Tuesday, March 30, 2010
ദൈവനാമത്തിൽ [2005] ഗായത്രി, മമ്മൂട്ടി, മഞ്ജരി
ചിത്രം: ദൈവനാമത്തിൽ [2005] ജയരാജ്
അഭിനേതാക്കൾ: പൃത്വി രാജ്, മമ്മൂട്ടി, ഭാവന, കൊച്ചിൻ ഹനീഫ, നിലമ്പൂർ ആയിഷ
രചന: കൈതപ്രം,ഓ.വി. അബ്ദുള്ള, പി.വി.മൻസൂർ, മമ്മൂട്ടി, രകീബ്, റ്റി.സി അബൂട്ടി ഹാജി
സംഗീതം കൈതപ്രം വിശ്വനാഥ് അബൂട്ടി ഹാജി റ്റി.സി
ഓ.വി.അബ്ദുള്ള,പി.വി.മൻസൂർ,മമ്മൂട്ടി ,
1. പാടിയതു:: ഗായത്രി, മമ്മൂട്ടി
നസീബുള്ള പെണ്ണേ നിന്റെ
നിക്കാഹിന്റെ നാളു വന്നു
മധുരപ്പതിനേഴ്...
പുതുനാരിയായി നീ... (നസീബുള്ള)
ഖാസി വന്നു നിക്കാഹോതി
തോഴിമാര്‍ കളിയാക്കുന്നേ
കൈകൊട്ടിപ്പാട്ടുകള്‍ പാടുന്നേ
പനിനീര്‍ത്തുള്ളികള്‍ ചാറുന്നേ
(നസീബുള്ള)
മണിയറവാതിലടയ്ക്കുമ്പോള്‍
മാരനെ നീ നോക്കൂല്ലേ?
മാരനടുത്തു വരും നേരം
കതകിന്റെ പിന്നിലൊളിക്കില്ലേ? (നസീബുള്ള)
മോതിരം വിരലിലണിയുമ്പോള്‍
മാരനെ നീ നോക്കൂല്ലേ?
കുങ്കുമപ്പൂച്ചുണ്ടുകള്‍ കൊണ്ടൊരു
പുഞ്ചിരിയും നല്‍കൂല്ലേ? (നസീബുള്ള)
ഇവിടെ
video
2. പാടിയതു: മഞ്ജരി
ഏഴാം ബഹറിന്‍റെ വാതില്‍ തുറന്നോളേ
അസര്‍മുല്ലപോലുള്ള പെണ്ണേ
മൊഹബ്ബത്തിന്നിണയായ കണ്ണേ
സുന്ദരമാരന്‍ പുതുമണിമാരന്‍
അരങ്ങിന്‍ അരങ്ങായ മാരന്‍
ഓ... അരികില്‍ വരവായി ബീവീ
കാണാന്‍ വരവായി ബീവീ
(ഏഴാം)
തങ്കക്കിനാവിന്‍റെ കളിവള്ളമേറി
കരളിന്‍റെ കരളായ പുതുമാരന്‍ വന്നാല്‍
ആദ്യം നീയെന്തു ചെയ്യും - മണിയറിയില്‍
അവനോടെന്തു നീ കാതില്‍ കൊഞ്ചിച്ചൊല്ലും
മറ്റാരും കാണാതെ മറ്റാരും കേള്‍ക്കാതെ
ഖല്‍ബായ ഖല്‍ബിനു നീയിന്നെന്തു നല്‍കും ബീവി
പറയാനെന്തിനു നാണം മൈക്കണ്ണിയാളേ
(ഏഴാം)
ബദറുല്‍മുനീറിന്‍റെ ബദലായ ഗാനം
ഹുസുനുല്‍ജമാലിന്‍റെ ഉയിരായ ഗാനം
ഒമര്‍ ഖയാമിന്‍റെ ഭാവന നെയ്തെടുത്ത
ഓമലാളിന്‍ ഓമനപ്പാട്ടിന്‍റെ ഈണം
നിനക്കായ് പാടുമ്പോള്‍ അഴകായ് പാടുമ്പോള്‍
കരിവളക്കൈയ്യടിക്കടീ ഒപ്പനപ്പാട്ടിന്‍റെ റാണീ
പരവശമെന്തിനു പെണ്ണേ പാതിരാപ്പൂവേ
(ഏഴാം)
ഇവിടെ
3. പാടിയതു: ഗായത്രി, നൂർജെഹാൻ
മാലാഖമാര്‍ വരുന്നുണ്ടല്ലോ
സമിറാക്ക് ഭാവുകം നേര്‍ന്നീടാന്‍
പൂക്കളും വിരിഞ്ഞു നില്‍ക്കുന്നേന്‍
പൂമണം വീടാകെ വീശീടാന്‍
(മാലഖമാര്‍)
കവിത തുളുമ്പും കണ്‍കളുമായി
ഒമര്‍ ഖയാമിന്‍റെ ഭാവനപോലെ
കണ്മണി നീയൊരു സുന്ദരിയായി
(മാലാഖമാര്‍)
തങ്കക്കിനാവുകള്‍ പൂവണിയുംപോല്‍
താരങ്ങളെല്ലാം പ്രഭയില്‍ മുങ്ങി
വിലസുകയാണ് നിന്‍ വദനത്തില്‍
(മാലാഖമാര്‍)
പലപല നാളായ് കൊതിച്ചുനിന്നൊരു
വിവാഹസുദിനം പിറന്നുവല്ലോ
ആയിരമായിരം അഭിവാദ്യങ്ങള്‍
(മാലാഖമാര്‍)
ഇവിടെ
4. പാടിയതു: പ്രതാപ്, പ്രിയംവദ
ജിന്നിന്റെ കോട്ട കാണാന്‍ പോരാമോ നീ സമീറാ
മൊഹബ്ബത്തിനിണയായി പോരാമോ നീ സമീറാ
ഞാലിയലിക്കത്തുണ്ടോ വൈരക്കുറിമാലയുണ്ടോ
മുത്തണിവളകളുമുണ്ടോ പൂരണമുണ്ടോ
(ജിന്നിന്റെ)
സീനത്തതേറുന്നല്‍ഷൗക്കുള്ള പൂമോളേ
എഴുപതിനായിരം അതിര്‍പ്പങ്ങളുണ്ടവിടെ
മണമുള്ള പൂക്കളുണ്ടോ കണ്ണിലെഴുതാന്‍ മഷിയുണ്ടോ
കൈകൊട്ടിപ്പാടിയാടാന്‍ സുന്ദരിമാരുമുണ്ടോ
(ജിന്നിന്റെ
പതിനാലാം പൂനിലാവുദിച്ച നല്ല രാവിതില്‍
ഏഴാംബഹറ് കടന്നു പാറിപ്പോന്നീടാമോ
ബസറിന്റെ പുഷ്പകവിമാനമതില്‍ പോന്നീടാം
പിരിശത്തിനിണയായി പോരാം ഞാന്‍ മാനത്തില്‍
(ജിന്നിന്റെ)
ഇവിടെ
5. പാടിയതു: മധു ബാലകൃഷ്ണൻ, മമ്മൂട്ടി
ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ... നോക്കിടുന്നൊരു പെണ്ണുണ്ട്
(ഞാലി)
പെണ്ണേ നീ പോരുമോ
എന്‍ ഖല്‍ബെന്ന കൊട്ടാരത്തില്
പട്ടുകുടയും ചൂടിപ്പോരുമോ നീ (ഞാലി)
കണ്ണോട് കണ്ണു ചേര്‍ന്ന് കുശലം പറയുംനേരം
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ, നിന്‍റെ
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ... (ഞാലി)
കണ്ണാടിവളയിട്ട പുന്നാരക്കൈകളില്‍
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ, നല്ല
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ... (ഞാലി)
ഇവിടെ
ബോണസ്: താന്തോന്നി: അകാശം അറിയാതെ... യേശുദാസ്
video
Subscribe to:
Post Comments (Atom)
No comments:
Post a Comment