ജന്മസാഗരസീമയിൽ നിന്നെയും തേടി
ആൽബം: ആർദ്രഗീതങ്ങൾ
രചന: കെ ജയകുമാർ
സംഗീതം: ജെറി അമൽദേവ്
പാടിയതു: കെ ജെ യേശുദാസ് & സുജാത
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
ഇന്ദുകാന്തമലിഞ്ഞിടും നിന്റെ മന്ദഹാസ നിലാവിലും
താഴംപൂവു പോൽ എൻ മനം താഴെ നിന്നു വിമൂകമായ്
താഴെ നിന്നു വിമൂകമായ്
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
പണ്ടൊരാതിര രാത്രിയിൽ പൂത്ത പാരിജാതവും കൊണ്ടു ഞാൻ
വന്നു നിൻ മോഹ ജാലകങ്ങളിൽ സോമലേഖയുമൊത്തു ഞാൻ
സോമലേഖയുമൊത്തു ഞാൻ
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത്ര സംക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
പ്രേമസാരംഗി മീട്ടി നീ എന്റെ പ്രാണനിൽ ശ്രുതി ചേർക്കുമോ
എന്റെ വാനിലും നിന്റെ സംഗീത രാജ ഹംസങ്ങൾ പോരുമോ
രാജ ഹംസങ്ങൾ പോരുമോ
ജന്മസാഗര സീമയിൽ നിന്നെയും തേടി വന്നു ഞാൻ
എത സംക്രമ സന്ധ്യകൾ നിന്റെ ശ്രീമുഖം തേടി നിന്നൂ ഞാൻ
ശ്രീമുഖം തേടി നിന്നൂ ഞാൻ
ഇവിടെ
No comments:
Post a Comment