
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ചിത്രം: നീലക്കടമ്പ്
രചന: കെ ജയകുമാർ
സംഗീതം: രവീന്ദ്രൻ
പാടിയതു: കെ ജെ യേശുദാസ്
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
വ്രീളാവതിയായ് എകാകിനിയായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
പ്രേമോല്‍സുകയായ് പനിനീര്‍ കണമായ് പോരൂ നീ.. നീ.. നീ..
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍....
ഇവിടെ
No comments:
Post a Comment