Thursday, March 25, 2010
ഫ്രണ്ട്സ് [ 1999] യേശുദാസ്, ചിത്ര, എം.ജി ശ്രീകുമാർ
ചിത്രം: ഫ്രണ്ട്‌സ് [1999] സിദ്ധിക്ക്
അഭിനേതാക്കൾ: ജയറാം, ജഗതി, മുകേഷ്, ശ്രീനിവാസൻ, ദിവ്യാ ഉണ്ണി, സുകുമാരി
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി / ആർ.കെ. ദാമോദരൻ
സംഗീതം: ഇളയരാജ
ദിവ്യാ ഉണ്ണി
1. പാടിയതു: കെ. ജെ. യേശുദാസ് / ചിത്ര
കടല്‍ക്കാറ്റിന്‍ നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നൂ
തിരയിളകുന്നു നുര ചിതറുന്നു... ഇരുളിന്‍ തീരങ്ങളില്‍
പരിഭവ ചന്ദ്രന്‍ പാതി മറഞ്ഞു പാടാന്‍ മറന്നു കുയിലിണകള്‍
താരുകള്‍ വാടി തളിരുകള്‍ ഇടറി രജനീ ഗന്ധികള്‍ വിടരാറായ്
നിലാപൂപ്പന്തലോ കനല്‍ കൂടാരമായ് തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍
അങ്ങകലേ... ഹോ...
അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം ഇനി ഒന്നു ചേരും
ആവഴിയെങ്ങോ... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...]
ആളോഴിയുന്നു അരങ്ങൊഴിയുന്നു നിഴല്‍ നാടകമോ മായുന്നു
ഹരിതവനങ്ങള്‍ ഹൃദയതടങ്ങള്‍ വേനല്‍ ചൂടില്‍ വീഴുന്നു
വരൂ വാസന്തമേ വരൂ വൈശാഖമേ.നിങ്ങളില്ലാതെ ഈ ഭൂമി മണ്‍കൂനയായ്
ഇങ്ങിതിലേ... ഹോ...
വരൂ ശ്യാമസാഫല്യ ഗംഗേ
ഇതു സാമഗാന സാന്ത്വന യാമം... [കടല്‍ക്കാറ്റിന്‍ നെഞ്ചില്‍...]
ഇവിടെ
സുകുമാരി
2.പാടിയതു: ചിത്ര
ശിവമല്ലി പൂവേ ഇന്നെന്തേ കോപം
കുളിരോലും കാറ്റേ ഇനിയെന്തേ മൗനം
കണിമാവിന്‍ കൊമ്പിന്‍ മേലേ...
കണിമാവിന്‍ കൊമ്പിന്‍ മേലേ കുടയോളം തിങ്കള്‍ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മഥന്‍ പാടും നേരമായ്
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )
സ്വപ്നവും മിഴികളില്‍ തിരഞൊറിഞ്ഞൂ
സ്വര്‍ഗമോ ശയ്യയില്‍ വീണുറങ്ങീ ഹോ... വീണുറങ്ങീ
പാര്‍വതീ മുല്ലകള്‍ പൂചൊരിഞ്ഞൂ..
പ്രാണനില്‍ പാര്‍വണം പെയ്തലിഞ്ഞൂ.. പെയ്തലിഞ്ഞു
പാലാഴി കരയില്‍ ഞാന്‍ ദേവരാഗം കേട്ടൂ ..
കാളിന്ദീ നദിയില്‍ ഞാന്‍ രാധയായ് നീരാടീ
എന്‍ ദേവന്നെന്തിനിനിയും പരിഭവം ചൊല്ലു നീ
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )
മംഗലം പാലയില്‍ കുയിലുറങ്ങീ ...
മല്ലികാബാണനെന്‍ മെയ് പുണര്‍ന്നൂ ഹോ.. മെയ് പുണര്‍ന്നൂ
ചാമരം വീശിയെന്‍ കൈ കുഴഞ്ഞൂ
ചന്ദനം തളികയില്‍ വീണുറഞ്ഞൂ ഹോ..വീണുറഞ്ഞൂ
പൂവാലി പെണ്ണേ.. മധുപനെന്തേ നൊമ്പരം
കാര്‍കൂന്തല്‍ ചീകും കാട്ടുചോല കോഴീ (?)
