Powered By Blogger

Tuesday, April 13, 2010

സുജാത....സുജാത....സുജാത.... [ 15 ഹിറ്റുകൾ]





1. ചിത്രം: സമ്മർ ഇൻ ബെത്‌ലഹേം [1998] സിബി മലയിൽ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയതു: ശ്രീനിവാസ് & സുജാത

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... (എത്രയോ ജന്മമായ് ..

കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ (എത്രയോ ജന്മമായ്

പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ (എത്രയോ ജന്മമായ്

ഇവിടെ


വിഡിയോ




2.ചിത്രം: നോവൽ [2007] ഈസ്റ്റ് കോസ്റ്റ് വിജയൻ
രചന:: ഈസ്റ്റ് കോസ്റ്റ് വിജയൻ
സംഗീതം: എം ജയചന്ദ്രൻ


പാടിയതു: കെ ജെ യേശുദാസ് & സുജാത

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടകന്നു
ഏവിടെയോ പോയ്‌ മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
മൗനമായ്‌ മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമരിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല
ഒരിക്കലും അരുതെന്നു പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ
നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ
ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ
ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍

സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലെ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
അറിയാതെ ഞനിന്നോര്‍ത്തുപോയി
നിനക്കായ്‌ തോഴാ പുനര്‍ ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
(ഇത്രമേല്‍)


ഇവിടെ


വിഡിയോ


3. ചിത്രം: ലൈഫ് ഈസ് ബ്യൂട്ടിഫുൾ [2000] ഫാസൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: കെ ജെ യേശുദാസ് & സുജാത

ഉം ..ഉം...
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം
കനവോടു കനവിലെ മൃദു പരിമളങ്ങളായിരം
കുളിരും കുറുമ്പുമായ്‌ നീ എല്ലാം കവര്‍ന്നുവല്ലോ
അരുതെന്നു മെല്ലെ മെല്ലെ കാതില്‍ പറഞ്ഞതെന്തേ
സുഖ ലാളനങ്ങളില്‍ സ്വയം മറന്നു ഞാന്‍
ഇനിയെന്തു പാടണം ഞാന്‍ ഇനിയുമെന്തു പാടണം
ഇനിയെന്തു നല്‍കണം ഞാന്‍ ഇനിയുമെന്തു നല്‍കണം

മുകിലും ചന്ദ്രലേഖയും മധുമാസരാത്രി വിണ്ണിന്‍
പടി വാതില്‍ പാതി ചാരി രതികേളിയാടി നില്‍പ്പൂ
പ്രിയ രാഗ താരകങ്ങള്‍ മിഴി ചിമ്മി മൗനമാര്‍ന്നു
ഇണയോടിണങ്ങുമേതോ രാപ്പാടി മെല്ലെയോതീ
മണിദീപനാളം താഴ്ത്താന്‍ ഇനിയും മറന്നതെന്തേ
(ഇനിയെന്തു നല്‍കണം ......)


അലയില്‍ നെയ്തലാമ്പലിന്‍ മേലാട മന്ദമിളകീ
കുറുകും കൂരിയാറ്റകള്‍ ഇലകള്‍ മറഞ്ഞു പുല്‍കീ
മണി മഞ്ഞു വീണ കൊമ്പില്‍ കുയിലൊന്നു പാടി വന്നൂ
പവിഴാധരം തുളുമ്പും മധു മന്ദഹാസമോടെ
ഈ സ്നേഹ രാത്രിയെന്നും മായാതിരുന്നുവെങ്കില്‍
(ഇനിയെന്തു നല്‍കണം ......)



ഇവിടെ

വിഡിയോ


4.ചിത്രം: പെരുമഴക്കാലം [2004] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: എം ജയചന്ദ്രൻ


പാടിയതു:: പി ജയചന്ദ്രൻ & സുജാത

കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈന ഇന്നും ഉറങ്ങീല്ല
മധു മാസ രാവിൻ വെൺ ചന്ദ്രനായ്‌ ഞാൻ
അരികത്ത്‌ നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
(കല്ലായി)

പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ്‌ കരുതി ഞാൻ
പട്ടുറുമാല്‌ വേണ്ട അത്തറിൻ മണം വേണ്ട
നെഞ്ചിലെ ചൂടു മാത്രം മതി ഇവൾക്ക്‌
കടവത്തു തോണി ഇറങ്ങാം കരിവള കൈ പിടിയ്ക്കാം
അതുകണ്ടു ലാവുപോലും കൊതിച്ചോട്ടെ
(കല്ലായി)

സങ്കൽപ ജാലകം പാതി തുറന്നിനീ
പാതിരാ മയക്കം മറന്നിരിയ്ക്കാം
തല ചായ്ക്കുവാനായ്‌ നിനക്കെന്നും എന്റെ
കരളിന്റെ മണിയറ തുറന്നു തരാം
ഇനി എന്തു വേണം എനിയ്ക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ
(കല്ലായി)
ഉം.. ഉം.. ഉം..ല..ല.. ല..
ഉം.. ഉം.. ഉം..ഉം...ഉം..ഉം..


ഇവിടെ



വിഡിയോ


5. ചിത്രം: മീശമാധവൻ[2002] ലാൽ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ



പാടിയതു: സുജാത മോഹൻ & പ്രതാപ്

കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
ചിരിമണി ചിലമ്പൊലി കേട്ടീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടിയീലാ
കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)

ആനചന്തം പൊന്നാമ്പൽ ചമയം നിൻ
നാണചിമിഴിൽ കണ്ടീലാ
കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
നിന്നോണചിന്തും കേട്ടീലാ
കളപ്പുരക്കോലായിൽ നീ കാത്തു നിന്നീലാ
മറക്കുടക്കോണിൽ മെല്ലെ നീയൊളിച്ചീലാ
പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
നീ പണ്ടെയെന്നോടൊന്നും മിണ്ടിയീലാ ( കരിമിഴി...)

ഈറൻ മാറും എൻ മാറിൽ മിന്നും ഈ
മാറാ മറുകിൽ തൊട്ടീലാ
നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
യെണ്ണത്തിരിയും മിന്നീലാ
ചുരുൾമുടി ചൂടിനുള്ളിൽ നീയൊളിച്ചീലാ
മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ ( കരിമിഴി.,,,)

ഇവിടെ


വിഡിയോ






6. ചിത്രം: ചാന്തുപൊട്ട് [ 2005] ലാൽ ജോസ്
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: വിദ്യാസാഗർ



പാടിയതു: ഷഹബാസ് അമൻ & സുജാത

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)

വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
വീണ്ടുമെനിക്കൊരു പൂംതിരയാകണ
മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
മുമ്പോ നീ തൊട്ടാൽ വാടും
പിന്നാലെ മെല്ലെ കൂടും
പൂവാലൻ മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി
മുള്ളെല്ലാം വന്നേ പോയ
പുതിയാപ്ല കോരയെപ്പോലെ
ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)

വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
കോളെല്ലാം മായും നേരം
പങ്കായം മെല്ലെ വീശി
നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയൻ നീ
അന്തി മയങ്ങി വെളുക്കുന്ന സമയത്തു
കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)

ഇവിടെ

വിഡിയോ


7. ചിത്രം: നമ്മൾ തമ്മിൽ [50-50] : [2004] വിജി തമ്പി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ



പാടിയതു:: കെ ജെ യേശുദാസ് & സുജാത

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ (2)
ഒരു ലോലമാം നറുതുള്ളിയായ് (2)
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം
ജൂണിലെ നിലാമഴയിൽ മഴയിൽ മഴയിൽ മഴയിൽ

പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ
പ്രണയം തുളുമ്പും ഓർമ്മയിൽ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നിൽക്കുമഴകേ
നീ എനിക്കു പുണരാൻ മാത്രം (ജൂണിലെ...)

നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ
ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു നീ
ഉരുമ്മി നിൽക്കുമുയിരേ
നീ എനിക്ക് മുകരാൻ മാത്രം (ജൂണിലെ..)


ഇവിടെ


വിഡിയോ


8. ചിത്രം: നന്ദനം [2002] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: രവീന്ദ്രൻ



പാടിയതു:: സുജാത


ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ (2)
മിഴികളിൽ ഇതളിട്ടു നാണം
ഈ മഴയുടെ ശ്രുതിയിട്ടു മൌനം
അകലെ മുകിലായ് നീയും ഞാനും
പറന്നുയർന്നൂ ഓ..പറന്നുയർന്നൂ (ആരും...)


നറുമണിപൊൻ വെയിൽ നാൽ മുഴം നേര്യതാൽ
അഴകേ നിൻ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളിത്തോണിയിൽ
തുഴയാതെ നാമിന്നു നീങ്ങവേ
നിറമുള്ള രാത്രി തൻ മിഴിവുള്ള തൂവലിൽ
തണുവണി പൊൻ വിരൽ തഴുകുന്ന മാത്രയിൽ
കാണാകാറ്റിൻ കണ്ണിൽ മിന്നി പൊന്നിൻ നക്ഷത്രം
ഓ.. വിണ്ണിൻ നക്ഷത്രം ( ആരും...)

ചെറുനിറനാഴിയിൽ പൂക്കുല പോലെയെൻ
ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ
കളഭ സുഗന്ധമായ് പിന്നെയുമെന്നെ നിൻ
തുടുവർണ്ണക്കുറിയായി നീ ചാർത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓർമ്മയിൽ കണിമണി കൊന്നയായ്
ഉള്ളിന്നുള്ളിൽ താനേ പൂക്കും പൊന്നിൻ നക്ഷത്രം
ഓ..വിണ്ണിൻ നക്ഷത്രം (ആരോ...)


ഇവിടെ


വിഡിയോ


9. ചിത്രം: കൊച്ചി രാജാവു [2005] ജോണി ആന്റണി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ

പാടിയതു: ഉദിത് നാരായണൻ & സുജാത


മുന്തിരിപ്പാടം പൂത്തുനിക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചിൽ കാത്തുവെച്ചോളാം
പൊട്ടു തൊട്ട നിൻ പട്ടുനെറ്റിയിലുമ്മ വെച്ചോളാം
പവിഴച്ചുണ്ടിലെ പനനൊങ്കിലെ പാൽ കറന്നോളാം (മുന്തിരിപ്പാടം..)


കാരകാരപ്പഴം കസ്തൂരിമാമ്പഴം കണ്ണേറോണ്ടു നീ വീഴ്ത്തീലേ
തുള്ളിയ്ക്കൊരു കുടം കള്ളിമഴക്കാറായ് എന്നേ വന്നു വിളിച്ചീലേ
കൈക്കുടന്നയിലെന്നെക്കോരിക്കോരിക്കുടിക്കൂലേ
കാവൽ നിൽക്കണ കൺ വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാൻ പാറിപ്പറന്നു വന്നൂ
കെട്ടു നിന്റെ വിരൽത്തുമ്പിലല്ലേ കുട്ടിക്കുറുമ്പിപ്പെണ്ണേ (മുന്തിരിപ്പാടം...)

കുഞ്ഞിക്കുറുമ്പിന്റെ കാന്താരിച്ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂലേ
ഉച്ചമയക്കത്തിൽ പൂച്ചക്കുറിഞ്ഞിയായ് മെല്ലെ മാറിൽ പതുങ്ങൂല്ലേ
പൂക്കിടക്കയിൽ തൂവാലാട്ടി കൂടെ കിടക്കൂലേ
രാക്കരിമ്പിലെ തേൻ തുള്ളിയായ് തുള്ളിത്തുളുമ്പൂലേ
പട്ടു കൊണ്ടുള്ള പഞ്ചാരപ്രാവിന്റെ മുത്തം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ നൊട്ടി നുണച്ചൊരു തങ്കച്ചിരിക്കരിമ്പേ (മുന്തിരിപ്പാടം..)

ഇവിടെ



വിഡിയോ



10. ചിത്രം: ഒരേ കടൽ [2007] ശ്യാമ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ


പാടിയതു: ജി വേണുഗോപാൽ & സുജാത { ശ്വേത ?}

മനസിന്റെ കാവൽ വാതിൽ തുറന്നാൽ
കാണ്മൂ ഞാൻ ഓർമ്മയിൽ
ഇരുളിൽ വെച്ചാരോ തേങ്ങും വാക്കുകൾ
കേൾപ്പൂ ഞാൻ ഓർമ്മയിൽ (മനസ്സിന്റെ...)

കനവു കാണാതെ കണ്ണിലൊരു
നൂറു കടൽ വരഞ്ഞവൾ നീ
സൗമ്യമായ് സാന്ദ്രമായ്
ഉദയമില്ലാത്ത സൂര്യശില മേലെ
ഉറവു തിരഞ്ഞവൻ നീ
താപമായ് തപനമായ്
എങ്ങും കിനാക്കാലം ഉന്മാദിയാം കാലം
ജ്വാലയായ് വരും (മനസ്സിന്റെ...)

മഴനിഴൽ കാട്ടിൽ പ്രണയ സർപ്പങ്ങൾ
ഫണമുണർത്തുന്നുവോ
വന്യമായ് നിർവേദമായ്
ഹൃദയമാം ശംഖിൽ
പ്രണവ സാഗര തിരകളുയരുന്നുവോ
ശാന്തമായ് ശമനമായ്
എങ്ങും കനൽക്കാലം തേടുന്ന പൂക്കാലം
സാന്ത്വനം തരും (മനസ്സിന്റെ...)


ഇവിടെ









11. ചിത്രം: രണ്ടാം ഭാവം [2001] ലാൽ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ



പാടിയതു:: പി ജയചന്ദ്രൻ & സുജാത

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...


അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..


അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
.

ഇവിടെ


വിഡിയോ



12. ചിത്രം: റോക്ക് ‘ൻ റോൾ [2007] രഞ്ചിത്
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യസാഗർ


പാടിയതു: മധു ബാലകൃഷ്ണൻ & സുജാത

മഞ്ചാടി മഴ പുഞ്ചിരി കൊഞ്ചലുകൾ
പഞ്ചാര മണി ചുണ്ടിലെ ചുംബനങ്ങൾ
എന്നോടു പറയാത്ത സ്വകാര്യങ്ങൾ
പൂ മുല്ലെ നിലാ മുല്ലെ
പൂക്കാലം വിളിക്കുന്നു വാ വാ [ മഞ്ചാടി മഴ...
തെളിവാർന്നു നിൽ‌പ്പൂ കടലിന്റെ മൌനം
കൊതിയായതിൽ നീന്താൻ അലമാലയായ്
അലിവോടെയെന്തൊ പറയുന്നതാരെൻ
പ്രിയമാർന്ന പൂപാട്ടിൻ ശ്രുതിയെന്ന പോലെ
ഏതോ മൊഴിയഴകിൽ പൂക്കും കവിതകളായ്
ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ
പറയാൻ മറന്നു പോയ വാക്കിലുള്ളൊരീണമായ് [മഞ്ചാടി മഴ...

അനുരാഗിമാരായ് ഇരു താരങ്ങൾ
നറു വെണ്ണിലാ പൂക്കൾ തിരയുന്നുവോ
ശലഭങ്ങൾ ദളമർമ്മരങ്ങൾ
സ്വരമാർന്നു മൂളുന്നു ലയലോലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ്
ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ്
അരികെയലിഞ്ഞു പെയ്ത മഴതുള്ളിയായ് മനം { മഞ്ചാടി മഴ...


ഇവിടെ


വിഡിയോ


13. ചിത്രം: വാൽക്കണ്ണാടി [1992]
രചന: എസ് രമേശൻ നായർ
സംഗീതം: എം ജയചന്ദ്രൻ



പാടിയതു: കെ ജെ യേശുദാസ് & സുജാത

മണിക്കുയിലേ മണിക്കുയിലേ
മാരിക്കാവിൽ പോരൂല്ലേ
മൌനരാഗം മൂളൂ‍ല്ലേ
നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
നീലക്കണ്ണും നിറയൂല്ലേ
ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
ചിന്നരി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..)

മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
കണിമലരല്ലേ കരളല്ലേ
അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
ആരും കാണാച്ചന്തം കാണാൻ
മിഴികളിലാശയില്ലേ (മണിക്കുയിലേ)

നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
ഇന്നുമൊരാശയില്ലേ (മണിക്കുയിലേ )



ഇവിടെ


വിഡിയോ


14. ചിത്രം: വെള്ളിത്തിര [ 2003 ] ഭദ്രൻ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: അൽഫോൺസ് ജോസഫ്


പാടിയതു: പി ജയചന്ദ്രൻ & സുജാത

നീ മണിമുകിലാടകൾ ആടിയുലഞ്ഞൊരു മിന്നൽ
മിഴികളിലായിരം പരിഭവമൊഴുകിയ
മേടത്തിങ്കൾ ചന്തം വേലിപ്പൂവിൻ നാണം
ഈ ഞാൻ വെറുമൊരു നാടൻ പെണ്ണ്
ഈ ഞാൻ നിന്നിലണിഞ്ഞവൾ മാത്രം (നീ ......)

മിന്നലഴകേ ഒന്നു നില്ല്
എന്തു ദാഹം കണ്ടു നിൽക്കാൻ
കന്നിമഴവില്ലേ ഒന്നരികിൽ നില്ല് നീ
നൂറു നിറമോടെ എന്നരികിൽ നില്ലു നീ
ഞാനില്ലയെങ്കിൽ നിൻ ഹൃദയവർണ്ണങ്ങളുണ്ടോ
നീയില്ലയെങ്കിൽ ഊ പ്രണയമധുരങ്ങളുണ്ടോ
അത്ര മേൽ ഒന്നാണു നമ്മൾ (നീ...)


മുടിയിലഴകിൻ നീലരാവ്
മുടിയിലലിയും സ്നേഹയമുനാ
മെയ്യിലണയുമ്പോൾ മാറിലിളമാനുകൾ
സ്വർണ്ണമിഴി കണ്ടാൽ നല്ല പരൽ മീനുകൾ
നീയെന്റെ ദേവി ഞാൻ തൊഴുതു പോകുന്ന രൂപം
നീയെന്നുമെന്നും എൻ തരള സംഗീത മന്ത്രം (നീ...)


ഇവിടെ



വിഡിയോ


15. ചിത്രം: രാത്രി മഴ [2006] ലെനിൻ രാജേന്ദ്രൻ
രചന: കൈതപ്രം
സംഗീതം: രമേഷ് നാരയൺ




പാടിയതു: ശ്രീനിവാസ് & സുജാത

ഭാസുരി... ഭാസുരി....
ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ഓ... ഭാസുരി... ഭാസുരി...

ആഷാഢ പൌർണമിയിലീറൻ നിലാവിൽ
നിൻ മുഖം ഏറെ ഇന്നിഷ്ടമായി
നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന
നീല തടാകമിന്നെന്റെ ഹൃദയം
ഓ.. ഭാസുരി... ഭാസുരി..ഉം..ഉം...
[ഭാസുരി ശ്രുതി പോലെ നിൻ സ്വരം.... ]

മഴമേഘ കുളിരിൽ മതി മറന്നാടുന്ന
ഹർഷ മയൂരമാണെന്റെ ജന്മം
ആശാ മയൂരമായ് നീ പീലി നീർത്തവെ
ഒരു പീലിയാകുവാൻ എന്തു മോഹം
ഓ.. ഭാസുരി..ഭാസുരി ഉം..ഉം


ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ആ ആ ഓ..
ഓ... ഭാസുരി... ഭാസുരി...ഭാസുരി...
ഭാസുരി... ഭാസുരി... ഭാസുരി..
ഈ യാ ഭാസുരീ....



ഇവിടെ


വിഡിയോ

Saturday, April 10, 2010

അഴകിയ രാവണൻ [1996] യേശുദാസ്, ഹരിഹരൻ, ചിത്ര




ചിത്രം : അഴകിയ രാവണന്‍ [1996] കമൽ
അഭിനേതാക്കൾ: മമ്മൂട്ടി, ശ്രീനിവാസൻ,ഭാനുപ്രിയ, വലസലാ മേനോൻ, ബിജു മേനോൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍


1. പാടിയതു: ഹരിഹരന്‍,ചിത്ര കെ എസ്


ഓ... ദില്‍‌രൂബാ… ഇനി സംഗമോത്സവം (2)
നിന്റെ അഴകിന്റെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണു ഞാന്‍....
ഓ... ബാദുഷാ ഇത് സ്വര്‍‌ഗ്ഗസംഗമം (2)

നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂടൊരുങ്ങി
ഇന്നല്ലയോ... രതിപാര്‍വ്വണം...(2)
ഓ.. അരികത്തു നീവരുമ്പോള്‍... തുളുമ്പുന്നു പാനപാത്രം
അനശ്വരമീ വസന്തം ആനഘമെന്‍ ആത്മദാഹം
മധുമധുരിമയായ് യൌവ്വനം... ദില്‍‌റുബാ...
ഓ..ദില്‍‌റുബാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇതു സ്വര്‍‌ഗ്ഗസംഗമം....

എടുക്കുമ്പോളായിരങ്ങള്‍... തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്....[2]
ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2‌)
പാല്‍ക്കടലലയായ് എന്‍‌മനം.. ബാദുഷാ...
ഓ..ദില്‍‌റുബാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍‌ഗ്ഗസംഗമം
നിന്റെ അഴകിന്റെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....


ഇവിടെ


വിഡിയോ


2. പാടിയതു: യേശുദാസ്

സുമംഗലി കുരുവി പാടാത്തതെന്തേ
വിലാസ ലോലയായി തുടിക്കയായിതാ
നുരഞ്ഞു തൂവുമീ മൃണാള യാമിനീ
വരവായി പൌര്‍ണമി.... സുമംഗലി കുരുവീ....

സ്നേഹം ചിറകൊതുങ്ങും മിഴിയിലെന്തേ നൊമ്പരം
അഴകിന്‍ ഇതളുറങ്ങും ചൊടിയിലെന്തേ പരിഭവം
നിന്‍ നെഞ്ചിലെ കനല്‍ ചിന്തുകള്‍
എന്നൊടു നീ പറയു സഖീ
വിതുമ്പുന്നതെതാണു നീ

തെന്നല്‍ മെയ് തലോടി
കണ്ണുറങ്ങി താരകം
ചഷകം നിറ കവിഞ്ഞു
കവിത ഓതി ബാസുരി
എന്നോര്മ്മയില്‍് തിളങ്ങുന്നു നിന്‍
മഴപൂക്കളും വെയില്‍ തുമ്പിയും
നീ എല്ലാം മറന്നോ പ്രിയെ...... സുമംഗലിക്കുരുവീ


ഇവിടെ



വിഡിയോ


3. പാടിയതു: യേശുദാസ് & ശബ്നം

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കൈയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം (2)


പിന്നില്‍ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
പീലി നീര്‍ത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം ( വെണ്ണിലാ...)

കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും
ആലിലകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പന്‍ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട് (വെണ്ണിലാ..)

ഇവിടെ


വിഡിയോ

4. പാടിയതു: സുജാത / യേശുദാസ്
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)

അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)

വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)

ഇവിടെ

വിഡിയോ


വിഡിയോ

Thursday, April 8, 2010

വെള്ളിയാഴ്ച്ച [1969] യേശുദാസ്, രവീന്ദ്രൻ, ലതാ രാജു, എസ്. ജാനകി







ചിത്രം: വെള്ളിയാഴ്ച്ച [1989] എം.എം. നേശൻ
അഭിനേതാക്കൾ; സത്യൻ, മധു, ശാരദ, അംബിക,ശങ്കരാടി

രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്



1. പാടിയതു: യേശുദാസ്


പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
എന്റെ വിരുന്നുകാരീ
ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ (പ്രേമത്തിൻ..)

എന്നാത്മസങ്കല്പഗോപുരത്തിങ്കൽ നിന്നെ
എങ്ങിനെ എങ്ങിനെ സ്വീകരിക്കും ഞാൻ
മന്ദാരതല്പത്തിൽ നീ വന്നിരിക്കുമ്പോൾ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും ഞാൻ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും (പ്രേമത്തിൻ..)

ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ
ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും
മധുരിതസ്വപ്നങ്ങൾ തൻ കലവറയ്ക്കുള്ളിൽ നിന്നും
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും മുന്നിൽ
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും(പ്രേമത്തിൻ...)




2. പാടിയതു: ലതാ രാജു

കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു
കരാളജീവിത നാടകരംഗം
പുഞ്ചിരിതാമരപ്പൂ വിടർത്തുമെൻ
കണ്ണുനീർപ്പൊയ്ക ഇതാരു കണ്ടു (കരയുന്ന..)

ചുണ്ടുകൾ നെയ്യുന്ന പൂമ്പട്ടു കൊണ്ടെന്റെ
നെഞ്ചിലെ തീക്കൊള്ളി മൂടുന്നു ഞാൻ
ഭാവവും ഹാവവും കണ്ടു രസിക്കുന്ന
പാവങ്ങൾ കാണികൾ എന്തറിഞ്ഞു (കരയുന്ന..)


ഞാനെന്റെ ഗദ്ഗദം മൂടുവാൻ സൃഷ്ടിച്ച
ഗാനപ്രപഞ്ചത്തിൽ വന്നവനോ
കാമുകഭൃംഗമേ നിൻ പുഷ്പ സുന്ദരി
പൊയ്മുഖം മാറ്റുമ്പോളെന്തു ചെയ്യും (കരയുന്ന...




3. പാടിയതു: യേശുദാസ്

കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണു എന്നെ
മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു
മാനസസങ്കല്പമേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)

വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ
കോരിത്തരിച്ചല്ലോ ഞാനാകെ
കോരിത്തരിച്ചല്ലോ
പരിചയമില്ലാത്ത മാധുരീലഹരിയിൽ
പരിസരം മറന്നപ്പോൾ ഞാനെന്റെ
പരിസരം മറന്നല്ലോ (കെട്ടിപ്പിടിച്ചപ്പോൾ..)

ജീവന്റെ ജീവനിൽ കാമുകൻ തൂകിയ
പൂവുകളേതാണു തൂകിയ
പൂവുകളേതാണു
പോവാൻ തുനിഞ്ഞപ്പോൾ
മനസ്സിൽ തുളുമ്പിയ നോവുകളേതാണു
തുളുമ്പിയ നോവുകളേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)




4. പാടിയതു: രവീദ്രൻ & എസ്. ജാനകി

പാർവണരജനി തൻ പാനപാത്രത്തിൽ
പാലോ തേനോ പനിനീരോ
നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ
നൈവേദ്യം പഴമോ ഇളനീരോ (പാർവണ...)

ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും
ദിവ്യാനുരാഗത്തിൻ മന്ദാകിനി
ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം
മുല്ലായുധക്കാവിൽ മദിരോത്സവം ഇന്നു
മുല്ലായുധക്കാവിൽ മദിരോത്സവം (പാർവണ...)


ഇന്നത്തെ രാത്രിയിലോടിയെത്തും
മന്ദാരസുഗന്ധിയാം മന്ദാനിലൻ
ചൊല്ലട്ടെ ചൊല്ലട്ടെ നമ്മുടെ ചോദ്യമായ്
സ്വർല്ലോക നന്ദന വനവീഥിയിൽ ഇന്നാ
സ്വർല്ലോക നന്ദന വനവീഥിയിൽ (പാർവണ...)

Wednesday, April 7, 2010

രാസലീല [1975] യേശുദാസ്, പി. ജയചന്ദ്രൻ, പി. സുശീല, വാണി ജയറാം


ജയസുധ


ചിത്രം: രാസലീല [1975] എൻ. ശങ്കരൻ നായർ

അഭിനേതാക്കൾ: കമലഹാസൻ, ജയസുധ, സോമൻ, കനകദുർഗ്ഗ, ശങ്കരാടി
രചന: വയലാര്‍
സംഗീതം: സലില്‍ ചൌധരി


1. പാടിയതു: യേശുദാസ് കെ ജെ



മനയ്‌ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോല്‍ പാടണം പോല്‍
പാതിരപ്പൂവിനു ഗന്ധര്‍വ്വന്‍ കാട്ടില്‍ പോകണം പോല്‍
(മനയ്‌ക്കലെ തത്തേ)

പൊന്നാറ്റില്‍ പാടിത്തുടിച്ചുകുളിച്ചോ നീ
ഏലക്കുറി ഏഴും ചാലിച്ചണിഞ്ഞോ
ചന്ദനക്കോടിയുടുത്തോ
ശംഖുഞൊറിഞ്ഞിട്ടുടുത്തോ ശ്രീദേവിയെ തൊഴുതോ
ഇളനീരും തേന്‍‌പഴവും നേദിച്ചോ
(മനയ്‌ക്കലെ തത്തേ)

താലത്തില്‍ അഷ്‌ടമംഗല്യമെടുത്തോ നീ
പവിഴവിളക്കിന്‍ തിരി തെറുത്തോ
പൊന്‍വള കയ്യിലണിഞ്ഞോ
പാലയ്‌ക്കാമാലയണിഞ്ഞോ
പ്രാണപ്രിയനെ നീ കണ്ടോ
ദശപുഷ്‌പം കൊണ്ടുപോയി ചൂടിച്ചോ
(മനയ്‌ക്കലെ തത്തേ)

ഓ….ആയില്ല്യം പാടത്തെ പെണ്ണേ
അണിയറ മണിയറ കിരുകിരെ തുറന്നാട്ടെ
ആരു കൊയ്യും ആരു കൊയ്യും
ആരു ചൂടും ആരു ചൂടും
വയൽ പൂ ഈ വയൽ പൂ..

ഇവിടെ

2. പാടിയതു: പി. സുശീല


നീയും വിധവയോ നിലാവെ
ഇനി സീമന്ത കുറികൾ സിന്ദൂര കൊടികൾ
നിന്റെ നീല കുറുനെറുകിൽ തൊടുകില്ലയോ
നീയും വിധവയോ നിലാവെ


ആകാശ കുട കീഴെ നീ
തപസിരിക്കയോ
ഏകാന്ത ശൂന്യതയിൽ ഒരു മൂക വിഷാദം പോലെ
ഭസ്മ കുറിയണിയും ദുഃഖ കതിർ പോലെ


നീയും വിധവയോ നിലാവെ
ഇനി സീമന്ത കുറികൾ സിന്ദൂര കൊടികൾ
നിന്റെ നീല കുറുനെറുകിൽ തൊടുകില്ലയോ

നീയും വിധവയോ നിലാവെ
നീയും വിരഹിണിയോ നിലാവെ
പൊട്ടി കരയാൻ കൊതിയില്ലേ സ്വപ്നം കാണാൻ നിനക്കും വിധിയില്ലേ
നീയും വിരഹിണിയോ നിലാവെ പൊട്ടി കരയാൻ കൊതിയില്ലേ
സ്വപ്നം കാണാൻ നിനക്കും വിധിയില്ലേ


ആത്മാവിൽ ചിതയുമായി നീയെരിഞ്ഞിരിക്കുകയോ
വെല്ലോട്ടു വളകളൂരി ഒരു വെള്ള പുടവയും ചുറ്റി
തോനിൽ നീരും തുളസി പൂ പോലെ

നീയും വിധവയോ നിലാവെ
ഇനി സീമന്ത കുറികൾ സിന്ദൂര കൊടികൾ
നിന്റെ നീല കുറുനെറുകിൽ
തൊടുകില്ലയോ
നീയും വിധവയോ നിലാവേ..


ഇവിടെ


3. പാടിയതു: പി. ജയചന്ദ്രൻ

നിശാ സുരഭികൾ വസന്ത സേനകൾ
നടനമാടാൻ വരികയോ രതി നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ
വികാരവതിയായ്‌ വരികയോ വീണ്ടും വരികയോ..


മദാലസ യാമിനി ഒരു രാസലീലാലോലയെ പോലെ(2)
വരുമ്പോൾ വെണ്ണിലാവിൻ യമുന ലജ്ജയിൽ മുങ്ങിയോ(2)


നിശാ സുരഭികൾ വസന്ത സേനകൾ
നടനമാടാൻ വരികയോ രതി നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ
വികാരവതിയായ്‌ വരികയോ വീണ്ടും വരികയോ..


മനോരധ വേദിയിൽ ഒരു ക്ഷീരസാഗര പുത്രിയെ പോലെ (2)
ഒഴുകും നിൻ സുഗന്ധം തഴുകും തെന്നലായ്‌ ഞാൻ വരും (2)


നിശാ സുരഭികൾ വസന്ത സേനകൾ
നടനമാടാൻ വരികയോ രതി നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ
വികാരവതിയായ്‌ വരികയോ വീണ്ടും വരികയോ..


വിലാസിനി നീ സഖീ നഖരേഖമൂടും നീർത്തുകിലോടെ (2)
കുളിക്കും നിന്റെ പൂമെയ്‌ പൊതിയും ഓളമായ്‌ ഞാൻ വരും (2)


നിശാ സുരഭികൾ വസന്ത സേനകൾ
നടനമാടാൻ വരികയോ രതി നടനമാടാൻ വരികയോ
എന്നെ വിളിച്ചുണർത്താൻ പ്രിയദർശിനി നീ
വികാരവതിയായ്‌ വരികയോ വീണ്ടും വരികയോ..


ഇവിടെ



സോമൻ





4. പാടിയതു: യേശുദാസ് & വാണീ ജയറാം


ഓ….ആയില്ല്യം പാടത്തെ പെണ്ണേ
അണിയറ മണിയറ കിരുകിരെ തുറന്നാട്ടെ
ആരു കൊയ്യും ആരു കൊയ്യും
ആരു ചൂടും ആരു ചൂടും
വയൽ പൂ ഈ വയൽ പൂ..


കിളിയെ കിളികിളിയെ നീലാൻജന പൈങ്കിളിയെ
ഈ കറുക വയൽ കുളിരു കൊയ്യാൻ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുന്നിളം കതിരു നുള്ളാൻ നീ കൂടെ വാ


കിളിയെ കിളികിളിയെ നീലാൻജന പൈങ്കിളിയെ
ഈ കറുക വയൽ കുളിരു കൊയ്യാൻ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുന്നിളം കതിരു നുള്ളാൻ നീ കൂടെ വാ


ഒളി കണ്ണാൽ എന്നെ നോക്കൂല്ലേ നോക്കൂല്ലേ
പൂക്കൂല്ലേ ഏന്നിൽ പൂക്കൂല്ലേ പൂക്കൂല്ലേ


ഓളി കണ്ണാൽ എന്നെ നോക്കൂല്ലേ നോക്കൂല്ലേ
പൂക്കൂല്ലേ ഏന്നിൽ പൂക്കൂല്ലേ പൂക്കൂല്ലേ


ഓ...


കിളിയെ കിളികിളിയെ നീലാൻജന പൈങ്കിളിയെ
ഈ കറുക വയൽ കുളിരു കൊയ്യാൻ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുന്നിളം കതിരു നുള്ളാൻ നീ കൂടെ വാ


ഒളി കണ്ണാൽ എന്നെ നോക്കൂല്ലേ നോക്കൂല്ലേ
പൂക്കൂല്ലേ ഏന്നിൽ പൂക്കൂല്ലേ പൂക്കൂല്ലേ



ഒളി കണ്ണാൽ എന്നെ നോക്കൂല്ലേ നോക്കൂല്ലേ
പൂക്കൂല്ലേ ഏന്നിൽ പൂക്കൂല്ലേ പൂക്കൂല്ലേ

ഓ...

പൊൻതൂമ്പ കൊണ്ടാൽ മദിക്കും മണ്ണ്‌(2)
പുഞ്ചയ്ക്കു പൂമ്പാൽ ചുരത്തും മണ്ണ്‌ (2)
ഞാനെന്റെ സ്വപ്നം വിതയ്ക്കും മണ്ണ്‌(2)

പൊൻതൂമ്പ കൊണ്ടാൽ മദിക്കും മണ്ണ്‌

ഓ ആരു കൊയ്യും ആരു കൊയ്യും
ആരു ചൂടും ആരു ചൂടും
വയൽ പൂ ഈ വയൽ പൂ

കിളിയെ കിളികിളിയെ നീലാൻജന പൈങ്കിളിയെ
ഈ കറുക വയൽ കുളിരു കൊയ്യാൻ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുന്നിളം കതിരു നുള്ളാൻ നീ കൂടെ വാ

ഒളി കണ്ണാൽ എന്നെ നോക്കൂല്ലേ നോക്കൂല്ലേ
പൂക്കൂല്ലേ ഏന്നിൽ പൂക്കൂല്ലേ പൂക്കൂല്ലേ

ഒളി കണ്ണാൽ എന്നെ നോക്കൂല്ലേ നോക്കൂല്ലേ
പൂക്കൂല്ലേ ഏന്നിൽ പൂക്കൂല്ലേ പൂക്കൂല്ലേ

ഓ...


നീ കൂടു കൂട്ടും കരൾ ചില്ലയിൽ (2)
നീ പെയ്തിറങ്ങും വികാരങ്ങളിൽ (2)
ഞാൻ പൂത്തു നിൽക്കും മരിക്കും വരെ (2)
നീ കൂടു കൂട്ടും കറൽ ചില്ലയിൽ

ഓ നിന്റെ മാത്രം നിന്റെ മാത്രം
എന്നുമെന്നും നിന്റെ മാത്രം
വയൽ പൂ ഈ വയൽ പൂ


കിളിയെ കിളികിളിയെ നീലാൻജന പൈങ്കിളിയെ
ഈ കറുക വയൽ കുളിരു കൊയ്യാൻ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുന്നിളം കതിരു നുള്ളാൻ നീ കൂടെ വാ


കിളിയെ കിളികിളിയെ നീലാൻജന പൈങ്കിളിയെ
ഈ കറുക വയൽ കുളിരു കൊയ്യാൻ നീ കൂടെ വാ
ആലി ചെറു പീലി അരത്താലി പൂ ചൂടി
ആടുന്നിളം കതിരു നുള്ളാൻ നീ കൂടെ വാ


ഇവിടെ

Tuesday, April 6, 2010

കാരുണ്യം [ 1997] യേശുദാസ്, ചിത്ര




ചിത്രം: കരുണ്യം [1997] ലോഹിതദാസ്

അഭിനേതാക്കൾ: ജയറാം, ദിവ്യാ ഉണ്ണി, മുരളി, ജനാർദ്ധനൻ, ശ്രീനിവാസൻ
രചന & സംഗീതം: കൈതപ്രം


1. പാടിയത്: ചിത്ര / യേശുദാസ്


മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ…
(മറക്കുമോ നീയെന്റെ.. )

തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയിൽ
എഴുതിയ ചിത്രങ്ങൾ മറന്നു പോയോ
വടക്കിനിക്കോലായിൽ വിഷുവിളക്കറിയാതെ
ഞാൻ തന്ന കൈനീട്ടം ഓർമ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയിൽപ്പീലികൾ
(മറക്കുമോ നീയെന്റെ.. )

ഒന്നു തൊടുമ്പോൾ നീ [ഞാൻ] താമരപ്പൂ പോലെ
മിഴി കൂമ്പി നിന്നൊരാ സന്ധ്യകളും [2]
മുറിവേറ്റ കരളിനു മരുന്നായ് മാറും നിൻ
ആയിരം നാവുള്ള സാന്ത്വനവും
മറക്കാൻ കൊതിച്ചാലും തിരി നീട്ടിയുണർത്തുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം

മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലക്കാത്ത വേണുഗാനം
കാണാതിരുന്നാൽ കരയുന്ന മിഴികളേ
കാണുമ്പോൾ എല്ലാം മറക്കുന്ന
ഹൃദയമേ… ഹൃദയമേ…
മറക്കാം എല്ലാം നമുക്കിനി മറക്കാം


ഇവിടെ



വിഡിയോ






2. പാടിയതു: യേശുദാസ്

പൂമുഖം വിടര്‍ന്നാല്‍ പൂർണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്

നിന്‍ മൃദു യൗവനം വാരി പുതയ്ക്കുന്നതെ-
ന്റെ വികാരങ്ങളല്ലേ (2.)
നിന്‍ മാറിലെന്നും മുഖം ചേര്‍ത്തുറങ്ങുന്നതെന്റെ സ്വപ്നങ്ങളല്ലേ
നീ എന്നു സ്വന്തമാകും ഓമനേ എന്നു നീ സ്വന്തമാകും (പൂമുഖം..)

എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്‌
നിനക്കിരിക്കാന്‍ മാത്രമല്ലേ (2)
തങ്കക്കിനാവുകള്‍ തൈമാസ രാവുകള്‍
നമുക്കൊന്നു ചേരുവാനല്ലേ
സ്വയംവര മണ്ഡപത്തിൽ ഓമനേ എന്നു നീ വന്നു ചേരും(പൂമുഖം..)


ഇവിടെ



3. പാടിയതു: യേശുദാസ്

വലമ്പിരിശംഖിൽ പുണ്യോദകം
ഉദയാദ്രിയിൽ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കർമ്മവും ലോപ
മോഹങ്ങളും ധർമ്മമായ് തുയിലുണരാൻ
ഉഷസ്സേ അനുഗ്രഹിക്കൂ (വലം പിരി...)


പാദങ്ങൾ പതിക്കും പാപങ്ങൾ പോലും
ഭൂമിമാതാവേ പൊറുക്കേണം നിന്റെ (2)
വാക്കിന്റെ മുൾ മുന തൊടുമ്പോൾ
മാനസപ്പൂക്കളേ ക്ഷമിച്ചു കൊള്ളേണം
പുതിയ പ്രതീക്ഷയാം പൊൻ മുകുളങ്ങൾ
തെന്നലേ തൊട്ടുണർത്തേണം (വലമ്പിരി...)

തൂമഞ്ഞു തുള്ളി താമര ഇതൾ പോൽ
ദൈവമേ കാത്തു കൊള്ളേണം ഞാനാം (2)
ഓരോ കാലടി ചോടിലും പൊൻ കതിർപ്പീലികൾ ചൊരിയേണം
മനസാ വാചാ ഞാൻ ചെയ്ത പാ‍പങ്ങൾ
അമ്മേ പൊറുത്തു കൊള്ളേണം (വലമ്പിരി...)


ഇവിടെ



4. പാടിയതു: യേശുദാസ്

മറഞ്ഞു പോയതെന്തേ നീ അകന്നു പോയതെവിടേ (2)
ഇരുളുന്ന മൺ കൂട്ടിൽ എന്നെ തനിച്ചാക്കി
എങ്ങു നീ പറന്നു പോയി
അമ്മയെ വേർപെട്ട പൈക്കിടാവിൻ
ദുഃഖമോർക്കാതെ എങ്ങു നീ പോയീ (മറഞ്ഞു...)


ഇനിയെന്തിനീ നിലവിളക്ക് നീ ഇല്ലാതെ
എന്തിനീ സിന്ദൂരം (2)
കുഞ്ഞുങ്ങളുറങ്ങീലാ കിളികളുറങ്ങീലാ (2)
കിളിവാതിൽ ചാരിയില്ലാ
പൊടിയരിക്കഞ്ഞിക്ക് ചൂടാറിയില്ലൊന്നു
വരില്ലേ വിളമ്പിത്തരില്ലേ (മറഞ്ഞു...)

കരയിൽ വീണ മീനിനെ പോൽ
ഇന്നു നിമിഷങ്ങൾ എണ്ണിയെണ്ണി കഴിയുന്നു ഞാൻ (2)
മഞ്ഞിനു കുളിർമ്മയില്ല പുലരിക്കു തെളിമയില്ല (2)
തെന്നലിം സാന്ത്വനമില്ല
നീ വാഴും ആ തീരം എത്ര ദൂരെ
നീളുമീ പെരുവഴി എത്ര ദൂരം (മറഞ്ഞു...)


ഇവിടെ


5. പാടിയതു: യേശുദാസ്


ദൈവമേ നിന്റെ ദിവ്യകാരുണ്യം
നിത്യവും ഞങ്ങള്‍ക്കരുളേണം
എന്നെന്നും നിന്റെ പുണ്യനാമങ്ങള്‍
പാടുവാന്‍ നാദം നല്‍കേണം
മിണ്ടുന്നതെല്ലാം മധുരമാവേണം
നന്മകള്‍ മാത്രം തോന്നേണം
(ദൈവമേ)

ഇരുളില്‍ ദീപമായ് തെളിയേണം
എന്നും തുണയായ് നീ കൂടെപ്പോരേണം
പാഠമെന്നുമെളുപ്പമാകേണം
ശീലങ്ങള്‍ നല്ലതാകേണം
മുള്ളുകള്‍ മാറ്റി പൂവിരിയ്ക്കേണം
നിന്‍ വഴി ഞങ്ങള്‍ക്കരുളേണം
(ദൈവമേ)

നിന്റെ സ്നേഹത്തില്‍ മുങ്ങിനീരാടാന്‍
സൗഭാഗ്യമെന്നും നല്‍കേണം
കൂടെയെന്നും നടക്കേണം
കൂട്ടിനേട്ടനെപ്പോലെയെത്തേണം
നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍
പൂങ്കിനാവുകള്‍ കാണേണം
(ദൈവമേ)

ഇവിടെ


ഇവിടെ



ബോണസ്:

ഇനിയെന്നു കാണും സഖീ, ഇനിയെന്നു കാണും നമ്മൾ....

വിഡിയോ

Monday, April 5, 2010

അച്ചാണി [1973] യേശുദാസ്, സുശീല, മാധുരി

ഏ. വിൻസെന്റ്





ചിത്രം: അച്ചാണി [1973] ഏ. വിൻസെന്റ്

അഭിനേതാക്കൾ: പ്രേം നസീർ, വിൻസെന്റ്, സുജാത, നന്ദിതാ ബോസ്, ശങ്കരാടി...

രചന: പി ഭാസ്കരന്‍
സംഗീതം:ജി ദേവരാജന്‍


1. പാടിയതു: കെ.ജെ.യേശുദാസ്

എന്റെ സ്വപ്നത്തിന് താമരപൊയ്കയില്..
വന്നിറങ്ങിയ രൂപവതീ
നീലത്താമരമിഴികള് തുറന്നു നിന്നെ നോക്കി നിന്നൂ
ചൈത്രം നിന്റെ നീരാട്ടുകണ്ടുനിന്നൂ…


എന്റെ ഭാവനരസലാവനത്തില് വന്നുചേര്ന്നൊരു വനമോഹിനി
വര്ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്കുവാനായ് ഒരുങ്ങി നിന്നൂ….
ആ…അ ..ആ…അ..ആ‍ാ...അ ..ആ
ആ‍ാ..ആ‍ാ...അ.ആ‍ാ.ആ‍ാ .
ആ‍ാ‍ാ‍ാ.ആ‍ാ..ആ‍ാ‍ാ.ആ‍ാ..ആആ‍ാ‍ാ‍ാ..ആ‍ാ...ആ‍ാ‍ാ (എന്റെ സ്വപ്നത്തിന്)

പ്രേമചിന്തതന് ദേവനന്ദനത്തിലെ പൂമരങ്ങള് പൂത്തരാവില്
നിന്റെ നര്ത്തനം കാണാനൊരുങ്ങി നിന്നെ കാത്തുനിന്നൂ ചാരേ
നീലാകാശവും താരകളും….
ആ…അ ..ആ…അ..ആ‍ാ...അ ..ആ
ആ‍ാ..ആ‍ാ...അ.ആ‍ാ.ആ‍ാ .
ആ‍ാ‍ാ‍ാ.ആ‍ാ..ആ‍ാ‍ാ.ആ‍ാ..ആആ‍ാ‍ാ‍ാ..ആ‍ാ...ആ‍ാ‍ാ (എന്റെ സ്വപ്നത്തിന്)

ഇവിടെ


വിഡിയോ



2. പാടിയതു:ജയചന്ദ്രൻ & മാധുരി


മല്ലികാബാണന്‍ തന്റെ വില്ലെടുത്തു..
മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു..
മാറിലോ.. എന്റെ മനസ്സിലോ..
മധുരമധുരമൊരു വേദന..
മദകരമാമൊരു വേദന....

അകലെ അകലെയായ് സൌന്ദര്യത്തിന്‍
അളകനന്ദയുടെ തീരത്ത്...
തങ്കക്കിനാവുകള്‍ താലമെടുക്കും
താരുണ്യ സങ്കല്‍പ്പ മദിരോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം...
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഹൃദയ സഖി ഇനി ജീവിതമൊരുക്കും
മധുവിധു രജനിതന്‍ മാറത്ത്
കല്‍പ്പനാ ലക്ഷങ്ങള്‍ പൂമാരിചൊരിയും
രാഗാനുഭൂതിതന്‍ വസന്തോത്സവം...
പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം..
ആ.......അ അ അ ആ......ആ അ അ അ ആ‍...


ഇവിടെ

വിഡിയോ



3. പാടിയതു: പി. സുശീല

മുഴുതിങ്കൾ മണിവിളക്കണഞ്ഞൂ
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞൂ
കാറ്റു വന്നൂ കതകടച്ചൂ
കനകതാരകമൊന്നു ചിരിച്ചൂ
(മുഴുതിങ്കൾ...)

മദനൻ സിന്ദൂരരേഖയാലേ ഇന്നു
മധുവിധുരാത്രിയാണെന്നെഴുതി വെച്ചൂ
തുടുത്തു തുടുത്തു വരും കവിളിൽ ഗാനം
തുളുമ്പി തുളുമ്പി വരും ചുണ്ടിൽ
(മുഴുതിങ്കൾ...)

പുളകത്തിൻ മന്ദാരമലരാലേ എന്റെ
പൂമേനി മൂടുവാൻ എഴുന്നള്ളുമോ
മാറത്തെ ലാളനഖക്ഷതത്താൽ ഒരു
പൂത്താലിയണിയിക്കാൻ വരുമോ
(മുഴുതിങ്കൾ...)



4. പാടിയതു: മാധുരി

നീല നീല സമുദ്രത്തിന്നക്കരെയായി
നീലക്കാടുകൾ പൂവിരിച്ച താഴ്വരയൊന്നിൽ
വാക പൂത്തു മണം ചിന്നും വള്ളിമലർക്കാവിലൊരു
വാനമ്പാടിയാരെയോ കാത്തിരുന്നൂ
പണ്ടു കാത്തിരുന്നൂ
(നീല..)

വർണ്ണശബളമായ തന്റെ തേരിലൊരു നാളിൽ
വന്യഭൂവിൽ മധുമാസമണഞ്ഞ നേറം
സ്വപ്ന സുന്ദര പഞ്ജരത്തിൽ വിരുന്നു വന്നൂ ഒരു
സ്വർഗ്ഗവാതില്പക്ഷിയാകും കൂട്ടുകാരീ കൂട്ടുകാരീ
(നീല..)

പന്തലിട്ടു മാരിവില്ലും വെണ്മുകിലും
സുന്ദരിമാർ കാട്ടുപൂക്കൾ വിളക്കു വെച്ചു
വധുവിനെയും വരനെയും വരവേൽക്കുവാൻ ചുറ്റും
വനചിത്ര ശലഭങ്ങൾ കുരവയിട്ടു..കുരവയിട്ടൂ
(നീല...)

ഇവിടെ

5. പാടിയതു: മാധുരി

സമയമാം നദി പുറകോട്ടൊഴുകീ
സ്മരണ തൻ പൂവണി താഴ്വരയിൽ
സംഭവമലരുകൾ വിരിഞ്ഞു വീണ്ടും
വിരിഞ്ഞു വീണ്ടും
(സമയമാം..)

സ്വർഗ്ഗകവാടം വിട്ടിറങ്ങി വന്നൂ തന്റെ
സ്വന്തം മകനെ തേടി തേടി
ജനനീ നിന്റെ ജനനീ
ജനിതസ്നേഹത്തിൻ മായാതരംഗിണീ തരംഗിണീ
(സമയമാം..)

അമ്മ വന്നുമ്മ വെച്ചെടുത്തൂ നിന്നെ വീണ്ടും
അത്ഭുത നാഗത്തിൻ കഥ പറഞ്ഞൂ
കിടത്തീ മാറിൽ കിടത്തീ
നറുതേൻ വാണിയാൽ താരാട്ടു പാടീ പാടീ..
(സമയമാം..)


ഇവിടെ

Saturday, April 3, 2010

ആഗതൻ: [2010] ശ്രേയ ഘോഷൽ, കാർതിക്, വിജയ് യേശുദാസ്, ശ്വേത






ചിത്രം: ആഗതൻ [2010] കമൽ

അഭിനേതാക്കൾ: ദിലീപ്,ചാർമി, സത്യരാജ്, സറീന വഹാബ്, ഇന്നസന്റ്, ബിജു മേനോൻ


രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചൻ




1. പാടിയതു: രഞ്ചിത്ത് / ശ്വേത


ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം
മൃദുമൗനംപോലും സംഗീതം
പേരെന്താണെന്നറിവീലാ
ഊരേതാണെന്നറിവീലാ
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ.. മുകിൽ കിനാവിൽമിന്നും ഇവളീമണ്ണിലിറങ്ങിയ തൂമിന്നൽ
മഴത്തേരേറിവരും മിന്നൽ (ഞാൻ കനവിൽ)

ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ
ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം (2)
ഇതുവരെയെന്തേ കണ്ടില്ല ഞാൻ
കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ
നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ
സൂര്യനായ്‌ വന്നൊളിച്ചിരുന്നേനെന്നും (ഞാൻ കനവിൽ)

ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം
തെന്നലിൻ തഴുകലെന്നോർത്തു പോയ്‌ ഞാൻ (2)
മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ
ഈതത്തമ്മ ചുണ്ടിൽ തത്തിയൊരൊരീറൻ തേൻതുള്ളി
ഈവിരൽതുമ്പിലെതാളംപോലും
എന്റെനെഞ്ചിൻഉൾത്തുടിയായല്ലോ

ഞാൻ കനവിൽ കണ്ടൊരു കണ്മണിയാളിവളാണല്ലോ
എന്നുള്ളു തുടിച്ചതുമിവളെ കാണാനല്ലോ
ചെറു പൂങ്കുല പോലിവളാടുമ്പോൾ മോഹം
മൃദുമൗനം പോലും സംഗീതം
പേരെന്താണെന്നറിവീലാ
ഊരേതാണെന്നറിവീലാ
ഇവളെന്റേതാണെന്നുള്ളം പാടുന്നു
ഓ.. മുകിൽ കിനാവിൽ മിന്നും ഇവളീ മണ്ണിലിറങ്ങിയ തൂമിന്നൽ
മഴത്തേരേറി വരും മിന്നൽ (ഞാൻ കനവിൽ)


വിഡിയോ



വിഡിയോ


2. പാടിയതു: ശ്രേയ ഘോഷൽ / കാർത്തിക്


മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം കൂട്ടിൽ
രണ്ടിളം പൈങ്കിളികൾ ഓ..
മുത്തുമണിത്തൂവൽ കുളിരണിഞ്ഞു മെല്ലെ
അവരെന്നും പറന്നിറങ്ങും
ചെമ്മരിയാടുള്ള മലഞ്ചെരിവിൽ
നല്ല ചന്ദനം മണക്കുന്ന താഴ്വരയിൽ
അമ്മമനമൊഴുകും ചെല്ലമനമുറങ്ങും
താലിപീലി താരാട്ടിൽ
(മഞ്ഞുമഴ...)

കുഞ്ഞേച്ചീ മനസ്സൊന്നും നോവാതെ
കൂട്ടിനു നടന്നു കുഞ്ഞനിയൻ
ചിറകിന്റെ ചെറു നിഴലേകി
അനിയനു തുണയായ് പെൺ കിളി
കുറുകുറെ കുറുമ്പായ് കളിക്കുറുമ്പൻ
അഴകിന്നുമഴകായ് കിളിക്കുരുവീ
(മഞ്ഞുമഴ...)

മാനത്തെ വാർമുകിൽ കുടയാക്കീ
ഇളവെയിൽ കമ്പിളി ഉടുപ്പു തുന്നി
ആരെന്നു മുള്ളലിവോടെ ഒരുമയിൽ വളർന്നു സ്നേഹമായ്
കുടുകുടെ ചിരിച്ചു വാർതെന്നൽ
ഏഴുനിറമണിഞ്ഞു മഴവില്ല്
(മഞ്ഞുമഴ...)


വിഡിയോ

3.പാടിയതു: വിജയ് യേശുദാസ് & ശ്വേത



ഓരോ കനവും വിടരുന്നോ
ഒരു കോടി വർണ്ണമുണരുന്നോ
ഓരോ നിനവും പുണരുന്നോ
ഒരു കോടി രാഗമുയരുന്നോ
സുഗന്ധങ്ങൾ നിറയുന്നോ
പനിമഴ മണ്ണില്‍ പൊഴിയുന്നോ
പ്രണയസരോവരത്തിൽ ഹംസങ്ങൾ നീന്തുന്നോ
( ഓരോ കനവും,.....)

ശ്യാമസുന്ദര സന്ധ്യയിലെ നിറമേഘമായ് നാം അലിയുന്നോ
പാർവണങ്ങൾ നിറയുമ്പോൾ അനുരാഗമായ് നാം ഒഴുകുന്നോ
ചന്ദ്രിക പൊഴിയും ചന്ദനനദിയിൽ
അടിമുടി നനയും അഴകുകളാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ
( ഓരോ കനവും.....)

ആഹാ മാരിവില്ലിൻ തൂലികയിൽ ഈ പ്രേമഭാവന വിരിയുന്നോ
മന്ദഹാസമാധുരിയിൽ നറുതേൻ വസന്തങ്ങൾ വളരുന്നോ
നീയൊരു തരുവായ് ഞാനതിൽ പടരും
മലർവല്ലരി തൻ മാനസമാകുന്നോ
അത്രമേൽ അത്രമേൽ ഇഷ്ടമായ്
ഒന്നായ് നമ്മൾ മാറുന്നോ
( ഓരോ കനവും,.....)



വിഡിയോ


4. പാടിയതു: ഫ്രാങ്കോ,അമൃത, സുരേഷ്, നവീൻ, ജീമോൻ

പൂവാലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാല ലാലാ ല ലാ ലാ
പൂവാലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാല ലാലാ ല ലാ

മുന്തിരിപ്പൂവിൻ വർണ്ണജാലം
മാമലങ്കാട്ടിലെ മായാലോകം
ആരവാരങ്ങളിൽ വാദ്യഘോഷങ്ങളിൽ
കൂട്ടുകൂടാനിനി ഞാനുമുണ്ടേ (മുന്തിരി)

വാലില്ലാകാട്ടുകുരങ്ങേ ചാഞ്ചാടിയാടുന്നതെന്തേ
മുന്തിരി വള്ളിയിലൂഞ്ഞാലു കെട്ടാൻ ഇണയെചുറ്റുന്നുവോ
തകിടതകിടതകിടതകിടതകിടതകിടതാ… (4)
ഓഹോഹോ….

നില്ലുപെണ്ണേ.. നീലിപ്പെണ്ണേ വട്ടമിട്ടുചോടുവെച്ചു വാ.. ഹേയ്
കാട്ടുമാക്കാനേകാവൽക്കാരാ അറനിറച്ചു പറനിറച്ചു വിളവെടുത്തു വാ
പൂ..മൂളും താഴ്വാരങ്ങളേ തേൻതുളുമ്പും പ്രണയപൂ കൊണ്ടുവാ
നേരമില്ല നേരമില്ല നേരമില്ലിനി അക്കരക്കളത്തിലേക്കു വേഗമെത്തണം
(മുന്തിരി)

ചുവപ്പുമുന്തിരികാലാലെ മെതിച്ചു ചാരാക്കുജാറിൽ നിറച്ചു
കാലാകാലംമൂടിവെച്ചു തുറന്നാൽ വീഞ്ഞിൻ രാജാവല്ലേ
ലാലാചാമി സാ… സാ സാ ചാ ചാ ചാ……
ലാലാചാമി സാ… സാ സാ ചാ ചാ ചാ……

കാട്ടുമൈനേ മാടിക്കില്ലേ ചിറകടിച്ചു ചിലചിലച്ചു വാ.. ഹേയ്
പാതിരാച്ചോലയിൽ നീന്തി നീന്തി തിരമുറിച്ചു മുകിലിലൂടെ പറപറന്നു വാ
പാ..ൽ പോൽ വരും.. മൂടൽമഞ്ഞിതിൽ
നീരാടാൻ വാ… കന്നിപൂതിങ്കളേ
മുന്തിരിപ്പൂക്കളെകാവലാക്കി മൂവന്തിപ്പാടത്തോരതിരുവന്നെടാ… (മുന്തിരി)
(2)
ലാലാചാമി സാ… സാ സാ ചാ ചാ ചാ


വിഡിയോ

Friday, April 2, 2010

ചമയം [1993] ചിത്ര, യേശുദാസ്, ജോളി ഏബ്രഹാം, എം.ജി ശ്രീകുമാർ

ഭരതൻ






ചിത്രം: ചമയം[1993] ഭരതൻ
അഭിനേതാക്കൾ: മുരളി, മനോജ് കേ. ജയൻ. സിതാര, രെഞ്ചിത

രചന: കൈതപ്രം? [ ഓ.എൻ.വി.}
സംഗീതം: ജോൺസൺ


1. പാടിയതു: ചിത്ര



രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ

ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...)

എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..)


ഇവിടെ



2. പാടിയതു: ജോളി ഏബ്രഹാം & എം.ജി. ശ്രീകുമാർ

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് (അന്തി)
ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരൻ
അങ്ങേക്കടലില് പള്ളിയൊറങ്ങാൻ മൂപ്പര് പോണതാണേ (അന്തി)

മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയൻ (2)
നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ
മാനത്തെ പൂന്തുറയിൽ വലവീശണ കാണൂലേ (2)
വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ
മീനാണെങ്കിപ്പെടയ്ക്കൂലേ (അന്തിക്കടപ്പുറത്ത്)

കടലിനക്കരെ ഏഴിലംപാലയിലായിരം മൊട്ടുവിരിയൂലേ
ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാൻ ഓമനവണ്ടു മുരളൂലേ (കടൽ)
അക്കരെയിക്കരെ ഓടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (അക്കരെ)
മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തി)

താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിൻ കുട്ടികൾ
അക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട്
മലർപ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ
പറയച്ചെണ്ടകളലറി തരികിടമേളമടിച്ചുമുഴക്കും നേരം
ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് (താരി)

ഞാനും കേട്ടേ - ഞാനും കണ്ടെ
അവനവനിന്നു കലമ്പിയ നേരത്തെൻ‌റെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി-
യനങ്ങിയിരമ്പിയകമ്പടികൂടാൻ അത്തിലുമിത്തിലുമാടംമാനത്തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ്

തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി
അത്തിമരത്തിൻ കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി (തുറ)
തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2)
തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ്




ഇവിടെ









സിതാര



3. പാടിയതു: ചിത്ര & എം.ജി. ശ്രീകുമാർ

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ പൂന്തിരകളിൽ
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളിൽ ഈറനാം കവിത തേടി
രാഗദേവനും നാദകന്യയും....

പണ്ടേതോ ശാപങ്ങൾ സ്വപ്‌നത്തിൻ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയിൽ
രാഗലീനയാം നാദകന്യയോ
തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം ചന്ദ്രലേഖ പോൽ

(പ്രണയതീരത്തെ)

കാണമറ മായുമ്പോൾ‍‍ താപസ്സനാം മാമുനിയാ
ചിപ്പിയിലെ തൂമുത്തിൻ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയിൽ പ്രേമലോലനെ
കണ്ടറിഞ്ഞു പോൽ നാദസുന്ദരി
ജന്മങ്ങൾ നീളുമോർമ്മയായ് മധുരനിലാവിൽ

(രാഗദേവനും)


ഇവിടെ

ഒരുകൊച്ചുസ്വപ്നം [1984] യേശുദാസ്









ചിത്രം: ഒരു കൊച്ചു സ്വപ്നം [ 1984] വിപിൻ ദാസ്
അഭിനേതാക്കൾ: മോഹൻലാൽ, നെടുമുടി വേണു, സീമ


രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസൻ




1. പാടിയതു: കെ ജെ യേശുദാസ്



മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക-
മഴിഞ്ഞു വീഴുന്നു
മാരകരാംഗുലി കളഭം പൂശി
പൂവുടല്‍ ഉഴിയുന്നു

നഖക്ഷതങ്ങള്‍ സുഖകരമാമൊരു
വേദന പകരുന്നൂ
സഖീ... ആ‍...സഖീ നീ അടിമുടി
ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു (മാറില്‍ .......)

അവന്റെ ദാഹം തീര്‍ക്കാന്‍
നീയൊരു തേനുറവാകുന്നു
അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം
മാമ്പൂവുരുകുന്നു

അലസം.. മധുരം..
അലസം മധുരം വള്ളിക്കുടിലില്‍
നറുമൊഴി ചിതറുന്നു
സുഖ നിശ്വസിതം...
സുഖനിശ്വസിതം സുരഭിലമാമൊരു
കാറ്റായ് പാടുന്നൂ (മാറിൽ..)



ഇവിടെ


2. പാടിയതു: യേശുദാസ്

ഉദ്യാനദേവി തന്‍ ഉത്സവമായ്
നയനോത്സവമായ് വന്ന പൂമകളേ
സുഖമോ സുഖമോ കുശലം ചോദിപ്പൂ
സഖികള്‍ നിന്‍ പുഷ്പ സഖികള്‍

പാലുപോലെ നിലാവുപോലെ വെണ്മ
യോലുന്ന നിന്മനസ്സില്‍
വിരിയുന്നതെല്ലാം വെളുത്തപൂക്കള്‍
നിന്മനസില്‍ വിരിയുന്നതെല്ലാം പൂക്കള്‍
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
നിന്മനസ്സില്‍ കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍ (ഉദ്യാനദേവി‍........)

കൂടെവന്ന കിനാവു പോലെ
ആരേ പാടുന്നു നിന്മനസ്സില്‍
വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
നിന്മനസ്സില്‍ വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
തേനുതിരുന്നതെന്നോ മാമ്പൂക്കള്‍
നിന്മനസ്സില്‍ തേനുതിരുന്നതെന്നോ മാമ്പൂക്കള്‍ (ഉദ്യാനദേവി തന്‍...)



ഇവിടെ

Thursday, April 1, 2010

കനകസിംഹാസനം[ 2006 ] സുജാത , യേശുദാസ്, ഗംഗ, പ്രിയ,




ചിത്രം: കനകസിംഹാസനം [2006] രാജസേനൻ
അഭിനേതാക്കൾ:ജയറാം, ലക്ഷ്മി ഗോപാലസ്വാമി, ജനാർദ്ദനൻ, കാർത്തിക

രചന: രാജീവ് ആലുങ്കൽ
സംഗീതം: എം ജയചന്ദ്രൻ


പാടിയതു: കെ ജെ യേശുദാസ് & കെ എസ് ചിത്ര

പ്രിയതമേ ശകുന്തളേ
പ്രമദ മാനസ സരസ്സിൽ നീന്തും
പ്രണയ ഹംസമല്ലേ നീ
പറയുമോ - ( പ്രിയതമേ..)

എവിടെ എന്നുടെ പ്രിയനെവിടെ
ചെമ്പനിനീർ പൂങ്കാറ്റേ
കണ്ടോ നീയാ കോമളനെ
കൂവളങ്കാട്ടിലെ കലമാനേ
മറന്നോ ദൂരെയകന്നോ
എങ്ങോ പോയ് മറഞ്ഞോ
കണ്വ തപോവന സീമയിലിന്നീ
ശകുന്തള കാത്തിരിപ്പൂ (M പ്രിയതമേ...)

ഇളനീർത്തുമ്പികൾനിൻ മിഴിയിൽ
ഇളവേൽക്കുകയോ വനലതികേ
കിളികൾ നുള്ളിയ തളിരിലയിൽ
എഴുതാം ഞാനാ പ്രിയ രഹസ്യം
പളുങ്കിൽ തീർത്ത പ്രതിമേ
എൻ ഹൃദയം തന്നു മടങ്ങാം
ഓർമ്മകളെല്ലാം ചന്ദന വിരലിൽ
മോതിരമായണിയാം (പ്രിയതമേ...)

ഇവിടെ
വിഡിയോ

2. പാടിയതു: സുജാത


സുന്ദരനോ സൂരിയനോ
ഇന്ദിരനോ എന്‍ ചന്ദിരനോ
എന്നു വരും മമ മന്ദിരത്തില്‍
ഇന്ദുകലാധരനെന്‍ കാന്തന്‍
നീലാംബരീ നീ വൈകാതെ ചൊല്ലൂ
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ
(സുന്ദരനോ)

കൈതോലക്കാറ്റൊന്നു കുഴല്‍ വിളിച്ചാല്‍
കണവന്റെ വരവാണെന്നു തോന്നും
കളവാണിക്കിളിയുടെ കുരവ കേട്ടാല്‍
കല്യാണനാളാണെന്നു തോന്നും
വെണ്ണിലാവത്ത് കണ്ണുറങ്ങാതെ
ഞാനെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)

സംക്രാന്തിത്താലത്തില്‍ തിരിതെളിഞ്ഞാല്‍
സീമന്തയോഗമായെന്നു തോന്നും
താംബൂലത്തളിരു ഞാനൊരുക്കിവയ്‌ക്കും
പൂവമ്പനെ ഞാനോര്‍ത്തു പാടും
പഞ്ചമിക്കാവില്‍ ചന്ദനത്തേരില്‍
ഞാനെന്നും കാത്തിരിക്കും!
മാരന്‍ സുന്ദരനോ...
(സുന്ദരനോ)


ഇവിടെ



3. പാടിയതു: തൃപ്പൂണിത്തുറ ശങ്കരൻ നമ്പൂതിരി, ഗംഗ, പ്രിയ

അഴകാർന്ന നീല മയിലെ
മിഴി പാതി ചാരും കുയിലെ
തേനോലും നിന്റെ മൊഴികൾ
തോരാത്ത രാഗ മഴയായ് [ അഴകാർന്ന നീല മയിലെ...

നടകിലോനൊ രാജ നീപു
സദസലൊന രാജ നീപു
മചിലോന രാജ നീപു
മനസിലോന രാജ നീപു
ലാലി ലാലി ലീലാലി ലാലി...

തങ്ക തെലുങ്കിന്റെ തിളങ്ങുന്ന കശവാണു നീ
എന്റെ കസ്തൂരി മാമ്പഴ പെണ്ണാണു നീ
പൊന്നിൻ നൂലാണു എന്നുള്ളം കോർത്തീടുവാൻ
നല്ല പുന്നാര സൂര്യന്റെ അഴകാണു നീ
കാതിൽ കളിയോതും കാഞ്ചന തിരുവാതിരേ
നിന്റെ കനവിന്റെ കൊട്ടാരം തുറക്കീലയോ
ധനധീം ധന ധ നി സ മ ഗ
ധീം ധ സ പ മ
തക്ജ ജനുത ജനുത ധിമി തോം തരികിട തോം
ധിം തരികിട നതം തരികിട തകിജം തരികിട തകതാ

അഴകാർന്ന നീല മയിലെ
മിഴി പാതി ചാരും കുയിലെ
മിന്നും പവനായ നിൻ വേണി ഉരുകീടുവാൻ
കന്നി പ്രണയത്തിൻ കനലായി തെളിഞ്ഞോട്ടെ ഞാൻ
എന്റെ മനസ്സിന്റെ മാളിക തുറന്നീടുവാൻ
മെല്ലെ അണയുന്ന പൂന്തിങ്കളാകില്ലേ നീ
പാടും പുഴ പോലൊഴുകുന്ന പവിഴാംഗനേ
നിന്റെ കനക സിംഹാസനം എനിക്കല്ലയോ
ധന ധീം ധന ധ നി സ മ ഗ
ധന ധീം ധ നി സ പ മ പ മ
തകജ ജനുത ജനുത ധിമി തൊം തരികിട തൊം
ധിം തരികിട നതം തരികിട തകിജം തരികിട തകതാ

അഴകാർന്ന നീല മയിലെ
മിഴി പാതി ചാരും കുയിലെ
തേനോലും നിന്റെ മൊഴികൾ
തോരാത്ത രാഗ മഴയായ്
സദസലൊന രാജ നീപു
മചിലോന രാജ നീപു
മനസിലോന രാജ നീപു
ലാലി ലാലി ലീലാലി ലാലി...


ഇവിടെ

വിഡിയോ

Wednesday, March 31, 2010

സൂത്രധാരൻ [2001] യേശുദാസ്, സുജാത






ചിത്രം: സൂത്രധാരൻ [2001] ലോഹിതദാസ്

അഭിനേതാക്കൾ: ദിലീപ്, മീരാ ജാസ്മിൻ, സലിം കുമാർ, ബിന്ദു പണിക്കർ , കലാഭവൻ മണി, ചിത്ര

രചന: രമേശൻ നായർ
സംഗീതം: രവീന്ദ്രൻ



1. പാടിയതു: യേശുദാസ് & സുജാത

ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്‌
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന്‍ മര്‍മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായ്‌
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

രാഗത്തിന്‍ ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ്‌ ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..

