
ദീപാരാധന നടതുറന്നൂ
ചിത്രം: ഭദ്രദീപം [1973] എം. കൃഷ്ണൻ നായർ
രചന: വയലാർ രാമവർമ്മ
സംഗീതം: എം എസ് ബാബുരാജ്
പാടിയതു: കെ ജെ യേശുദാസ്
ദീപാരാധന നടതുറന്നൂ
ദിവസ ദലങ്ങൾ ചുവന്നൂ
ഭൂമിയുടെ കയ്യിലെ കൌമാരമല്ലികകൾ
പുഷ്പാഞ്ജലിക്കായ് വിടർന്നൂ
ചന്ദനമുഴുക്കാപ്പു ചാർത്തിയ ശരത്കാല
സുന്ദരി ശശിലേഖേ നിന്റെ
അരയിലെ ഈറൻ പുടവത്തുമ്പിൽ ഞാൻ
അറിയാതെ തൊട്ടുപോയീ
അന്നുനീ അടിമുടി കോരിത്തരിച്ചു പോയീ (ദീപാരാധന ....)
അനുരാഗസരസ്വതീ ക്ഷേത്രത്തിലെ
കാവ്യസുരഭിയാം വരവർണ്ണീനി
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ
ഒരുരാത്രി കിളിവാതിൽ തുറന്നുവയ്ക്കു
എനിക്കായ് ഒരുദാഹമായ് നീ ഉണർന്നിരിക്കൂ.......
വിഡിയോ
No comments:
Post a Comment