എന്‍ നാഥന്നിന്തിനിനിയും മനമിതില്‍ പരിഭവം
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )
കണിമാവിന്‍ കൊമ്പിന്‍ മേലേ കുടയോളം തിങ്കള്‍ പൂത്തു
കന്മദം പൂക്കും യാമമായ്
മന്മഥന്‍ പാടും നേരമായ്
(ശിവമല്ലി പൂവേ...........ഇനിയെന്തേ മൗനം )
ഇവിടെ
3. പാടിയതു: എം.ജി ശ്രീകുമാർ
കൊട്ടാരക്കെട്ടിലെ അന്തപുരത്തിലെ മോഹം അതി മോഹം
ഓമൽ കിനാവിന്റെ മോതിരം ചാർത്തിയ മോദം പ്രിയ മോദം
നിന്നോളം നിന്നോളം അണയുന്നിതാ
നിൻ രാഗ ശ്രീരാഗം അണിയുന്നിതാ
മഴവില്ലിന്റെ വർണങ്ങൾ
അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നെ പുന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാലെ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നെ പുന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാലെ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ
ഇവിടെ
4. പാടീയതു: യേശുദാസ്, ചിത്ര, ബിജു നാരായൺ
തങ്കക്കിനാപ്പൊങ്കൽ തകിൽതാളം പിടിക്കുമ്പോൾ
അഴകെന്നേ വിളിക്കുന്നു നിറമേഴും പൊലിക്കുന്നു
കണ്ണിലെ കലവറ നിറയും വർണ്ണാഭ വിടരുകയായ്
മഞ്ചലിൽ മണിയറയണയും മംഗളം മധുരവിലയമായ്
പാട്ടുമായ് കൂത്തുമായ് വാ തപ്പുംതട്ടി
വരവീണപാടുന്നതോ ഹരിവേണുമൂളുന്നതോ
നിൻഗീതമോ എൻനാദമോ
മധുചൈത്രസൗഗന്ധികം നിറപൂത്തപൊൻചെമ്പകം
താരുണ്യമോ ലാവണ്യമോ
ആരേ നീ തേടിയീ രാഗതീരങ്ങളിൽ
മൊഴിമുത്തുകൾ പൊഴിയുമോ പ്രേമകാവ്യങ്ങളിൽ
ഉള്ളിനുള്ളിൽ കള്ളിത്തുമ്പിയാടും
ചെല്ലക്കാറ്റിൻ ഇല്ലംചെല്ലും
മിന്നാമിന്നിപ്പെണ്ണിൻ കണ്ണിൽപൂക്കും മിന്നും പൊന്നും നൽകാം
സുരസോമ നീരാഴി ദേവപാലാഴി നീന്തി നീരാടിടാം
നിളനിന്നിലൊഴുകുന്നുവോ ഇളമിന്നുചമയുന്നുവോ
പൂവേണിയോ നിൻമേനിയിൽ
അകതാരിലീ സംഗമം അണിയിച്ച ശ്രീകുങ്കുമം
സൗഭാഗ്യമോ സൗന്ദര്യമോ
നീവരൂ നിരുപമം സോമസൗധങ്ങളിൽ
സ്വരപാർവ്വണം പുണരുമെൻ സ്നേഹഗാനങ്ങളിൽ
ഒന്നാം കൊമ്പിൽ പൊന്നും പണ്ടോം ഞാത്തി
കൊന്നേംവന്നാൽ പിന്നേംനിന്നേ തളോംമേളോം പൂരോം കൂടും നാളിൽ
താലീം പീലീം ചാർത്താം
ഒരു സാന്ധ്യതാരത്തിൽ ദേവതാരത്തിൽ സ്മേരമലിയിച്ചിടാം
ഇവിടെ
5. പാടിയതു: എം.ജി. ശ്രീകുമാർ, കീർവാണി, ചന്ദ്രശേഖർ
താകിട തകിട തകിട തക തകധിമി
പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
താകിട തകിട തകിട തക തകധിമി
കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
തകിട തകിട തകിട തകിട തകധിമി
തകിട തകിട തകിട തകിട തകധിമി
കടലും കരയും പകിട കളിയിൽ മുഴുകണ്
തിരയും നുരയും കഥകളെഴുതി ചിരിക്കണ് ഹേയ് യ്യാ
പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
മിന്നൽകൊടിമേളം മഴമേഘതാളം
ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ് ഹേ
സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ് ഹേ
പലതുള്ളി കനവിൽ പെരുവെള്ളച്ചാട്ടം
മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ് ഹേ
പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ് ഹേ
പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ് ഹേയ്
പെണ്ണിന്നുശിങ്കാര ചേലു വേണം
ചുണ്ടത്ത് തേൻചോരും പാട്ടുവേണം
പാട്ടിൻ ചിലമ്പണിഞ്ഞാടേണം
ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
ചില്ല് ചില്ലുകൊണ്ട് മേടകെട്ടി മഞ്ഞുകൊണ്ട് മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ
കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം
തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ് ഹേ
ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ് ഹേ
കുടവട്ടപ്പാടിൽ പുതുലോകം കാണാം
കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ് ഹാ ഹാാ
കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ
കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ് ഹേയ്
പൂങ്കോഴിച്ചാത്തനും പായാരം
തട്ട്യാലും പോണില്ല പുന്നാരം
മുട്ട്യാലും പോണില്ല പുന്നാരം
നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
ആഹ് ഓണവില്ലു മീട്ടിമീട്ടി ഈണമായ് പടർന്നുയർന്നു താളമായ് ഒത്തുചേരാം
http://www.devaragam.com/vbscript/WimpyPlayer_ext.aspx?var=237
6, & 7: lyrics unavailable
ഇവിടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment