Powered By Blogger

Thursday, April 8, 2010

വെള്ളിയാഴ്ച്ച [1969] യേശുദാസ്, രവീന്ദ്രൻ, ലതാ രാജു, എസ്. ജാനകി







ചിത്രം: വെള്ളിയാഴ്ച്ച [1989] എം.എം. നേശൻ
അഭിനേതാക്കൾ; സത്യൻ, മധു, ശാരദ, അംബിക,ശങ്കരാടി

രചന: പി. ഭാസ്കരൻ
സംഗീതം: എം.എസ്. ബാബുരാജ്



1. പാടിയതു: യേശുദാസ്


പ്രേമത്തിൻ ശീതളച്ഛായാതലങ്ങളിൽ
താമസിച്ചെത്തുന്ന വിരുന്നുകാരീ
എന്റെ വിരുന്നുകാരീ
ഉദ്യാനവിരുന്നിനു പൂപ്പന്തലൊരുക്കട്ടെ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ ഞാൻ
നൃത്തമണ്ഡപങ്ങളുമൊരുക്കട്ടെ (പ്രേമത്തിൻ..)

എന്നാത്മസങ്കല്പഗോപുരത്തിങ്കൽ നിന്നെ
എങ്ങിനെ എങ്ങിനെ സ്വീകരിക്കും ഞാൻ
മന്ദാരതല്പത്തിൽ നീ വന്നിരിക്കുമ്പോൾ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും ഞാൻ
എന്തെല്ലാമെന്തെല്ലാം ഒരുക്കി വയ്ക്കും (പ്രേമത്തിൻ..)

ചുണ്ടത്തു സൂക്ഷിച്ച മുന്തിരിക്കുലകൾ ഞാൻ
ഒന്നൊന്നായ് ഒന്നൊന്നായ് പുറത്തെടുക്കും
മധുരിതസ്വപ്നങ്ങൾ തൻ കലവറയ്ക്കുള്ളിൽ നിന്നും
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും മുന്നിൽ
മധുപാത്രമോരോന്നായ് നിരത്തി വെയ്ക്കും(പ്രേമത്തിൻ...)




2. പാടിയതു: ലതാ രാജു

കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു
കരാളജീവിത നാടകരംഗം
പുഞ്ചിരിതാമരപ്പൂ വിടർത്തുമെൻ
കണ്ണുനീർപ്പൊയ്ക ഇതാരു കണ്ടു (കരയുന്ന..)

ചുണ്ടുകൾ നെയ്യുന്ന പൂമ്പട്ടു കൊണ്ടെന്റെ
നെഞ്ചിലെ തീക്കൊള്ളി മൂടുന്നു ഞാൻ
ഭാവവും ഹാവവും കണ്ടു രസിക്കുന്ന
പാവങ്ങൾ കാണികൾ എന്തറിഞ്ഞു (കരയുന്ന..)


ഞാനെന്റെ ഗദ്ഗദം മൂടുവാൻ സൃഷ്ടിച്ച
ഗാനപ്രപഞ്ചത്തിൽ വന്നവനോ
കാമുകഭൃംഗമേ നിൻ പുഷ്പ സുന്ദരി
പൊയ്മുഖം മാറ്റുമ്പോളെന്തു ചെയ്യും (കരയുന്ന...




3. പാടിയതു: യേശുദാസ്

കെട്ടിപ്പിടിച്ചപ്പോൾ ഹൃദയാരാമത്തിൽ
മൊട്ടിട്ട പൂങ്കുലയേതാണു എന്നെ
മാടി വിളിച്ചപ്പോൾ മയക്കം വിട്ടുണർന്നൊരു
മാനസസങ്കല്പമേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)

വാരിപ്പുണർന്നപ്പോൾ വളകൾ പൊട്ടിയപ്പോൾ
കോരിത്തരിച്ചല്ലോ ഞാനാകെ
കോരിത്തരിച്ചല്ലോ
പരിചയമില്ലാത്ത മാധുരീലഹരിയിൽ
പരിസരം മറന്നപ്പോൾ ഞാനെന്റെ
പരിസരം മറന്നല്ലോ (കെട്ടിപ്പിടിച്ചപ്പോൾ..)

ജീവന്റെ ജീവനിൽ കാമുകൻ തൂകിയ
പൂവുകളേതാണു തൂകിയ
പൂവുകളേതാണു
പോവാൻ തുനിഞ്ഞപ്പോൾ
മനസ്സിൽ തുളുമ്പിയ നോവുകളേതാണു
തുളുമ്പിയ നോവുകളേതാണു (കെട്ടിപ്പിടിച്ചപ്പോൾ..)




4. പാടിയതു: രവീദ്രൻ & എസ്. ജാനകി

പാർവണരജനി തൻ പാനപാത്രത്തിൽ
പാലോ തേനോ പനിനീരോ
നമ്മളൊരുക്കിയ പ്രണയക്ഷേത്രത്തിൽ
നൈവേദ്യം പഴമോ ഇളനീരോ (പാർവണ...)

ഇന്നത്തെ രാത്രിയിൽ ഒഴുകിയെത്തും
ദിവ്യാനുരാഗത്തിൻ മന്ദാകിനി
ചൊല്ലട്ടെ ചൊല്ലട്ടെ ചോദ്യത്തിനുത്തരം
മുല്ലായുധക്കാവിൽ മദിരോത്സവം ഇന്നു
മുല്ലായുധക്കാവിൽ മദിരോത്സവം (പാർവണ...)


ഇന്നത്തെ രാത്രിയിലോടിയെത്തും
മന്ദാരസുഗന്ധിയാം മന്ദാനിലൻ
ചൊല്ലട്ടെ ചൊല്ലട്ടെ നമ്മുടെ ചോദ്യമായ്
സ്വർല്ലോക നന്ദന വനവീഥിയിൽ ഇന്നാ
സ്വർല്ലോക നന്ദന വനവീഥിയിൽ (പാർവണ...)

No comments: