമ്മകിളിക്കൂടു [ 2003 ]വിജായ് യേശുദാസ് & രാധിക തിലക്





എന്തിനീ പാട്ടിനു മധുരം


ചിത്രം:: അമ്മക്കിളിക്കൂട് [2003 ] പത്മകുമാർ
രചന:: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ
പാടിയതു: വിജയ് യേശുദാസ് & രാധികാ തിലക്



എന്തിനീ പാട്ടിനു മധുരം
ഒന്നു കേൾക്കാൻ നീ വരില്ലെങ്കിൽ
കേൾക്കാൻ നീ വരില്ലെങ്കിൽ
എന്തിനീ പുഴയുടെ പ്രണയം
വാരിപ്പുണരാൻ തീരമില്ലെങ്കിൽ
പുണരാൻ തീരമില്ലെങ്കിൽ
എന്തിനു വെണ്ണിലാത്തോണി
നീ കൂടെയില്ലാത്ത രാവിൽ
മയിലായ് നീ ഇല്ലെങ്കിൽ
മാരിവില്ലെന്തിനു മാനത്തു പൂക്കണം

(എന്തിനീ)

വനമുരളിക നിന്നെത്തേടീ (2)
സ്വപ്‌നമുണരുന്ന യുഗസന്ധ്യ തേടി
മലരേ‍ മൊഴിയൂ‍ കുളിരേ പറയൂ
ചിരിച്ചെന്നെ മയക്കുന്നൊരഴകെവിടെ

(എന്തിനീ)

സ്വരഹൃദയം തംബുരു മീട്ടീ (2)
കാറ്റിലൊഴുകുന്നു മൃദുവേണുഗാനം
ഇലകൾ മറയും കിളിതൻ മൊഴിയിൽ
പ്രണയമൊരനുപമ ലയലഹരി

(എന്തിനീ)





ഇവിടെ

തരംഗിണി ആൽബം യേശുദാസ്



അതിമനോഹരം ആദ്യത്തെ ചുംബനം

ആൽബം:: ഉത്സവഗാനങ്ങൾ (തരംഗിണി ) - വോളിയം 3
രചന: ശ്രീകുമാരൻ തമ്പി
സംഗീതം രവീന്ദ്രൻ

പാടിയതു: കെ ജെ യേശുദാസ്



അതിമനോഹരം ആദ്യത്തെ ചുംബനം
അതിമനോഹരം ആത്മഹർഷോത്സവം
മദനസൗഗന്ധികങ്ങളാമാശകൾ
മധുരമുണ്ണും മരന്ദ വർഷോത്സവം (അതിമനോഹരം..)

അലകൾ ചുംബിച്ചും ആലിംഗനം ചെയ്തും
അണിച്ചിലങ്കയായ് തീരത്തു തല്ലിയും
ഒഴുകുമാ കാട്ടുകല്ലോലിനിയുടെ
കരയിൽ സംഗീതം പൂക്കളായ് മാറവേ
ചെറിയ കോളാമ്പിപ്പൂവുകൾ കണ്ടു നീ
വെറുതെ നിൻ ചൊടിപ്പൊന്നിതൾ നീട്ടവേ
കുസൃതി കാണിച്ചു പോയി ഞാൻ കാറ്റു പോൽ
കുറുമൊഴികൾ ചിരിച്ചു കൊഴിഞ്ഞു പോയ് (അതിമനോഹരം..)

ഇലയെ നോവിച്ചും ഈറൻ ഉടുപ്പിച്ചും
കരിയിലകൾ മൃദംഗങ്ങളാക്കിയും
അലയുമീ കാട്ടുതെന്നലിൻ സാഗര
ത്തിരകളിൽ പ്രേമഗീതം തുളുമ്പവേ
ഇടയും ഓമനച്ചില്ലയുടക്കി നിൻ
കസവുചേലയുലഞ്ഞു വീണീടവേ
കുസൃതി കാണിച്ചു പോയി ഞാൻ വണ്ടു പോൽ
കുവലയങ്ങളും കോരിത്തരിച്ചു പോയി (അതിമനോഹരം..)

മഴ [ 2000 ] ആശാ മേനോൻ




ആരാദ്യം പറയും ആരാദ്യം പറയും


ചിത്രം: മഴ [ 2000 ] ലെനിൻ രാജേന്ദ്രൻ
രചന: ഒ വി ഉഷ
സംഗീതം: രവീന്ദ്രൻ

പാടിയതു: : ആശാ മേനോൻ




ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ

എരിയും മുൻപേ പിരിയും മുൻപേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ

അഗ്നി കുടിച്ചു മയങ്ങിയ ജീവൻ
പാടുകയാണെന്റെ വിളക്കേ
എരിയുന്നൂ നീയും ഞാനും
എരിയുന്നൂ നീയും ഞാനും






ഇവിടെ


വിഡിയോ

ധ്രുവസംഗമം [ 1981 ] ലതിക

അധരം പകരും മധുരം

ചിത്രം:: ധ്രുവസംഗമം [ 1981 ] ശശികുമാർ
രചന:: സത്യൻ അന്തിക്കാട്
സംഗെതം:: രവീന്ദ്രൻ

പാടിയതു: ലതിക


അധരം പകരും മധുരം നുകരാൻ
ഇനിയും വരുമോ മധുപൻ.....
താരുണ്യമേ എൻ മേനിയിൽ താളങ്ങളാകൂ
ആനന്ദമേ ഈ ജീവിതം ആസ്വാദ്യമാക്കൂ

(അധരം...)

ആത്‌മാവിൽ അനുദിനമനുദിനം മൃദുലസ്വരം
മോഹത്തിൻ അഭിനവ രതിലയ മധുരരസം
ലാവണ്യത്തരളിത‍ മധുമയലഹരി തരും
ആലസ്യം നിറുകയിൽ നവമൊരു സുഖം പകരും
ആമോദം കരളിൽ വിടരുമെൻ രാഗങ്ങൾ
പ്രിയനെത്തേടും നേരം....

(അധരം...)

സായൂജ്യം നുരയുമീ മിഴികളിൽ മദനരസം
ഉല്ലാസം ചൊരിയുമീ‍ ചൊടികളിൽ മധുചഷകം
സല്ലാപം പകരുമെൻ വഴികളിൽ അമൃതരസം
സന്താപം മറവിയിലൊഴുകുമീ സുഖനിമിഷം
എൻ മോഹം ഇണയെ തിരയുമീ സായാഹ്നം
പുതിയ സ്വർഗ്ഗം തീർക്കും....

(അധരം...)

കണ്ണെഴുതി പൊട്ടും തൊട്ടു [ 1999 ] മോഹൻലാൽ & ചിത്ര








കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടു


ചിത്രം: കണ്ണെഴുതി പൊട്ടും തൊട്ട് [1999 ] രാജീവ്കുമാർ
രചന: : കാവാലം നാരായണപണിക്കർ
സംഗീതം:: എം ജി രാധാകൃഷ്ണൻ
പാടിയതു: മോഹൻ ലാൽ & കെ എസ് ചിത്ര


കൈതപ്പൂവിൻ കന്നികുറുമ്പിൽ തൊട്ടൂ തൊട്ടില്ലാ
കണ്ണും കണ്ണും തേടിയൊഴിഞ്ഞൂ കണ്ടൂ കണ്ടില്ലാ
മുള്ളാലേ വിരൽ മുറിഞ്ഞു
മനസ്സിൽ നിറയെ മണം തുളുമ്പിയ മധുര നൊമ്പരം


പൂമാര.....
തെന്നി തെന്നി പമ്പ ചിരിച്ചു
ചന്നം പിന്നം മുത്തു തെറിച്ചു
പുഴയിൽ ചിതറി വെള്ള താമര (2)
ഓലകൈയാൽ വീശിയെന്നെ
ഓളത്തിൽ താളത്തിൽ മാടി വിളിച്ചു (2) (കൈതപ്പൂവിൻ ....)


പോരൂ നീ...
കാതും കാതും കേട്ട രഹസ്യം
കണ്ണും കണ്ണും കണ്ടു രസിച്ചു
മനസ്സിൽ മയങ്ങും സ്വപ്ന മർമ്മരം (2) മോഹൻലാൽ.. ചിത്ര കൈതപ്പൂവിൻ
ഇക്കിളിക്കു പൊൻ ചിലങ്ക
കാതോല കൈവള പളുങ്കു മോതിരം (2) (കൈതപ്പൂവിൻ ....)




ഇവിടെ




വിഡിയോ

Friday, December 18, 2009

ബാബാ കല്യാണി [ 2007 ] വേണുഗോപാൽ


കൈ നിറയേ വെണ്ണ തരാം

ചിത്രം: ബാബാ കല്യാണി [ 2007 ] ഷാജി കൈലാസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: അലക്സ് പോൾ

പാടിയതു: ജി വേണുഗോപാൽ


കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്‍
കവിളൊലൊരുമ്മ തരാം (2)
നിന്‍ മടിമേലെ തല ചായ്ച്ചുറങ്ങാന്‍ (2)
കൊതിയുള്ളൊരുണ്ണിയിതാ ചാരേ (കൈ നിറയേ..)

പാല്‍കടലാം നിൻ ഇടനെഞ്ചിലാകേ
കാല്‍ത്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നൂ (2)
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍(2)
തുറന്നു വരുന്നമ്മ
എന്നില്‍ തുളസിയണിഞ്ഞമ്മ (കൈ നിറയെ...)

പ സ നി ധ പ ഗ മ പ മ ഗ രി
സ ഗ രി ഗ മ പ മ ഗ രി ഗ മ പ
ധ പ സ നി സ ഗ രി
ഗ രി സ നി രി സ നി ധ
ധ പ മ ഗ രി ഗ മ പ ഗ മ പ..

പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്‌
രസമോടെ നുണയുകയായ്‌ (2)
സ്നേഹവസന്തം കരളിന്റെ താരില്‍(2)
എഴുതുകയാണമ്മ
എന്നെ തഴുകുകയാണമ്മ (കൈ നിറയേ..)



ഇവിടെ



വിഡിയോ

ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [ 1997] യേശുദാസ്



ഇത്ര മധുരിക്കുമോ പ്രേമം


ചിത്രം: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [1997 ]താഹ
രചന: യൂസഫലി കേച്ചേരി
സംഗീതം: ജി ദേവരാജൻ

പാടിയതു: കെ ജെ യേശുദാസ്



ആ‍...ആ‍...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)


ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)

എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)



ഇവിടെ

ഇവിടെ

ഭദ്രദീപം [ 1973 ] യേശുദാസ്







ദീപാരാധന നടതുറന്നൂ


ചിത്രം: ഭദ്രദീപം [1973] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്

പാടിയതു: കെ ജെ യേശുദാസ്


ദീപാരാധന നടതുറന്നൂ
ദിവസ ദലങ്ങൾ ചുവന്നൂ
ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകൾ
പുഷ്പാഞ്ജലിക്കായ് വിടർന്നൂ

ചന്ദനമുഴുക്കാപ്പു ചാർത്തിയ ശരത്കാല
സുന്ദരി ശശിലേഖേ നിന്റെ
അരയിലെ ഈറൻ പുടവത്തുമ്പിൽ ഞാൻ
അറിയാതെ തൊട്ടുപോയീ
അന്നുനീ അടിമുടി കോരിത്തരിച്ചു പോയീ (ദീപാരാധന ....)

അനുരാഗസരസ്വതീ ക്ഷേത്രത്തിലെ
കാവ്യസുരഭിയാം വരവർണ്ണീനി
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ‍
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ‍.......


വിഡിയോ

വഴിയോരക്കാഴ്ചകൾ [ 1987] ചിത്ര




പവിഴമല്ലി പൂവുറങ്ങീ പകലു പോകയായ്

ചിത്രം:: വഴിയോരക്കാഴ്ചകൾ [ 1987 ] തമ്പി കണ്ണന്താനം
രചന: ഷിബു ചക്രവർത്തി
സംഗീതം:: എസ് പി വെങ്കിടേഷ്

പാടിയതു: കെ എസ് ചിത്ര


പവിഴമല്ലി പൂവുറങ്ങീ പകലു പോകയായ്
പവിഴമല്ലിപ്പൂവുറങ്ങീ പകലു പോകയായ്
കരളിലെ മോഹം കവിതയായ് പാടീ
ഓടിയെത്തുന്നു നിലാവും (പവിഴ...)


മന്ദഹാസം മറന്നു പോയ മനസ്സിൻ സ്വപ്നങ്ങളേ
ചാഞ്ഞുറങ്ങാൻ നേരമായ് ആരീരോ ആരാരീരോ
ഇരുളിലാളും നാളമായ് അലറിടും പ്രതീക്ഷ പോലും
നീയിന്നണയുന്നു നിലാവേ (പവിഴ,...)