ഇവിടെ


ഇവിടെ


2. പാടിയതു: സുജാത

പേരറിയാം, മകയിരം നാൾ അറിയാം

മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു
കവിളിലെ ചെമ്പകം, മിഴിയിലെ കൂവളം
ചൊടിയിലെ കുംകുമം, മൊഴിയിലെ തേൻ കണം
ആരു ത്ന്നു? ഞാൻ അറിയില്ല

പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു

നാടോടിക്കാറ്റു വന്നു നാണമില്ലാതിന്നലെ
കാണാക്കരങ്ങൾ നീട്ടി മെല്ലെ ഒന്നു തൊട്ടു പോയ്
എന്നെ കിനാവു കണ്ടു രാകുയിലും പാടിപോയ്
വെണ്ണിലാ പായ നീർത്തി കാത്തിരുന്നു ചന്ദ്രനും
മഞ്ഞു മാറി പെയ്തിറങ്ങി ഉമ്മ വക്കുവാൻ
താരകങ്ങൾ താഴെ വന്നു മാല ചാർത്തുവാൻ
പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു[2]


ആകാശ തേരിലേറി പോകുമെന്റെ ദേവനെ
താമരപ്പൂവു പോലെ കന്നെറിഞ്ഞു നിന്നു ഞാൻ
ഏഴേഴു തൊവലുള്ള മാരിഫ്വില്ലു വിരിയുമോ...
പൊൻ വെയിൽ പാട്ടെനിക്കു പുടവയായി നിൽക്കുമോ
മേഘ പുഷ്പം കോർത്തെനിക്കു താലി തീർക്കുമോ
മധു വസന്ത സൂര്യ കാന്തി മനസ്സിൽ വിടരുമോ...


പേരറിയാം, മകയിരം നാൾ അറിയാം
മായിക കൂട്ടിനുള്ളിൽ താമസിക്കും മാർഗഴി പ്രാവു
കവിളിലെ ചെമ്പകം, മിഴിയിലെ കൂവളം
ചൊടിയിലെ കുംകുമം, മൊഴിയിലെ തേൻ കണം
ആരു തന്നു? ഞാൻ അറിയില്ല


ഇവിടെ








മീരാ ജാസ്മിൻ


3. പാടിയതു: യേശുദാസ് & സുജാത


ആ..ആ ആ..ഓ..ഓ..ഹൊ..ഹൊ..ഏയ്‌
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം
ഏതൊ പൂവില്‍ മഞ്ഞുതൂവല്‍ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിന്‍ മര്‍മ്മരമാവാം
കുടമുല്ല പൂച്ചിരി ഇതള്‍ വിരിയുന്നതുമാവാം
ആാ..ആാ..
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

മാനത്തിന്‍ മടിയില്‍ ഞാനേതോ മുകിലായ്‌
മായുമ്പോള്‍ നീയെന്തു ചെയ്യും?
താഴമ്പൂ വനിയില്‍ താഴത്തെ കുടിലില്‍
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാന്‍ നിറഞ്ഞു പെയ്തിടാം
അലകടലണിയും നീലിമ പോലെ നാമലിഞ്ഞു ചേര്‍ന്നിടും
നിനക്കുമെനിക്കും ഈറന്‍ മുകിലിനും ഒരൊറ്റ സായൂജ്യം
രാവില്‍ ആരോ വെണ്ണിലാവിന്‍ ജാലകങ്ങള്‍ തുറന്നിട്ടതാവാം
നിന്‍ മുഖം പൂംതിങ്കളാവാം

രാഗത്തിന്‍ ചിറകില്‍ ഗാനം പോല്‍ അലയും
ഞാന്‍ എങ്കില്‍ നീയെന്തു ചെയ്യും
എന്‍ നെഞ്ചില്‍ ഉണരും താളത്തിന്‍ തടവില്‍
പ്രേമത്തിന്‍ താഴിട്ടു പൂട്ടും
വികാര മോഹന മയൂരമായ്‌ ഞാന്‍
പീലി നീര്‍ത്തി ആടിടും
പൂവുടല്‍ തേടും ശലഭം പോലെ
രാഗലഹരിയില്‍ നീന്തിടാം
ഹൃദന്ത തന്ത്രികള്‍ ഉണര്‍ന്നു പാടും
വിനോദ സംഗീതം (രാവില്‍ ആരോ..)
ഓ..ഓ..ഓ..ഓ..

ഇവിടെ




4. പാടിയതു: യേശുദാസ്


മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം
തിരയെഴുതുന്നു മധുരിത കാവ്യം (2)
മദാലസ ചന്ദ്രികരാഗം പാടി
മധുമയി (3)
നിന്‍മിഴിയോരം മദനനു സാഗരതീരം

രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം
ഭാന്‍സുരിയായി ഞാന്‍ പാടുന്നു നിന്‍ ഭാവമനോഹര ഗാനം
എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍
അധരം കൊണ്ടൊരു പ്രണയ കഥ
കുളിരു വിതറും രോമഹര്‍ഷമൊരു നവ
ലാസ്യ ലഹരി പകരുമാര്‍ദ്ര സുഖ നിമിഷം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

ചന്ദ്രിക തൂവിയ ചന്ദന ചാറില്‍ നീയൊരു മോഹ മരാളം
എന്‍ വിരല്‍ ഒന്നു തൊട്ടാല്‍ പാടും
സ്നേഹ വിപഞ്ജികയായി നീ
രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍
വെണ്‍പ്രാവിണയുടെ ചിറകടിയോ
മൃദു മൃദംഗ ഹൃദയ താളം അരിയൊരു
മധുര ലഹരി അണിയുമനഘ നടനലയം

നാ ധൃധിതോം തധര ധീം
തനന തന നാധൃ ധൃധനി തധര ധീം
(വായ്ത്താരി)
അ.......

മധുമയി നിന്‍മിഴി ഓരം മദനനു സാഗരതീരം


ഇവിടെ

Tuesday, March 30, 2010

ദൈവനാമത്തിൽ [2005] ഗായത്രി, മമ്മൂട്ടി, മഞ്ജരി




ചിത്രം: ദൈവനാമത്തിൽ [2005] ജയരാജ്
അഭിനേതാക്കൾ: പൃത്വി രാജ്, മമ്മൂട്ടി, ഭാവന, കൊച്ചിൻ ഹനീഫ, നിലമ്പൂർ ആയിഷ

രചന: കൈതപ്രം,ഓ.വി. അബ്ദുള്ള, പി.വി.മൻസൂർ, മമ്മൂട്ടി, രകീബ്, റ്റി.സി അബൂട്ടി ഹാജി

സംഗീതം കൈതപ്രം വിശ്വനാഥ് അബൂട്ടി ഹാജി റ്റി.സി
ഓ.വി.അബ്ദുള്ള,പി.വി.മൻസൂർ,മമ്മൂട്ടി ,


1. പാടിയതു:: ഗായത്രി, മമ്മൂട്ടി


നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാളു വന്നു
മധുരപ്പതിനേഴ്...
പുതുനാരിയായി നീ... (നസീബുള്ള)


ഖാസി വന്നു നിക്കാഹോതി
തോഴിമാര്‍ കളിയാക്കുന്നേ
കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നേ
പനിനീര്‍ത്തുള്ളികള്‍ ചാറുന്നേ
(നസീബുള്ള)

മണിയറവാതിലടയ്ക്കുമ്പോള്‍
മാരനെ നീ നോക്കൂല്ലേ?
മാരനടുത്തു വരും നേരം
കതകിന്റെ പിന്നിലൊളിക്കില്ലേ? (നസീബുള്ള)

മോതിരം വിരലിലണിയുമ്പോള്‍
മാരനെ നീ നോക്കൂല്ലേ?
കുങ്കുമപ്പൂച്ചുണ്ടുകള്‍ കൊണ്ടൊരു
പുഞ്ചിരിയും നല്‍കൂല്ലേ? (നസീബുള്ള)



ഇവിടെ




video



2. പാടിയതു: മഞ്ജരി


ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
സുന്ദരമാരന്‍ പുതുമണിമാരന്‍
അരങ്ങിന്‍ അരങ്ങായ മാരന്‍
ഓ... അരികില്‍ വരവായി ബീവീ
കാണാന്‍ വരവായി ബീവീ
(ഏഴാം)

തങ്കക്കിനാവിന്‍റെ കളിവള്ളമേറി
കരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍
ആദ്യം നീയെന്തു ചെയ്യും - മണിയറിയില്‍
അവനോടെന്തു നീ കാതില്‍ കൊഞ്ചിച്ചൊല്ലും
മറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെ
ഖല്‍ബായ ഖല്‍ബിനു നീയിന്നെന്തു നല്‍കും ബീവി
പറയാനെന്തിനു നാണം മൈക്കണ്ണിയാളേ
(ഏഴാം)

ബദറുല്‍മുനീറിന്‍റെ ബദലായ ഗാനം
ഹുസുനുല്‍‌ജമാലിന്‍‌റെ ഉയിരായ ഗാനം
ഒമര്‍ ഖയാമിന്‍റെ ഭാവന നെയ്തെടുത്ത
ഓമലാളിന്‍ ഓമനപ്പാട്ടിന്‍റെ ഈണം
നിനക്കായ് പാടുമ്പോള്‍ അഴകായ് പാടുമ്പോള്‍
കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്‍റെ റാണീ
പരവശമെന്തിനു പെണ്ണേ പാതിരാപ്പൂവേ
(ഏഴാം)


ഇവിടെ





3. പാടിയതു: ഗായത്രി, നൂർജെഹാൻ


മാലാഖമാര്‍ വരുന്നുണ്ടല്ലോ
സമിറാക്ക് ഭാവുകം നേര്‍ന്നീടാന്‍
പൂക്കളും വിരിഞ്ഞു നില്‍ക്കുന്നേന്‍
പൂമണം വീടാകെ വീശീടാന്‍
(മാലഖമാര്‍)

കവിത തുളുമ്പും കണ്‍കളുമായി
ഒമര്‍ ഖയാമിന്‍റെ ഭാവനപോലെ
കണ്മണി നീയൊരു സുന്ദരിയായി
(മാലാഖമാര്‍)

തങ്കക്കിനാവുകള്‍ പൂവണിയുംപോല്‍
താരങ്ങളെല്ലാം പ്രഭയില്‍ മുങ്ങി
വിലസുകയാണ് നിന്‍ വദനത്തില്‍
(മാലാഖമാര്‍)

പലപല നാളായ് കൊതിച്ചുനിന്നൊരു
വിവാഹസുദിനം പിറന്നുവല്ലോ
ആയിരമായിരം അഭിവാദ്യങ്ങള്‍
(മാലാഖമാര്‍)

ഇവിടെ


4. പാടിയതു: പ്രതാപ്, പ്രിയംവദ


ജിന്നിന്റെ കോട്ട കാണാന്‍ പോരാമോ നീ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ നീ സമീറാ
ഞാലിയലിക്കത്തുണ്ടോ വൈരക്കുറിമാലയുണ്ടോ
മുത്തണിവളകളുമുണ്ടോ പൂരണമുണ്ടോ
(ജിന്നിന്റെ)

സീനത്തതേറുന്നല്‍‌ഷൗക്കുള്ള പൂമോളേ
എഴുപതിനായിരം അതിര്‍പ്പങ്ങളുണ്ടവിടെ
മണമുള്ള പൂക്കളുണ്ടോ കണ്ണിലെഴുതാന്‍ മഷിയുണ്ടോ
കൈകൊട്ടിപ്പാടിയാടാന്‍ സുന്ദരിമാരുമുണ്ടോ
(ജിന്നിന്റെ
പതിനാലാം പൂനിലാവുദിച്ച നല്ല രാവിതില്‍
ഏഴാംബഹറ് കടന്നു പാറിപ്പോന്നീടാമോ
ബസറിന്റെ പുഷ്പകവിമാനമതില്‍ പോന്നീടാം
പിരിശത്തിനിണയായി പോരാം ഞാന്‍ മാനത്തില്‍
(ജിന്നിന്റെ)

ഇവിടെ




5. പാടിയതു: മധു ബാലകൃഷ്ണൻ, മമ്മൂട്ടി


ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ... നോക്കിടുന്നൊരു പെണ്ണുണ്ട്
(ഞാലി)

പെണ്ണേ നീ പോരുമോ
എന്‍ ഖല്‍ബെന്ന കൊട്ടാരത്തില്
പട്ടുകുടയും ചൂടിപ്പോരുമോ നീ (ഞാലി)

കണ്ണോട് കണ്ണു ചേര്‍ന്ന് കുശലം പറയുംനേരം
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ, നിന്‍റെ
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ... (ഞാലി)

കണ്ണാടിവളയിട്ട പുന്നാരക്കൈകളില്‍
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ, നല്ല
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ... (ഞാലി)



ഇവിടെ





ബോണസ്: താന്തോന്നി: അകാശം അറിയാതെ... യേശുദാസ്



video

Monday, March 29, 2010

50-കളിലെ ഹിറ്റുകൾ part I





A. ചിത്രം: അച്ഛൻ [1954] എം.ആർ.എസ്. മണി
അഭിനേതാക്കൾ: തിർക്കുരിശി, എസ്.പി. പിള്ള, ബി.എസ്.സരോജാ, അടൂർ പങ്കജം..T

രചന: അഭയദേവ്
സംഗീതം: പി എസ് ദിവാകർ







1. പാടിയതു: കുമാരി ലക്ഷ്മി “അമ്പിളിയമ്മാവാ......


അമ്പിളിയമ്മാവാ തിരിഞ്ഞുനി-
ന്നൻപിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ
അങ്ങു ഞാനും വരട്ടോ

വെള്ളിത്തളികപോലെ മാനത്തു നീ
വെട്ടിത്തിളങ്ങുന്നല്ലൊ
വല്ലതും നീ തരുമോ വിശക്കുന്നു
കൂടെ ഞാനും വരട്ടോ

താരകപ്പെൺണികൾ നടുവിൽ നീ
രാജനായ് ന്വാണിടുമ്പോൾ
താണവരോടു മിണ്ടാൻ നിനക്കൊരു
നാണമാകുന്നതുണ്ടോ

നേരമിരുട്ടിയല്ലൊ നിനക്കയ്യൊ
പേടിയില്ലെ നടക്കാൻ
കൂട്ടിനു വന്നിടാം ഞാൻ നല നല്ല
പാട്ടുകൾ പാടിടാം ഞാൻ....

ഇവിടെ



2. പാടിയതു: പി. ലീല



വരുമോ വരുമോ -ഇനി
വരുമോ എൻശുഭകാലം-ഈ
ഇരുൾ മാറും പുലർകാലം

നാഥാ നിൻ കനിവിൻ ദീപമേ നോക്കി
കണ്ണീരിൻ കടലിൽ നീന്തി നീന്തി
കൈകാൽ കുഴഞ്ഞയ്യോ


മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ

അമ്മാ- അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ
കരളിൽ തുടിയ്ക്കുന്നെടാ
ആരോമൽ മകനെ താരാട്ടുവാനെൻ
കൈകൾ പിടയ്ക്കുന്നെടാ.....




3. പാടിയതു: യേശുദാസ്


തെളിയൂ നീ പൊൻ വിളക്കേ
തെളിയൂ നീ പൊൻ വിളക്കേ-എന്
ഏകാന്തമാനസശ്രീകോവിലിലെന്നും
തെളിയൂ നീ പൊൻ വിളക്കേ

എൻ കാവ്യസിദ്ധിതൻ ചൈതന്യമാകെ
ശങ്കയാം കൂരിരുൾ മൂടിയിന്നാകെ
സ്നേഹാർദ്രസുന്ദരപ്പൊങ്കതിർ വീശി
മോഹനസ്വപ്നത്തിലാനന്ദം പൂശി
---തെളിയൂ നീ....

‍മധുരപ്രതീക്ഷതൻ മാല്യങ്ങളാലേ
മഹനീയമാക്കീ ഞാനെൻ കോവിൽ ചാലെ
മറയാതെ നീയിതിലൊളിചിന്നിയാലേ
മതിയാവൂ മാനത്തു വെണ്തിങ്കൾ‍ പോലെ
തെളിയൂ നീ പൊൻ വിളക്കേ-മിന്നി-
ത്തെളിയൂ നീ പൊൻ വിളക്കേ



B. ചിത്രം: ആത്മസഖി [1952] ജി.ആർ. റാവു
അഭിനേതാക്കൾ: സത്യൻ. ബി.എസ്.സരോജ
രചന: തിരുനയിനാർ കുറിച്ചി
സംഗീതം: ബ്രദർ ലക്ഷ്മൺ


1. പാടിയതു: പി.ലീല & മോത്തി

ആ നീലവാനിലെന്നാശകള്‍ -
ക്കണിയിടും താരകേ
അഴകുറ്റ നീയന്‍ മാറിലെന്നോ
അണയുവതോമലേ ... അണയുവതോമലേ
അകലത്തങ്ങകലത്തെന്നാശകള്‍ -
ക്കണിയിടും താരകേ
അഴകുറ്റ നീയെന്‍ മാറിലേക്കായ്
അണയുവതെന്നഹോ... അണയുവതെന്നഹോ...


എങ്ങുപറന്നുപോയ് ചേതനയില്‍
ഓമല്‍ ഭാവനാ?
എങ്ങെനെയിദ്ദൂരം പിന്നിടാനെന്‍
താപം തീര്‍ന്നിടാന്‍ .. താപം തീര്‍ന്നിടാന്‍!

നീറുമെന്നുള്ളം കുളിരുവാന്‍ നീരിനു കേഴുമെന്‍
കണ്ഠത്തിലാവിധി പാഴിടിവാളിടുമോ
ഏതുമറിവീലതാശു ഞാനെന്‍
ജീവനായകാ ... ജീവനായകാ

സങ്കല്പമേഖല മേലുയരും സാന്ധ്യതാരകേ
സന്തപ്ത ചിത്തശതങ്ങളാല്‍ സഖൊ
സന്ദേശമേകിടാം സന്ദേശമേകിടാം

പാഴിരുള്‍ മൂടാതെ പാരിലുദിക്കുമോ
ബാലദിനേശ്വരന്‍?
വിഘ്നമൊഴിഞ്ഞൊരു പാതയിലനുരാഗ വീഥിയില്‍
നിത്യനിരാശിതരല്ല നാം സഖി
നീയിഹ മാഴ്കൊലാ നീയിഹ മാഴ്കൊലാ...


ഇവിടെ



2. പാടിയതു: പി. ലീല & മോത്തി


കാറ്റിലാടി കണ്മയക്കും കാനന പൂ മല്ലികേ
ആരോമല്‍ നാഥന്‍ മാറില്‍ അണിയും രാഗമാലികേ
കാറ്റിലാടി ആടി ഓ..ഓ..
പൊന്‍ താരം പോലെ ഭൂമിയില്‍ ചാലേ
പുലര്‍ന്നിടും മല്ലികേ മലര്‍ന്നിടും മല്ലികേ
ചിന്തും വസന്തം തന്നില്‍
ജീവിതത്തില്‍ ചിന്തും വസന്തം തന്നില്‍

ശാന്തേ ..

കാറ്റിലാടി കണ്മയക്കും കാനന പൂ മല്ലികെ
ആരോമല്‍ നാഥന്‍ മാറില്‍ അണിയും രാഗമാലികേ

കാറ്റിലാടി കണ്മയക്കും കാനന പൂ മല്ലികെ
ആരോമല്‍ നാഥന്‍ മാറില്‍ അണിയും രാഗമാലികേ
കാറ്റിലടിയാടി..

ഓ..ഓ... പൊന്‍ താരം പോലെ ഭൂമിയില്‍ ചാലേ
പുലര്‍ന്നിടും മല്ലികേ മലര്‍ന്നിടും മല്ലികേ (2)

ചിന്തും വസന്തം തന്നില്‍ (2)
ജീവിതത്തില്‍
തല്ലീലം ചെരുക നാം കൊല്ലോലം പൊലെ (2)
കല്ലോലം പൊലെ രാഗ കല്ലോലം പൊലെ


C. ചിത്രം: അവരുണരുന്നു [1956] എൻ. ശങ്കരൻ നായർ
അഭിനേതാക്കൾ: സത്യൻ, മിസ്സ്.കുമാരി,പ്രേം നസീർ, പ്രേമ
രചന: വയലാർ
സംഗീതം: ദക്ഷിണാ മൂർത്തി

1. പാടിയതു: ഏ.എം രാജാ, ജിക്കി കൃഷ്ണവേണി

ഒരു കാറ്റും കാറ്റല്ല ഒരു പാട്ടും പാട്ടല്ല
ഓടക്കുഴലുമായ് നീയില്ലേ
ഓമനപ്പാട്ടുമായ് നീയില്ലേ (ഒരു കാറ്റും..)

കളി വഞ്ചി തുള്ളി കവിളത്തു നുള്ളി
കരളിന്റെ കിളിവാതിൽ നീ വന്നു തള്ളി (ഒരു കാറ്റും..)

ഉള്ളിലുറങ്ങും പുള്ളിക്കുയിലേ
കിള്ളിയുണർത്തിയതാരാണ് നിന്നേ (ഒരു കാറ്റും..)

കരിമണ്ണിൽ പൂത്തു
കനലൊളികൾ കോർത്തു
കരിയില്ലീ അനുരാഗമുല്ലമാല
തിരി നീട്ടി നീയെന്റെ ഇരുൾ മൂടും
മണിവീണ മീട്ടി നീ മണവാട്ടി (ഒരു കാറ്റും...


ഇവിടെ



2. പാടിയതു: ജിക്കി

കിഴക്കു നിന്നൊരു പെണ്ണു വന്ന്
കിനാവു പോലൊരു പെണ്ണ് വന്നു
കയറു പിരിക്കണു കതിരിഴ നൂൽക്കണ്
കാണാനെന്തൊരു ശേല്!
കാണാനെന്തൊരു ശേല്
തട്ടമുണ്ടോ പെണ്ണിന്
തരിവളയുണ്ടോ പെണ്ണിന്
തട്ടമില്ല തരിവളയില്ലാ
താലികെട്ടാനാളില്ല (കിഴക്കു...)


കിഴക്കു നിക്കണ പെണ്ണാളേ നിന്നു
കിനാവു കാണണ പെണ്ണാളേ
താലി കെട്ടാനാളൊണ്ട് നിന്നെ
തട്ടമിടീക്കാനാലൊണ്ട്
ഇത്ര നാളും നീയെന്തേ
നൃത്തം വെയ്ക്കാനെത്താഞ്ഞൂ
ലലലല്ലല ലല്ലല ലല്ലലല
ഇത്ര നാളും നീയെന്തേ
നൃത്തം വെയ്ക്കാനെത്താഞ്ഞൂ
മുത്തുക്കുടമണി പോരാഞ്ഞോ
മുല്ലപ്പന്തലു പോരാഞ്ഞോ (കിഴക്കു..)


പണ്ടു പണ്ടൊരു പെരുമാള്
വന്നു പങ്കു വെച്ചൊരു മലനാട്
വിണ്ടു കീറിയ കരളിന്നിഴകള്
വീണ്ടുമിണക്കിയ മലനാട്
തൊണ്ടടിക്കും കൈകളുയർത്തിയ
തോരണമണിയും മലനാട്]
ആ മലനാടിൻ മലർമുറ്റത്തൊരു
പൂവിളി കേട്ടോ പെണ്ണാളേ (കിഴക്കു...)


ഇവിടെ




D. ചിത്രം: കാലം മാറുന്നു [ 1955] വേലപ്പൻ നായർ
അഭിനേതാക്കൾ: സത്യൻ, തിക്കുരിശ്ശി, ചാന്ദ്നി, സുലോചന

രചന: ഓ.എൻ. വി.
സംഗീതം: ദേവരാജൻ
പാടിയതു: കേ.എസ്. ജോർജ് & സുലോചന

ആ മലർപ്പൊയ്കയിൽ ആടിക്കളിക്കുന്നൊ-
രോമനത്താമരപ്പൂവേ
മാനത്തുനിന്നൊരു ചെങ്കതിർമാല നിൻ
മാറിലേയ്ക്കാരേയെറിഞ്ഞൂ (2) (ആ മലർ)


അക്കൊച്ചുകള്ളന്റെ പുഞ്ചിരി
കാണുമ്പോൾ ഇക്കിളി കൊള്ളുന്നതെന്തേ (2)
മാനത്തിൻ പൂക്കണി കാണാൻ കൊതിച്ച നീ
നാണിച്ചുപോകുന്നതെന്തെ (2)
അക്കളിവീരനാ നിന്നിതൾക്കുമ്പിളിൽ
മുത്തമിട്ടോമനിക്കുമ്പോൾ (2)
കോരിത്തരിച്ച നിൻ തൂവേർപ്പുതുള്ളികൾ
ആരെയോ നോക്കിച്ചിരിപ്പൂ (ആ മലർ)


സിന്ദൂരപ്പൊട്ടിട്ടു ചന്തം വരുത്തിയ
നിന്മുഖം വാടുന്നതെന്തേ
മഞ്ഞ വെയിൽ വന്നു തുള്ളുമ്പോൾ നിന്റെ
കണ്ണിണ എന്തേ കലങ്ങാൻ


നിന്നിതൾചുണ്ടിലെ പുഞ്ചിരി മായുമ്പോൾ
നിന്നെക്കുറിച്ചൊന്നു പാടാൻ (2)
എൻ മണിവീണയിൽ വീണപൂവേ നിന്റെ
നൊമ്പരം നിന്നു തുടിപ്പൂ (2) (ആ മലർ)



ഇവിടെ




E. ചിത്രം: നവലോകം: [ 1951] വി. കൃഷ്ണൻ
അഭിനേതാക്കൾ: വഞ്ചിയൂർമാധവൻനായർ,തിക്കുറിശ്ശി,മിസ്സ്.കുമാരി,സേതുലക്ഷ്മി


രചന: പി. ഭാസ്കരൻ
സംഗീതം: ദക്ഷിണാ മൂർത്തി

1. പാടിയതു: പി. ലീല

ഗായകാ ഗായകാ ഗായകാ
ഹൃദയ നിലാവിൽ പാടൂ
ഗായകാ ഗായകാ ഗായകാ

ശീതളകരങ്ങളാലേ പനിനീർ സുമങ്ങൾ പോലെ
ആശാസുഖങ്ങൾ വീശീ മധുമാസചന്ദ്രലേഖാ (ഗായകാ...)

ഹൃദയേ വിലാസലളിതയായ് ആടാൻ വരൂ കിനാവേ
രാവിന്റെ രാഗസുധയേ ചൊരിയാൻ വരൂ നിലാവേ (ഗായകാ...)

അഴകിൻ നദീവിഹാരീ വരു നീ ഹൃദന്ത തീരേ
ആശാമയൂരമാടാൻ അനുരാഗമാല ചൂടാൻ (ഗായകാ...)



ഇവിടെ




2. പാടിയതു: കോഴിക്കോട് അബ്ദുൾ ഖാദർ

തങ്കക്കിനാക്കൾ ഹൃദയേ വീശും
വനാന്ത ചന്ദ്രികയാരോ നീ (തങ്കകിനാക്കൾ..)
സങ്കൽപമാകെ പുളകം പൂശും
വസന്തക്കുയിലേയാരോ നീ (സങ്കൽപ്പ..)(തങ്കകിനാക്കൾ...)

മധുരിത ജീവിത വാനിൽ ചൊരിയും
മായാത്ത മഴവിൽ പോലെ...(മധുരിത..)
മ മ മനമരുളും വൃന്ദാവനമിതിൽ
വരൂ പ്രേമരാധേ, നീവരൂ പ്രേമരാധേ...(തങ്കക്കിനാക്കൾ )

നിരുപമ സുന്ദരവാനിൽ വിരിയും
അനുപമതാരകപോലെ...(2)
മനമലരരുളും മന്ദാരവനിയിൽ
വരൂ നീലക്കുയിലേ നീ
വരൂ നീലക്കുയിലേ..(തങ്കക്കിനാക്കൾ )




ഇവിടെ

Sunday, March 28, 2010

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്

കമൽ






ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് [1997] കമൽ
അഭിനേതാക്കൾ: ജയറാം. മഞ്ജു വാര്യർ,ബാലചന്ദ്ര മേനോൻ,വിനയ പ്രസാദ്

രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ


മഞ്ജു വാര്യർ


1. പാടിയതു: കെ ജെ യേശുദാസ് / ചിത്ര


പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)

[1997 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റ് അവാർഡ് ലഭിച്ച ഗാനം]


ഇവിടെ

വിഡിയോ


വിഡിയോ



ജയറാം


2. പാടിയതു: ചിത്ര& യേശുദാസ്


കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺ തോണിയിൽ
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടൽ പോലെ
ശർൽക്കാല മുകിൽ പോലെ
ഏകാന്തമീ പൂംചിപ്പിയിൽ ( കാത്തിരിപ്പൂ...)

പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകൽ കോകിലം
കാറ്റിൽ വിരൽത്തുമ്പു ചാർത്തി
അതിൽ നെഞ്ചിലേതോരഴൽ ചന്ദനം
ഒരു കൈത്തിരി നാളവുമായ്
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ ശലഭമേ പോരുമോ നീ ( കാത്തിരിപ്പൂ...)



രാവിൻ നിഴൽ വീണ കോണിൽ
പൂക്കാൻ തുടങ്ങീ നീർമാതളം
താനേ തുളുമ്പും കിനാവിൽ
താരാട്ടു മൂളി പുലർതാരകം
ഒരു പൂത്തളിരമ്പിളിയായ്
ഇതൾ നീർത്തുമൊരോർമ്മകളിൽ
ലോലമാം ഹൃദയമേ പോരുമോ നീ... ( കാത്തിരിപ്പൂ..)

