
ചിത്രം: ഒരു കൊച്ചു സ്വപ്നം [ 1984] വിപിൻ ദാസ്
അഭിനേതാക്കൾ: മോഹൻലാൽ, നെടുമുടി വേണു, സീമ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസൻ
1. പാടിയതു: കെ ജെ യേശുദാസ്
മാറില്‍ ചാര്‍ത്തിയ മരതകകഞ്ചുക-
മഴിഞ്ഞു വീഴുന്നു
മാരകരാംഗുലി കളഭം പൂശി
പൂവുടല്‍ ഉഴിയുന്നു
നഖക്ഷതങ്ങള്‍ സുഖകരമാമൊരു
വേദന പകരുന്നൂ
സഖീ... ആ...സഖീ നീ അടിമുടി
ഉരുകും സ്വര്‍ണ്ണത്തകിടായ് മാറുന്നു (മാറില്‍ .......)
അവന്റെ ദാഹം തീര്‍ക്കാന്‍
നീയൊരു തേനുറവാകുന്നു
അവന്റെ ചൊടികളില്‍ അലിയാന്‍ നീയാം
മാമ്പൂവുരുകുന്നു
അലസം.. മധുരം..
അലസം മധുരം വള്ളിക്കുടിലില്‍
നറുമൊഴി ചിതറുന്നു
സുഖ നിശ്വസിതം...
സുഖനിശ്വസിതം സുരഭിലമാമൊരു
കാറ്റായ് പാടുന്നൂ (മാറിൽ..)
ഇവിടെ
2. പാടിയതു: യേശുദാസ്
ഉദ്യാനദേവി തന്‍ ഉത്സവമായ്
നയനോത്സവമായ് വന്ന പൂമകളേ
സുഖമോ സുഖമോ കുശലം ചോദിപ്പൂ
സഖികള്‍ നിന്‍ പുഷ്പ സഖികള്‍
പാലുപോലെ നിലാവുപോലെ വെണ്മ
യോലുന്ന നിന്മനസ്സില്‍
വിരിയുന്നതെല്ലാം വെളുത്തപൂക്കള്‍
നിന്മനസില്‍ വിരിയുന്നതെല്ലാം പൂക്കള്‍
കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍
നിന്മനസ്സില്‍ കൂടണയുന്നതെല്ലാം വെണ്‍പ്രാക്കള്‍ (ഉദ്യാനദേവി........)
കൂടെവന്ന കിനാവു പോലെ
ആരേ പാടുന്നു നിന്മനസ്സില്‍
വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
നിന്മനസ്സില്‍ വിടരുന്നതെന്നോ തുടുത്ത പൂക്കള്‍
തേനുതിരുന്നതെന്നോ മാമ്പൂക്കള്‍
നിന്മനസ്സില്‍ തേനുതിരുന്നതെന്നോ മാമ്പൂക്കള്‍ (ഉദ്യാനദേവി തന്‍...)
ഇവിടെ
No comments:
Post a Comment