പൂജ തീരും മുൻപ് വാടിയ തുളസി പൂങ്കതിരേ
പാട്ടു പാടാം നീയുറങ്ങു ആരീരോ ആരാരിരോ
വിരഹം തീർത്ത പഞ്ജരത്തിൻ അഴിയിലേതോ താളമിട്ടു
നീയും പാടുന്നു നിലാവേ (പവിഴ,...)


ഇവിടെ



വിഡിയോ

കാരുണ്യം 1997 യേശുദാസ് [ ചിത്ര ]









മറക്കുമോ നീയെന്റെ മൗനഗാനം


ചിത്രം: കാരുണ്യം [ 1997 ] ലോഹിതദാസ്
രചന:: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: കൈതപ്രം
പാടിയതു:: കെ ജെ യേശുദാസ്


മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം




ഇവിടെ


വിഡിയോ http://www.youtube.com/watch?v=RhwSSC6JZkI

കാലം മാറി കഥ മാറി [ 1987 ] ചിത്ര

മധുരസ്വപ്നം ഞാൻ കണ്ടൂ

ചിത്രം:: കാലം മാറി കഥ മാറി [ 1987 ] എം. കൃഷ്ണൻ നായർ/ റ്റി. വാസുദേവൻ
രചന:: പി ഭാസ്ക്കരൻ
സംഗീതം:: എ ടി ഉമ്മർ

പാടിയതു:: കെ എസ് ചിത്ര



മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ ഒരു (മധുര...)
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം(3)
( മധുര...)

മന്ദഹാസക്കതിർ തൂകി
മാടി മാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്‌
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായ്‌
നീലവാനം കൂടായി (മധുര..)


താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം (മധുരസ്വപ്നം...)

പുഷ്പമാസചന്ദ്രിക തൻ
പൂമേടയിൽ നിന്നെന്നെ
പകൽക്കിനാവു തീർത്തൊരാ
പറുദീസയിൽ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ (മധുരസ്വപ്നം...)




ഇവിടെ

ശുദ്ധികലശം 1979 എസ്. ജാനകി

മൌനരാഗ പൈങ്കിളി നിൻചിറകു വിടർന്നെങ്കിൽ

ചിത്രം: ശുദ്ധികലശം [ 1979 ] പി. ചന്ദ്രകുമാർ
രചന:: ശ്രീകുമാരൻ തമ്പി
സംഗീതം: ശ്യാം

പാടിയതു:: എസ് ജാനകി



മൌനരാഗ പൈങ്കിളി നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2)

കവിതയായ് നീയുണർന്നു മധുപദ മധുര തൂവലിനാൽ
കദന തീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ
കാറ്റു പാടീ താലോലം കൈതയാടീ ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധ രാവിന്റെ നിർവൃതി
പകർന്നു നൽകാമോ പ്രിയനെയുറക്കാമോ - (മൌന )

കഥകളായ് നീ വളർന്നു സാന്ത്വന വചന മാലികയാൽ
വ്യഥയിൽ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ
കടലു മൂളി താലോലം കരയുറങ്ങീയാമന്ദം
നിഴലും നിഴലും പിണയുമീ പ്രണയ യാമത്തിൻ മാധുരി
പകർന്നു നൽകാമോ പ്രിയനെയുറക്കാമൊ (മൌന )

ജീവിക്കാൻ മറന്നു പോയ സ്ത്രീ 1974 എസ്.ജാനകി

മാലിനീതടമേ പ്രിയമാലിനീതടമേ

ചിത്രം:: ജീവിക്കാൻ മറന്നു പോയ സ്ത്രീ [ 1974 ] കെ.എസ്. സേതുമാധവൻ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് വിശ്വനാഥൻ

പാടിയതു: : എസ് ജാനകി


മാലിനീതടമേ പ്രിയമാലിനീതടമേ
മാലിനീതടമേ
മാധവീ മണ്ഡപനടയിൽ നീകണ്ടുവോ
മല്ലികാർജ്ജുനന്റെ പുഷ്പരഥം
എന്റെ മല്ലികാർജ്ജുനന്റെ പുഷ്പരഥം
മാലിനീതടമേ.....

ശരത്കാലപുഷ്പത്തിൻ കുളിർത്തേൻ തുള്ളികൾ(2)
ശകുന്തപ്പക്ഷികൾ തന്നു- ഇന്നും
ശകുന്തപ്പക്ഷികൾ തന്നു
അല്ലിത്താമര പിഞ്ചിളം തളിരുകൾ
അനസൂയ വിരിച്ചുതന്നൂ കിടക്കാൻ
അസസൂയവിരിച്ചു തന്നൂ
മാലിനീതടമേ......

കളഭപ്പൂഞ്ചോലയിൽ നിലാവും തെന്നലും
കുളിച്ചുവന്നു പുണർന്നു പനിനീർതളിച്ചു വൽക്കലം നനച്ചു
മഞ്ഞിൽ മുക്കിയ രാമച്ചവിശറികൾ .....മാലിനീതടമേ.....

Thursday, December 17, 2009

അസ്തമയം [ 1978 ] യേശുദാസ് & എസ്. ജാനകി

രതിലയം.. രതിലയം

ചിത്രം: അസ്തമയം [ 1978 ] ചന്ദ്രകുമാർ
രചന: സത്യൻ അന്തിക്കാട്
സംഗീതം: ശ്യാം

പാടിയതു: കെ ജെ യേശുദാസ് & എസ് ജാനകി


രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം.. രതിലയം

ആത്മാവിൽ മോഹങ്ങൾ കേളിയാടുമ്പോൾ
നമ്മൾ അറിയാത്ത സ്വർഗ്ഗങ്ങൾ തേടിയെത്തുമ്പോൾ
(ആഹാഹാ ആ ആ.........)
ആത്മാവിൽ മോഹങ്ങൾ കേളിയാടുമ്പോൾ
നമ്മൾ അറിയാത്ത സ്വർഗ്ഗങ്ങൾ തേടിയെത്തുമ്പോൾ
ചെഞ്ചുണ്ടിൽ ചുണ്ടുകൾ പുത്തൻ കഥപറയും
ചെന്തളിർ മേനിയിൽ സ്വപ്നമലിഞ്ഞുചേരും
രതിലയം.. അ അ അ അ
ശ്രുതിലയം.... അ അ അ അ
അ അ ആ ആ ആ
രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം.. രതിലയം
ലാ ല ലാ ലാ ലാ ലാ ലാ...

ആനന്ദരാഗങ്ങളേറ്റുപാടുമ്പോൾ
ഉള്ളിൽ സൗവർണ്ണ ദീപങ്ങൾ മാലചാർത്തുമ്പോൾ
(ആഹാഹാ ആ ആ.........)
ആനന്ദരാഗങ്ങളേറ്റുപാടുമ്പോൾ
ഉള്ളിൽ സൗവർണ്ണ ദീപങ്ങൾ മാലചാർത്തുമ്പോൾ
സങ്കല്പം സത്യത്തിൻ പിന്നിലൊളിച്ചുനിൽക്കും
ജീവന്റെ ചില്ലകൾ പൂത്തുതളിർത്തുനിൽക്കും
രതിലയം.. അ അ അ അ
ശ്രുതിലയം.... അ അ അ അ
അ അ ആ ആ ആ

രതിലയം.. രതിലയം
ലയനസംഗീത താളം .. താളം
സിരകൾതോറും.. ആഹാ
പടരും ലഹരി.. ആഹാ
മൃദുലരാഗാർദ്ര ഭാവസംഗമ സായൂജ്യം
രതിലയം... ശ്രുതിലയം
രതിലയം.... ശ്രുതിലയം
രതിലയം.... ശ്രുതിലയം



ഇവിടെ


വിഡിയോ

ഓടയിൽ നിന്നു [ 1965 ] എസ്. ജാനകി & പി. സുശീല

ചിത്രം:: ഓടയിൽ നിന്ന് [ 1965 ]കെ.എസ്. സേതുമാധവൻ
രചന:: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു : എസ് ജാനകി & : പി സുശീല



മുറ്റത്തെ മുല്ലയിൽ മുത്തശ്ശി മുല്ലയിൽ
മുത്തു പോലെ മണി മുത്തു പോലെ
ഇത്തിരിപ്പൂ വിരിഞ്ഞൂ പണ്ടൊരിത്തിരി പ്പൂ വിരിഞ്ഞൂ
(മുറ്റത്തെ....)

മഞ്ഞിൽ കുളിപ്പിച്ചു വെയിലത്തു തോർത്തിച്ചൂ
മടിയിലിരുത്തീ പൂമുല്ല
മുത്തണി കിങ്ങിണിയരമണി കെട്ടിച്ചു
നൃത്തം പഠിപ്പിച്ചു പൂക്കാലം
(മുറ്റത്തെ....)

നർത്തകിപ്പൂവിനെ പന്തലിൽ കണ്ടൊരു
ചിത്ര ശലഭം വന്നു പോൽ
മുത്തം മേടിച്ചു മോതിരമണിയിച്ചു
നൃത്തം കണ്ടു മയങ്ങി പോൽ
(മുറ്റത്തെ...)


ചിത്ര വിമാനത്തിൽ മാനത്തുയർന്നപ്പോൾ
ഇത്തിരിപ്പൂവു പറഞ്ഞു പോൽ
മുത്തില്ല മലരില്ല മുന്തിരിതേനില്ല
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
( മുറ്റത്തെ...)

പരസ്പരം [ 1983 ] എസ്. ജാനകി

നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ

ചിത്രം: : പരസ്പരം [ 1983 ] ഷാജി എം.
രചന: : ഒ..എൻ.വി.
സംഗീതം: എം ബി ശ്രീനിവാസൻ
പാടിയതു; എസ്. ജാനകി


നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ (2)
വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ
വിരിഞ്ഞൊരു നാൾ എരിഞ്ഞു നിൽക്കുന്നു ( നിറ..)
ഋതുക്കളോരോന്നും കടന്നു പോവതിൻ
പദസ്വനങ്ങൾ കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ


നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിൽ ഉതിർന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമായ്
പവിഴ ദ്വീ‍പിൽ ഞാനിരിപ്പതെന്തിനോ ( നിറ...)



ഇവിടെ



വിഡിയോ

ഇതാ ഒരു ധിക്കാരി [ 1981] യേശുദാസ് &എസ് ജാനകി



എന്റെ ജന്മം നീയെടുത്തു

ചിത്രം: ഇതാ ഒരു ധിക്കാരി [ 1981 ] സുരേഷ്
രചന പൂവച്ചൽ ഖാദർ
സംഗീതം: എ ടി ഉമ്മർ

പാടിയതു:: കെ ജെ യേശുദാസ് &എസ് ജാനകി


എന്റെ ജന്മം നീയെടുത്തു
നിന്റെ ജന്മം ഞാനെടുത്തു
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ....)

കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (4)
നീയെനിക്കു മോളായി
നീയെനിക്കു മോനായി

നിൻ കവിളിൽ നിൻ ചൊടിയിൽ
ചുംബനങ്ങൾ ഞാൻ നിറയ്ക്കും
നിൻ ചിരിയും നിൻ കളിയും
കണ്ടു കൊണ്ട് ഞാനിരിക്കും
കണ്ടു കൊണ്ട് ഞാനിരിക്കും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (2)
എന്റെ പൊന്നു മോളുറങ്ങ്
എന്റെ മാറിൽ ചേർന്നുറങ്ങ്


ഈ മുറിയിൽ ഈ വഴിയിൽ
കൈ പിടിച്ചു ഞാൻ നടത്തും
നിൻ നിഴലായ് കൂടെ വന്നു
ഉമ്മ കൊണ്ടു ഞാൻ പൊതിയും
ഉമ്മ കൊണ്ടു ഞാൻ പൊതിയും
കൈകളിന്നു തൊട്ടിലാക്കി
പാടിടാം ഞാനാരാരോ (2)
എന്റെ പൊന്നു മോനുറങ്ങ്
എന്റെ മടിയിൽ വീണുറങ്ങ്
നമ്മിൽ മോഹം പൂവണിഞ്ഞു
തമ്മിൽ തമ്മിൽ തേൻ ചൊരിഞ്ഞു (എന്റെ....)


ഇവിടെ

വിഡിയോ

Wednesday, December 16, 2009

സ്വപ്നം [1973 ] എസ്. ജാനകി



കാണാക്കുയിലേ പാടൂ പാടൂ നീ

ചിത്രം: സ്വപ്നം [ 1973] ബാബു നന്തങ്കോട്
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി

പാടിയത്യു: ഏസ്. ജാനകി


കാണാക്കുയിലേ പാടൂ പാടൂ നീ
കാവുകൾ പൂത്തൂ

താഴ്വരയാകേ താഴമ്പൂ ചൂടീ
ആഹാ‍ാഹ്ഹാ‍ാ...

മഴവിൽക്കൊടി കാവടി അഴകു വിടർത്തിയ
മാനത്തെപ്പൂങ്കാവിൽ
തുമ്പിയ്ക്കും അവളുടെ പൊൻ‌ മക്കൾക്കും തേനുണ്ടോ

കദളിപ്പൊൻ കൂമ്പിലെ തേനുണ്ടോ
കാട്ടുപ്പൂക്കൾ നേദിച്ച തേനുണ്ടോ
കാവിലമ്മ വളർത്തും കുരുവീ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ (മഴവിൽ)

വയണപ്പൂ ചൂടുന്ന കാടേതോ
വാസന്തിപ്പൂ ചൂടുന്ന കാടേതോ
വയലമ്മ വളർത്തും കിളിയേ
തരുമോ നിൻ കുഴൽ താമരപ്പൂന്തേൻ (മഴവിൽ)


ഇവിടെ

തച്ചൊളി ഒതേനൻ [ 1964 ] എസ്. ജാനകി



അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി

ചിത്രം: തച്ചോളി ഒതേനൻ [1964] എസ്.എസ്. രാജൻ
രചന: പി ഭാസ്ക്കരൻ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: എസ് ജാനകി



അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു


മുടി മേലെ കെട്ടിവെച്ചു
തുളുനാടൻ പട്ടുടുത്തു
മുക്കുറ്റി ചാന്തും തൊട്ടു ഞാനിരുന്നൂ
കന്നി വയൽ വരമ്പത്ത്‌ കാലൊച്ച കേട്ടനേരം (2)
കല്യാണ മണി ദീപം കൊളുത്തി വെച്ചു
(അഞ്ജന)


ഇവിടെ



വിഡിയോ

Monday, December 14, 2009

മുദ്ര [ 1989 എം.ജി. ശ്രീകുമാര്‍




പുതുമഴയായ് പൊഴിയാം

ചിത്രം: മുദ്ര [ 1989 ] സിബി മലയില്‍
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: മോഹൻ സിത്താര
പാടിയതു: എം ജി ശ്രീകുമാർ



പുതുമഴയായ് പൊഴിയാം മധുമയമായ് ഞാൻ പാടാം
കടവിലെ കിളികൾ തൻ കനവിലെ മോഹമായ്
പുഴയിലെ ഒളങ്ങൾ തേടും
(പുതുമഴയായ്)

താളം മാറി ഓണക്കാലം പോയി
വേലക്കാവിൽ വർണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉൾകുടന്നയിതിൽ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (ഉൾകുടന്ന)
(പുതുമഴയായ്)

കന്നിക്കൊമ്പിൽ പൊന്നോലത്തൈ തൊട്ടു
ഓടക്കാറ്റിൽ മേഘത്തൂവൽ വീണു
ആനന്ദത്തിൽ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (വെണ്ണിലാവിളി)

(പുതുമഴയായ്)



ഇവിടെ



വിഡിയോ

കാലം മാറി കഥ മാറി [ 1987] ചിത്ര






മധുരസ്വപ്നം ഞാൻ കണ്ടൂ

ചിത്രം: കാലം മാറി കഥ മാറി [ 1987 ] എം. കൃഷ്ണന്‍ നായര്‍
രചന: പി ഭാസ്ക്കരൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ എസ് ചിത്ര

മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ ഒരു (മധുര...)
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം(3)
( മധുര...)

മന്ദഹാസക്കതിർ തൂകി
മാടി മാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്‌
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായ്‌
നീലവാനം കൂടായി (മധുര..)


താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണ മാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം (മധുരസ്വപ്നം...)

പുഷ്പമാസചന്ദ്രിക തൻ
പൂമേടയിൽ നിന്നെന്നെ
പകൽക്കിനാവു തീർത്തൊരാ
പറുദീസയിൽ നിന്നെന്നെ
വിളിച്ചതു നീയാണോ
പടച്ചവന്റെ കൃപയാണോ (മധുരസ്വപ്നം...)



ഇവിടെ