ഇവിടെ


വിഡിയോ



3. പാ‍ടിയതു: യേശുദാസ് / ദലീമ

മഞ്ഞുമാസപക്ഷീ..
മണിത്തൂവൽ കൂടുണ്ടോ..
മൗനംപൂക്കും നെഞ്ചിൻ
മുളംതണ്ടിൽ‍ പാട്ടുണ്ടോ..
എന്തിനീ ചുണ്ടിലെ ചെമ്പനീർ
മലർചെണ്ടുകൾ വാടുന്നു..
എന്നു നീ മാമരഛായയിൽ
മഴപ്പൂക്കളായ് പെയ്യുന്നു..


ദൂരെ നിലാക്കുളിർ താഴ്വാരം
മാടിവിളിക്കുമ്പോൾ..
മാനത്തെ മാരിവിൽക്കൂടാരം
മഞ്ഞിലൊരുങ്ങുമ്പോൾ..
കാണാച്ചെപ്പിൽ മിന്നും മുത്തായ്
പീലിക്കൊമ്പിൽ പൂവൽച്ചിന്തായ്
പൂക്കാത്തതെന്തേ നീ...

(മഞ്ഞുമാസപക്ഷീ)

പൊൻവളക്കൈകളാൽ പൂന്തിങ്കൾ
മെല്ലെ തലോടുമ്പോൾ..
വാസനത്തെന്നലായ് വാസന്തം
വാതിലിൽ മുട്ടുമ്പോൾ..
ആരോ മൂളും ഈണം പോലെ ..
എന്നോ കാണും സ്വപ്നം പോലെ..
തേടുവതാരേ നീ....

ഇവിടെ


ബിജു മേനോൻ





4. പാടിയതു: യേശുദാസ്


സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാത്തിരിയായ്..
താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
മുറിവേറ്റുവീണു പകലാംശലഭം..


അന്തിവാനിലൊരു കുങ്കുമസൂര്യൻ
ആർദ്രസാഗരം തിരയുന്നു..
ക്ലാവുമൂടുമൊരു ചേങ്കിലപോലെ
ചന്ദ്രബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കൽവിളക്കിൽ
കാർമുകിലിൻ കരിപടർന്നു..
പാടിവരും രാക്കിളിതൻ
പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

(സാന്ദ്രമാം സന്ധ്യതൻ)

നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
ഹോമകുണ്ഡമായ് പുകയുമ്പോൾ..
പാതിമാഞ്ഞൊരു പ്രണയവസന്തം
ശാപവേനലിൽ പിടയുമ്പോൾ..
ഒരുമിഴിയിൽ താപവുമായ്
മറുമിഴിയിൽ ശോകവുമായ്..
കളിയരങ്ങിൽ തളർന്നിരിക്കും
തരളിതമാം കിളിമനസ്സേ...

(സാന്ദ്രമാം സന്ധ്യതൻ)

ഇവിടെ


5. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത


വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി
മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതൾ നുള്ളുവാൻ
കുളിർ മധുമൊഴി കേൾക്കാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ (വിണ്ണിലെ..)

മൂടൽമഞ്ഞിനാൽ മണി
പ്പുടവകൾ ഞൊറിയുമി പുലർവനിയിൽ
കുഞ്ഞു പൂക്കളാൽ അതിൽ
കസവണിക്കരയിടുമരുവികളിൽ
പകല്‍പ്പക്ഷിയായ് പാടുവാൻ നേരമായ്
മുളം കൂട്ടിന്നുള്ളിൽ പാടുവാൻ മോഹമായ്
ഇളമാവിൻ തണൽ തേടും കുളിർ കാറ്റേ ആ... (വിണ്ണിലെ..)

ഇന്നു രാത്രിയിൽ എന്റെ
കനവുകൾ മെനയുമീ മുകിൽക്കുടിലിൽ
താരദീപമായ് മെല്ലെത്തിരിയെരിഞ്ഞുണരുമെൻ
കുളിർ മനസ്സേ
വിരൽത്തുമ്പു തേടും വീണയായ് മാറുമോ
തുളുമ്പും കിനാവിൻ തൂവലായ് പുൽകുമോ
നറുതിങ്കൾ കല ചൂടും കലമാനേ (വിണ്ണിലെ...)

ഇവിടെ



ഒന്നു കൂടി:

ഇവിടെ


ബോണസ്:

ഓർമ്മിക്കൂ! വിഡിയോ [ കളിയാട്ടം]

Saturday, March 27, 2010

പിൻ ഗാമി [1994] ചിത്ര, യേശുദാസ്, എം.ജി. ശ്രീകുമാർ




ചിത്രം: പിൻ‌ഗാമി [1994] സത്യൻ അന്തിക്കാട്
അഭിനേതാക്കൾ:മോഹൻലാൽ, ജഗതി, സുകുമാരൻ, കനക, ശാന്തി കൃഷ്ണ


രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ജോൺസൻ



പാടിയതു: കെ എസ് ചിത്ര

മാനത്തെ ചിറകുള്ള കരിങ്കുഴലീ
മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
കുന്നിമണിമുത്തു വീണു കര കവിഞ്ഞു
കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
മൊഴിയോ - കിന്നാരക്കിലുങ്ങലോ
ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

(വെണ്ണിലാവോ)

കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
തെന്നലായെൻ - കുഞ്ഞു മോഹം
സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
പുലരിയായെൻ - സൂര്യജന്മം
എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
ഇതു നിന്റെ സാമ്രാജ്യം

(വെണ്ണിലാവോ)

കണ്ടുനിൽക്കെ - പിന്നിൽ നിന്നും
കനകതാരം - മുന്നിൽ വന്നോ
ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
എന്നുമെന്നും - കാത്തു നിൽക്കെ
കൈവളർന്നോ - മെയ്‌വളർന്നോ
ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
ഇനിയാണു പൂക്കാലം

(വെണ്ണിലാവോ)


ഇവിടെ


2. തെമ്മാടിക്കാറ്റെ നിന്നാട്ടെ...., യേശുദാസ് & എം.ജി. ശ്രീകുമാർ

വിഡിയോ

Thursday, March 25, 2010

ഫ്രണ്ട്സ് [ 1999] യേശുദാസ്, ചിത്ര, എം.ജി ശ്രീകുമാർ













ചിത്രം: ഫ്രണ്ട്‌സ് [1999] സിദ്ധിക്ക്

അഭിനേതാക്കൾ: ജയറാം, ജഗതി, മുകേഷ്, ശ്രീനിവാസൻ, ദിവ്യാ ഉണ്ണി, സുകുമാരി

രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി / ആർ.കെ. ദാമോദരൻ
സംഗീതം: ഇളയരാജ






ദിവ്യാ ഉണ്ണി

1. പാടിയതു: കെ. ജെ. യേശുദാസ് / ചിത്ര

കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ
തിരയിളകുന്നു നുര ചിതറുന്നു... ഇരുളിന്‍ തീരങ്ങളില്‍

പരിഭവ ചന്ദ്രന്‍ പാതി മറഞ്ഞു പാടാന്‍ മറന്നു കുയിലിണകള്‍
താരുകള്‍ വാടി തളിരുകള്‍ ഇടറി രജനീ ഗന്ധികള്‍ വിടരാറായ്
നിലാപൂപ്പന്തലോ കനല്‍ കൂടാരമാ‍യ് തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍
അങ്ങകലേ... ഹോ...
അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം ഇനി ഒന്നു ചേരും
ആവഴിയെങ്ങോ... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...]

ആളോഴിയുന്നു അരങ്ങൊഴിയുന്നു നിഴല്‍ നാടകമോ മായുന്നു
ഹരിതവനങ്ങള്‍ ഹൃദയതടങ്ങള്‍ വേനല്‍ ചൂടില്‍ വീഴുന്നു
വരൂ വാസന്തമേ വരൂ വൈശാഖമേ.നിങ്ങളില്ലാതെ ഈ ഭൂമി മണ്‍കൂനയായ്
ഇങ്ങിതിലേ... ഹോ...
വരൂ ശ്യാമസാഫല്യ ഗംഗേ
ഇതു സാമഗാന സാന്ത്വന യാമം... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...]

ഇവിടെ



സുകുമാരി




2.പാടിയതു: ചിത്ര


ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തേ മൗനം
കണിമാവിന്‍ കൊമ്പിന്‍ മേലേ...
കണിമാവിന്‍ കൊമ്പിന്‍ മേലേ കുടയോളം തിങ്കള്‍ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മഥന്‍ പാടും നേരമായ്
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )

സ്വപ്നവും മിഴികളില്‍ തിരഞൊറിഞ്ഞൂ
സ്വര്‍ഗമോ ശയ്യയില്‍ വീണുറങ്ങീ ഹോ... വീണുറങ്ങീ
പാര്‍വതീ മുല്ലകള്‍ പൂചൊരിഞ്ഞൂ..
പ്രാണനില്‍ പാര്‍വണം പെയ്തലിഞ്ഞൂ.. പെയ്തലിഞ്ഞു
പാലാഴി കരയില്‍ ഞാന്‍ ദേവരാഗം കേട്ടൂ ..
കാളിന്ദീ നദിയില്‍ ഞാന്‍ രാധയായ് നീരാടീ
എന്‍ ദേവന്നെന്തിനിനിയും പരിഭവം ചൊല്ലു നീ
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )

മംഗലം പാലയില്‍ കുയിലുറങ്ങീ ...
മല്ലികാബാണനെന്‍ മെയ് പുണര്‍ന്നൂ ഹോ.. മെയ് പുണര്‍ന്നൂ
ചാമരം വീശിയെന്‍ കൈ കുഴഞ്ഞൂ
ചന്ദനം തളികയില്‍ വീണുറഞ്ഞൂ ഹോ..വീണുറഞ്ഞൂ
പൂവാലി പെണ്ണേ.. മധുപനെന്തേ നൊമ്പരം
കാര്‍കൂന്തല്‍ ചീകും കാട്ടുചോല കോഴീ (?)
എന്‍ നാഥന്നിന്തിനിനിയും മനമിതില്‍ പരിഭവം
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )
കണിമാവിന്‍ കൊമ്പിന്‍ മേലേ കുടയോളം തിങ്കള്‍ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മഥന്‍ പാടും നേരമായ്
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )



ഇവിടെ


3. പാടിയതു: എം.ജി ശ്രീകുമാർ


കൊട്ടാരക്കെട്ടിലെ അന്തപുരത്തിലെ മോഹം അതി മോഹം
ഓമൽ കിനാവിന്റെ മോതിരം ചാർത്തിയ മോദം പ്രിയ മോദം
നിന്നോളം നിന്നോളം അണയുന്നിതാ
നിൻ രാഗ ശ്രീരാഗം അണിയുന്നിതാ
മഴവില്ലിന്റെ വർണങ്ങൾ
അനുരാഗത്തിൻ ചായങ്ങൾ


അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നെ പുന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാലെ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ


മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നെ പുന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാലെ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ


ഇവിടെ



4. പാടീയതു: യേശുദാസ്, ചിത്ര, ബിജു നാരായൺ

തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്‌
മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്‌
പാട്ടുമായ്‌ കൂത്തുമായ്‌ വാ തപ്പുംതട്ടി

വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ
നിൻഗീതമോ എൻനാദമോ
മധുചൈത്രസൗഗന്ധികം നിറപൂത്തപൊൻചെമ്പകം
താരുണ്യമോ ലാവണ്യമോ
ആരേ നീ തേടിയീ രാഗതീരങ്ങളിൽ
മൊഴിമുത്തുകൾ പൊഴിയുമോ പ്രേമകാവ്യങ്ങളിൽ
ഉള്ളിനുള്ളിൽ കള്ളിത്തുമ്പിയാടും
ചെല്ലക്കാറ്റിൻ ഇല്ലംചെല്ലും
മിന്നാമിന്നിപ്പെണ്ണിൻ കണ്ണിൽപൂക്കും മിന്നും പൊന്നും നൽകാം
സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം

നിളനിന്നിലൊഴുകുന്നുവോ ഇളമിന്നുചമയുന്നുവോ
പൂവേണിയോ നിൻമേനിയിൽ
അകതാരിലീ സംഗമം അണിയിച്ച ശ്രീകുങ്കുമം
സൗഭാഗ്യമോ സൗന്ദര്യമോ
നീവരൂ നിരുപമം സോമസൗധങ്ങളിൽ
സ്വരപാർവ്വണം പുണരുമെൻ സ്നേഹഗാനങ്ങളിൽ
ഒന്നാം കൊമ്പിൽ പൊന്നും പണ്ടോം ഞാത്തി
കൊന്നേംവന്നാൽ പിന്നേംനിന്നേ തളോംമേളോം പൂരോം കൂടും നാളിൽ
താലീം പീലീം ചാർത്താം
ഒരു സാന്ധ്യതാരത്തിൽ ദേവതാരത്തിൽ സ്മേരമലിയിച്ചിടാം


ഇവിടെ


5. പാടിയതു: എം.ജി. ശ്രീകുമാർ, കീർവാണി, ചന്ദ്രശേഖർ


താകിട തകിട തകിട തക തകധിമി
പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
താകിട തകിട തകിട തക തകധിമി
കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
തകിട തകിട തകിട തകിട തകധിമി
തകിട തകിട തകിട തകിട തകധിമി
കടലും കരയും പകിട കളിയിൽ മുഴുകണ്‌
തിരയും നുരയും കഥകളെഴുതി ചിരിക്കണ്‌ ഹേയ്‌ യ്യാ

പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം

മിന്നൽകൊടിമേളം മഴമേഘതാളം
ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ്‌ ഹേ
സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ്‌ ഹേ
പലതുള്ളി കനവിൽ പെരുവെള്ളച്ചാട്ടം
മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ്‌ ഹേ
പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ്‌ ഹേ
പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ്‌ ഹേയ്‌
പെണ്ണിന്നുശിങ്കാര ചേലു വേണം
ചുണ്ടത്ത്‌ തേൻചോരും പാട്ടുവേണം
പാട്ടിൻ ചിലമ്പണിഞ്ഞാടേണം
ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
ചില്ല് ചില്ലുകൊണ്ട്‌ മേടകെട്ടി മഞ്ഞുകൊണ്ട്‌ മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ

കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം
തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ്‌ ഹേ
ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ്‌ ഹേ
കുടവട്ടപ്പാടിൽ പുതുലോകം കാണാം
കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ്‌ ഹാ ഹാാ
കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ
കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ്‌ ഹേയ്‌
പൂങ്കോഴിച്ചാത്തനും പായാരം
തട്ട്യാലും പോണില്ല പുന്നാരം
മുട്ട്യാലും പോണില്ല പുന്നാരം
നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
ആഹ്‌ ഓണവില്ലു മീട്ടിമീട്ടി ഈണമായ്‌ പടർന്നുയർന്നു താളമായ്‌ ഒത്തുചേരാം

http://www.devaragam.com/vbscript/WimpyPlayer_ext.aspx?var=237


6, & 7: lyrics unavailable


ഇവിടെ